??അവൾ രാജകുമാരി-13?? [ ചെകുത്താനെ സ്നേഹിച്ച മാലാഖ ] 509

 

” ആ ……… ”

 

ആത്രേയൻ വേദന കൊണ്ട് ഉറക്കെ നിലവിളിച്ചു

 

” പിതാവേ …… ”

 

ഇത് കണ്ട അഗ്നിമിത്രൻ ഉറക്കെ വിളിച്ചു കൊണ്ട് നിലത്ത് നിന്ന് എണീറ്റ് ആദിത്യന് നേരെ തിരിഞ്ഞു .

 

ആഴത്തിൽ വയറിലുണ്ടായ മുറിവ് അവന്റെ ശരീരത്തെ പൂർണ്ണമായും തളർത്തി …. എഴുന്നേറ്റ് നിൽക്കാൻ പോലും സാധിക്കാതെ ആദിത്യൻ പതിയെ നിലത്തേയ്ക്ക് വീണു …

 

” …….. ടാ ….. ”

 

തന്റെ പിതാവിന്റെ കൈ ഛേദിച്ചത് കണ്ട അഗ്നിമിത്രൻ ഓടി വന്ന് നിലത്ത് വീണ് കിടന്ന ആദിത്യന്റെ വയറ്റിലേയ്ക്ക് വീണ്ടും വാൾ കുത്തിയിറക്കി …
ഇത്തവണ ആദിത്യന് ഒന്ന് നിലവിളിക്കാൻ പോലും സാധിച്ചില്ല അവൻ അപ്പോഴേയ്ക്കും പകുതി മരിച്ച് കഴിഞ്ഞിരുന്നു ….

 

” കുമാരാ പ്രഭുവിന് വേഗം വൈദ്യസഹായം ലഭ്യമാക്കണം …. ”

 

അതിലെ ഒരു സേവകൻ പറഞ്ഞു … അവർ മൂവരും ചേർന്ന് വേദന കൊണ്ട് അലമുറയിട്ട് കരയുന്ന ആത്രേയനെ പൊക്കിയെടുത്ത് വേഗം വനത്തിന് പുറത്തേയ്ക്ക് നടന്നു …..

 

നിലത്ത് ജീവന് വേണ്ടി പിടയുന്ന ആദിത്യനെ നോക്കിയശേഷം അവന്റെ കയ്യിലിരുന്ന വാൾ അഗ്നിമിത്രൻ പിടിച്ച് വാങ്ങി .

 

” ഒരുമിച്ച് ജീവിക്കാൻ കൊതിച്ചതല്ലേ നിങ്ങൾ …. പക്ഷെ ഒന്നിച്ചുള്ള മരണം ഞാൻ സമ്മാനിക്കുന്നു …. ”

 

അഗ്നി മിത്രൻ ദേഷ്യത്തോടെ നിലത്ത് കിടക്കുന്ന ആദിത്യനെ നോക്കി പറഞ്ഞു , എന്നിട്ട് അവൻ തിരികെ വനത്തിന് പുറത്തേയ്ക്ക് നടന്നു ……

 

65 Comments

  1. ❤️❤️❤️❤️❤️

  2. Kollam…nalla theme….

  3. Bro adipoli story innalayan vayikkan thudangiyath ippo vayichu theernne ullu kadha valare ishtayi adutha partinayi katta waiting .thirakkukal kkidayilum samayam kandathi njangalk vendi kadha eyuthunna thil valare sandhosham .adutha part pettann kittumenn prathikshikkunnu

    സ്നേഹത്തോടെ
    Jango

    1. ഒത്തിരി നന്ദി സഹോ …
      സ്നേഹത്തോടെ …????

  4. ചേട്ടോ അടുത്ത പാർട് എന്ന് വരും ഒന്ന് പറയാമോ ?

    1. Bro അടുത്ത ആഴ്ച അവസാനമാകും . എഴുതി തുടങ്ങിയതേ ഉള്ളൂ ….?

      1. സവത്താനം സമയം എടുത്തു എഴുത്തിയാൽ മതി ചോദിച്ചു എന്ന് ഒള്ളു ?

Comments are closed.