??അവൾ രാജകുമാരി-13?? [ ചെകുത്താനെ സ്നേഹിച്ച മാലാഖ ] 509

 

കാലാസുരൻ തന്റെ കൈ സ്വതന്ത്രമാക്കിയതും ആദിത്യൻ ജീവനറ്റ ശരീരത്തെ പോലെ നിലത്തേയ്ക്ക് വീണു … എന്നിട്ട് അവന്റെ മുന്നിൽ മുട്ടുമടക്കി ഇരുന്നു ..

 

” നിന്നെ ഇങ്ങനെ കൊല്ലാനല്ല നിന്റെ ജീവൻ അത് എനിക്കാവശ്യമുണ്ട് …. എന്റെ വിജയത്തിന് തുടക്കം കുറിക്കേണ്ടത് നിന്റെ ജീവൻ കൊണ്ടാണ് . എനിക്ക് അമരത്വം നേടേണ്ടത് അതും നിന്റെ ജീവൻ കൊണ്ടാണ് … നിന്റെ ജീവൻ ബലിയായി നൽകി എനിക്ക് ഈ ലോകത്ത് അജയ്യനായി മാറണം . ഞാൻ നിന്നെ വെല്ലുവിളിക്കുന്നു നിന്നെ കൊണ്ട് ഇനി സാധിക്കുമെങ്കിൽ എന്നെ വധിക്ക് …. എന്റെ ജീവനും ആത്മാവും ഇപ്പോൾ എന്റെ ഈ ശരീരത്തിലാണ് , ഇവളുടെ ശരീരത്തിലല്ല …. ”

 

കാലാസുരൻ ക്രൂരമായ ഭാവത്തോടെ വെല്ലുവിളി മുഴക്കി കൊണ്ട് തിരികെ ഹേമകുണ്ഡത്തിന്റെയടുത്തേയ്ക്ക് നടന്നു … ഹോമകുണ്ഡത്തിന്റെ മുൻപിൽ പോയി ഇരുന്ന ശേഷം അയാൾ അടുത്ത പൂജകൾ ചെയ്യാൻ ആരംഭിച്ചു …

 

നിലത്ത് കിടക്കുന്ന ആദിത്യന്റെയടുത്തായി ഇരുന്ന ശേഷം അവന്തിക തന്റെ മടിയിലേയ്ക്ക് അവന്റെ മുഖം എടുത്ത് വച്ചു …. അവന്റെ മുഖത്തും തലയിലും പറ്റിപ്പിടിച്ചിരിക്കുന്ന രക്തവും മണ്ണും അവൾ തുടയ്ച്ച്‌ മാറ്റി … അവളുടെ കണ്ണുകളിൽ നിന്ന് ചുടു കണ്ണുനീർ അവന്റെ മുഖത്തേയ്ക്ക് പൊഴിഞ്ഞ് വീണു ….. അവൻ ആ പകുതി അബോധ അവസ്ഥയിലും ശരീരത്തിലെ എല്ലാ വേദനകളും കടിച്ചമർത്തി ഒരു പുഞ്ചിരിയോടെ അവളെ നോക്കി കിടന്നു …..

 

65 Comments

  1. ❤️❤️❤️❤️❤️

  2. Kollam…nalla theme….

  3. Bro adipoli story innalayan vayikkan thudangiyath ippo vayichu theernne ullu kadha valare ishtayi adutha partinayi katta waiting .thirakkukal kkidayilum samayam kandathi njangalk vendi kadha eyuthunna thil valare sandhosham .adutha part pettann kittumenn prathikshikkunnu

    സ്നേഹത്തോടെ
    Jango

    1. ഒത്തിരി നന്ദി സഹോ …
      സ്നേഹത്തോടെ …????

  4. ചേട്ടോ അടുത്ത പാർട് എന്ന് വരും ഒന്ന് പറയാമോ ?

    1. Bro അടുത്ത ആഴ്ച അവസാനമാകും . എഴുതി തുടങ്ങിയതേ ഉള്ളൂ ….?

      1. സവത്താനം സമയം എടുത്തു എഴുത്തിയാൽ മതി ചോദിച്ചു എന്ന് ഒള്ളു ?

Comments are closed.