??അവൾ രാജകുമാരി-13?? [ ചെകുത്താനെ സ്നേഹിച്ച മാലാഖ ] 509

 

മൂന്നാമൻ വാള് വീശാൻ ഒരുങ്ങിയതും ആദിത്യൻ പെട്ടെന്ന് തന്നെ തന്റെ ഇടതു കൈ അവന്റെ വാള് പിടിച്ചിരിക്കുന്ന വലതു കയ്യിലും വലതു കൈ അവന്റെ കഴുത്തിന്റെ പിന്നിലുമായി പിടിച്ച് അവന്റെ തല അടുത്ത് നിൽക്കുന്ന മരത്തിലേയ്ക്ക് വേഗത്തിൽ കൊണ്ട് ആഞ്ഞിടിപ്പിച്ചു …

 

അവന്റെ മുഖം ശക്തിയായി ഇടിച്ചതു കാരണം ആ മരത്തിന്റെ പുറം തൊലി ഇളകി തെറിച്ചു … അവന്റെ മുഖം മുഴുവൻ മുറിഞ്ഞ് രക്തം വാർന്നൊഴുകാൻ തുടങ്ങി ….. അവനെ ആദിത്യൻ തന്റെ വലതു കൈ ഉപയോഗിച്ച് കഴുത്തിൽ പിടിച്ച് ഉയർത്തിയ ശേഷം ദൂരേയ്ക്ക് വലിച്ചെറിഞ്ഞു …. അവൻ ദൂരെയുള്ള മരത്തിൽ ചെന്നിടിച്ച ശേഷം നിലത്തേയ്ക്ക് വീണു …

 

” ….. ആ …………….. ആ ………… ”

 

അവന്റെ നിലവിളി ശബ്ദം അവിടെ മുഴുവൻ പ്രതിധ്വനിച്ചു . അവൻ മുഖം മറച്ചിരുന്ന കറുത്ത വസ്ത്രം അപ്പോഴേയ്ക്കും അഴിഞ്ഞ് പോയിരുന്നു. മരത്തിൽ തല ചെന്നടിച്ച കാരണം അവന്റെ വായിൽ നിന്നും മൂക്കിൽ നിന്നും ചെവിയിൽ നിന്നുമെല്ലാം രക്തം വാർന്നൊഴുകാൻ തുടങ്ങി …. ശ്വാസം പോലും ഉള്ളിലേയ്ക്ക് വലിച്ചെടുക്കാൻ സാധിക്കാതെ ഉടനെ തന്നെ അവൻ പിടഞ്ഞ് മരിച്ചു .

 

ആദിത്യൻ ആദ്യം വലിച്ചെറിഞ്ഞവനും മറ്റുള്ളവരും അപ്പോഴേയ്ക്കും ആയുധങ്ങളുമായി അലറി വിളിച്ചു കൊണ്ട് അവന്റെ അടുത്തേയ്ക്ക് ഓടിയെത്തി .. തന്റെ നേരെ വീശിയ വാളിൽ ആദിത്യൻ മുറുക്കെ പിടിച്ചു ….. വാളിന്റെ മൂർഛയുള്ള ഭാഗത്തായിരുന്നു ആദിത്യൻ തന്റെ ഇടത് കൈ ഉപയോഗിച്ച് പിടിച്ചത് , അവന്റെ കൈപ്പത്തി മുറിഞ്ഞ് രക്തം ആ വാളിലൂടെ താഴേയ്ക്ക് ഒഴുകാൻ തുടങ്ങി . ആദിത്യൻ വേഗം തന്നെ തന്റെ വലതു കൈ അവന്റെ വലതു കയ്യിൽ പിടിച്ച് അവന്റെ കൈ വലത്തേയ്ക്ക് തിരിച്ചു ….

 

65 Comments

  1. ❤️❤️❤️❤️❤️

  2. Kollam…nalla theme….

  3. Bro adipoli story innalayan vayikkan thudangiyath ippo vayichu theernne ullu kadha valare ishtayi adutha partinayi katta waiting .thirakkukal kkidayilum samayam kandathi njangalk vendi kadha eyuthunna thil valare sandhosham .adutha part pettann kittumenn prathikshikkunnu

    സ്നേഹത്തോടെ
    Jango

    1. ഒത്തിരി നന്ദി സഹോ …
      സ്നേഹത്തോടെ …????

  4. ചേട്ടോ അടുത്ത പാർട് എന്ന് വരും ഒന്ന് പറയാമോ ?

    1. Bro അടുത്ത ആഴ്ച അവസാനമാകും . എഴുതി തുടങ്ങിയതേ ഉള്ളൂ ….?

      1. സവത്താനം സമയം എടുത്തു എഴുത്തിയാൽ മതി ചോദിച്ചു എന്ന് ഒള്ളു ?

Comments are closed.