??അവൾ രാജകുമാരി-13?? [ ചെകുത്താനെ സ്നേഹിച്ച മാലാഖ ] 509

 

” ചന്ദ്രവംശത്തിലെ പെണ്ണിനെ തന്നെ വേണമല്ലേ നിനക്ക് …… പക്ഷെ ഞങ്ങൾക്കാവശ്യം നിന്റെ കയ്യിലെ ആ ആയുധവും രുദ്രാക്ഷമാലയുമാണ് …. പിന്നെ നിന്റെ ജീവനും …. അഗ്നിമിത്രാ …..”

 

ആത്രേയൻ ഉറക്കെ വിളിച്ച് ……

 

അഗ്നിമിത്രൻ തന്റെ പിതാവിന്റെ മുഖത്തേയ്ക്കും നിലത്ത് അർദ്ധപ്രാണനോടെ മരണത്തോട് മല്ലിടുന്ന അവന്തികയെയും നോക്കി ….

 

” പുത്രാ….. നിന്നെ ഇഷ്ടമില്ലാത്ത ഇവളെ കുറിച്ച് നീ ആലോചിക്കണ്ട …. അവളും ഇവനോടൊപ്പം ഇവിടെ കിടന്ന്തന്നെ മരിക്കട്ടെ ….. നമ്മുടെ ലക്ഷ്യം അതിനെ കുറിച്ച് മാത്രം നീ ചിന്തിച്ചാൽ മതി …. ”

 

ആത്രേയൻ ദേഷ്യത്തോടെ പറഞ്ഞു …

 

ഉടനെ തന്നെ ആദിത്യൻ പതിയെ വേച്ച് വേച്ച് നിലത്ത് നിന്ന് എണീറ്റു . ഒരു പുഞ്ചിരിയോടെ മുന്നിൽ നിൽക്കുന്നവരെ നോക്കിയ ശേഷം അവൻ തന്റെ കയ്യിലിരുന്ന രുദ്രാക്ഷമാല മുകളിലേയ്ക്ക് വലിച്ചെറിഞ്ഞു …..

 

” ……… ക്ലീ …………….. ക്ലീ …………….. ക്ലീ …….. ”

 

മുകളിലൂടെ പറന്നു വന്ന കഴുകൻ ആദിത്യൻ മുകളിലേയ്ക്കെറിഞ്ഞ രുദ്രാക്ഷമാല കാലിൽ കോർത്തെടുത്ത് ദൂരേയ്ക്ക് പറന്നകന്നു …

 

” ……ടാ…. ”

 

ഇത് കണ്ട അഗ്നിമിത്രൻ ദേഷ്യംപൂണ്ട് ആദിത്യന്റെ ദേഹത്ത് ആഞ്ഞ് ചവിട്ടി , അവൻ പുറകിലേയ്ക്ക് മറിഞ്ഞ് വീണു ….

 

അഗ്നിമിത്രൻ വേഗം നിലത്ത് വീണ് കിടക്കുന്ന ആദിത്യന്റെ കയ്യിൽ നിന്നും ആ വാൾ പിടിച്ച് വാങ്ങാൻ നോക്കി പക്ഷെ ആദിത്യൻ ആ വാളിൽ ശക്തിയായി മുറുക്കെ പിടിച്ചിരുന്നു …

 

65 Comments

  1. ❤️❤️❤️❤️❤️

  2. Kollam…nalla theme….

  3. Bro adipoli story innalayan vayikkan thudangiyath ippo vayichu theernne ullu kadha valare ishtayi adutha partinayi katta waiting .thirakkukal kkidayilum samayam kandathi njangalk vendi kadha eyuthunna thil valare sandhosham .adutha part pettann kittumenn prathikshikkunnu

    സ്നേഹത്തോടെ
    Jango

    1. ഒത്തിരി നന്ദി സഹോ …
      സ്നേഹത്തോടെ …????

  4. ചേട്ടോ അടുത്ത പാർട് എന്ന് വരും ഒന്ന് പറയാമോ ?

    1. Bro അടുത്ത ആഴ്ച അവസാനമാകും . എഴുതി തുടങ്ങിയതേ ഉള്ളൂ ….?

      1. സവത്താനം സമയം എടുത്തു എഴുത്തിയാൽ മതി ചോദിച്ചു എന്ന് ഒള്ളു ?

Comments are closed.