✮കൽക്കി࿐ (ഭാഗം – 15 ) വിച്ചു [ചെകുത്താനെ സ്നേഹിച്ച മാലാഖ ] 1308

Views : 118120

 

 

” അതെങ്ങനെ അറിയും …. ? ”

ജഗന്നാഥ് സംശയത്തോടെ ചോദിച്ചു ….

 

” ഒറ്റ ഉത്തരം പണ്ടാരോ എഴുതി വച്ച ആ പുസ്തകം , അതവിടുന്ന് എടുക്കണം അതാണ് നിങ്ങൾ ആദ്യം ചെയ്യേണ്ടത് … വാൽനക്ഷത്രം ഉദിച്ച കാര്യം പറഞ്ഞപ്പോഴാ ആ കല്ല് ഈ നാട്ടിൽത്തന്നെ ഉണ്ടെന്ന് ഉറപ്പിച്ചത് , ഇനി ആ പുസ്തകം കൂടി ….”

രാജസേനൻ ഉടനെ പറഞ്ഞു ….

 

” അയ്യാ അതെവിടെയെന്ന് പറഞ്ഞാൽ മതി എവിടെയാണെങ്കിലും അത് അങ്ങയുടെ കയ്യിൽ ഞങ്ങൾ എത്തിച്ചിരിക്കും … ”

ജഗന്നാഥ് വാശിയോടെ മറുപടി പറഞ്ഞു ….

 

” ഹ …. ഹ …. നല്ല വീമ്പ് പറച്ചിൽ …. അങ്ങനെയെങ്കിൽ പോ … ചേകവർ മനയുടെ നിലവറയ്ക്കുള്ളിലുണ്ടാകുമത് പോയി എടുത്തോണ്ട് വാ …. ”

പാർത്ഥൻ ഉടനെ വിളിച്ച് പറഞ്ഞു , അത് കേട്ടതും ജഗന്നാഥും ജഗദേവും ഒരുപോലെ പരുങ്ങി … അവരുടെ തൊണ്ട വരണ്ടത് പോലെ മുഖത്താകമാനം ഒരു തരം ഭയം …

 

” എന്താ പേടി തോന്നുന്നുണ്ടോ …. പേടിക്കും പേടിക്കണം .. അവകാശമില്ലാത്തവർ ആ മനയ്ക്കകത്ത് കാല് കുത്തിയാൽ പിന്നെ ജീവനോടെ തിരിച്ച് വരില്ലല്ലോ അല്ലേ … അതുകൊണ്ടല്ലേ രാജകുടുംബത്തിന് പോലും ശത്രുത ഉണ്ടായിരുന്നിട്ടും ആ മന ഇപ്പോഴും നശിക്കാതെ നിൽക്കുന്നത് ….. നാല് ചുറ്റുമുള്ള അപകടം തരണം ചെയ്ത് നിലവറയ്ക്കകത്ത് കടന്നാലും ഉള്ളിലെ കാവൽ സർപ്പം സമ്മതിക്കുമോ അത് കൈ കൊണ്ട് തൊടാനെങ്കിലും …. ”

പാർത്ഥൻ പറഞ്ഞ് നിർത്തി ….

 

 

Recent Stories

86 Comments

  1. Super ❤️🥰🙌🏻

  2. Demonking te valla vivaravum undoo

  3. ഇവിടെ ചോദിക്കുന്നത് തെറ്റ് ആണെന്ന് അറിയാം… എന്നാലും ഹർഷൻ എഴുതിയ അപരാചിതൻ എന്ന കഥയുടെ ക്ലൈമാക്സ്‌ എപ്പോഴേക്ക് ഉണ്ടാകും എന്ന് ആരെങ്കിലും പറയാമോ…. ഹർഷൻ കമന്റ്‌ സെക്ഷൻ ബ്ലോക് ചെയ്ത് വെച്ചിരിക്കുകയാണ്….

    1. Ezhuthikkondirikkukayanu bro, 300 pages aayittundenna paranhathu ,full theerthittu publish cheyyum.

    2. 2022 ൽ ഫുൾ എഴുതി പബ്ലിഷ് ചെയ്യും എന്ന് വാക്ക് പറഞ്ഞിരുന്നു… എന്നിട്ടിപ്പോൾ ആളുടെ ഒരു വിവരവും ഇല്ല….

  4. അടുത്ത ഭാഗത്തിന്റെ കാര്യം എവിടെ വരെയായി?

    1. അൽപ്പം തിരക്കിലായിപ്പോയി bro ..
      ഒരാഴ്ചയ്ക്കുള്ളിൽ സെറ്റ് ചെയ്യാം👍

  5. ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  6. എപ്പോഴത്തെയും പോലെ തന്നെ സൂപ്പർ ആയിട്ടുണ്ട് ബ്രോ!

  7. കമ്പിളിക്കണ്ടം ജോസ്

    super bro..

  8. ഉണ്ണിക്കുട്ടൻ

    ഈ തിരക്കിട്ട ജീവിതത്തിനിടയിൽ ഞങ്ങളേ പോലുള്ള വായനക്കാ൪ക്കു വേണ്ടി വിലയേറിയ സമയം ചിലവഴിച്ചു നല്ല കഥകൾ തരുന്ന മാലാഖേ നിങ്ങൾക്കെന്റെ പ്രണാമം…

    1. ഉണ്ണിക്കുട്ടാ ഒത്തിരി സന്തോഷം 💖💖💖💖 :

      സ്നേഹം മാത്രം

  9. ഈ ഭാഗവും നന്നായിട്ടുണ്ട്…. ♥️♥️♥️♥️♥️♥️

    1. ഒത്തിരി സന്തോഷം നിധീഷ് bro ❤️❤️❤️

  10. ഒരു കഥയുടെ പേര് കണ്ടു പിടിക്കാൻ എല്ലാവരും ഒന്ന് ഹെൽപ്ചെയ്യാമോ, ഈ സൈറ്റിൽ തന്നെ വായിച്ചതാണ്, നായകൻ കല്യാണം കഴിച്ചിട്ടില്ല ട്രെയിനിൽ യാത്ര ചെയുമ്പോൾ ഒരു പെൺകുട്ടിയേം പിതാവിനെയും പരിചയപെടുന്നു, ഇന്ദു എന്ന് മറ്റോ ആണ് പെൺകുട്ടിയുടെ പേര്, ias പഠിക്കാൻ ആഗ്രഹിക്കുന്ന നിവൃത്തിയില്ലാത്ത ആ പെൺകുട്ടിയെ സഹായിക്കുന്നു, ias പാസ്സ് ആവുന്നു സ്വന്തം ജില്ലയിൽ പോസ്റ്റിങ്ങ്‌ വാങ്ങി കൊടുക്കുന്നു, നായകൻ വിദേശത്തേക്ക് പോകുന്നു, തിരിച്ചു വന്നു ഒരു ഓർഫനേജ തുടങ്ങുന്നു,അതിന്റെ ചുമതല കളക്ടറിനെ ഏല്പിക്കുന്നു,താൻ ആണ്സ്പോൺസർ എന്ന്ആരും അറിയരുത്എന്ന് പറയുന്നു ആ പെൺകുട്ടിക്ക് തന്റെ ഒരു കൂട്ടുകാരനെ കല്യാണം ആലോചിച്ചു നടത്തുന്നു ,ഓർഫനജ്ചേർന്ന് പഴയ മോഡൽ ഒരു വീട് പണി കഴിപ്പിക്കുന്നു.

      1. കിട്ടി ബ്രോ, മാമക ഹൃദയത്തിൻ ആത്മരഹസ്യം(ദാസൻ).

  11. സൂപ്പർ,

      1. കഥ സൂപ്പറായിട്ടുണ്ട് ഞാൻ ഈ കഥ കാണുന്നത് ഇപ്പോഴാണ് വായിച്ചപ്പോൾ വളരെധികം ഇഷ്ടമായി പിന്നെ ഒന്നും നോക്കിയില്ല രണ്ട് ദിവസമായി മുഴുവനും അങ്ങനെ വായിച്ചു എന്താണ് പറയുക വളരെ നല്ല എഴുത്ത് ശരിക്കും ലയിച്ചിരുന്നു വായിച്ചു അത്രയും നല്ല അവതരണം സൂപ്പർ മാച്ചാനെ അടുത്ത ഭാഗത്തിൻ്റെ കാര്യം എന്തായി അടുത്ത് തന്നെയുണ്ടാവുമോ

        1. ഒത്തിരി സന്തോഷം അനിൽ bro
          💖❤️❤️❤️
          അടുത്ത ഭാഗം രണ്ട് ദിവസത്തിനകം ഉണ്ടാവും …
          സ്നേഹത്തോടെ …..

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com