അനാമിക 3 [Jeevan] 346

Views : 68314

കുറിപ്പടി കൊടുത്ത ശേഷം അലന്‍ വിഷ്ണുവിനെ കണ്ടു അത് കൊടുത്തു എന്നു പറഞ്ഞു .
വിഷ്ണു അലനോടു നന്ദിയും പറഞ്ഞു .

അന്ന് ഉച്ചക്ക് ഞാനും വിഷ്ണുവും ഒന്നിച്ചു ഇരുന്നാണ് കഴിച്ചത്‌ . അലന്‍ കുറിപ്പു ശ്രീയ്ക്കു കൊടുത്ത കാര്യം അവന്‍ എന്നോടു പറഞ്ഞു . കഴിച്ചതിന് ശേഷം ഞാന്‍ ക്ലാസ്സിലേക്കും വിഷ്ണു പുതിയ കെട്ടിടത്തിന്‍റെ അവിടേക്കും നടന്നു . ശ്രീ അവിടെ കാത്തു നില്‍ക്കുന്നുണ്ടായിരുന്നു . വിഷ്ണു നോക്കിയപ്പോള്‍ അവള്‍ ആകെ വല്ലാതെ ഇരിക്കുന്നു . വിഷ്ണു ചോദിച്ചു ,

” ശ്രീ മുഖം എന്താ ഇങ്ങനെ , വിഷമിച്ചിരിക്കുന്നത് … നീ എന്തേലും കഴിച്ചോ …”

ശ്രീ – ” എയ് , എനിക്കു കുഴപ്പം ഇല്ലെടാ , കഴിച്ചില്ല … എന്തോ വിശപ്പ് തോന്നുന്നില്ല … നീ എന്തിനാ എന്നെ കാണണം എന്നു പറഞ്ഞേ … ”

” സണ്‍ഡേ വൈകീട്ട് പെര്‍സ് എടുക്കാന്‍ പോയി വന്നപ്പോള്‍ മുതല്‍ നീ ഗ്ലൂമി ആണ് , ഇന്നലെ ഉച്ചക്ക് ഇവിടെ വന്നില്ല , വൈകിട്ടും കണ്ടില്ല … എന്നതാ നിന്‍റെ പ്രശ്നം … ജഗ്ഗുവിനോട് ചോദിച്ചിട്ടു അവനും ഒന്നും മിണ്ടുന്നില്ല … ”

” ഡാ … ഒന്നുമില്ല … ജഗ്ഗു എന്താ വരാതെ ഇരുന്നേ ഇന്ന് … ”

” ഞാന്‍ പറഞ്ഞു , വരണ്ടാ എന്നു … എനിക്കു നിന്നോടു ഒന്നു തനിച്ചു സംസാരിക്കണം എന്നും …നീ പറ നിങ്ങള്‍ തമ്മില്‍ എന്തേലും പ്രശ്നം ഉണ്ടായോ … അവന് നീ എന്നു പറഞ്ഞാല്‍ ജീവനാ … നീ ഇങ്ങനെ മിണ്ടാതെ നടന്നാല്‍ അവന്‍ അത് സാഹിക്കില്ല … ”

” ഡാ … അത് ഞാന്‍ …. ”

” ശ്രീ , ഞാന്‍ ഒരു കാര്യം ചോദിച്ചാല്‍ നീ സത്യം പറയണം …

ആര്‍ യു ഇന്‍ ലവ് വിത്ത് ജഗന്‍ …. ”

ശ്രീ ഒരു ഞെട്ടലോടെ വിഷ്ണുവിനെ നോക്കി , അതേ എന്ന അര്‍ത്ഥത്തില്‍ തലയാട്ടി …

വിഷ്ണു – ” നീ ഇത് അവനോടു പറഞ്ഞോ ഇത് വരെ … ”

ശ്രീ – ” ഞാന്‍ അങ്ങനെ പറഞ്ഞില്ല …. പക്ഷേ സണ്‍ഡേ പെര്‍സ് എടുക്കാന്‍ പോയപ്പോള്‍ ….. ഞാന്‍ …. ഐ ലൈക് യു എന്നു പറഞ്ഞു …”

” ഡീ , ഐ ലൈക് യു എന്നതും ഐ ലവ് യു എന്നതും വത്യാസം ഉണ്ട് … അതിരിക്കട്ടെ , അവന്‍ എന്തു പറഞ്ഞു …. ”

” അവന്‍ … അവന്‍ എന്നെ ഒരു അനിയത്തിയെ പോലെയാ കാണുന്നെ എന്നു … ” ശ്രീ വിതുമ്പിത്തുടങ്ങി …

” നീ കരയാതെ ശ്രീ , അതിനു നീ എന്തിനാ അവനെ ഇങ്ങനെ ആവോയിട് ചെയ്യുന്നെ , അവന്‍റെ കൂടെ ഇങ്ങനെ സ്നേഹത്തോടെ നില്‍ക്കു … എന്നെങ്കിലും ഒരിക്കല്‍ അവന്‍ നിന്‍റെ പ്രണയം മനസ്സിലാക്കും … പക്ഷേ അവന്‍ നിന്നെ ഇപ്പോള്‍ ഒരു സഹോദരി യുടെ സ്ഥാനത്ത് കാണുന്നു എന്നു എന്നോടും പറഞ്ഞിട്ടുണ്ട് … അത് കൊണ്ട് അമിത പ്രതീക്ഷ വേണ്ട … നീ അവനോടു പഴയ പോലെ ആകണം , അല്ലെങ്കില്‍ അവന് സഹിക്കാന്‍ ആവില്ല … ”

” ഞാന്‍ അവനെ അത്രയും ഇഷ്ടപ്പെട്ടു പോയി വിഷ്ണു …എപ്പോഴും എന്‍റെയോപ്പം ഉണ്ടാകണം എന്നു ഞാന്‍ ആശിച്ചു പോയി … ”

” ശ്രീ … നീ അവനോടു മിണ്ടിയില്ലെങ്കില്‍ അവന്‍റെ മനസ്സില്‍ നിന്നു നീ പതിയെ പതിയെ ഇല്ലാതെ ആകും … പക്ഷേ നീ നിന്‍റെ ഈ പ്രണയം മനസ്സില്‍ ഒതുക്കി അവന്‍റെ ഒപ്പം നിന്നാല്‍ എന്നും അവന്‍ നിനക്കു ഈ സ്നേഹം തന്നു നിന്‍റെ ഒപ്പം ഉണ്ടാകും … ഒരു പക്ഷേ അവനും നിന്നെ ഇഷ്ടം ആകാനും മതി … ”

Recent Stories

The Author

92 Comments

  1. Vettichira Diamon

    Ithinte Baki ?

  2. കഥ വളരെ നന്നായി. യാത്രാവിവരണം ആസ്വദിച്ച് കൊണ്ടാണ് കഥയുടെ ഫ്ലോ മാറിയതായി അവസാനം തോന്നി.

  3. ജീവൻ കഥ വേറെ ഒരു travalogue തലത്തിലേക്ക് കൊണ്ട് പോയി അല്ലെ ഈ പാർട്ട്‌. യാത്ര വിവരണങ്ങൾ നന്നായിരുന്നു എന്നാലും കഥയുടെ usual ഫ്ലോ നിന്ന് മാറിപോയ പോലെ തോന്നി. നായികമാർ കൂടുവാണല്ലോ എന്നാലും അവസാനം വന്ന ആൾ ആവും യഥാർത്ഥ നായിക💞💕 എന്ന് തോന്നുന്നു.നന്നായി എഴുതാൻ പറ്റട്ടെ ✍🏻

    1. Chechi🥰…
      ഈ ഭാഗം നമ്മളെ ഒത്തിരി യാത്ര കൊണ്ടുപോയ ആ മഹാന് ഉള്ള ഒരു സമർപ്പണം ആയിരുന്നു… പിന്നെ എനിക്ക് അടുത്ത കഥക് വേണ്ടി ഉള്ള ഒരു experiment കൂടെ… അടുത്ത ഭാഗം usual രീതിൽ മടങ്ങി വരും ചേച്ചി… പിന്നെ നായിക… ഈ കഥ fight മാറ്റി വച്ചാൽ കുറെ കൂടി റീലിസ്‌റ്റിക്‌ ആയിരിക്കും . അതോണ്ട് നായികയുടെ കാര്യം പറയ്യുന്നില്ല

  4. Ith thanne alle athulya nna peril kuttanil kandey…same name use cheythoode bro

    1. അത് പറ്റില്ല ബ്രോ.. അവിടെ അബദ്ധത്തിൽ ആ പേര് ഇട്ടു poyatha.. avudeya ആദ്യം പബ്ലിഷ് ചെയ്തത്… ഇവിടെ ആ പേരിൽ ഇടാൻ ആകില്ല. ചില പേർസണൽ പ്രോബ്ലം 🙏

  5. തുമ്പി 🦋

    Edo than ithu appurathu peru matty ittu alle. Copyrightinu avne 2 therim prenju case kodukkan poyeppol dhende authorname thante.😪 ippol njanarayii 😶😑

    1. അണ്ണൻ ക്ഷെമിക്കു..അത് ഒരു പ്രേതക സാഹചര്യം കൊണ്ട് ഇടുന്നതാ… 🙏🙏

  6. നരേന്ദ്രന്‍❤🌷

    ജീവാപ്പീ .. ഉമ്മ.. ഈ ഭാഗം അതി മനോഹരം ആക്കി ,കഥയില്‍ കുറച്ച് ഫിക്ഷന്‍ കൂട്ടി ചേര്‍ത്തത് supr 👌👌
    ആ പ്രകൃതിയുടെ വര്‍ണനയും പഞ്ചവന്‍ തടാകവും കോവിലും ഒക്കെ ഒരുപാട് ഇഷ്ടപെട്ടു ! പിന്നെ ആ ഫെെറ്റും കുഞ്ഞുവിന്‍റെ അടി ആണ് പൊളി പെമ്പിള്ളേര്‍ ആയാ ഇങ്ങനെ വേണം!!പിന്നെ ശ്രീലക്ഷ്മി ,ഒരുപാട് ഇഷ്ടപെട്ടു,പിന്നെ അവസാനം പുതിയ കഥാപാത്രത്തിലേക്ക് (നായിക ആണെന്ന് അനുമാനിക്കുന്നു!)
    കഴിഞ്ഞ പാര്‍ട്ടുകളേക്കാള്‍ എഴുത്തിന്‍റെ ശെെലി വേറെ ലെവല്‍ ആയിട്ടൊണ്ട്!!

    നീ എവിടെ പോയാലും അടി ആണോടെ ജീവാപ്പീ..??!!😃😃(ചുമ്മ)

    അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു!..ഒത്തിരി സ്നേഹത്തോടെ

    നരേന്ദ്രന്‍🌷💘

    1. നരേന്ദ്രന്‍❤🌷

      എനിക്ക് ഏറ്റവും ഇഷ്ടപെട്ട കഥാപാത്രം ശ്രീലക്ഷ്മി ആണ് നല്ല കുട്ടി

    2. നരേട്ടോ ,

      ഇഷ്ടം ആയല്ലോ അത് മതി. പിന്നെ അടി നമ്മുക്ക് ഒരു വീക്നെസ് ആണല്ലോ . അടുത്ത ഭാഗം തുടങ്ങിട്ടുണ്ട്, പറ്റുന്ന വേഗത്തില്‍ ഇടാം. ഈ തിരക്കിനിടയില്‍ വായിച്ചു ഒരു കമെന്‍റ് തന്നല്ലോ , അത് പെരുത്ത സന്തോഷം.

      1. നരേന്ദ്രന്‍❤🌷

        😍😍

  7. തുമ്പി 🦋

    Bro preyunnond onnum thonnallae.
    teaserum trailerum onnum idalle njan ichiri vayichappol manassilaye aparajithan annu.

    Padathinte thrillu kalayathirikkan vendi trailer polum kalathe alanu njan🙃. Athondaa njan appurath anganee varathee entha. Athil chatinte edaikku teaser iduvallo..🥺. Trailer polum kanathe padam kanunna alanu, njan. Ethu journal anu ennu tirakkathey illu. Vere onnum nokkilla so. Ini teaseronnum aa sectionil idavolle ithil idalle.

    1. ഇവിടെ ഇട്ട ട്രൈലെർ ഒരു പ്രേതെക സാഹചര്യം കൊണ്ട് ഇടേണ്ടി വന്നതാ.. അതാണേൽ fanmade ട്രൈലെർ ആണ്… ക്ഷെമിക്കണം.. ഒർജിനൽ ട്രൈലെർ അല്ല അത് 😇🙏

      1. ജീവാപ്പി … ഇനി അതെല്ലാം കുട്ടേട്ടനൊട് റിക്വസ്റ്റ് ചെയ്തു ഡിലീറ്റ് ചെയ്തോളൂ …👍❤️

        ഗുഡ് ഈവനിംഗ് ❣️

        1. ഞാൻ paranjethada

  8. തുമ്പി 🦋

    Enthadoo njan ithinu preyaa ishtayiii. Orupad💝. Kadha 1st kandappol karuthy. Pattalakkarude story arikm avde vedivvekkan poyappol valla penkuttyem kand ishtapetta arikm angane okkeyanu oradheekshiche but. Ingane marunn karuthilla
    Enthayalum kadha nalla rasind vayikkan orupad santhosham ind. Thankyou.

    1. നന്ദി തുമ്പി… ❤️

  9. ജീവപ്പി😍😍😍😍

    തകർത്തു ട്ടോ….
    സംഭവം നല്ല ജോർ ആയിട്ട് ഉണ്ട്…അപ്പൊ ഇനി ഉള്ളവള് ആണോ നായിക😬😬

    ഹ എന്തായാലും വേഗം ഇടു ട്ടോ

    1. Masila.. nee enthanu aparajithan wallil varathe… enthayalum nee vaichallo.. santosham.. naika aru akkanam enna confusionila njanum 😂

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com