അസുരഗണം 2 [Yadhu] 97

Views : 9294

സീത : എന്തിനാ മോളേ നീ ഇങ്ങനെ ചെയ്യാൻ പോയത്

രേണുക :  അമ്മ….  അച്ഛനെ കൊന്നവനെ പിന്നെ ഞാൻ എന്തു ചെയ്യണം. എനിക്ക് അവനെ കൊല്ലണം.

അവൾ കരഞ്ഞു കൊണ്ട് ചോദിച്ചു

സീത : അവനെ കൊന്നിട്ടും നിനക്ക് എന്ത് കിട്ടാനാണ് മരിച്ചവർ പോയി. ഇനി അവനെ കൂടി കൊന്നിട്ട് നീ ജയിലിൽ പോയാൽ ഞങ്ങൾക്ക് പിന്നെ ആരാണ് ഉള്ളത്.

 

ഇതെല്ലാം കേട്ടു ഒരു ഷോക്കേറ്റ് പോലെയായിരുന്നു അമ്മുവിന്റെ നിൽപ്പ്

രേണുക : ഇല്ല എന്റെ അച്ഛനെ കൊന്നവനെ ഞാൻ എന്തായാലും കൊല്ലും അത് ഉറപ്പാണ്.

സീത : എന്നാൽ നീ ഞങ്ങൾക്ക് കുറച്ച് വിഷം വാങ്ങി താ എന്നിട്ട് അവനെ കൊല്ലാൻ പൊക്കോ ഞാൻ നിങ്ങളെ വളർത്തിയത് എന്റെ മക്കൾ എന്റെ കൂടെ ഉണ്ടാവണം എന്ന് കരുതിയാണ് അല്ലാതെ ജയിലിൽ പോയി കിടക്കാൻ അല്ല.

രേണു : അമ്മ പിന്നെ അവൻ സുഖമായി ജീവിച്ചോട്ടെ എന്നാണോ.

സീത :  അവനുള്ളത് ഈശ്വരൻ നിശ്ചയിച്ചിട്ടുണ്ട് അത് തീർച്ചയായും കൊടുക്കും അതിന് ഒരു മാറ്റവും ഉണ്ടാവില്ല. എനിക്ക് എന്റെ മക്കളെ വേണം. നിന്ടെ യും അമ്മുവിന്റെ യും ജീവിതം അതു നല്ല നിലയിൽ എത്തണം അതു മാത്രമേ ഈ അമ്മയ്ക്ക് ആഗ്രഹമുള്ളൂ.

 

ഇത്രയും പറഞ്ഞു കഴിഞ്ഞതോടെ അവർ പൊട്ടിക്കരയാൻ തുടങ്ങി. ആ കരച്ചിൽ കണ്ടു സഹിക്കാൻ വയ്യാതെ അമ്മു കരഞ്ഞുകൊണ്ട് രേണുകയുടെ അടുത്തേക്ക് ചെന്നു

 

അമ്മു : ചേച്ചി അമ്മ പറഞ്ഞതാണ് ശരി അവനുള്ള ശിക്ഷ ദൈവം കൊടുത്തോളൂ ഞങ്ങൾക്ക് ചേച്ചി മാത്രമേ ഉള്ളൂ ചേച്ചി അവനെ കൊല്ലാൻ പോകരുത് പറയുന്നത് കേൾക്കൂ ചേച്ചി.

 

അവൾ രേണുക യേ കെട്ടിപ്പിടിച്ച് പൊട്ടിക്കരയാൻ തുടങ്ങി ഇതുകണ്ടു നിന്ന കോകില യുടെ കണ്ണ് നിറഞ്ഞ.

അവസാനം രേണുക സീതയെ കെട്ടിപ്പിടിച്ചു പറഞ്ഞു

രേണുക : ഇല്ല ഞാൻ ഇനി ഇവനെ കൊല്ലാൻ പോകില്ല എനിക്ക് നിങ്ങളാണ് വലുത് . ഇതു ഞാൻ അമ്മയ്ക്ക് തരുന്ന വാക്കാണ്.

 

അതു പറഞ്ഞ് അവൾ കുറെ കരഞ്ഞു. അവസാനം കോകില ഇടപെട്ടു എല്ലാവരെയും സമാധാനിപ്പിച്ചു. എന്നിട്ട് ഭക്ഷണം കഴിക്കാൻ വിളിച്ചു. ചെറിയ ഒരു സമാധാനത്തോടും കൂടി ആ അമ്മയും മക്കളും ഭക്ഷണം കഴിക്കുന്നത് നിറകണ്ണുകളോടെ കൂടി അവർ നോക്കി നിന്നു. എല്ലാവരും ഭക്ഷണം കഴിച്ചശേഷം അവർക്ക് കിടക്കാനുള്ള മുറി കാണിച്ചു കൊടുത്തു.

 

പിറ്റേന്ന് കാലത്ത് കോകില യും സീതയും ഭക്ഷണം കഴിക്കുക ആയിരുന്നു. രേണുകയും അമ്മുവും സോഫയിൽ ഇരുന്നു എന്തൊക്കെയോ

Recent Stories

The Author

Yadhu

11 Comments

  1. യദു എവിടെ ബാക്കി, ഒരു ആഴ്ച ആയി വെയിറ്റ് ചെയുന്നു

  2. Adipoli………
    Vaayanakarude full support undakum. Nalla reediyil thanne continue cheytholoo……..

    All the best

    With love,
    അച്ചു

    1. Thanks അച്ചു

  3. കുറച്ചു തിരക്കിലാണ് ബ്രോ അടുത്ത ആഴ്ച എന്തായാലും പബ്ലിഷ് ചെയ്യാം

    1. randaam bhagavum adipoli
      ishtam aayi…
      njan ippa otta odikkal vayana mathre aayitulu
      adutha bhagam kode vannittu onnukoode vayikkanam
      nannayittundtto

  4. പ്രണയരാജ

    Nannayittunde adutha bagan vegam varille

  5. വീണ്ടും സസ്പെൻസ് ആണല്ലോ …
    അടുത്ത ഭാഗം വേഗം പോരട്ടെ….

    1. Thanks bro

  6. nice….please continue

    1. Thanks bro

  7. bro vayikan patilla echri thirakka. pinne vayichitt parayatto.

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com