✮കൽക്കി࿐ (ഭാഗം – 15 ) വിച്ചു [ചെകുത്താനെ സ്നേഹിച്ച മാലാഖ ] 1308

Views : 118120

 

 

” സമ്മതിക്കുന്നു ഞങ്ങൾക്ക് പോകാൻ കഴിയില്ല , പക്ഷെ അതിന് കഴിവുള്ള ആളുണ്ട് എന്റെ പക്കൽ . ട്രെയിൻഡ് ആയിട്ടുള്ള ഒരാൾ , മൈ ഫ്രണ്ട് അർഷിത് റാം , അവന്റെ ഫ്ലൈറ്റ് ഇവിടെ ലാന്റ് ചെയ്യേണ്ട ടൈം ഞാൻ അത് മാത്രമേ ചോദിക്കുന്നുള്ളൂ
ഇനി ആ പുസ്തകവുമായി വരുമ്പോൾ കാണാം അയ്യാ … എന്ത് വില കൊടുത്തും അങ്ങേയ്ക്ക് വേണ്ടി ഞങ്ങളത് ചെയ്യും .”

ജഗദേവ് ആത്മവിശ്വാസത്തോടെ പറഞ്ഞു കൊണ്ട് തന്റെ ചേട്ടനെയും കൂട്ടി അവിടുന്ന് ഇറങ്ങി …..

 

                    ……………………..

 

നന്ദാവനം മന …..

 

തന്റെ ടൂവീലർ പോർച്ചിനടുത്തായി നിർത്തിയതും ദക്ഷ ഇറങ്ങി , പുറകെ അവന്തികയും ….

 

” രാവിലെ തന്നെ എവിടെ ഊര് തെണ്ടാൻ പോയതാ രണ്ട് പേരും കൂടി …. ”

പുറത്തേയ്ക്ക് വന്ന വരുൺ അവരെ കണ്ടതും ഉടനെ ചോദിച്ചു …

 

” നീ പോടാ ….. ഊര് തെണ്ടി നീയാ …. ”

അവന്തിക ഉടനെ മറുപടി പറഞ്ഞു ….

 

” ടീ …. എന്നെ എടാന്നാ …. ”

 

” ചേട്ടാ കൈ വിട് കൈ വിട് ….. പ്ലീസ് …. പ്ലീസ് …. ”

വരുൺ അവളുടെ കൈ പിടിച്ച് പുറകിലേക്ക് തിരിച്ചതും അവൾ വേദനയോടെ പറഞ്ഞു ….

 

” ഇനി എന്നെ എടാന്ന് വിളിക്കോ ….. ”

 

” ഇല്ല … ഇല്ല …. വിളിക്കൂല .. ആദ്യം കൈ വിട്…. ”

അവൾ പറഞ്ഞതും അവൻ അവളുടെ കയ്യിലെ പിടിത്തം വിട്ടു ….

 

” പിന്നെ ചെറിയച്ഛൻ എത്തിയിട്ടുണ്ടേ .. ”

 

” ഹാ എത്തിയാ ……”

 

” മ് , ഞാൻ ഒന്ന് പുറത്ത് പോകുവാ … ”

വരുൺ അതും പറഞ്ഞ് പടികളിറങ്ങി , ഇതൊക്കെ പുഞ്ചിരിയോടെ നോക്കി നിന്ന ദക്ഷ അവളുടെ പുറകേ അകത്തേയ്ക്ക് കയറി ….

 

” ടാ …… പോടാ …. ഊര് തെണ്ടി ”

 

 

Recent Stories

86 Comments

  1. Super ❤️🥰🙌🏻

  2. Demonking te valla vivaravum undoo

  3. ഇവിടെ ചോദിക്കുന്നത് തെറ്റ് ആണെന്ന് അറിയാം… എന്നാലും ഹർഷൻ എഴുതിയ അപരാചിതൻ എന്ന കഥയുടെ ക്ലൈമാക്സ്‌ എപ്പോഴേക്ക് ഉണ്ടാകും എന്ന് ആരെങ്കിലും പറയാമോ…. ഹർഷൻ കമന്റ്‌ സെക്ഷൻ ബ്ലോക് ചെയ്ത് വെച്ചിരിക്കുകയാണ്….

    1. Ezhuthikkondirikkukayanu bro, 300 pages aayittundenna paranhathu ,full theerthittu publish cheyyum.

    2. 2022 ൽ ഫുൾ എഴുതി പബ്ലിഷ് ചെയ്യും എന്ന് വാക്ക് പറഞ്ഞിരുന്നു… എന്നിട്ടിപ്പോൾ ആളുടെ ഒരു വിവരവും ഇല്ല….

  4. അടുത്ത ഭാഗത്തിന്റെ കാര്യം എവിടെ വരെയായി?

    1. അൽപ്പം തിരക്കിലായിപ്പോയി bro ..
      ഒരാഴ്ചയ്ക്കുള്ളിൽ സെറ്റ് ചെയ്യാം👍

  5. ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  6. എപ്പോഴത്തെയും പോലെ തന്നെ സൂപ്പർ ആയിട്ടുണ്ട് ബ്രോ!

  7. കമ്പിളിക്കണ്ടം ജോസ്

    super bro..

  8. ഉണ്ണിക്കുട്ടൻ

    ഈ തിരക്കിട്ട ജീവിതത്തിനിടയിൽ ഞങ്ങളേ പോലുള്ള വായനക്കാ൪ക്കു വേണ്ടി വിലയേറിയ സമയം ചിലവഴിച്ചു നല്ല കഥകൾ തരുന്ന മാലാഖേ നിങ്ങൾക്കെന്റെ പ്രണാമം…

    1. ഉണ്ണിക്കുട്ടാ ഒത്തിരി സന്തോഷം 💖💖💖💖 :

      സ്നേഹം മാത്രം

  9. ഈ ഭാഗവും നന്നായിട്ടുണ്ട്…. ♥️♥️♥️♥️♥️♥️

    1. ഒത്തിരി സന്തോഷം നിധീഷ് bro ❤️❤️❤️

  10. ഒരു കഥയുടെ പേര് കണ്ടു പിടിക്കാൻ എല്ലാവരും ഒന്ന് ഹെൽപ്ചെയ്യാമോ, ഈ സൈറ്റിൽ തന്നെ വായിച്ചതാണ്, നായകൻ കല്യാണം കഴിച്ചിട്ടില്ല ട്രെയിനിൽ യാത്ര ചെയുമ്പോൾ ഒരു പെൺകുട്ടിയേം പിതാവിനെയും പരിചയപെടുന്നു, ഇന്ദു എന്ന് മറ്റോ ആണ് പെൺകുട്ടിയുടെ പേര്, ias പഠിക്കാൻ ആഗ്രഹിക്കുന്ന നിവൃത്തിയില്ലാത്ത ആ പെൺകുട്ടിയെ സഹായിക്കുന്നു, ias പാസ്സ് ആവുന്നു സ്വന്തം ജില്ലയിൽ പോസ്റ്റിങ്ങ്‌ വാങ്ങി കൊടുക്കുന്നു, നായകൻ വിദേശത്തേക്ക് പോകുന്നു, തിരിച്ചു വന്നു ഒരു ഓർഫനേജ തുടങ്ങുന്നു,അതിന്റെ ചുമതല കളക്ടറിനെ ഏല്പിക്കുന്നു,താൻ ആണ്സ്പോൺസർ എന്ന്ആരും അറിയരുത്എന്ന് പറയുന്നു ആ പെൺകുട്ടിക്ക് തന്റെ ഒരു കൂട്ടുകാരനെ കല്യാണം ആലോചിച്ചു നടത്തുന്നു ,ഓർഫനജ്ചേർന്ന് പഴയ മോഡൽ ഒരു വീട് പണി കഴിപ്പിക്കുന്നു.

      1. കിട്ടി ബ്രോ, മാമക ഹൃദയത്തിൻ ആത്മരഹസ്യം(ദാസൻ).

  11. സൂപ്പർ,

      1. കഥ സൂപ്പറായിട്ടുണ്ട് ഞാൻ ഈ കഥ കാണുന്നത് ഇപ്പോഴാണ് വായിച്ചപ്പോൾ വളരെധികം ഇഷ്ടമായി പിന്നെ ഒന്നും നോക്കിയില്ല രണ്ട് ദിവസമായി മുഴുവനും അങ്ങനെ വായിച്ചു എന്താണ് പറയുക വളരെ നല്ല എഴുത്ത് ശരിക്കും ലയിച്ചിരുന്നു വായിച്ചു അത്രയും നല്ല അവതരണം സൂപ്പർ മാച്ചാനെ അടുത്ത ഭാഗത്തിൻ്റെ കാര്യം എന്തായി അടുത്ത് തന്നെയുണ്ടാവുമോ

        1. ഒത്തിരി സന്തോഷം അനിൽ bro
          💖❤️❤️❤️
          അടുത്ത ഭാഗം രണ്ട് ദിവസത്തിനകം ഉണ്ടാവും …
          സ്നേഹത്തോടെ …..

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com