??അവൾ രാജകുമാരി-13?? [ ചെകുത്താനെ സ്നേഹിച്ച മാലാഖ ] 509

 

കാലാസുരൻ ആദിത്യന്റെയടുത്തേയ്ക്ക് നീങ്ങി …. നിലത്ത് നിന്നും എണീറ്റ് നിന്ന ആദിത്യന്റെ നെഞ്ചിലേയ്ക്ക് കാലാസുരൻ ഇരുകൈകളും ഉപയോഗിച്ച് ആഞ്ഞ് പ്രഹരിച്ചു …. അവന്റെ വായിൽ നിന്ന് രക്തം പുറത്തേയ്ക്ക് ഒഴുകാൻ തുടങ്ങി …… കാലാസുരന്റെ പ്രഹരങ്ങൾ ഏറ്റ് ആദിത്യൻ നിലത്തേയ്ക്ക് മറിഞ്ഞ് വീണു …. നിലത്തേയ്ക്ക് വീണ ആദിത്യനെ കാലാസുരൻ ഇരുകൈകളും ഉപയോഗിച്ച് പൊക്കിയെടുത്ത ശേഷം ദൂരേയ്ക്ക് വലിച്ചെറിഞ്ഞു …… അവൻ ദൂരെ ഒരു മരത്തിന്റെ ചുവട്ടിൽ പോയി വീണു …..

 

അബോധ അവസ്ഥയിൽ കിടന്ന അവന്തിക പതിയെ മയക്കം വിട്ടുണർന്നു …. അവൾ നോക്കിയപ്പോൾ തനിക്ക് ചുറ്റും ശവശരീരങ്ങളും രക്തം തളംകെട്ടി കിടക്കുന്നതാണ് കണ്ടത് …. അവൾ പേടിയോടെ വേഗം അവിടെ നിന്ന് എണീറ്റ് ചുറ്റും നോക്കി ….. അൽപം അകലെയായി ശരീരം മുഴുവൻ രക്തത്താൽ കുളിച്ച് നിലത്ത് കിടക്കുന്ന ആദിത്യനെ അവൾ കണ്ടു …. ആ കാഴ്ച കണ്ട് അവളുടെ കണ്ണുകൾ നിറഞ്ഞു തുളുമ്പി …. അവൾ കരഞ്ഞ് വിളിച്ചുകൊണ്ട് വേഗം നിലത്ത് കിടക്കുന്ന ആദിത്യന്റെ അടുത്തേയ്ക്ക് ഓടി …….

 

നിലത്ത് പകുതി ബോധത്തിൽ കിടക്കുന്ന ആദിത്യന്റെയടുത്തായി അവൾ ഇരുന്ന ശേഷം അവന്റെ തല കൈകളിൽ കോരിയെടുത്ത് തന്റെ മടിയിൽ വച്ചു …. അവൾ തന്റെ കൈയ്യിലേയ്ക്ക് നോക്കിയതും അതിൽ മുഴുവൻ അവന്റെ ചുട് രക്തം പറ്റിപ്പിടിച്ചിരിക്കുന്നുണ്ടായായിരുന്നു . അത് അവളുടെ കരച്ചിലിന്റെ ആക്കം കൂട്ടുകയാണ് ചെയ്തത്. അവൾ അലറി കരഞ്ഞ് കൊണ്ട് താൻ ധരിച്ചിരുന്ന വസ്ത്രത്തിന്റെ തുമ്പ് കൊണ്ട് അവന്റെ മുഖത്ത് പറ്റിപ്പിടിച്ചിരിക്കുന്ന രക്തം തുടയ്ച്ച് മാറ്റി ….

 

65 Comments

  1. ❤️❤️❤️❤️❤️

  2. Kollam…nalla theme….

  3. Bro adipoli story innalayan vayikkan thudangiyath ippo vayichu theernne ullu kadha valare ishtayi adutha partinayi katta waiting .thirakkukal kkidayilum samayam kandathi njangalk vendi kadha eyuthunna thil valare sandhosham .adutha part pettann kittumenn prathikshikkunnu

    സ്നേഹത്തോടെ
    Jango

    1. ഒത്തിരി നന്ദി സഹോ …
      സ്നേഹത്തോടെ …????

  4. ചേട്ടോ അടുത്ത പാർട് എന്ന് വരും ഒന്ന് പറയാമോ ?

    1. Bro അടുത്ത ആഴ്ച അവസാനമാകും . എഴുതി തുടങ്ങിയതേ ഉള്ളൂ ….?

      1. സവത്താനം സമയം എടുത്തു എഴുത്തിയാൽ മതി ചോദിച്ചു എന്ന് ഒള്ളു ?

Comments are closed.