കല വിപ്ലവം പ്രണയം 2 [കാളിദാസൻ] 85

Views : 8124

അവൻ സ്വയം സ്വഭോധം വീണ്ടെടുക്കാൻ ശ്രമിച്ചു.

പെട്ടെന്നാണ് അവൻ്റെ ഇടത്തെതോളിൽ ഒരു കൈ പതിഞ്ഞത്.
ഹരി തിരിഞ്ഞു നോക്കിയതും ശ്യാമാണെന്ന് മനസ്സിലായി.

ഡാ.. ഒരു പ്രശ്നമുണ്ട്.
ആ… KSQ ക്കാരാവിടെ ആകെ മൊത്തം അലമ്പിണ്ടാക്കണേണ്. നീ വേഗം വാ….

അതും പറഞ്ഞ് ശ്യാം ഹരിയേയും കൂട്ടി വേഗം പുറത്തേക്കു നടന്നു.
പോകും വഴി കോളേജിലെ ബാക്കിയുള്ള യൂണിയൻ പ്രവർത്തകരേയും കൂടെ കൂട്ടി.

എന്താടാ.. പ്രശ്നം

പോകും വഴി ഹരി ശ്യമിനോടായ് കാര്യം തിരക്കി.

അവന്മാർക്ക് കഴപ്പ്..
എബി അവന്മാരുടെ കൂട്ടത്തിലെ ആരെയോ കലിപ്പിച്ച് നോക്കി എന്നും പറഞ്ഞാ…

പരുപാടി പൊളിക്കാൻ വേണ്ടി മനപൂർവ്വം ഓരോ കാര്യങ്ങളുണ്ടാക്കി വരുവാ…

ഹരിയും കൂട്ടരും ചെല്ലുമ്പോൾ
എബിയെയും വേറെ രണ്ടു വിദ്യാർത്ഥികളേയും
KSQ ക്കാർ പട്ടിയെ തല്ലും പോലെ തല്ലുന്നതായിരുന്നു കാഴ്ച്ച.
അതു കണ്ടതും അവൻ്റെ സകല നിയന്ത്രണവും നഷ്ട്ടപ്പെട്ടു.
ഡാ… എന്നും പറഞ്ഞലറി കൊണ്ട് ഹരി അവർക്കു നേരെ കുതിച്ചു.
കൂടെ മറ്റു വിദ്യാർത്ഥികളും.
പിന്നെയവിടെ ഒരു കൂട്ടയിടിയായിരുന്നു.
വെറും അടി എന്നു പറഞ്ഞാ പോര… നല്ല പൊടിപാറണ അടി.

ഹരി തൻ്റെ കയിൽ കിട്ടിയതെക്കെയെടുത്ത് അവരെ അടിച്ചു.
അതിൽ ചെടിച്ചട്ടി മുതൽ മരക്കമ്പുവരെ ഉണ്ടായിരുന്നു.
കൂട്ടത്തിൽ അവനും കിട്ടി രണ്ടെണ്ണം.
അടി കൊടുക്കാൻ മാത്രമുള്ളതല്ല. വാങ്ങാൻ കൂടെയുള്ളതാണെന്ന് അവൻ പണ്ടേ… മനസ്സിലാക്കിയതിനാൽ അതൊന്നും അവന് ബാധകമായിരുന്നില്ല.

ബഹളം കേട്ട് ഓഡിറ്റോറിയത്തിൽ നിന്നും എല്ലാ വിദ്യാർഥികളും അവിടെ തടിച്ചു കൂടി.
സംഭവം മനസ്സിലാക്കിയ പ്രിൻസിപ്പാൾ തൻ്റെ കയിൽ നിൽക്കില്ല. എന്ന പൂർണ്ണ ബോധ്യമുള്ളതിനാൽ. എടപെടാൻ പോയില്ല.
നേരെ പോലീസ് സ്റ്റേഷനിലേക്കു വിളിച്ചു കാര്യം പറഞ്ഞു.

പോലീസ് സ്റ്റേഷൻ വളരെ അടുത്തായതിനാൽ 5 മിനിറ്റുകൊണ്ട് ഒരു പോലീസ് ജീപ്പ് കോളേജ് ക്യാമ്പസിലേക്ക് കുതിച്ചു കയറി.

അപ്പോഴും അവിടെ അടി നല്ല തകിർതിയായി നടക്കുന്നുണ്ടായിരുന്നു.
അങ്ങനെ ഇരുമുന്നണികളും ചേർന്നുള്ള തർക്കത്തതിൽ. ഒരു മെമ്പർഷിപ്പുകൂടെ സാഷാൽ കേരള പോലീസ്.
പോലീസ് അവർക്കു നേരെ പാഞ്ഞടുത്തു.
കാഴ്ച്ചക്കാരായ് നിന്നവരെല്ലാം നാലുപാടും ചിതറിയോടി..

അല്ലേലും പോലീസ് അടി തുടങ്ങിയാൽ പിന്നെ കാഴ്ച്ചക്കാരെന്നോ… തല്ലുകൂടുന്നവർ എന്നോ ഒന്നും നോക്കില്ലല്ലോ..
അടി തുടങ്ങിയാ.. പിന്നെ കണ്ടവരെയൊക്കെയടിക്കും.
അതുപോലെ തന്നെ രണ്ടു മൂന്നു പേർക്ക് കിട്ടുകയും ചെയ്തു.
നല്ല ചൂരലിനടി.
ഓഹ്..
ഓർക്കുമ്പോ.. തന്നെ എന്താ സുഖം.
ഹരിക്കു നേരെ പോലീസിൻ്റെ അടി വന്നതും എങ്ങനെയൊക്കെയോ… അവൻ ഒഴിഞ്ഞു മാറി.
കണ്ടം വഴി ഓടി..
പറഞ്ഞിട്ട് കാര്യമില്ല. ഒന്നു കിട്ടിയാ… ഇരുപ്പതാണെ….

Recent Stories

The Author

കാളിദാസൻ

10 Comments

  1. ആ തോമ.ഒന്നുകിൽ.നിന്റെ അയൽക്കാരൻ അല്ലെങ്കിൽ ഒരു ബന്ധു….
    ഉറപ്പിച്ചു…

  2. തൃശ്ശൂർക്കാരൻ

    Broii

    1. കാളിദാസൻ

      എന്തോ..

  3. Good
    😘😘

  4. വളരെ നന്നായിട്ടുണ്ട് ബ്രോ അടുത്ത ഭാഗം എന്തായാലും വേണം

  5. Ithinte adutha bagam varuvo????

  6. തൃശ്ശൂർക്കാരൻ

    😍😍😍😍😍

  7. സുദർശനൻ

    രണ്ടാമതും വായിച്ചു.അടുത്തഭാഗംവരേണ്ടസമയംകഴിഞ്ഞല്ലോ.നല്ലകഥതന്നെയാണ്.കോളേജിലെപരുപടികള്‍എന്ന്ചേര്‍ത്തിട്ടുള്ളത് കാണാന്‍ ഒരഭംഗി ഉണ്ട്. പരിപാടി എന്നതാണ് ശരി.

  8. ഇത് നേരത്തെ പബ്ലിഷ് ചെയ്ത ഭാഗമല്ലേ
    Next part pls

  9. കോവാലന്‍

    ഇത് നേരത്തെ പബ്ലിഷ് ചെയ്ത ഭാഗമല്ലേ?

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com