??അവൾ രാജകുമാരി-13?? [ ചെകുത്താനെ സ്നേഹിച്ച മാലാഖ ] 509

 

അടുത്തവൻ തന്റെ നേരെ വന്നതും ആദിത്യൻ തന്റെ കയിലെ വാൾ നിലത്തിട്ട ശേഷം അവൻ വാൾ വീശിയതിൽ നിന്ന് ഒഴിഞ്ഞ് മാറി എന്നിട്ട് തന്റെ വലതു കൈ ഉപയോഗിച്ച് അവന്റെ കഴുത്തിൽ പിടിച്ച് അവനെ ആദിത്യൻ വായുവിലേയ്ക്ക് ഉയർത്തി …. അതു കണ്ടതും അവന്റെ നേരെ വന്ന ബാക്കി രണ്ടു പേരും നിശ്ചലമായി … ആദിത്യൻ അവന്റെ കഴുത്തിലെ പിടി മുറുക്കിയ ശേഷം കഴുത്തിനെ പിടിച്ച് തിരിച്ചു .

 

” ക്….. ട് …….. ക്ട് …… ”

 

അവന്റെ കഴുത്തൊടിയുന്ന ശബ്ദം അവിടെ മുഴങ്ങിക്കേട്ടു … അവൻ ഉടനെ തന്നെ ആദിത്യന്റെ കൈപ്പിടിയിൽ വച്ച് തന്നെ മരിച്ചു … എന്നിട്ട് അവന്റെ ശരീരത്തെ ദൂരേയ്ക്ക് വലിച്ചെറിഞ്ഞു .

 

മുന്നിൽ മറ്റ് മൂന്ന് പേരും ജീവനറ്റ് കിടക്കുന്നത് കണ്ട ബാക്കി രണ്ടുപേർ പകയോടെ ആദിത്യന് നേരെ ഓടി വന്നു …. ആദ്യം വന്നവൻ തനിക്ക് നേരെ വാള് വീശിയതും ആദിത്യൻ അവന്റെ വലതു കയ്യുടെ നടുക്കായി പ്രഹരിച്ചു , അതിന്റെ ആഘാതത്തിൽ അവന്റെ കയ്യിലിരുന്ന വാൾ ദൂരേയ്ക്ക് തെറിച്ച് വീണു …. ആ പ്രഹരത്തിന്റെ ആഘാതത്തിൽ അവനും നില തെറ്റി നിലത്തേയ്ക്ക് മറിഞ്ഞ് വീണു ….

 

അടുത്തവൻ തന്റെ നേരെ വന്നതും ആദിത്യൻ അവന് നേരെ ഓടിച്ചെന്ന് അവന്റെ കഴുത്തിൽ പിടിച്ച് അവനെ വായുവിലുയർത്തി പൊക്കി എന്നിട്ട് താഴേയ്ക്ക് നിലത്തോട് ചേർത്ത് വച്ചു . നിലത്ത് കിടക്കുന്ന അവന്റെ മുന്നിൽ മുട്ടുകുത്തി ഇരുന്ന ശേഷം ആദിത്യൻ തന്റെ വലതു മുഷ്ടി ചുരുട്ടി അവന്റെ ഇടതു നെഞ്ചിലേയ്ക്ക് ആഞ്ഞ് പ്രഹരിച്ചു.

 

65 Comments

  1. ❤️❤️❤️❤️❤️

  2. Kollam…nalla theme….

  3. Bro adipoli story innalayan vayikkan thudangiyath ippo vayichu theernne ullu kadha valare ishtayi adutha partinayi katta waiting .thirakkukal kkidayilum samayam kandathi njangalk vendi kadha eyuthunna thil valare sandhosham .adutha part pettann kittumenn prathikshikkunnu

    സ്നേഹത്തോടെ
    Jango

    1. ഒത്തിരി നന്ദി സഹോ …
      സ്നേഹത്തോടെ …????

  4. ചേട്ടോ അടുത്ത പാർട് എന്ന് വരും ഒന്ന് പറയാമോ ?

    1. Bro അടുത്ത ആഴ്ച അവസാനമാകും . എഴുതി തുടങ്ങിയതേ ഉള്ളൂ ….?

      1. സവത്താനം സമയം എടുത്തു എഴുത്തിയാൽ മതി ചോദിച്ചു എന്ന് ഒള്ളു ?

Comments are closed.