✮കൽക്കി࿐ (ഭാഗം – 15 ) വിച്ചു [ചെകുത്താനെ സ്നേഹിച്ച മാലാഖ ] 1308

 

 

കണ്ടാൽ തൽക്ഷണം കൊന്ന് തള്ളും അതാ ഈ നാട്ടുകാർ … രാജസേവകരായിരുന്ന ചേകവർ മനയുമായി രാജകുടുംബത്തിന് ശത്രുത ഉണ്ടാവാൻ ഇതിൽപ്പരം വേറെ കാരണം വേണ്ടല്ലോ … പക്ഷെ ആ ശത്രുത രാജകുടുംബം നേരിട്ടല്ല തീർത്തത് പതിയെപ്പതിയെ പതിയിരുന്ന് ….

 

അന്ന് തുടങ്ങിയതാ ഈ ചേകവർ മനയുടെ നാശം ….

ഈ കുടുംബത്തിലെ ബാക്കി അംഗങ്ങൾ ( അതായത് അവർ ഈ തറവാട്ടിലുള്ള രക്തമാ താമസം പലയിടങ്ങളിലാണ് ) ചില വർഷങ്ങൾ കൊണ്ട് ഓരോരുത്തരോരോരുത്തരായി മരണപ്പെട്ടു അല്ല കൊല്ലപ്പെട്ടു , പലതും അപകട മരണങ്ങൾ . അതൊക്കെ ചെയ്തത് രാജകുടുംബമാണെന്ന് എല്ലാവർക്കും അറിയാവുന്ന ഒരു രഹസ്യമാണ് .. അവരുടെ ബിസിനസ്സുകൾ സ്ഥലങ്ങൾ കളരി ഗുരുകുലം അങ്ങനെ എല്ലാം നഷ്ടമായി .

 

അവസാനം ഈ തറവാടും ശേഖരൻ തമ്പിയും മാത്രം ബാക്കിയായി …. പെട്ടെന്ന് ഒരു നാൾ അയാളും അപ്രത്യക്ഷമായി , എവിടെയെന്നോ ഇപ്പോൾ ജീവനോടെ ഉണ്ടോ എന്ന് പോലുമറിയില്ല … അന്ന് അടഞ്ഞതാ ഈ മന അതിന് ശേഷം ആരും ഇങ്ങോട്ട് വരാറില്ല ഒരു തരം ശ്മശാന ഭൂമിപോലെ ഇങ്ങനെ ഒറ്റപ്പെട്ട് കാട് പിടിച്ച് ….

മുത്തശ്ശൻ പറയുന്നത് കേട്ടിട്ടുണ്ട് ചേച്ചീടെ അമ്മ മരിച്ച ദിവസമാ ശേഖരൻ തമ്പിയെയും ഈ നാട്ടിൽ നിന്ന് കാണാതായതെന്ന് ….. ”

 

അവന്തിക പറഞ്ഞ് നിർത്തി …. എല്ലാം ഒരു തരം മരവിപ്പോടെ കേട്ടിരുന്ന ദക്ഷ മൗനമായിത്തന്നെയിരുന്നു ….

 

” ചേച്ചി പിന്നെ ഒരു രഹസ്യം കൂടിയുണ്ട് ….. ”

 

” എന്ത് രഹസ്യം …. ? ”

ദക്ഷ ആകാംഷയോടെ ചോദിച്ചു ….

 

 

86 Comments

  1. Super ❤️???

  2. Demonking te valla vivaravum undoo

  3. ഇവിടെ ചോദിക്കുന്നത് തെറ്റ് ആണെന്ന് അറിയാം… എന്നാലും ഹർഷൻ എഴുതിയ അപരാചിതൻ എന്ന കഥയുടെ ക്ലൈമാക്സ്‌ എപ്പോഴേക്ക് ഉണ്ടാകും എന്ന് ആരെങ്കിലും പറയാമോ…. ഹർഷൻ കമന്റ്‌ സെക്ഷൻ ബ്ലോക് ചെയ്ത് വെച്ചിരിക്കുകയാണ്….

    1. Ezhuthikkondirikkukayanu bro, 300 pages aayittundenna paranhathu ,full theerthittu publish cheyyum.

    2. 2022 ൽ ഫുൾ എഴുതി പബ്ലിഷ് ചെയ്യും എന്ന് വാക്ക് പറഞ്ഞിരുന്നു… എന്നിട്ടിപ്പോൾ ആളുടെ ഒരു വിവരവും ഇല്ല….

  4. അടുത്ത ഭാഗത്തിന്റെ കാര്യം എവിടെ വരെയായി?

    1. അൽപ്പം തിരക്കിലായിപ്പോയി bro ..
      ഒരാഴ്ചയ്ക്കുള്ളിൽ സെറ്റ് ചെയ്യാം?

  5. ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  6. എപ്പോഴത്തെയും പോലെ തന്നെ സൂപ്പർ ആയിട്ടുണ്ട് ബ്രോ!

  7. കമ്പിളിക്കണ്ടം ജോസ്

    super bro..

  8. ഉണ്ണിക്കുട്ടൻ

    ഈ തിരക്കിട്ട ജീവിതത്തിനിടയിൽ ഞങ്ങളേ പോലുള്ള വായനക്കാ൪ക്കു വേണ്ടി വിലയേറിയ സമയം ചിലവഴിച്ചു നല്ല കഥകൾ തരുന്ന മാലാഖേ നിങ്ങൾക്കെന്റെ പ്രണാമം…

    1. ഉണ്ണിക്കുട്ടാ ഒത്തിരി സന്തോഷം ???? :

      സ്നേഹം മാത്രം

  9. ഈ ഭാഗവും നന്നായിട്ടുണ്ട്…. ♥️♥️♥️♥️♥️♥️

    1. ഒത്തിരി സന്തോഷം നിധീഷ് bro ❤️❤️❤️

  10. ഒരു കഥയുടെ പേര് കണ്ടു പിടിക്കാൻ എല്ലാവരും ഒന്ന് ഹെൽപ്ചെയ്യാമോ, ഈ സൈറ്റിൽ തന്നെ വായിച്ചതാണ്, നായകൻ കല്യാണം കഴിച്ചിട്ടില്ല ട്രെയിനിൽ യാത്ര ചെയുമ്പോൾ ഒരു പെൺകുട്ടിയേം പിതാവിനെയും പരിചയപെടുന്നു, ഇന്ദു എന്ന് മറ്റോ ആണ് പെൺകുട്ടിയുടെ പേര്, ias പഠിക്കാൻ ആഗ്രഹിക്കുന്ന നിവൃത്തിയില്ലാത്ത ആ പെൺകുട്ടിയെ സഹായിക്കുന്നു, ias പാസ്സ് ആവുന്നു സ്വന്തം ജില്ലയിൽ പോസ്റ്റിങ്ങ്‌ വാങ്ങി കൊടുക്കുന്നു, നായകൻ വിദേശത്തേക്ക് പോകുന്നു, തിരിച്ചു വന്നു ഒരു ഓർഫനേജ തുടങ്ങുന്നു,അതിന്റെ ചുമതല കളക്ടറിനെ ഏല്പിക്കുന്നു,താൻ ആണ്സ്പോൺസർ എന്ന്ആരും അറിയരുത്എന്ന് പറയുന്നു ആ പെൺകുട്ടിക്ക് തന്റെ ഒരു കൂട്ടുകാരനെ കല്യാണം ആലോചിച്ചു നടത്തുന്നു ,ഓർഫനജ്ചേർന്ന് പഴയ മോഡൽ ഒരു വീട് പണി കഴിപ്പിക്കുന്നു.

      1. കിട്ടി ബ്രോ, മാമക ഹൃദയത്തിൻ ആത്മരഹസ്യം(ദാസൻ).

  11. സൂപ്പർ,

      1. കഥ സൂപ്പറായിട്ടുണ്ട് ഞാൻ ഈ കഥ കാണുന്നത് ഇപ്പോഴാണ് വായിച്ചപ്പോൾ വളരെധികം ഇഷ്ടമായി പിന്നെ ഒന്നും നോക്കിയില്ല രണ്ട് ദിവസമായി മുഴുവനും അങ്ങനെ വായിച്ചു എന്താണ് പറയുക വളരെ നല്ല എഴുത്ത് ശരിക്കും ലയിച്ചിരുന്നു വായിച്ചു അത്രയും നല്ല അവതരണം സൂപ്പർ മാച്ചാനെ അടുത്ത ഭാഗത്തിൻ്റെ കാര്യം എന്തായി അടുത്ത് തന്നെയുണ്ടാവുമോ

        1. ഒത്തിരി സന്തോഷം അനിൽ bro
          ?❤️❤️❤️
          അടുത്ത ഭാഗം രണ്ട് ദിവസത്തിനകം ഉണ്ടാവും …
          സ്നേഹത്തോടെ …..

Comments are closed.