✮കൽക്കി࿐ (ഭാഗം – 15 ) വിച്ചു [ചെകുത്താനെ സ്നേഹിച്ച മാലാഖ ] 1308

 

 

അവൾ തന്നെ പറ്റിക്കുകയായിരുന്നെന്നും ചതിക്കുകയായിരുന്നെന്നും അവന് തോന്നിത്തുടങ്ങി …. തന്നെ ഒരു വിഢിയാക്കിയ അവളും അവനും ഇനി ജീവനോടെ വേണ്ട എന്ന് ദേവരാജ് തീരുമാനിച്ചു ….. അവളെയും അവനെയും കൊന്നിട്ടേ താനിനി തിരികേ വരൂ എന്ന് കൂട്ടുകാരോട് പറഞ്ഞ ശേഷം ദേവരാജ് അന്ന് രാത്രി അടങ്ങാത്ത ദേഷ്യത്തോടെ കൊട്ടാരം വിട്ടിറങ്ങി അതും ഒറ്റയ്ക്ക് …. ”

 

” ഇതെങ്ങോട്ടാ അവന്തികേ കഥയുടെ പോക്ക് …. എനിക്കാകെ പേടി തോന്നുവാ … ”

ദക്ഷ ടെൻഷനോടെ ചോദിച്ചു …
ഒരു പുഞ്ചിരി മറുപടിയായി നൽകിയ ശേഷം അവൾ തുടർന്നു ….

 

” ഹ് ….. ബാക്കി പറയാം ചേച്ചി …..
അന്ന് രാത്രി കഴിഞ്ഞു …. പിറ്റേന്ന് പുലർച്ചെ ഈ നാടിനെ നടുക്കുന്ന രണ്ട് വാർത്തകൾ പെട്ടെന്ന് നാടൊട്ടൊക്കെ പരന്നു …

 

ഒന്ന് ഹരിനാരായണൻ ശ്രീദേവിയേയും കൂട്ടി ഈ നാട് വിട്ട് ഒളിച്ചോടി പോയിരിക്കുന്നു , രണ്ട് കൊട്ടാരത്തിലെ ഇളയ അവകാശി ദേവരാജ് കൊല്ലപ്പെട്ടു ….

 

നാട് നിശ്ചലമായ രണ്ട് വാർത്തകൾ …. ശ്രീദേവിയേയും ഹരി നാരായണനേയും കൊല്ലുമെന്ന് പറഞ്ഞ് പോയ ദേവരാജാണ് കൊല്ലപ്പെട്ടത് അതുകൊണ്ട് തന്നെ ദേവരാജിനെ കൊന്നത് ഹരി നാരായണനാണെന്ന് നാട് മുഴുക്കെ പരന്നു ….. ”

 

” അത് സത്യമാണോ ? ”

ദക്ഷ ഉടനെ ചോദിച്ചു …

 

” അതറിയില്ല ചേച്ചി …. നാട് മുഴുവൻ ഇപ്പോഴും അങ്ങനെയാ വിശ്വസിക്കുന്നത് , സാധ്യതയും കൂടുതലാണ് .

രാജകുടുംബത്തിലെ ഒരാളാണ് കൊല്ലപ്പെട്ടത് . ഹരിനാരായണനേയും ശ്രീദേവിയേയും തേടി നാട് മുഴുവൻ ഇറങ്ങി എന്ന് തന്നെ പറയാം ആ സമയം , പക്ഷെ അവരെ കണ്ട് കിട്ടിയില്ല .

 

 

86 Comments

  1. Super ❤️???

  2. Demonking te valla vivaravum undoo

  3. ഇവിടെ ചോദിക്കുന്നത് തെറ്റ് ആണെന്ന് അറിയാം… എന്നാലും ഹർഷൻ എഴുതിയ അപരാചിതൻ എന്ന കഥയുടെ ക്ലൈമാക്സ്‌ എപ്പോഴേക്ക് ഉണ്ടാകും എന്ന് ആരെങ്കിലും പറയാമോ…. ഹർഷൻ കമന്റ്‌ സെക്ഷൻ ബ്ലോക് ചെയ്ത് വെച്ചിരിക്കുകയാണ്….

    1. Ezhuthikkondirikkukayanu bro, 300 pages aayittundenna paranhathu ,full theerthittu publish cheyyum.

    2. 2022 ൽ ഫുൾ എഴുതി പബ്ലിഷ് ചെയ്യും എന്ന് വാക്ക് പറഞ്ഞിരുന്നു… എന്നിട്ടിപ്പോൾ ആളുടെ ഒരു വിവരവും ഇല്ല….

  4. അടുത്ത ഭാഗത്തിന്റെ കാര്യം എവിടെ വരെയായി?

    1. അൽപ്പം തിരക്കിലായിപ്പോയി bro ..
      ഒരാഴ്ചയ്ക്കുള്ളിൽ സെറ്റ് ചെയ്യാം?

  5. ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  6. എപ്പോഴത്തെയും പോലെ തന്നെ സൂപ്പർ ആയിട്ടുണ്ട് ബ്രോ!

  7. കമ്പിളിക്കണ്ടം ജോസ്

    super bro..

  8. ഉണ്ണിക്കുട്ടൻ

    ഈ തിരക്കിട്ട ജീവിതത്തിനിടയിൽ ഞങ്ങളേ പോലുള്ള വായനക്കാ൪ക്കു വേണ്ടി വിലയേറിയ സമയം ചിലവഴിച്ചു നല്ല കഥകൾ തരുന്ന മാലാഖേ നിങ്ങൾക്കെന്റെ പ്രണാമം…

    1. ഉണ്ണിക്കുട്ടാ ഒത്തിരി സന്തോഷം ???? :

      സ്നേഹം മാത്രം

  9. ഈ ഭാഗവും നന്നായിട്ടുണ്ട്…. ♥️♥️♥️♥️♥️♥️

    1. ഒത്തിരി സന്തോഷം നിധീഷ് bro ❤️❤️❤️

  10. ഒരു കഥയുടെ പേര് കണ്ടു പിടിക്കാൻ എല്ലാവരും ഒന്ന് ഹെൽപ്ചെയ്യാമോ, ഈ സൈറ്റിൽ തന്നെ വായിച്ചതാണ്, നായകൻ കല്യാണം കഴിച്ചിട്ടില്ല ട്രെയിനിൽ യാത്ര ചെയുമ്പോൾ ഒരു പെൺകുട്ടിയേം പിതാവിനെയും പരിചയപെടുന്നു, ഇന്ദു എന്ന് മറ്റോ ആണ് പെൺകുട്ടിയുടെ പേര്, ias പഠിക്കാൻ ആഗ്രഹിക്കുന്ന നിവൃത്തിയില്ലാത്ത ആ പെൺകുട്ടിയെ സഹായിക്കുന്നു, ias പാസ്സ് ആവുന്നു സ്വന്തം ജില്ലയിൽ പോസ്റ്റിങ്ങ്‌ വാങ്ങി കൊടുക്കുന്നു, നായകൻ വിദേശത്തേക്ക് പോകുന്നു, തിരിച്ചു വന്നു ഒരു ഓർഫനേജ തുടങ്ങുന്നു,അതിന്റെ ചുമതല കളക്ടറിനെ ഏല്പിക്കുന്നു,താൻ ആണ്സ്പോൺസർ എന്ന്ആരും അറിയരുത്എന്ന് പറയുന്നു ആ പെൺകുട്ടിക്ക് തന്റെ ഒരു കൂട്ടുകാരനെ കല്യാണം ആലോചിച്ചു നടത്തുന്നു ,ഓർഫനജ്ചേർന്ന് പഴയ മോഡൽ ഒരു വീട് പണി കഴിപ്പിക്കുന്നു.

      1. കിട്ടി ബ്രോ, മാമക ഹൃദയത്തിൻ ആത്മരഹസ്യം(ദാസൻ).

  11. സൂപ്പർ,

      1. കഥ സൂപ്പറായിട്ടുണ്ട് ഞാൻ ഈ കഥ കാണുന്നത് ഇപ്പോഴാണ് വായിച്ചപ്പോൾ വളരെധികം ഇഷ്ടമായി പിന്നെ ഒന്നും നോക്കിയില്ല രണ്ട് ദിവസമായി മുഴുവനും അങ്ങനെ വായിച്ചു എന്താണ് പറയുക വളരെ നല്ല എഴുത്ത് ശരിക്കും ലയിച്ചിരുന്നു വായിച്ചു അത്രയും നല്ല അവതരണം സൂപ്പർ മാച്ചാനെ അടുത്ത ഭാഗത്തിൻ്റെ കാര്യം എന്തായി അടുത്ത് തന്നെയുണ്ടാവുമോ

        1. ഒത്തിരി സന്തോഷം അനിൽ bro
          ?❤️❤️❤️
          അടുത്ത ഭാഗം രണ്ട് ദിവസത്തിനകം ഉണ്ടാവും …
          സ്നേഹത്തോടെ …..

Comments are closed.