✮കൽക്കി࿐ (ഭാഗം – 15 ) വിച്ചു [ചെകുത്താനെ സ്നേഹിച്ച മാലാഖ ] 1308

Views : 118209

 

 

അതൊക്കെ പോട്ടെ ….. , ചേച്ചി എന്റെ ഉള്ളിൽ തോന്നുന്ന സംശയം വേറെ ഒന്നാ . ഇന്നലെ മുതലേ തോന്നുന്നതാ ….

 

ദാ ഈ താക്കോൽ കൂട്ടം കണ്ടില്ലേ …. ശേഖരൻ തമ്പിയുടെ കയ്യിൽ ഉണ്ടായിരുന്നതാകണം ഇത് , അതിനേ സാധ്യതയുള്ളൂ …. അന്ന് അയാളെ കാണാതായ അന്ന് പൂട്ടപ്പെട്ടതാ ഈ മന . അങ്ങനെയെങ്കിൽ ശേഖരൻ തമ്പിയുടെ കയ്യിലിരുന്ന ഈ താക്കോൽ കൂട്ടം എങ്ങനെ ഇന്നലെ ക്ഷേത്രത്തിൽ വച്ച് തല്ലുണ്ടാക്കിയ ആ അജ്ഞാതന്റെ കയ്യിൽ എത്തണം … ഇനി ചിലപ്പൊ അയാളായിരിക്കുമോ അന്ന് പിറന്ന ആ കുഞ്ഞ്, ശ്രീദേവിയുടെ മകൻ …. ”

അവന്തിക പറഞ്ഞത് കേട്ടതും ദക്ഷയുടെ ഉള്ളിലൂടെ ഒരു നടുക്കം കടന്ന് പോയി ….

 

‘ ആദിത്യനാഥ് – വിശ്വനാഥിന്റെയും ജയലക്ഷ്മിയുടെയും മകൻ …. അയാൾ അവരുടെ മകനല്ലേ . അവരുടെയൊക്കെ കൊലപാതകങ്ങൾക്ക് അയാൾ പകരം വീട്ടിയതല്ലേ ….

 

പക്ഷെ എന്നാലും ഈ താക്കോൽ കൂട്ടം അയാളുടെ കയ്യിൽ എങ്ങനെയാ …
അമ്മായി പറഞ്ഞിരുന്നു ചേകവർ മനയിലെ ചേകവരുടെ വീറും വാശിയും ചിന്തിക്കുന്നതിനുമപ്പുറമായിരിക്കുമെന്ന് , നാട് മുഴുവൻ ഞെട്ടിച്ച ആ അജ്ഞാതനായ കൊലയാളിയും അങ്ങനെയായിരുന്നില്ലേ , അതായത് ആദിത്യനാഥ് …. ഇന്നലെ ക്ഷേത്രത്തിൽ വച്ച് അങ്ങനെ നടന്നപ്പൊ അമ്മായിക്ക് സാമ്യത തോന്നിയത് ശേഖരൻ തമ്പിയെയാണോ അതോ ഹരി നാരായണനെയോ

 

അങ്ങനെയെങ്കിൽ ഏതാ സത്യം ആദിക്ക് ഈ കുടുംബവുമായി എന്താ ബന്ധം …. ‘

 

” ചേച്ചി …. ചേച്ചി ഇതേത് ലോകത്താ …. ? ”

അവന്തിക ദക്ഷയെ കുലുക്കി വിളിച്ചു കൊണ്ട് ചോദിച്ചു …. അപ്പോഴാണവൾ ചിന്തയിൽ നിന്നുണർന്നതും …

 

 

Recent Stories

86 Comments

  1. Super ❤️🥰🙌🏻

  2. Demonking te valla vivaravum undoo

  3. ഇവിടെ ചോദിക്കുന്നത് തെറ്റ് ആണെന്ന് അറിയാം… എന്നാലും ഹർഷൻ എഴുതിയ അപരാചിതൻ എന്ന കഥയുടെ ക്ലൈമാക്സ്‌ എപ്പോഴേക്ക് ഉണ്ടാകും എന്ന് ആരെങ്കിലും പറയാമോ…. ഹർഷൻ കമന്റ്‌ സെക്ഷൻ ബ്ലോക് ചെയ്ത് വെച്ചിരിക്കുകയാണ്….

    1. Ezhuthikkondirikkukayanu bro, 300 pages aayittundenna paranhathu ,full theerthittu publish cheyyum.

    2. 2022 ൽ ഫുൾ എഴുതി പബ്ലിഷ് ചെയ്യും എന്ന് വാക്ക് പറഞ്ഞിരുന്നു… എന്നിട്ടിപ്പോൾ ആളുടെ ഒരു വിവരവും ഇല്ല….

  4. അടുത്ത ഭാഗത്തിന്റെ കാര്യം എവിടെ വരെയായി?

    1. അൽപ്പം തിരക്കിലായിപ്പോയി bro ..
      ഒരാഴ്ചയ്ക്കുള്ളിൽ സെറ്റ് ചെയ്യാം👍

  5. ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  6. എപ്പോഴത്തെയും പോലെ തന്നെ സൂപ്പർ ആയിട്ടുണ്ട് ബ്രോ!

  7. കമ്പിളിക്കണ്ടം ജോസ്

    super bro..

  8. ഉണ്ണിക്കുട്ടൻ

    ഈ തിരക്കിട്ട ജീവിതത്തിനിടയിൽ ഞങ്ങളേ പോലുള്ള വായനക്കാ൪ക്കു വേണ്ടി വിലയേറിയ സമയം ചിലവഴിച്ചു നല്ല കഥകൾ തരുന്ന മാലാഖേ നിങ്ങൾക്കെന്റെ പ്രണാമം…

    1. ഉണ്ണിക്കുട്ടാ ഒത്തിരി സന്തോഷം 💖💖💖💖 :

      സ്നേഹം മാത്രം

  9. ഈ ഭാഗവും നന്നായിട്ടുണ്ട്…. ♥️♥️♥️♥️♥️♥️

    1. ഒത്തിരി സന്തോഷം നിധീഷ് bro ❤️❤️❤️

  10. ഒരു കഥയുടെ പേര് കണ്ടു പിടിക്കാൻ എല്ലാവരും ഒന്ന് ഹെൽപ്ചെയ്യാമോ, ഈ സൈറ്റിൽ തന്നെ വായിച്ചതാണ്, നായകൻ കല്യാണം കഴിച്ചിട്ടില്ല ട്രെയിനിൽ യാത്ര ചെയുമ്പോൾ ഒരു പെൺകുട്ടിയേം പിതാവിനെയും പരിചയപെടുന്നു, ഇന്ദു എന്ന് മറ്റോ ആണ് പെൺകുട്ടിയുടെ പേര്, ias പഠിക്കാൻ ആഗ്രഹിക്കുന്ന നിവൃത്തിയില്ലാത്ത ആ പെൺകുട്ടിയെ സഹായിക്കുന്നു, ias പാസ്സ് ആവുന്നു സ്വന്തം ജില്ലയിൽ പോസ്റ്റിങ്ങ്‌ വാങ്ങി കൊടുക്കുന്നു, നായകൻ വിദേശത്തേക്ക് പോകുന്നു, തിരിച്ചു വന്നു ഒരു ഓർഫനേജ തുടങ്ങുന്നു,അതിന്റെ ചുമതല കളക്ടറിനെ ഏല്പിക്കുന്നു,താൻ ആണ്സ്പോൺസർ എന്ന്ആരും അറിയരുത്എന്ന് പറയുന്നു ആ പെൺകുട്ടിക്ക് തന്റെ ഒരു കൂട്ടുകാരനെ കല്യാണം ആലോചിച്ചു നടത്തുന്നു ,ഓർഫനജ്ചേർന്ന് പഴയ മോഡൽ ഒരു വീട് പണി കഴിപ്പിക്കുന്നു.

      1. കിട്ടി ബ്രോ, മാമക ഹൃദയത്തിൻ ആത്മരഹസ്യം(ദാസൻ).

  11. സൂപ്പർ,

      1. കഥ സൂപ്പറായിട്ടുണ്ട് ഞാൻ ഈ കഥ കാണുന്നത് ഇപ്പോഴാണ് വായിച്ചപ്പോൾ വളരെധികം ഇഷ്ടമായി പിന്നെ ഒന്നും നോക്കിയില്ല രണ്ട് ദിവസമായി മുഴുവനും അങ്ങനെ വായിച്ചു എന്താണ് പറയുക വളരെ നല്ല എഴുത്ത് ശരിക്കും ലയിച്ചിരുന്നു വായിച്ചു അത്രയും നല്ല അവതരണം സൂപ്പർ മാച്ചാനെ അടുത്ത ഭാഗത്തിൻ്റെ കാര്യം എന്തായി അടുത്ത് തന്നെയുണ്ടാവുമോ

        1. ഒത്തിരി സന്തോഷം അനിൽ bro
          💖❤️❤️❤️
          അടുത്ത ഭാഗം രണ്ട് ദിവസത്തിനകം ഉണ്ടാവും …
          സ്നേഹത്തോടെ …..

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com