??അവൾ രാജകുമാരി-13?? [ ചെകുത്താനെ സ്നേഹിച്ച മാലാഖ ] 509

 

അവന്റെ മനസ്സിൽ അപ്പോൾ തെളിഞ്ഞ് വന്നത് അശരീരി പോലെ സ്വപ്നത്തിൽ കേട്ട ആ വാക്കുകളായിരുന്നു .

 

( ” നിനക്ക് തെറ്റ് പറ്റിയിരിക്കുന്നു ആദിസൂര്യാ ….. ഞാൻ ആദ്യമേ പറഞ്ഞിരുന്നു ശക്തിയെക്കാൾ കൂടുതൽ ബുദ്ധി ഉപയോഗിക്കണമെന്ന് …. കാരണം നിന്റെ ശത്രു നിസ്സാരനല്ല അയാൾ പ്രവർത്തിക്കുന്നത് കുബുദ്ധിയിലൂടെയാണ് …. ശത്രുവിനെ നീ നിസ്സാരനായി കണ്ടു ….. നീ തെറ്റിദ്ധരിക്കപ്പെട്ടിരിക്കുന്നു ….
ഇനി ആ വീഴ്ച നിന്നിൽനിന്നുണ്ടാകരുത് ….. ചിന്തിക്കുക അതിനു ശേഷം പ്രവർത്തിക്കുക . ശത്രുവിന്റെ ശക്തി തിരിച്ചറിയുക , അതിൽ നിന്ന് ഒഴിഞ്ഞ് മാറുക . ശത്രുവിന്റെ ബലഹീനത തിരിച്ചറിയുക , അതിലൂടെ അവനെ കീഴ്പ്പെടുത്തുക . ” )

 

” അതെ എനിക്ക് തെറ്റ് പറ്റി …. ശത്രു നിസ്സാരനാണെന്ന് കരുതി ….. അവന്റെ ശക്തി അത് ബലമല്ല മറിച്ച് മായാജാലവും മാന്ത്രികതയുമാണെന്ന് ഞാൻ
തിരിച്ചറിഞ്ഞില്ല …. അവന്റെ ശക്തി മായാജാലവും മാന്ത്രികതയുമാണെങ്കിൽ അവന്റെ ബലഹീനത അവന്റെയുള്ളിലെ അമിത ആത്മവിശ്വാസമാണ് …..”

 

 

ആദിത്യൻ സ്വയം മനസ്സിൽ ആലോചിച്ചു കൊണ്ട് തലയുയർത്തി മുൻപിലേയ്ക്ക് നോക്കി . അപ്പോൾ അവൻ കണ്ടത് നിലത്ത് അബോധ അവസ്ഥയിൽ കിടക്കുന്ന അവന്തികയെ നോക്കി നിൽക്കുന്ന കാലാസുരനെയാണ് .

 

അത് കണ്ടതും പെട്ടെന്ന് ഒരു മിന്നൽപിളർ പോലെ ആദിത്യന്റെ തലച്ചോറിലൂടെ കാലാസുരൻ അവസാനംപറഞ്ഞ വാക്കുകൾ കടന്നുപോയി .

 

” ( ഇനി നീ കണ്ടെത്തിയാലും നിനക്ക് ആ ശരീരത്തെ ഒന്നും ചെയ്യാനാകില്ല …. കാരണം എന്നെ കൊല്ലണമെങ്കിൽ എന്റെ ജീവനോടൊപ്പം എന്റെ ജീവൻ മറഞ്ഞിരിക്കുന്ന ആ ശരീരത്തിന്റെ യഥാർത്ഥ ജീവനും നീ എടുക്കണം …. ഹാ…… ഹ ഹാ …….
ആ ശരീരത്തിന് നേരെ ആയുധം ചൂണ്ടാൻ നിന്റെ കൈ വിറയ്ക്കും മനസ്സ് പിടയ്ക്കും …… ഹ……. ഹാ…. നിനക്കതിനാവില്ല . ) ”

 

65 Comments

  1. ❤️❤️❤️❤️❤️

  2. Kollam…nalla theme….

  3. Bro adipoli story innalayan vayikkan thudangiyath ippo vayichu theernne ullu kadha valare ishtayi adutha partinayi katta waiting .thirakkukal kkidayilum samayam kandathi njangalk vendi kadha eyuthunna thil valare sandhosham .adutha part pettann kittumenn prathikshikkunnu

    സ്നേഹത്തോടെ
    Jango

    1. ഒത്തിരി നന്ദി സഹോ …
      സ്നേഹത്തോടെ …????

  4. ചേട്ടോ അടുത്ത പാർട് എന്ന് വരും ഒന്ന് പറയാമോ ?

    1. Bro അടുത്ത ആഴ്ച അവസാനമാകും . എഴുതി തുടങ്ങിയതേ ഉള്ളൂ ….?

      1. സവത്താനം സമയം എടുത്തു എഴുത്തിയാൽ മതി ചോദിച്ചു എന്ന് ഒള്ളു ?

Comments are closed.