അനാമിക 2 [Jeevan] 246

Views : 31241

ഞങ്ങള്‍ പ്രതീക്ഷിച്ച പോലെ തന്നെ ഏകദേശം അഞ്ചു മിനിറ്റ് കഴിഞ്ഞപ്പോളേക്കും അവള്‍ വരുന്നത് കണ്ടു . അത് കണ്ടു ഞാന്‍ ഒന്നു പതറി , എന്താ ചെയ്യേണ്ടെ എന്നു എനിക്കു ഒരു സംശയം ആയിരുന്നു, കാരണം ഇങ്ങനെ ഒരു സിറ്റേഷ്വന്‍ ജീവിതത്തില്‍ ആദ്യമാ . ഞാന്‍ വിഷ്ണുവിനോടു ചോദിച്ചു ഇനി എന്താ ചെയ്യേണ്ടത് എന്നു , അവന്‍ ആണേല്‍ എന്നെ നോക്കി ഒരു കള്ളച്ചിരി ചിരിച്ചു കൈ കൊണ്ട് എല്ലാം ഞാന്‍ ഏറ്റു എന്നു ആക്ഷന്‍ കാണിച്ചു . അവള്‍ അടുത്തു എത്തിക്കൊണ്ടിരുന്നതും എന്റെ  വെപ്രാളം കൂടി കൂടി വന്നു . പിന്നെ മനസ്സില്‍ ഓര്‍ത്തു …” എന്തായാലും നനഞ്ഞു ഇറങ്ങി , ഇനി കുളിച്ചു കയറാം …”

അവള്‍ വരുന്നതും നോക്കി എന്നെയും പിടിച്ച് വിഷ്ണു പതുങ്ങി ഇരുന്നു , അവള്‍ അടുത്തു എത്തിയതും എന്‍റെ കൈ പിടിച്ച് അവളുടെ മുന്നിലേക്ക് ഓട്ടച്ചാട്ടം ആയിരുന്നു . അവള്‍ നന്നായി പേടിച്ചു പോയിരുന്നു. മുഖം ഒക്കെ ഒറ്റ നിമിഷം കൊണ്ട് ആകെ വിളറി വെളുത്തുപോയിരുന്നു. പക്ഷേ ഞങ്ങളെ കണ്ടതും അവളുടെ മുഖത്ത് വീണ്ടും ജീവന്‍ വീണു. എങ്കിലും അവളുടെ ശ്വാസോച്ഛ്വാസം വളരെ വേഗത്തില്‍ തന്നെ ആയിരുന്നു , ആ ചെഞ്ചുണ്ടുകള്‍ വിറക്കുന്നുണ്ടായിരുന്നു. അവള്‍ എന്‍റെ  മുഖത്തേക്ക് ഒന്നു പാളി നോക്കിയിട്ട് നോട്ടം താഴേക്കു ആക്കി, പിടിക്കപ്പെട്ട കുറ്റവാളിയെ പോലെ .

എന്തു ചോദിക്കണം എന്നു അറിയാതെ വണ്ഡര്‍ അടിച്ചു നിന്ന എന്നെ ഒന്നു നോക്കി വിഷ്ണു അവളോടു ചോദിച്ചു , “ ശ്രീ ലക്ഷ്മി എന്നു ആണല്ലെ പേര് …”

അവള്‍ വിക്കി വിക്കി മറുപടി പറഞ്ഞു … “ അതേ… എന്റെ. പേര് എങ്ങനെ…”

വിഷ്ണു- “അതൊക്കെ ഞങ്ങള്‍ കണ്ടുപിടിച്ചു ….”

അവള്‍ – “ ശെരി … എങ്കില്‍ ഞാന്‍ ….ഞാന്‍ അങ്ങോട്ട് പൊയ്ക്കൊട്ടെ …”

വിഷ്ണു – “ പേടിക്കണ്ട , കൊച്ചു ഇവനെ കുറച്ചു ദിവസം ആയല്ലോ നോട്ടം ഇട്ടിട്ടു … എന്താ ഉദ്ദേശം …”

അവള്‍ – “ അത് … അത്…പിന്നെ ….ഇയാളെ എനിക്കു കണ്ടു പരിചയം ഉണ്ട്…അതാ നോക്കിയത്‌ …”

അത് കേട്ടു വിഷ്ണു എന്നെ ഒന്നു പാളി നോക്കി , ഞാന്‍ ആണേല്‍ എന്താ സംഭവിക്കുന്നത് എന്നു അറിയാതെ ആകെ ഞെട്ടിയിരിക്കുക ആയിരുന്നു  . പക്ഷേ ഇത് കേട്ടു ഞാന്‍ ചോദിച്ചു –

“ എങ്ങനെ ആണ് എന്നെ പരിചയം, എന്നെ കണ്ടിട്ടുണ്ടോ … തന്നെ എനിക്കും എവിടെയോ കണ്ടു മറന്ന പോലെ തോന്നിയിരുന്നു … “

അവള്‍ – “ അത് … ഞാന്‍ ബാംഗ്ലൂര്‍  വച്ച് കണ്ടതാ , ഇയാളും എന്നെ കണ്ടിരുന്നു , അന്ന് ബസ്സില്‍ വച്ചു , ഡ്രെസ്സില്‍ ജ്യൂസ് സ്പില്ല് ചെയ്തത് ഞാന്‍ ആയിരുന്നു …”

അത് കേട്ടു ഞാന്‍ ഞെട്ടി …, വിഷ്ണു എന്താ ഇവള്‍ ഈ പറയുന്നന്ത് എന്നു അറിയാതെ എന്നെ നോക്കി … ഞാന്‍ ആണേല്‍ എസ്‌എസ്‌ബി ഇന്‍റര്‍വ്യുവിന്  വേണ്ടി ബാംഗ്ലൂര്‍  പോയ കാര്യങ്ങള്‍ ഒക്കെ ഓര്‍ത്തെടുത്തു  … അന്ന് ഫ്രീ ആയപ്പോള് ബാംഗ്ലൂര്‍ പാലസ് കണ്ടു തിരിച്ചു ബസ്സില്‍ മടങ്ങി വന്നത് ആലോചിച്ചു …

” അതേ അന്ന് തിരിച്ചു വന്നപ്പോള്‍ ഒരു പെണ്‍കുട്ടി ….അതേ അത് ഇവള്‍ തന്നെ …എന്നാലും എന്തൊരു മാറ്റം … പക്കാ മോഡേണ്‍ ഡ്രെസ്സില്‍   , ഇറക്കി വെട്ടിയ കഴുത്തുള്ള ടോപ്പും ഹാഫ് പാന്റ്സ്  ഇട്ടു സണ്ഗ്ലാ്സ്സും വച്ചു വന്ന ആ പെണ്‍കുട്ടി … അത് ഇവള്‍ തന്നെ ആണ് …”

ഞാന്‍ – “ അതേ ഞാന്‍ ഓര്‍ക്കുന്നുണ്ട്  … താന്‍ ആരുന്നോ അത് , അന്ന് ഭയങ്കര മോഡേണ്‍ ലുക്ക് ആയിരുന്നല്ലോ, ഞാന്‍ അത് എന്തോ കന്നഡക്കാരി  കുട്ടി ആണെന്ന് ആണ്  കരുതിയിരുന്നത്  … അത് താന്‍ ആയിരുന്നോ …”

Recent Stories

The Author

16 Comments

  1. ജഗ്ഗു ഭായ്

    കഥ ഇപ്പോൾ ആണ് വായിക്കാൻ സാധിച്ചത്

    തുടക്കക്കാരൻ ആണെന്ന് ഫസ്റ്റ് പാർട്ട്‌ വായിച്ചപ്പോഴും തോന്നിയിരുന്നില്ല ഇപ്പോൾ ഒട്ടും തോന്നുന്നില്ല

    നല്ല ഒഴുക്ക് ഉള്ള എഴുത്ത് രീതി തന്നെ ആയിരുന്നു

    മൂന്ന് പേരുടെയും ഇത്രയും പെട്ടന്ന് ഉണ്ടായത് ആണേൽ കൂടി ബോണ്ടിങ് കൊള്ളാം ഇഷ്ടപ്പട്ടു

    Fight scene അടിപൊളി ആയിട്ടുണ്ട്

    പെങ്ങളായി കണ്ടു എന്നല്ലേ പറഞ്ഞെ ആ സ്ഥിതിക്ക് അവൾ ഇഷ്ടപ്പെട്ടാലും അവൻ ഇഷ്ടപ്പെടുമോ മാത്രവുമല്ല അവന്റെ സങ്കല്പത്തിലെ പെണ്ണ് ഇതല്ലല്ലോ

    എന്തായാലും വായിച്ചു ഇഷ്ടപ്പെട്ടു

    അടുത്ത പാർട്ടിന് വെയ്റ്റിംഗ്

    By
    അജയ്

  2. നന്നായി തന്നെ പോകുന്നുണ്ട്. ആദ്യ പാർട്ടിൽ നിന്നും അക്ഷരതെറ്റ് ഒരുപാട് മാറി. നല്ല ഫ്ലോ ഉള്ള എഴുത് ആണ്.ഇങ്ങനെ തന്നെ മുന്നോട്ടു പോട്ടെ. അവസാനം സീൻ വെച്ച് ഇനി പ്രണയം ആണോ അതിലും മികച്ച സൗഹൃദം ആണോ വരുന്നത് എന്ന് നോക്കാം. 👍🏻☺️

  3. കുട്ടപ്പൻ

    Nte mwonee poli item..1st partil ulla mistakes okke pariharichu. Comedy action ellam koodi othorumicha oru kidu saadanam. Simply addicted to this

    Lou kuttappan ❤

  4. കുട്ടപ്പൻ

    Jeevappi kadha kandirunnu vayikkan vittupoyi.
    Ratri vayichit abhiprayam parayaame 😌

    Kuttappan❤

  5. ഫാൻഫിക്ഷൻ

    കൊള്ളാം….

    1. പാപ്പി ചേട്ടാ… ❤️

  6. കൊള്ളാം…
    വളരെ നനായി കപ്പൽ മുതലാളി..
    പേജുകളുടെ എണ്ണം കൂടി
    അക്ഷരത്തെറ്റുകൾ കുറഞ്ഞു
    ഒന്നാമത്തേത് പോലെ അല്ല , അത് ഒരു തുടക്കം ആയിരുന്നു പക്ഷെ ഇത് ഒരുപാട് നന്നായിട്ടുണ്ട്..
    തമാശയും ആക്ഷനും ഒക്കെ ലൈവ് ഫീൽ തന്നു.
    ഒപ്പം.ആകാംഷ ഉണ്ടാക്കാൻ ഒരു കുഞ്ഞു സസ്പെൻസും.
    ഭംഗി ആയി അവതരിപ്പിച്ചിരിക്കുന്നു..

    1. എന്റെ ഗുരുവേ 🙏

      ഇതിൽ കൂടുതൽ എന്ത് വേണം. 1000 ലൈക്‌ അല്ലെ കമന്റ്‌ കിട്ടിയാലും ഇത്രയും സന്തോഷം ഉണ്ടാകില്ല 😍😍😍😍😘😘😘
      നന്ദി… ഒരുപാട് നന്ദി ഹർഷൻ ചേട്ടാ 🥰

    1. പോന്നുസേ…. 😘😘😘😘

  7. Nyc aayikn 👌

    1. നന്ദി shana ❤️

  8. ꧁༺അഖിൽ ༻꧂

    ❤️❤️❤️❤️

    1. ❤️❤️❤️❤️❤️

  9. ഋഷി ഭൃഗു

    ഇരിക്കട്ടെ ആദ്യത്തെ കമാന്‍റ് എന്റെ വക…

    1. നൻഡ്രി ചേട്ടോ നൻഡ്രി ❤️❤️❤️

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com