അനാമിക 2 [Jeevan] 246

Views : 30973

” എന്റെ  ജഗ്ഗു , നിന്നെ എനിക്കു അറിയില്ലേ , മാത്രം അല്ല ഈ പണി ഞാന്‍ ഇന്നും ഇന്നലെയും തുടങ്ങിയത് അല്ല , അവള്‍ക്ക്  നിന്നെ ഇഷ്ടമാണ് എന്നു എനിക്കു ഉറപ്പാണ് … പിന്നെ നീ ഇപ്പോള്‍ അവളെ പെട്ടന്നു കണ്ടപ്പോള്‍ ഉണ്ടായ ഞെട്ടലും പതര്‍ച്ചയും , ഒക്കെ പ്രേമപ്പനിയുടെ  ലക്ഷണം ആണ് മോനേ ജഗ്ഗു ഭായി …”

” എടാ , അത് പിന്നെ ….. ഞാന്‍ …. പെട്ടന്നു പിന്നില്‍ അവളെ കണ്ടപ്പോള്‍ … എന്തു വേണം എന്നു അറിയാതെ …”  ഞാന്‍ വിക്കി വിക്കി പറഞ്ഞു …

അവന്‍ അത് കണ്ടു വീണ്ടും കളിയാക്കി കൊണ്ട് പൊട്ടിച്ചിരിച്ചു  കൊണ്ട് പറഞ്ഞു … ” ആ മയി മയി ..കൂടുതല്‍ വിവരിക്കണ്ട … പിന്നെ ലൈന്‍ വലിക്കാന്‍ പ്ലാന്‍ ഉണ്ടെല്‍ എന്തു ഹെല്പ്പിനും ഞാന്‍ റെഡി … എന്നാലും സങ്കടം ഉണ്ടിട്ടാ …”

” നീ എന്തിനാ സങ്കടപ്പെടുന്നെ വിക്കി …. ”

” അത് പിന്നെ മണ്ണും ചാരി നിന്നവനു വരെ പെണ്ണിനെ കിട്ടി … ഇത്രേം ഫീല്‍ഡ് വര്‍ക്ക് ചെയ്യുന്ന എനിക്കു ഒരെണ്ണം പോലും സെറ്റ് ആകുന്നില്ല … വിഷമം തോന്നില്ലേ അപ്പോ … ഞീ.. ഞി …”

“ഡാ , മതി… മതി… നിര്‍ത്ത്  നിന്‍റെ  വളിപ്പടി… ഡാ ..പക്ഷേ എവിടെയോ അവളെ കണ്ട പോലെ …ഒരു ഓര്‍മ കിട്ടുന്നില്ല … എന്നാലും എവിടെ ആകും …”

” ഓഹോ ..അപ്പോള്‍ നിങ്ങള്‍ രണ്ടും കൂടെ പ്ലാന്‍ ചെയ്തു ഇറങ്ങിയതാ അല്ലേ … എന്നിട്ട് ഒന്നും അറിയാത്ത പോലെ അഭിനയിക്കുന്നോടാ കള്ളാ …”

” ഒന്നു പോടാ വിവരദോഷി … എനിക്കു അവളെ എവിടെയോ കണ്ടു മറന്ന പോലെ ഒരു ഫീല്‍ …എന്നാല്‍ ഒട്ടും  ഓര്‍മ കിട്ടുന്നതും ഇല്ല …”

” ഇനി നമ്മുടെ ധീര സിനിമ പോലെ വല്ല മുജ്ജെന്‍മ  ബന്ധം ആണോ ജഗ്ഗു  ?? ..”

” ആ ആര്‍ക്കറിയാം … കണ്ടപോലെ ഉണ്ട് എവിടെയോ ..അത്ര തന്നെ ..”

ഞങ്ങളുടെ ഈ സംസാരം ഒക്കെ ശ്രദ്ധിച്ചു കൊണ്ട് ഒരാൾ അവിടെ അവിടെ നിൽക്കുന്നുണ്ടായിരുന്നു , വാച്ച്മാന്‍ൻ വർഗീസ് ചേട്ടൻ . അദ്ദേഹം രാവിലെ 8  മണി മുതൽ രാത്രി 8 വരെ ഡ്യൂട്ടി നോക്കും . പുള്ളി ആള് എക്സ് മിലിറ്ററി ആണ് , അച്ഛൻ അഡ്മിഷൻ എടുക്കാന്‍ വന്നപ്പോൾ പള്ളിയെ പരിചയപെട്ട് എനിക്കും പരിചയപ്പെടുത്തി തന്നിരുന്നു . ഒരു പട്ടാളക്കാരന്‍റെ   മകൻ എന്ന സ്നേഹം അതുകൊണ്ടു പുള്ളിക്കു എന്നോട് അതുകൊണ്ടു ഉണ്ട് . വർഗീസ് ഏട്ടൻ ഞങ്ങളുടെ  അടുത്തേക്ക് വന്നു നിന്ന് ചോദിച്ചു ,

 

” എന്താടാ മക്കളെ ലൈൻ അടിക്കാൻ ഉള്ള പുറപ്പാട് ആണോ …”

ഞാൻ മറുപടി പറഞ്ഞു ,  ” അയ്യേ , അങ്ങനെ ഒന്നും ഇല്ല , വർഗീസ് ഏട്ടാ … ഞങ്ങൾ വെറുതെ ഒരോന്നു  …”

” ഡാ മക്കളെ , ഈ പ്രായം കഴിഞ്ഞാ ഞാനും വന്നത് … നിങ്ങടെ പരുങ്ങൽ കാണുമ്പോൾ അറിയാം എന്തോ ഉടായിപ്പു ഉണ്ടെന്നു …”

” അത് വർഗീസ് ഏട്ടാ , ഈ ജഗന് ഒരു പെണ്ണിനോട് ലൈൻ … അതിനെക്കുറിച്ചായിരുന്നു  സംസാരം …” വിഷ്ണു ഇടക്കുകയറി പറഞ്ഞു …

” ആണോടാ മോനെ … ആരാ കക്ഷി … അത് അവിടെ നിൽക്കട്ടെ , ഇത് ആദ്യം നിന്‍റെ  അച്ഛനോട് വിളിച്ച് പറയണോ അതോ ഇവിടെ ഒഫ്ഫീസില് റിപ്പോര്‍ട്ട്  ചെയ്യണോടാ …”

ഞാന്‍ പറഞ്ഞു … ” ഈ പൊട്ടന്‍ ‍ പറയുന്നതു വിശ്വസിക്കല്ലേ എന്‍റെ പൊന്ന് വര്‍ഗീസ് ഏട്ടാ … അങ്ങനെ ഒന്നുമില്ല ഒരു ചെറിയ സംശയം … അത്ര തന്നെ …”

“ഞാന്‍ ചുമ്മാ പറഞ്ഞതാടാ മക്കളെ … നിങ്ങളുടെ ഒക്കെ ഈ പ്രായത്തില്‍ ഒന്നു പ്രണയിച്ചില്ലെ പിന്നെ എപ്പോളാ …. പിന്നെ ഇവിടെ എന്നെ പോലെ അല്ല എല്ലാവരും …  മിക്ക എണ്ണവും നല്ല പാര ആണെന്ന് അറിയാമല്ലോ … എത്ര കുട്ടികള്‍ക്ക് ആണ് പണി കിട്ടിയിരികുന്നത് … അങ്ങനെ വിടരും  മുമ്പെ കൊഴിഞ്ഞ എത്ര പ്രണയ മൊട്ടുകള്‍ ….   ”

Recent Stories

The Author

16 Comments

  1. ജഗ്ഗു ഭായ്

    കഥ ഇപ്പോൾ ആണ് വായിക്കാൻ സാധിച്ചത്

    തുടക്കക്കാരൻ ആണെന്ന് ഫസ്റ്റ് പാർട്ട്‌ വായിച്ചപ്പോഴും തോന്നിയിരുന്നില്ല ഇപ്പോൾ ഒട്ടും തോന്നുന്നില്ല

    നല്ല ഒഴുക്ക് ഉള്ള എഴുത്ത് രീതി തന്നെ ആയിരുന്നു

    മൂന്ന് പേരുടെയും ഇത്രയും പെട്ടന്ന് ഉണ്ടായത് ആണേൽ കൂടി ബോണ്ടിങ് കൊള്ളാം ഇഷ്ടപ്പട്ടു

    Fight scene അടിപൊളി ആയിട്ടുണ്ട്

    പെങ്ങളായി കണ്ടു എന്നല്ലേ പറഞ്ഞെ ആ സ്ഥിതിക്ക് അവൾ ഇഷ്ടപ്പെട്ടാലും അവൻ ഇഷ്ടപ്പെടുമോ മാത്രവുമല്ല അവന്റെ സങ്കല്പത്തിലെ പെണ്ണ് ഇതല്ലല്ലോ

    എന്തായാലും വായിച്ചു ഇഷ്ടപ്പെട്ടു

    അടുത്ത പാർട്ടിന് വെയ്റ്റിംഗ്

    By
    അജയ്

  2. നന്നായി തന്നെ പോകുന്നുണ്ട്. ആദ്യ പാർട്ടിൽ നിന്നും അക്ഷരതെറ്റ് ഒരുപാട് മാറി. നല്ല ഫ്ലോ ഉള്ള എഴുത് ആണ്.ഇങ്ങനെ തന്നെ മുന്നോട്ടു പോട്ടെ. അവസാനം സീൻ വെച്ച് ഇനി പ്രണയം ആണോ അതിലും മികച്ച സൗഹൃദം ആണോ വരുന്നത് എന്ന് നോക്കാം. 👍🏻☺️

  3. കുട്ടപ്പൻ

    Nte mwonee poli item..1st partil ulla mistakes okke pariharichu. Comedy action ellam koodi othorumicha oru kidu saadanam. Simply addicted to this

    Lou kuttappan ❤

  4. കുട്ടപ്പൻ

    Jeevappi kadha kandirunnu vayikkan vittupoyi.
    Ratri vayichit abhiprayam parayaame 😌

    Kuttappan❤

  5. ഫാൻഫിക്ഷൻ

    കൊള്ളാം….

    1. പാപ്പി ചേട്ടാ… ❤️

  6. കൊള്ളാം…
    വളരെ നനായി കപ്പൽ മുതലാളി..
    പേജുകളുടെ എണ്ണം കൂടി
    അക്ഷരത്തെറ്റുകൾ കുറഞ്ഞു
    ഒന്നാമത്തേത് പോലെ അല്ല , അത് ഒരു തുടക്കം ആയിരുന്നു പക്ഷെ ഇത് ഒരുപാട് നന്നായിട്ടുണ്ട്..
    തമാശയും ആക്ഷനും ഒക്കെ ലൈവ് ഫീൽ തന്നു.
    ഒപ്പം.ആകാംഷ ഉണ്ടാക്കാൻ ഒരു കുഞ്ഞു സസ്പെൻസും.
    ഭംഗി ആയി അവതരിപ്പിച്ചിരിക്കുന്നു..

    1. എന്റെ ഗുരുവേ 🙏

      ഇതിൽ കൂടുതൽ എന്ത് വേണം. 1000 ലൈക്‌ അല്ലെ കമന്റ്‌ കിട്ടിയാലും ഇത്രയും സന്തോഷം ഉണ്ടാകില്ല 😍😍😍😍😘😘😘
      നന്ദി… ഒരുപാട് നന്ദി ഹർഷൻ ചേട്ടാ 🥰

    1. പോന്നുസേ…. 😘😘😘😘

  7. Nyc aayikn 👌

    1. നന്ദി shana ❤️

  8. ꧁༺അഖിൽ ༻꧂

    ❤️❤️❤️❤️

    1. ❤️❤️❤️❤️❤️

  9. ഋഷി ഭൃഗു

    ഇരിക്കട്ടെ ആദ്യത്തെ കമാന്‍റ് എന്റെ വക…

    1. നൻഡ്രി ചേട്ടോ നൻഡ്രി ❤️❤️❤️

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com