??അവൾ രാജകുമാരി-13?? [ ചെകുത്താനെ സ്നേഹിച്ച മാലാഖ ] 509

 

” എടീ ….. നിനക്കിത്ര ധൈര്യമോ ….. നിന്നെ ഇവിടെ എത്തിയ്ച്ചത് എന്റെ ജീവനും ആത്മാവും നിന്റെ ശരീരത്തിൽ നിന്നും തിരികെയെടുക്കാനും ഒപ്പം ഇവനെ ഇവിടെ എത്തിക്കുവാനും വേണ്ടിയാണ് …. അവ രണ്ടും നടപ്പിലായി , ഇനി നിന്നെ ഇവിടെ ആവശ്യമില്ല …. ഞാൻ അമരത്വം നേടുന്നതിന് മുൻപ് ഒരു കന്യകയെ ബലിയായി അർപ്പിക്കുന്നത് എന്റെ ഉപാസന മൂർത്തിയ്ക്ക് കൂടുതൽ സന്തോഷം നൽകും …. അതുകൊണ്ട് ആദ്യം എന്റെ കർമ്മങ്ങൾക്ക് തടസ്സമായി നിൽക്കുന്ന നീ യമപുരിയിലേയ്ക്ക് പോ ……. ”

 

കാലാസുരൻ ദേഷ്യത്തോടെ അലറി വിളിച്ചു കൊണ്ട് അവന്തികയുടെ തലമുടിയിൽ പിടിച്ച് അവളെ വലിച്ചെണീപ്പിച്ച ശേഷം കയ്യിലിരുന്ന കഠാര ഉപയോഗിച്ച് അവന്തികയുടെ വയറ്റിലേയ്ക്ക് ആഞ്ഞ് കുത്തി …

 

” ………. ആ ………. മാതേ ………… ”

 

അവൾ പ്രാണൻ പോകുന്ന വേദനയോടെ അലറി വിളിച്ചു ….
വയറ്റിൽകുത്തിയിറക്കിയ കഠാര വലിച്ചൂരി കാലാസുരൻ വീണ്ടും ആ മുറിവിലേയ്ക്ക് ആഞ്ഞ് കുത്തി …..

 

” ………………. ആ …………………….”

 

അവന്തിക വേദന കൊണ്ട് അലറി വിളിച്ചു …. അവളുടെ ആ നിലവിളി ശബ്ദം വന്ന് പതിച്ചത് ആദിത്യന്റെ ചെവികളിലായിരുന്നു ….. ആ നിലവിളി ശബ്ദം കേട്ട് ആദിത്യൻ പതിയെ കണ്ണുകൾ തുറന്നു .

 

കണ്ണുകൾ തുറന്ന അവൻ മുൻപിലെ കാഴ്ച കണ്ട് നടുങ്ങി …. അവന്തികയുടെ വയറ്റിലേയ്ക്ക് കാലാസുരൻ കഠാര കുത്തിയിറക്കിയിരിക്കുന്നത് കണ്ട ആദിത്യൻ , ഉള്ളിലുണ്ടായ സങ്കടത്തോടെയും കാലാസുരനോടുള്ള ദേഷ്യത്തോടെയും അലറി കരഞ്ഞു കൊണ്ട് നിലത്ത് നിന്ന് എണീറ്റ ശേഷം തന്റെ സർവ്വ ശക്തിയും എടുത്ത് അവൻ കാലാസുരന്റെ നെഞ്ചിലേയ്ക്ക് ആഞ്ഞ് ചവിട്ടി …..

 

65 Comments

  1. ❤️❤️❤️❤️❤️

  2. Kollam…nalla theme….

  3. Bro adipoli story innalayan vayikkan thudangiyath ippo vayichu theernne ullu kadha valare ishtayi adutha partinayi katta waiting .thirakkukal kkidayilum samayam kandathi njangalk vendi kadha eyuthunna thil valare sandhosham .adutha part pettann kittumenn prathikshikkunnu

    സ്നേഹത്തോടെ
    Jango

    1. ഒത്തിരി നന്ദി സഹോ …
      സ്നേഹത്തോടെ …????

  4. ചേട്ടോ അടുത്ത പാർട് എന്ന് വരും ഒന്ന് പറയാമോ ?

    1. Bro അടുത്ത ആഴ്ച അവസാനമാകും . എഴുതി തുടങ്ങിയതേ ഉള്ളൂ ….?

      1. സവത്താനം സമയം എടുത്തു എഴുത്തിയാൽ മതി ചോദിച്ചു എന്ന് ഒള്ളു ?

Comments are closed.