✮കൽക്കി࿐ (ഭാഗം – 15 ) വിച്ചു [ചെകുത്താനെ സ്നേഹിച്ച മാലാഖ ] 1308

Views : 118160

 

 

” ബാക്കി പറ …. ”

ദക്ഷ ഒരു തരം ത്രില്ലോടെ ചോദിച്ചു ….

 

” മ് ….. അങ്ങനെ കാലം കടന്ന് പോയി . ഈ ശ്രീദേവി ഇല്ലേ അതി സുന്ദരിയായിരുന്നു രാജ്യത്തെ രാജകുമാരിയെക്കാൾ സുന്ദരി , മുഖഭംഗിയും ശരീര ഭംഗിയും കണ്ടാൽ ദേവലോകത്തെ അപ്സരസിനെപ്പോലെ തോന്നും എന്നാ അമ്മ പറഞ്ഞിട്ടുള്ളത് …..

പിന്നെ ചേകവർ മനയിലെ അവകാശിയല്ലേ ആരും മുഖത്ത് നോക്കാൻ പോലും ഒന്ന് ഭയക്കും …..

 

ചേകവർ ആയി ആ സമയം ആൺ തരികൾ ഉണ്ടായിരുന്നില്ല എങ്കിലും ശേഖരൻ തമ്പി ഒട്ടും മോശക്കാരനായിരുന്നില്ല …. എല്ലാ അടവും വിദ്യകളും സ്വായത്തമാക്കിയ വീരന്മാർ മാത്രമേ ആ കുടുംബത്തിൽ മരുമകനായി വരുമായിരുന്നുള്ളൂ ….

 

ആ സമയം വൈകുണ്ഡ പുരി രാജകൊട്ടാരത്തിൽ ഏറ്റുവും ഇളയ ഒരു അവകാശി ഉണ്ടായിരുന്നു ദേവരാജ് …. കൊട്ടാരത്തിലെ എല്ലാവർക്കും പ്രീയപ്പെട്ടവൻ , രാജാവിന്റെ ഒരേ ഒരു അനുജൻ – അദ്ദേഹത്തെക്കാളും പത്ത് വയസ്സോളം ഇളപ്പമുള്ള ആനുജനെ അദ്ദേഹം അനുജനായിട്ടല്ല മകനെപ്പോലെ തന്നെയാ കണ്ടത് , അദ്ദേഹത്തിന്റെ തോളിലും നെഞ്ചിലും കിടന്ന് വളർന്നവൻ …. അതുകൊണ്ട് തന്നെ ഒത്തിരി സ്വാതന്ത്ര്യവും വാത്സല്യവും ദേവരാജിന് കിട്ടിയിരുന്നു ….

 

ദേവരാജിന് ഏറ്റുവും ഇഷ്ടം തന്റെ അമ്മയെക്കാളും ജേഷ്ഠനെയായിരുന്നു , രണ്ടാമതായി അവളും , ചേകവർ മനയിലെ ശേഖരൻ തമ്പിയുടെ മകളെ ശ്രീദേവിയെ …

 

 

Recent Stories

86 Comments

  1. Super ❤️🥰🙌🏻

  2. Demonking te valla vivaravum undoo

  3. ഇവിടെ ചോദിക്കുന്നത് തെറ്റ് ആണെന്ന് അറിയാം… എന്നാലും ഹർഷൻ എഴുതിയ അപരാചിതൻ എന്ന കഥയുടെ ക്ലൈമാക്സ്‌ എപ്പോഴേക്ക് ഉണ്ടാകും എന്ന് ആരെങ്കിലും പറയാമോ…. ഹർഷൻ കമന്റ്‌ സെക്ഷൻ ബ്ലോക് ചെയ്ത് വെച്ചിരിക്കുകയാണ്….

    1. Ezhuthikkondirikkukayanu bro, 300 pages aayittundenna paranhathu ,full theerthittu publish cheyyum.

    2. 2022 ൽ ഫുൾ എഴുതി പബ്ലിഷ് ചെയ്യും എന്ന് വാക്ക് പറഞ്ഞിരുന്നു… എന്നിട്ടിപ്പോൾ ആളുടെ ഒരു വിവരവും ഇല്ല….

  4. അടുത്ത ഭാഗത്തിന്റെ കാര്യം എവിടെ വരെയായി?

    1. അൽപ്പം തിരക്കിലായിപ്പോയി bro ..
      ഒരാഴ്ചയ്ക്കുള്ളിൽ സെറ്റ് ചെയ്യാം👍

  5. ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  6. എപ്പോഴത്തെയും പോലെ തന്നെ സൂപ്പർ ആയിട്ടുണ്ട് ബ്രോ!

  7. കമ്പിളിക്കണ്ടം ജോസ്

    super bro..

  8. ഉണ്ണിക്കുട്ടൻ

    ഈ തിരക്കിട്ട ജീവിതത്തിനിടയിൽ ഞങ്ങളേ പോലുള്ള വായനക്കാ൪ക്കു വേണ്ടി വിലയേറിയ സമയം ചിലവഴിച്ചു നല്ല കഥകൾ തരുന്ന മാലാഖേ നിങ്ങൾക്കെന്റെ പ്രണാമം…

    1. ഉണ്ണിക്കുട്ടാ ഒത്തിരി സന്തോഷം 💖💖💖💖 :

      സ്നേഹം മാത്രം

  9. ഈ ഭാഗവും നന്നായിട്ടുണ്ട്…. ♥️♥️♥️♥️♥️♥️

    1. ഒത്തിരി സന്തോഷം നിധീഷ് bro ❤️❤️❤️

  10. ഒരു കഥയുടെ പേര് കണ്ടു പിടിക്കാൻ എല്ലാവരും ഒന്ന് ഹെൽപ്ചെയ്യാമോ, ഈ സൈറ്റിൽ തന്നെ വായിച്ചതാണ്, നായകൻ കല്യാണം കഴിച്ചിട്ടില്ല ട്രെയിനിൽ യാത്ര ചെയുമ്പോൾ ഒരു പെൺകുട്ടിയേം പിതാവിനെയും പരിചയപെടുന്നു, ഇന്ദു എന്ന് മറ്റോ ആണ് പെൺകുട്ടിയുടെ പേര്, ias പഠിക്കാൻ ആഗ്രഹിക്കുന്ന നിവൃത്തിയില്ലാത്ത ആ പെൺകുട്ടിയെ സഹായിക്കുന്നു, ias പാസ്സ് ആവുന്നു സ്വന്തം ജില്ലയിൽ പോസ്റ്റിങ്ങ്‌ വാങ്ങി കൊടുക്കുന്നു, നായകൻ വിദേശത്തേക്ക് പോകുന്നു, തിരിച്ചു വന്നു ഒരു ഓർഫനേജ തുടങ്ങുന്നു,അതിന്റെ ചുമതല കളക്ടറിനെ ഏല്പിക്കുന്നു,താൻ ആണ്സ്പോൺസർ എന്ന്ആരും അറിയരുത്എന്ന് പറയുന്നു ആ പെൺകുട്ടിക്ക് തന്റെ ഒരു കൂട്ടുകാരനെ കല്യാണം ആലോചിച്ചു നടത്തുന്നു ,ഓർഫനജ്ചേർന്ന് പഴയ മോഡൽ ഒരു വീട് പണി കഴിപ്പിക്കുന്നു.

      1. കിട്ടി ബ്രോ, മാമക ഹൃദയത്തിൻ ആത്മരഹസ്യം(ദാസൻ).

  11. സൂപ്പർ,

      1. കഥ സൂപ്പറായിട്ടുണ്ട് ഞാൻ ഈ കഥ കാണുന്നത് ഇപ്പോഴാണ് വായിച്ചപ്പോൾ വളരെധികം ഇഷ്ടമായി പിന്നെ ഒന്നും നോക്കിയില്ല രണ്ട് ദിവസമായി മുഴുവനും അങ്ങനെ വായിച്ചു എന്താണ് പറയുക വളരെ നല്ല എഴുത്ത് ശരിക്കും ലയിച്ചിരുന്നു വായിച്ചു അത്രയും നല്ല അവതരണം സൂപ്പർ മാച്ചാനെ അടുത്ത ഭാഗത്തിൻ്റെ കാര്യം എന്തായി അടുത്ത് തന്നെയുണ്ടാവുമോ

        1. ഒത്തിരി സന്തോഷം അനിൽ bro
          💖❤️❤️❤️
          അടുത്ത ഭാഗം രണ്ട് ദിവസത്തിനകം ഉണ്ടാവും …
          സ്നേഹത്തോടെ …..

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com