കല വിപ്ലവം പ്രണയം 2 [കാളിദാസൻ] 85

Views : 8127

ഏഹ്. അത് ശെരി… കാര്യം കഴിഞ്ഞപ്പോ..പെണ്ണിൻ്റെ ബഹുമാനമൊക്കെപ്പോയോ?
ഹി.ഹി.ഹി… അതു പിന്നെ എനിക്ക് നിന്നോട് മാത്രമല്ലേ …
ഇങ്ങനെ കൊഞ്ചാനും വഴക്കിടാനുമൊക്കെ സാധിക്കൂ… നീയെൻ്റെ പൊന്നേട്ടനലേടാ…
മ് … ആയിക്കോട്ടെ ..ആയിക്കോട്ടെ..
എടീ… അമ്മൂ..
ഇന്നത്തെ അനുവിൻ്റെ ഡാൻസ് എന്തു രസമായിരുന്നലെ ….?
ശെരിയാ..നല്ല രസോണ്ടാർന്നു… ഇന്ന് വന്നിലായിരുന്നെ വലിയ നഷ്ട്ടമായേനെ..
അവളെ കാണാനും നല്ല രസോണ്ടാർന്നല്ലെ അമ്മൂസെ? ശെരിക്കും പാർവ്വതി ദേവി മുന്നിൽ വന്നു നിന്നപോലെ തോന്നിയെനിക്ക്.
ഏഹ്.എങ്ങനെയെങ്ങനെ…. ഞാൻ കേട്ടില്ല.
എന്താ മോനെ പ്രേമം വല്ലതുമാണോ മനസ്സിൽ… അങ്ങനെ വെലോം ആണെ കൊല്ലും നിന്നെ ഞാൻ.
ഒന്ന് പോടിയവിടുന്ന്. പ്രേമം പോലും. ഒരു പുച്ഛ ഭാവത്തോടു കൂടി ഹരി പറഞ്ഞു.
എനിക്ക് നിന്നെ പോലെ തന്നെയാ.. അവളും.
പിന്നെ ഉള്ള കാര്യം ഞാൻ തുറന്നു പറഞ്ഞു എന്നു മാത്രം.
അതു പിന്നെ അവൾ ആ ഡ്രെസ്സും, മേക്കപ്പും ഒക്കെയിട്ടിരിക്കുന്നതു കൊണ്ട് തോന്നുന്നതാ…
മ്മ്… നിനക്ക് പിന്നെ അസൂയയിലാത്തോണ്ട് കുഴപ്പമില്ല. അമ്മൂ…
ഓ…പിന്നെ ഞാനെന്തിന് അസൂയപ്പെടണം.
ഒന്നതുപ്പോലെയൊരുങ്ങി വന്നാൽ എന്നെ കാണാനും ദേവിയെപ്പോലെ തന്നെയിരിക്കും.
മ്മ്… ശെരിയാ… മൂദേവിയാണെന്ന് മാത്രം.
അത് പറഞ്ഞ് കഴിഞ്ഞതും അവളുടെ നഖങ്ങൾ അവൻ്റെ വയറിൽ ആഴ്ന്നിറങ്ങി…
ആ വേദനയിലവൻ ഒരു നിമിഷം സ്വർഗ്ഗം കണ്ടു.
എടീ… വിട്… വണ്ടി പാളും.
അതു പറഞ്ഞപ്പോൾ അവൾ കൈ പിൻവലിച്ചു. എന്നിട്ട് ഇതും കൂടി പറഞ്ഞു നിർത്തി.
എന്നോട് കളിച്ചാൽ ദാ.. ഇങ്ങനെയിരിക്കും.
പിന്നെയും പിച്ചു വാങ്ങി കൂട്ടണ്ട എന്നു കരുതി ഹരി പിന്നെയൊന്നും മിണ്ടിയില്ല.
പതിയെ വീടെത്തി.ലക്ഷ്മിയമ്മ അവർക്കുള്ള ഭക്ഷണം ടേമ്പിളിൽ മൂടി വെച്ചിട്ടുണ്ടായിരുന്നു. അതും തട്ടിയവൻ മുറിയിൽ പോയി കിടന്നു.
പെട്ടെന്നാണവൻ്റെ മനസ്സിൽ പാർവ്വതിയുടെ രൂപം തെളിഞ്ഞു വന്നത്.
അവൻ ഇന്നത്തെ സംഭവം ഓർത്തെടുക്കാൻ ശ്രമിച്ചു.
രണ്ടര കൊല്ലം ആവാറായി ഞങ്ങൾ ഒരുമിച്ചു പഠിക്കുവാൻ തുടങ്ങിയിട്ട്.
കാര്യം. രണ്ടുമൂന്നു വട്ടമേ… തമ്മിൽ സംസാരിച്ചിട്ടുള്ളൂ… എങ്കിലും തെറ്റായ രീതിയിൽ ഞാനവളെ ഒന്നു നോക്കുകയോ, സംസാരിക്കുകയോ.. ചെയ്തിട്ടില്ല.
ഒരു ഒതുങ്ങിയ പ്രക്യതം. ആരോടും ഒന്നിനുമില്ല എന്ന ഭാവം. മൊത്തത്തിൽ പറഞ്ഞാൽ ഒരു പാവം പിടിച്ച പെണ്ണ്. അതാണ് പാർവ്വതി.

Recent Stories

The Author

കാളിദാസൻ

10 Comments

  1. ആ തോമ.ഒന്നുകിൽ.നിന്റെ അയൽക്കാരൻ അല്ലെങ്കിൽ ഒരു ബന്ധു….
    ഉറപ്പിച്ചു…

  2. തൃശ്ശൂർക്കാരൻ

    Broii

    1. കാളിദാസൻ

      എന്തോ..

  3. Good
    😘😘

  4. വളരെ നന്നായിട്ടുണ്ട് ബ്രോ അടുത്ത ഭാഗം എന്തായാലും വേണം

  5. Ithinte adutha bagam varuvo????

  6. തൃശ്ശൂർക്കാരൻ

    😍😍😍😍😍

  7. സുദർശനൻ

    രണ്ടാമതും വായിച്ചു.അടുത്തഭാഗംവരേണ്ടസമയംകഴിഞ്ഞല്ലോ.നല്ലകഥതന്നെയാണ്.കോളേജിലെപരുപടികള്‍എന്ന്ചേര്‍ത്തിട്ടുള്ളത് കാണാന്‍ ഒരഭംഗി ഉണ്ട്. പരിപാടി എന്നതാണ് ശരി.

  8. ഇത് നേരത്തെ പബ്ലിഷ് ചെയ്ത ഭാഗമല്ലേ
    Next part pls

  9. കോവാലന്‍

    ഇത് നേരത്തെ പബ്ലിഷ് ചെയ്ത ഭാഗമല്ലേ?

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com