തിരിച്ചറിവുകൾ 20

അവളുടെ വയറിൽ കത്തിവെക്കുമ്പോൾ എന്റെ ചങ്ക് പറിച്ച വേദനയിൽ ഞാൻ പിടയുമ്പോഴും എന്റെ കണ്ണുകൾ നനയുന്നില്ല എന്നേയുള്ളൂ പെണ്ണേ, എന്റെയുള്ളം നിന്നെ വാരിയെടുക്കാനായി കൊതിക്കുന്നുണ്ടെന്നു ഞാനെങ്ങനെ നിന്നെ പറഞ്ഞു മനസ്സിലാക്കും., അറിയില്ലെടീ എങ്ങനെ പറയണമെന്ന്….

ഇളംറോസു നിറത്തില്‍ കുതിർന്നു കിടക്കുന്ന എന്റെ കുഞ്ഞുങ്ങളെ ഡോക്ടർ കൈയിലോട്ടു എടുത്തപ്പോൾ എന്താന്നറിയാത്ത സന്തോഷകണ്ണുനീർ എന്റെ കണ്ണിൽ നിറഞ്ഞുതുളമ്പുകയായിരിന്നു..

സനയുടെ രണ്ടുകണ്ണുകളിലും മാറി മാറി ചുംബിക്കുമ്പോൾ അവളുടെ കണ്ണുനീരിന്റെ ഉപ്പുരസം എനിക്ക് മധുരമുള്ളതായിതോന്നി.

★★★★★★★★★