✮കൽക്കി࿐ (ഭാഗം – 15 ) വിച്ചു [ചെകുത്താനെ സ്നേഹിച്ച മാലാഖ ] 1308

Views : 118209

 

 

” ചിലപ്പൊ ഇതിലേതിലെങ്കിലും കാണും ഞാൻ അന്വേഷിച്ച് വന്ന ആ പുസ്തകം …. ”

അവന്തിക സന്തോഷത്തോടെ പറഞ്ഞ ശേഷം അതിനടുത്തേയ്ക്ക് നീങ്ങാൻ തുടങ്ങിയതും …

 

പെട്ടെന്ന് …

ശ് …… ശു ……… ശ് ശ് ………… ശ് …… ശൂ ……

 

ഒരു ശബ്ദം കേട്ടതും മുന്നോട്ട് പോകാൻ തുനിഞ്ഞ അവന്തികയുടെ കയ്യിലേക്ക് ദക്ഷ വേഗത്തിൽ കയറിപ്പിടിച്ചു …. ഉടനെ അവൾ ദക്ഷയുടെ മുഖത്തേയ്ക്ക് നോക്കി ,

 

” എന്താ ചേച്ചീ …. ? ”

 

” ഒരു ശബ്ദം …. നീ അത് കേട്ടില്ലേ …. ”

ദക്ഷ അതും പറഞ്ഞു മുന്നോട്ട് നോക്കി …

 

അപ്പോഴാണ് അവർ കണ്ടത് ആ പെട്ടികൾക്കിടയിൽ നിന്ന് ഒരു വലിയ സർപ്പം പുറത്തേയ്ക്ക് ഇഴഞ്ഞ് വന്നു , ശേഷം അത് മുന്നിലെ ഒരു പെട്ടിയുടെ പുറത്തായി ഫണം വിടർത്തി ഉയർന്ന് നിന്നു ….

 

ആ കാഴ്ച കണ്ടതും രണ്ട് പേരും ഒരുപോലെ ഞെട്ടി … ദക്ഷയാകട്ടെ ഒരു അൽഭുതം പോലെ ആ നാഗത്തെ തന്നെ നോക്കി നിന്നു ….

 

‘ അതെ ഈ പാമ്പ് തന്നെയാ എന്നെ അന്ന് കൊല്ലാൻ ശ്രമിച്ചതും സ്വപ്നത്തിൽ വന്ന് എന്നെ ഭയപ്പെടുത്തിയതും … ‘

ദക്ഷ സ്വയം മനസ്സിൽ പറഞ്ഞു …

 

” അവന്തികേ …. ഈ … ഈ സർപ്പമാ അന്ന് എന്നെ ആ നദിക്കരയിൽ വച്ച് ദംശിക്കാൻ ശ്രമിച്ചത് … ”

അവളൊരു ഞെട്ടലോടെ പറഞ്ഞു …

 

” അതെങ്ങനെയാ ചേച്ചി … അതിവിടെ നിന്ന് ഒത്തിരി ദൂരെയല്ലേ …. അത് ഇതുപോലത്തെ വേറെ സർപ്പമായിരിക്കും … എനിക്ക് പേടി തോന്നുവാ … വാ നമുക്ക് പോവാം …. ”

അവന്തിക ഭയത്തോടെ പറഞ്ഞു കൊണ്ട് പുറകോട്ട് പോകാൻ ശ്രമിച്ചു ….

 

 

Recent Stories

86 Comments

  1. Super ❤️🥰🙌🏻

  2. Demonking te valla vivaravum undoo

  3. ഇവിടെ ചോദിക്കുന്നത് തെറ്റ് ആണെന്ന് അറിയാം… എന്നാലും ഹർഷൻ എഴുതിയ അപരാചിതൻ എന്ന കഥയുടെ ക്ലൈമാക്സ്‌ എപ്പോഴേക്ക് ഉണ്ടാകും എന്ന് ആരെങ്കിലും പറയാമോ…. ഹർഷൻ കമന്റ്‌ സെക്ഷൻ ബ്ലോക് ചെയ്ത് വെച്ചിരിക്കുകയാണ്….

    1. Ezhuthikkondirikkukayanu bro, 300 pages aayittundenna paranhathu ,full theerthittu publish cheyyum.

    2. 2022 ൽ ഫുൾ എഴുതി പബ്ലിഷ് ചെയ്യും എന്ന് വാക്ക് പറഞ്ഞിരുന്നു… എന്നിട്ടിപ്പോൾ ആളുടെ ഒരു വിവരവും ഇല്ല….

  4. അടുത്ത ഭാഗത്തിന്റെ കാര്യം എവിടെ വരെയായി?

    1. അൽപ്പം തിരക്കിലായിപ്പോയി bro ..
      ഒരാഴ്ചയ്ക്കുള്ളിൽ സെറ്റ് ചെയ്യാം👍

  5. ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  6. എപ്പോഴത്തെയും പോലെ തന്നെ സൂപ്പർ ആയിട്ടുണ്ട് ബ്രോ!

  7. കമ്പിളിക്കണ്ടം ജോസ്

    super bro..

  8. ഉണ്ണിക്കുട്ടൻ

    ഈ തിരക്കിട്ട ജീവിതത്തിനിടയിൽ ഞങ്ങളേ പോലുള്ള വായനക്കാ൪ക്കു വേണ്ടി വിലയേറിയ സമയം ചിലവഴിച്ചു നല്ല കഥകൾ തരുന്ന മാലാഖേ നിങ്ങൾക്കെന്റെ പ്രണാമം…

    1. ഉണ്ണിക്കുട്ടാ ഒത്തിരി സന്തോഷം 💖💖💖💖 :

      സ്നേഹം മാത്രം

  9. ഈ ഭാഗവും നന്നായിട്ടുണ്ട്…. ♥️♥️♥️♥️♥️♥️

    1. ഒത്തിരി സന്തോഷം നിധീഷ് bro ❤️❤️❤️

  10. ഒരു കഥയുടെ പേര് കണ്ടു പിടിക്കാൻ എല്ലാവരും ഒന്ന് ഹെൽപ്ചെയ്യാമോ, ഈ സൈറ്റിൽ തന്നെ വായിച്ചതാണ്, നായകൻ കല്യാണം കഴിച്ചിട്ടില്ല ട്രെയിനിൽ യാത്ര ചെയുമ്പോൾ ഒരു പെൺകുട്ടിയേം പിതാവിനെയും പരിചയപെടുന്നു, ഇന്ദു എന്ന് മറ്റോ ആണ് പെൺകുട്ടിയുടെ പേര്, ias പഠിക്കാൻ ആഗ്രഹിക്കുന്ന നിവൃത്തിയില്ലാത്ത ആ പെൺകുട്ടിയെ സഹായിക്കുന്നു, ias പാസ്സ് ആവുന്നു സ്വന്തം ജില്ലയിൽ പോസ്റ്റിങ്ങ്‌ വാങ്ങി കൊടുക്കുന്നു, നായകൻ വിദേശത്തേക്ക് പോകുന്നു, തിരിച്ചു വന്നു ഒരു ഓർഫനേജ തുടങ്ങുന്നു,അതിന്റെ ചുമതല കളക്ടറിനെ ഏല്പിക്കുന്നു,താൻ ആണ്സ്പോൺസർ എന്ന്ആരും അറിയരുത്എന്ന് പറയുന്നു ആ പെൺകുട്ടിക്ക് തന്റെ ഒരു കൂട്ടുകാരനെ കല്യാണം ആലോചിച്ചു നടത്തുന്നു ,ഓർഫനജ്ചേർന്ന് പഴയ മോഡൽ ഒരു വീട് പണി കഴിപ്പിക്കുന്നു.

      1. കിട്ടി ബ്രോ, മാമക ഹൃദയത്തിൻ ആത്മരഹസ്യം(ദാസൻ).

  11. സൂപ്പർ,

      1. കഥ സൂപ്പറായിട്ടുണ്ട് ഞാൻ ഈ കഥ കാണുന്നത് ഇപ്പോഴാണ് വായിച്ചപ്പോൾ വളരെധികം ഇഷ്ടമായി പിന്നെ ഒന്നും നോക്കിയില്ല രണ്ട് ദിവസമായി മുഴുവനും അങ്ങനെ വായിച്ചു എന്താണ് പറയുക വളരെ നല്ല എഴുത്ത് ശരിക്കും ലയിച്ചിരുന്നു വായിച്ചു അത്രയും നല്ല അവതരണം സൂപ്പർ മാച്ചാനെ അടുത്ത ഭാഗത്തിൻ്റെ കാര്യം എന്തായി അടുത്ത് തന്നെയുണ്ടാവുമോ

        1. ഒത്തിരി സന്തോഷം അനിൽ bro
          💖❤️❤️❤️
          അടുത്ത ഭാഗം രണ്ട് ദിവസത്തിനകം ഉണ്ടാവും …
          സ്നേഹത്തോടെ …..

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com