??അവൾ രാജകുമാരി-13?? [ ചെകുത്താനെ സ്നേഹിച്ച മാലാഖ ] 509

 

ആദിത്യൻ പെട്ടെന്ന് തന്റെ കാൽചുവട്ടിൽ കിടക്കുന്ന വാളിന്റെ കൈപ്പിടിയിലേയ്ക്ക് ആഞ്ഞ് ചവിട്ടി , വട്ടത്തിൽ കറങ്ങി ഉയർന്ന് പൊങ്ങിയ ആ വാൾ അവൻ കയ്യിൽ പിടിച്ചെടുത്തു , എന്നിട്ട് അത് തന്റെ മുൻപിൽ നിൽക്കുന്നവന്റെ കഴുത്ത് ലക്ഷ്യമാക്കി വീശി …. ഒന്ന് ഒഴിഞ്ഞ് മാറാൻ പോലും സമയം ലഭിക്കുന്നതിന് മുൻപ് ആദിത്യൻ വീശിയ ആ വാൾ കറുത്ത വസ്ത്രം ധരിച്ച അവന്റെ കഴുത്ത് കീറി മുറിച്ചു . അവന്റെ കഴുത്തിലെ മുറിവിലൂടെ രക്തം പുറത്തേയ്ക്ക് ഒഴുകിയിറങ്ങി , ഉടനെ തന്നെ അവനും ജീവനറ്റ് നിലത്തേയ്ക്ക് മറിഞ്ഞ് വീണു …..

 

ആദിത്യന്റെ തലയിൽ ഉണ്ടായ മുറിവിൽ നിന്നും അപ്പോഴും രക്തം ഒഴുകുന്നുണ്ടായിരുന്നു , അവന്റെ മുഖത്തും ശരീരത്തിലുമെല്ലാം മുറിവിലൂടെ ഒഴികിയിറങ്ങിയ രക്ത തുള്ളികൾ പറ്റിപ്പിച്ചിരുന്നു …. അവൻ വേഗം നിലത്ത് കിടന്ന നീളമുള്ള കറുത്ത വസ്ത്രം കയ്യിലെടുത്ത് അത് തലയിലെ മുറിവിന്റെ പുറത്ത് കൂടി മുറുക്കി കെട്ടി ….. എന്നിട്ട് പതിയെ നിലത്ത് അബോധ അവസ്ഥയിൽ കിടക്കുന്ന അവന്തികയുടെ അടുത്തേയ്ക്ക് നടന്നു ….

 

അവളുടെ മുന്നിൽ നിലത്ത് മുട്ടുകുത്തി ഇരുന്ന ശേഷം അവളുടെ കയ്യിൽ കെട്ടിയിരിക്കുന്ന കെട്ട് അഴിച്ച് മാറ്റി …. അവളെ രണ്ട് കൈ കൊണ്ടും കോരിയെടുത്ത് അവൻ മുന്നിലേയ്ക്ക് നടന്നു …. അവിടെയുള്ള ഒരു മരത്തിന്റെ ചുവട്ടിൽ അവളെ ചാരിയിരുത്തിയ ശേഷം ആദിത്യൻ തിരിഞ്ഞ് കണ്ണുകളടച്ച് മന്ത്രങ്ങൾ ഉരുവിട്ടു കൊണ്ടിരിക്കുന്ന കാലസുരനെ നോക്കി … അവന്റെ കണ്ണുകളിൽ കാലാസുരനോടുള്ള കോപം കത്തി ജ്വലിച്ചു നിൽക്കുന്നുണ്ടായിരുന്നു …..

 

65 Comments

  1. ❤️❤️❤️❤️❤️

  2. Kollam…nalla theme….

  3. Bro adipoli story innalayan vayikkan thudangiyath ippo vayichu theernne ullu kadha valare ishtayi adutha partinayi katta waiting .thirakkukal kkidayilum samayam kandathi njangalk vendi kadha eyuthunna thil valare sandhosham .adutha part pettann kittumenn prathikshikkunnu

    സ്നേഹത്തോടെ
    Jango

    1. ഒത്തിരി നന്ദി സഹോ …
      സ്നേഹത്തോടെ …????

  4. ചേട്ടോ അടുത്ത പാർട് എന്ന് വരും ഒന്ന് പറയാമോ ?

    1. Bro അടുത്ത ആഴ്ച അവസാനമാകും . എഴുതി തുടങ്ങിയതേ ഉള്ളൂ ….?

      1. സവത്താനം സമയം എടുത്തു എഴുത്തിയാൽ മതി ചോദിച്ചു എന്ന് ഒള്ളു ?

Comments are closed.