അവൾ നിലവിളിച്ചു കൊണ്ട് നിലത്തേയ്ക്ക് മറിഞ്ഞ് വീണു . നിലത്ത് അബോധ അവസ്ഥയിൽ കിടക്കുന്ന ആദിത്യന്റെ കയ്യിൽ പിടിച്ച് നിലത്തു കൂടെ വലിച്ചിഴച്ചു കൊണ്ട് കാലാസുരൻ മുന്നോട്ട് നടന്നു .
ഹോമകുണ്ഡത്തിന് മുൻപിലെ പ്രത്യേക പീഠത്തിൽ ആദിത്യനെ കിടത്തിയ ശേഷം കാലാസുരൻ തന്റെ ദുർമൂർത്തിയുടെ വിഗ്രഹത്തിന് മുന്നിൽ പോയി നിന്ന് മന്ത്രങ്ങൾ ഉരുവിടാൻ തുടങ്ങി ….. നിലത്ത് വീണ് കിടന്ന അവന്തിക ഇത് കണ്ട് എണീറ്റ് ഹോമകുണ്ഡത്തിനടുത്തേയ്ക്ക് ഓടി ….
കലാസുരൻ മന്ത്രങ്ങൾ ഉരുവിടുന്നത് നിർത്തിയ ശേഷം തിരിഞ്ഞ് ഹോമകുണ്ഡത്തിനടുത്തേയ്ക്ക് നടന്നു …. ഹോമകുണ്ഡത്തിലെ അഗ്നിയിൽ താഴ്ത്തി വച്ചിരുന്ന ആ കഠാര അയാൾ കയ്യിലെടുത്തു . താഴെ നിലത്ത് കിടന്ന ആദിത്യന്റെ വാൾ കയ്യിലെടുത്ത ശേഷം അയാൾ അത് ഹോമകുണ്ഡത്തിന്റെ നടുക്കായി അഗ്നിയിൽ താഴ്ത്തി നിർത്തി ……
അഗ്നിയിൽ നിന്നും എടുത്ത കഠാര ഉപയോഗിച്ച് കാലാസുരൻ തന്റെ വലത് കൈപ്പത്തി കീറിമുറിച്ച ശേഷം മുറിവിലൂടെ ഒഴുകിയിറങ്ങിയ രക്തം അയാൾ അഗ്നിയിൽ അർപ്പിച്ചു ….. എന്നിട്ട് ഒരു അട്ടഹാസത്തോടെ അയാൾ അബോധ അവസ്ഥയിൽ കിടക്കുന്ന ആദിത്യന്റെയടുത്തേയ്ക്ക് നീങ്ങി …..
” ഈ കാലാസുരന്റെ ഉപാസനാ മൂർത്തീ ….. ഇവന്റെ ഈ സൂര്യകുലത്തിൽ എന്നെ വധിക്കാൻ പിറന്നവന്റെ രക്തവും ജീവനും ദാ…… അങ്ങേയ്ക്കായി ഞാൻ ബലിയർപ്പിക്കുന്നു …. അവ സ്വീകരിച്ച് അടിയന് അമരത്വം എന്ന മഹാ ബലം നൽകിയാലും …. ”
❤️❤️❤️❤️❤️
Pewer
???
Kollam…nalla theme….
Thanks bro ❤️❤️❤️
Bro adipoli story innalayan vayikkan thudangiyath ippo vayichu theernne ullu kadha valare ishtayi adutha partinayi katta waiting .thirakkukal kkidayilum samayam kandathi njangalk vendi kadha eyuthunna thil valare sandhosham .adutha part pettann kittumenn prathikshikkunnu
സ്നേഹത്തോടെ
Jango
ഒത്തിരി നന്ദി സഹോ …
സ്നേഹത്തോടെ …????
ചേട്ടോ അടുത്ത പാർട് എന്ന് വരും ഒന്ന് പറയാമോ ?
Bro അടുത്ത ആഴ്ച അവസാനമാകും . എഴുതി തുടങ്ങിയതേ ഉള്ളൂ ….?
സവത്താനം സമയം എടുത്തു എഴുത്തിയാൽ മതി ചോദിച്ചു എന്ന് ഒള്ളു ?
???