✮കൽക്കി࿐ (ഭാഗം – 15 ) വിച്ചു [ചെകുത്താനെ സ്നേഹിച്ച മാലാഖ ] 1295

Views : 117460

 

 

പതിമൂന്ന് വർഷം കൂടുന്തോറും നടക്കുന്ന പതിമൂന്ന് ദിവസത്തെ ഈ ഉത്സവ മഹാസംഗമത്തിൽ എല്ലാ പ്രാവശ്യവും ചേകവർ മനയിലെ ചേകവർ തന്നെ ജയിച്ചു കൊണ്ടേയിരുന്നു എതിരാളികളെ നിലംപരിശാക്കിക്കൊണ്ട് … അതുകൊണ്ട് തന്നെ മറ്റുള്ള കുടുംബക്കാർക്ക് ചേകവർ മന എന്ന് കേൾക്കുമ്പോൾ തന്നെ ചെറിയ ഒരു അതൃപ്തിയാണ് … കിട്ടാത്ത മുന്തിരി പുളിക്കും എന്ന് പറയുന്നത് പോലെ …. ”

അവന്തികയുടെ ആ പറച്ചില് കേട്ടതും ദക്ഷ അറിയാതെ ചിരിച്ചു പോയി …..

 

” അപ്പൊ മുത്തശ്ശനും ചെറിയ അതൃപ്തി കാണുമായിരിക്കുമല്ലേ …… ? ”

ദക്ഷ ചിരിയോടെ ചോദിച്ചു ….

 

” അതറിയില്ല …. പക്ഷേ മുത്തശ്ശൻ ഇടയ്ക്ക് പറയുന്നത് കേട്ടു യഥാർത്ഥ എതിരാളി ഇല്ലാതെയാണ് കഴിഞ്ഞ തവണത്തെ ഉത്സവം നടന്നതെന്ന് , ഇത്തവണയും അങ്ങനെ തന്നെയാ എന്ന് …. അതിൽ മുത്തശ്ശന് സങ്കടമുണ്ട് … ”

അവന്തിക മറുപടി പറഞ്ഞു …

 

” മ് ….. ബാക്കി പറയ് ….. ”

 

” മ് …. ഓക്കെ …

 

അങ്ങനെ ആ സമയത്തെ ഉത്സവം കൊടിയേറി ….. ആ സമയം ചേകവർ മനയിൽ അവിടുത്തെ രക്തത്തിൽ പിറന്ന ചേകവർ ഉണ്ടായിരുന്നില്ലല്ലോ …. അതുകൊണ്ട് തന്നെ ബാക്കി ഒൻപത് കുടുംബക്കാരും ഒരുപോലെ ചിന്തിച്ചു എങ്ങനെയും ഈ വർഷത്തെ മത്സരത്തിൽ തങ്ങൾക്ക് ജയിക്കണമെന്ന് …..

 

അങ്ങനെ ആ ഒൻപത് കുടുംബക്കാരും പുറം ദേശങ്ങളിൽ നിന്ന് പതിനെട്ട് അടവും പഠിച്ച അഭ്യാസികളെ മോഹവില പ്രതിഫലമായി നൽകി കൊണ്ടുവന്നു മത്സരത്തിൽ പങ്കെടുപ്പിക്കാൻ വേണ്ടി …..

 

 

Recent Stories

86 Comments

  1. Super ❤️🥰🙌🏻

  2. Demonking te valla vivaravum undoo

  3. ഇവിടെ ചോദിക്കുന്നത് തെറ്റ് ആണെന്ന് അറിയാം… എന്നാലും ഹർഷൻ എഴുതിയ അപരാചിതൻ എന്ന കഥയുടെ ക്ലൈമാക്സ്‌ എപ്പോഴേക്ക് ഉണ്ടാകും എന്ന് ആരെങ്കിലും പറയാമോ…. ഹർഷൻ കമന്റ്‌ സെക്ഷൻ ബ്ലോക് ചെയ്ത് വെച്ചിരിക്കുകയാണ്….

    1. Ezhuthikkondirikkukayanu bro, 300 pages aayittundenna paranhathu ,full theerthittu publish cheyyum.

    2. 2022 ൽ ഫുൾ എഴുതി പബ്ലിഷ് ചെയ്യും എന്ന് വാക്ക് പറഞ്ഞിരുന്നു… എന്നിട്ടിപ്പോൾ ആളുടെ ഒരു വിവരവും ഇല്ല….

  4. അടുത്ത ഭാഗത്തിന്റെ കാര്യം എവിടെ വരെയായി?

    1. അൽപ്പം തിരക്കിലായിപ്പോയി bro ..
      ഒരാഴ്ചയ്ക്കുള്ളിൽ സെറ്റ് ചെയ്യാം👍

  5. ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  6. എപ്പോഴത്തെയും പോലെ തന്നെ സൂപ്പർ ആയിട്ടുണ്ട് ബ്രോ!

  7. കമ്പിളിക്കണ്ടം ജോസ്

    super bro..

  8. ഉണ്ണിക്കുട്ടൻ

    ഈ തിരക്കിട്ട ജീവിതത്തിനിടയിൽ ഞങ്ങളേ പോലുള്ള വായനക്കാ൪ക്കു വേണ്ടി വിലയേറിയ സമയം ചിലവഴിച്ചു നല്ല കഥകൾ തരുന്ന മാലാഖേ നിങ്ങൾക്കെന്റെ പ്രണാമം…

    1. ഉണ്ണിക്കുട്ടാ ഒത്തിരി സന്തോഷം 💖💖💖💖 :

      സ്നേഹം മാത്രം

  9. ഈ ഭാഗവും നന്നായിട്ടുണ്ട്…. ♥️♥️♥️♥️♥️♥️

    1. ഒത്തിരി സന്തോഷം നിധീഷ് bro ❤️❤️❤️

  10. ഒരു കഥയുടെ പേര് കണ്ടു പിടിക്കാൻ എല്ലാവരും ഒന്ന് ഹെൽപ്ചെയ്യാമോ, ഈ സൈറ്റിൽ തന്നെ വായിച്ചതാണ്, നായകൻ കല്യാണം കഴിച്ചിട്ടില്ല ട്രെയിനിൽ യാത്ര ചെയുമ്പോൾ ഒരു പെൺകുട്ടിയേം പിതാവിനെയും പരിചയപെടുന്നു, ഇന്ദു എന്ന് മറ്റോ ആണ് പെൺകുട്ടിയുടെ പേര്, ias പഠിക്കാൻ ആഗ്രഹിക്കുന്ന നിവൃത്തിയില്ലാത്ത ആ പെൺകുട്ടിയെ സഹായിക്കുന്നു, ias പാസ്സ് ആവുന്നു സ്വന്തം ജില്ലയിൽ പോസ്റ്റിങ്ങ്‌ വാങ്ങി കൊടുക്കുന്നു, നായകൻ വിദേശത്തേക്ക് പോകുന്നു, തിരിച്ചു വന്നു ഒരു ഓർഫനേജ തുടങ്ങുന്നു,അതിന്റെ ചുമതല കളക്ടറിനെ ഏല്പിക്കുന്നു,താൻ ആണ്സ്പോൺസർ എന്ന്ആരും അറിയരുത്എന്ന് പറയുന്നു ആ പെൺകുട്ടിക്ക് തന്റെ ഒരു കൂട്ടുകാരനെ കല്യാണം ആലോചിച്ചു നടത്തുന്നു ,ഓർഫനജ്ചേർന്ന് പഴയ മോഡൽ ഒരു വീട് പണി കഴിപ്പിക്കുന്നു.

      1. കിട്ടി ബ്രോ, മാമക ഹൃദയത്തിൻ ആത്മരഹസ്യം(ദാസൻ).

  11. സൂപ്പർ,

      1. കഥ സൂപ്പറായിട്ടുണ്ട് ഞാൻ ഈ കഥ കാണുന്നത് ഇപ്പോഴാണ് വായിച്ചപ്പോൾ വളരെധികം ഇഷ്ടമായി പിന്നെ ഒന്നും നോക്കിയില്ല രണ്ട് ദിവസമായി മുഴുവനും അങ്ങനെ വായിച്ചു എന്താണ് പറയുക വളരെ നല്ല എഴുത്ത് ശരിക്കും ലയിച്ചിരുന്നു വായിച്ചു അത്രയും നല്ല അവതരണം സൂപ്പർ മാച്ചാനെ അടുത്ത ഭാഗത്തിൻ്റെ കാര്യം എന്തായി അടുത്ത് തന്നെയുണ്ടാവുമോ

        1. ഒത്തിരി സന്തോഷം അനിൽ bro
          💖❤️❤️❤️
          അടുത്ത ഭാഗം രണ്ട് ദിവസത്തിനകം ഉണ്ടാവും …
          സ്നേഹത്തോടെ …..

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com