??അവൾ രാജകുമാരി-13?? [ ചെകുത്താനെ സ്നേഹിച്ച മാലാഖ ] 509

 

” ……. ആ …………. ”

 

ആദിത്യൻ അവന്റെ കൈ പിടിച്ച് തിരിച്ചതും അവന്റെ അലർച്ചയും ഒപ്പം കയ്യിലെ എല്ല് ഒടിയുന്ന ശബ്ദവും മുഴങ്ങി ….. അവന്റെ കയ്യിലെ എല്ല് ഒടിഞ്ഞ് ആ വേദന കാരണം അവൻ അലറി വിളിച്ചു , അവന്റെ കയ്യിൽ നിന്നും ആ വാൾ പിടിച്ച് വാങ്ങിയ ശേഷം അവന്റെ നെഞ്ചിലേയ്ക്ക് ആദിത്യൻ ആഞ്ഞ് ചവിട്ടി അവൻ നിലത്തേയ്ക്ക് മറിഞ്ഞ് വീണു ….

 

തന്റെ നേരെ ആയുധങ്ങളുമായി ഓടിയടുത്ത വരെ ആദിത്യൻ തന്റെ കയ്യിൽ കിട്ടിയ വാൾ ഉപയോഗിച്ച് നേരിട്ടു ….അവിടെ മുഴുവൻ ആയുധങ്ങൾ കൂട്ടി മുട്ടുന്ന ശബ്ദം മുഴങ്ങി കൊണ്ടിരുന്നു …..

 

കണ്ണുകളടച്ച് പുർണ്ണമായും പൂജകളിൽ മുഴുകിയിരുന്ന കാലസുരൻ ചുറ്റും നടക്കുന്നത് എന്താണെന്ന് അറഞ്ഞിരുന്നില്ല … കാരണം അയാൾ അപ്പോൾ നടത്തിക്കൊണ്ടിരുന്നത് അത്രയ്ക്ക് കഠിനമായ ക്രിയാകർമ്മങ്ങളായിരുന്നു … അവന്തികയുടെ ശരീരത്തിൽ നിന്ന് തന്റെ ജീവനും ആത്മാവും പുറത്തെടുത്ത് തിരികെ തന്റെ ശരീരത്തിലേയ്ക്ക് പ്രവേശിപ്പിക്കുന്ന പരകായപ്രവേശം എന്ന കർമ്മം .

 

തന്റെ മുന്നിലേയ്ക്ക് വാളുമായി ഓടി വന്ന നാലുപേരെയും ആദിത്യൻ താൻ പഠിച്ച അഭ്യാസ മുറകൾ ഉപയോഗിച്ച് പ്രതിരോധിച്ചു കൊണ്ടിരുന്നു . അപ്പോഴും അവന്റെ കൈപ്പത്തിയിലെ മുറിവിൽ നിന്ന് രക്തം പുറത്തേയ്ക്ക് ഒഴുകി ഇറങ്ങുന്നുണ്ടായിരുന്നു .

 

തന്റെ നേരെ വാളുമായി ഓടിയടുത്തവനിൽ നിന്ന് ഒഴിഞ്ഞ് മാറി അവന്റെ വയറ്റിലേയ്ക്ക് ആദിത്യൻ വാൾ കുത്തി കയറ്റി …. അവന്റെ വയറിലുണ്ടായ മുറിവിൽ നിന്നും വായിൽ നിന്നും രക്തം വാർന്നൊഴുകാൻ തുടങ്ങി , അവന്റെ നെഞ്ചിലേയ്ക്ക് ആദിത്യൻ ആഞ്ഞ് ചവിട്ടിയതും ഉടനെ അവൻ പുറകിലേയ്ക്ക് മറിഞ്ഞ് വീണു .

 

65 Comments

  1. ❤️❤️❤️❤️❤️

  2. Kollam…nalla theme….

  3. Bro adipoli story innalayan vayikkan thudangiyath ippo vayichu theernne ullu kadha valare ishtayi adutha partinayi katta waiting .thirakkukal kkidayilum samayam kandathi njangalk vendi kadha eyuthunna thil valare sandhosham .adutha part pettann kittumenn prathikshikkunnu

    സ്നേഹത്തോടെ
    Jango

    1. ഒത്തിരി നന്ദി സഹോ …
      സ്നേഹത്തോടെ …????

  4. ചേട്ടോ അടുത്ത പാർട് എന്ന് വരും ഒന്ന് പറയാമോ ?

    1. Bro അടുത്ത ആഴ്ച അവസാനമാകും . എഴുതി തുടങ്ങിയതേ ഉള്ളൂ ….?

      1. സവത്താനം സമയം എടുത്തു എഴുത്തിയാൽ മതി ചോദിച്ചു എന്ന് ഒള്ളു ?

Comments are closed.