??അവൾ രാജകുമാരി-13?? [ ചെകുത്താനെ സ്നേഹിച്ച മാലാഖ ] 509

 

ശരീരത്തിൽ നിന്ന് അമിതമായി രക്തം പുറത്ത് പോയതും തലയിലെ ആഴമേറിയ മുറിവും കാരണം അവന് കണ്ണുകളിലേയ്ക്ക് ഇരുട്ട് കയറുന്നത് പോലെ തോന്നി ഒപ്പം ശരീരമാസകലം തളരുന്നത് പോലെയും ….. പക്ഷെ തന്റെ പ്രിയതമ തന്റെ കൈകളിൽ കിടന്ന് ജീവന് വേണ്ടി പിടയുന്നത് കണ്ടതും അവന്റ തന്റെ ആരോഗ്യം നോക്കാതെ അവളെയും കൈകളിലെടുത്ത് ആ വനത്തിന് പുറത്തേയ്ക്ക് പതിയെ നടന്നു …

 

കുറച്ച് ദൂരം മുന്നോട്ട് പോയതും ……

 

” ……… ക്ലീ …………….. ക്ലീ …………….. ക്ലീ …….. ”

 

കഴുകൻ അസ്വാഭാവികമായി അപകട സൂചന നൽകിക്കൊണ്ട് ആദിത്യന് മുന്നിലൂടെ അതിവേഗം പറന്ന് നീങ്ങി ….

 

പെട്ടെന്ന് …….

 

മുന്നോട്ട് നടന്ന് നീങ്ങുന്ന ആദിത്യന്റെ പുറകിൽ മുതുകിലായി ഒരാൾ ആഞ്ഞ് ചവിട്ടി , അതിന്റെ ആഘാതത്തിൽ ആദിത്യനും അവന്തികയും നിലത്തേയ്ക്ക് മറിഞ്ഞ് വീണു ….

 

നിലത്ത് വീണ ആദിത്യൻ ആദ്യം നോക്കിയത് അവന്തികയെയായിരുന്നു . മുറിവിൽ കൈ അമർത്തി അബോധ അവസ്ഥയിൽ വേദനയോടെ പിടയുന്ന അവന്തികയെയാണ് ആദിത്യൻ കണ്ടത് … ശേഷം അവൻ പതിയെ തലയുയർത്തി തന്നെ ചവിട്ടിയ ദിശയിലേയ്ക്ക് തിരിഞ്ഞ് നോക്കി ….

 

നിലത്ത് കിടക്കുന്ന ആദിത്യനെ തന്നെ നോക്കി നിൽക്കുകയായിരുന്നു അവർ …. ആത്രേയനും അഗ്നിമിത്രനും …… അൽപം പുറകിലായി അവരുടെ മൂന്ന് സേവകരും

 

65 Comments

  1. ❤️❤️❤️❤️❤️

  2. Kollam…nalla theme….

  3. Bro adipoli story innalayan vayikkan thudangiyath ippo vayichu theernne ullu kadha valare ishtayi adutha partinayi katta waiting .thirakkukal kkidayilum samayam kandathi njangalk vendi kadha eyuthunna thil valare sandhosham .adutha part pettann kittumenn prathikshikkunnu

    സ്നേഹത്തോടെ
    Jango

    1. ഒത്തിരി നന്ദി സഹോ …
      സ്നേഹത്തോടെ …????

  4. ചേട്ടോ അടുത്ത പാർട് എന്ന് വരും ഒന്ന് പറയാമോ ?

    1. Bro അടുത്ത ആഴ്ച അവസാനമാകും . എഴുതി തുടങ്ങിയതേ ഉള്ളൂ ….?

      1. സവത്താനം സമയം എടുത്തു എഴുത്തിയാൽ മതി ചോദിച്ചു എന്ന് ഒള്ളു ?

Comments are closed.