✮കൽക്കി࿐ (ഭാഗം – 15 ) വിച്ചു [ചെകുത്താനെ സ്നേഹിച്ച മാലാഖ ] 1308

Views : 118105

 

 

” ശരി തമ്പ്രാ ….. വൈകുണ്ഡ പുരി , നിരവധി കെട്ടുകഥകൾ നിറഞ്ഞ നാട് … പക്ഷെ അതൊന്നും കെട്ടുകഥകളല്ല പച്ചയായ സത്യം . ഈ നാട്ടിൽ ഏറ്റുവും മൂല്യമുള്ളത് എന്തെന്ന് ചോദിച്ചാൽ ആരും പറയും വൈകുണ്ഡ പുരി കൊട്ടാരമെന്ന് അതിനുള്ളിലെ വിലമതിക്കാത്ത സ്വർണ്ണ രത്നങ്ങളെന്ന് ….

 

എന്നാൽ തെറ്റി …. ലോകത്തിലെ തന്നെ വിലമതിക്കാൻ കഴിയാത്ത ഒന്നുള്ള നാടാ ഇത് അതാർക്കും അറിയില്ല …. അതാണ്
ഇന്ദ്രജാലക്കല്ല് ….. ”

അയാൾ പറഞ്ഞത് കേട്ടതും ജഗന്നാഥും ജഗദേവും പരസ്പരം നോക്കി …

 

” അതെന്താ സാധനം . അതിപ്പൊ എവിടെയാ … ? ”

ജഗന്നാഥ് ഉടനെ ചോദിച്ചു ….

 

” ഇന്ദ്രജാലക്കല്ലോ … ഹ ….. ഹ ….. അത് കൈവശമാക്കിയാൽ അവൻ ഭൂമി കൈപ്പിടിയിലാക്കിയതിന് തുല്യം …. പക്ഷെ അതെവിടെ എന്ന് അറിയില്ല ….. എന്തായാലും അതിപ്പോ വൈകുണ്ഡ പുരിക്കുള്ളിൽ തന്നെയുണ്ട് അതിന്റെ സൂചന ഇന്നലെ എനിക്ക് ലഭിച്ചു , ഇന്നലെ പൂർണ്ണ ചന്ദ്ര ദിവസത്തിൽ ആ നിലാവിൽ ആകാശത്ത് തെളിഞ്ഞ വാൽനക്ഷത്രം ….. ആ കല്ലിന്റെ പ്രഭാവം പൂർണ്ണ ചന്ദ്രനെ അഭിമുഖീകരിക്കുമ്പോൾ മാത്രമേ ആ വാൽ നക്ഷത്രം ആകാശത്ത് ദൃശ്യമാകുകയുള്ളൂ …. ”

പാർത്ഥൻ പറഞ്ഞു …

 

” അതിനർത്ഥം ആ കല്ല് ഭൂമിക്ക് പുറത്ത് കാണാൻ കഴിയന്ന വിധത്തിൽ ഉണ്ടെന്നല്ലേ … ? ”

ജഗദേവ് സംശയത്തോടെ ചോദിച്ചു .

 

” അങ്ങനെ ഉറപ്പിച്ച് പറയാൻ കഴിയില്ല . ചന്ദ്രനെ അത് അഭിമുഖീകരിച്ചു എന്നത് സത്യം തന്നെ പക്ഷെ അതിപ്പൊ ഏത് രൂപത്തിലെന്നറിയുക അസാധ്യം അതിന് ആ പഴയ കാല കഥ അറിയണം ആ ഇന്ദ്രജാലക്കല്ല് വൈകുണ്ഡ പുരിയിൽ എത്തിയ കഥ …. ”

 

 

Recent Stories

86 Comments

  1. Super ❤️🥰🙌🏻

  2. Demonking te valla vivaravum undoo

  3. ഇവിടെ ചോദിക്കുന്നത് തെറ്റ് ആണെന്ന് അറിയാം… എന്നാലും ഹർഷൻ എഴുതിയ അപരാചിതൻ എന്ന കഥയുടെ ക്ലൈമാക്സ്‌ എപ്പോഴേക്ക് ഉണ്ടാകും എന്ന് ആരെങ്കിലും പറയാമോ…. ഹർഷൻ കമന്റ്‌ സെക്ഷൻ ബ്ലോക് ചെയ്ത് വെച്ചിരിക്കുകയാണ്….

    1. Ezhuthikkondirikkukayanu bro, 300 pages aayittundenna paranhathu ,full theerthittu publish cheyyum.

    2. 2022 ൽ ഫുൾ എഴുതി പബ്ലിഷ് ചെയ്യും എന്ന് വാക്ക് പറഞ്ഞിരുന്നു… എന്നിട്ടിപ്പോൾ ആളുടെ ഒരു വിവരവും ഇല്ല….

  4. അടുത്ത ഭാഗത്തിന്റെ കാര്യം എവിടെ വരെയായി?

    1. അൽപ്പം തിരക്കിലായിപ്പോയി bro ..
      ഒരാഴ്ചയ്ക്കുള്ളിൽ സെറ്റ് ചെയ്യാം👍

  5. ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  6. എപ്പോഴത്തെയും പോലെ തന്നെ സൂപ്പർ ആയിട്ടുണ്ട് ബ്രോ!

  7. കമ്പിളിക്കണ്ടം ജോസ്

    super bro..

  8. ഉണ്ണിക്കുട്ടൻ

    ഈ തിരക്കിട്ട ജീവിതത്തിനിടയിൽ ഞങ്ങളേ പോലുള്ള വായനക്കാ൪ക്കു വേണ്ടി വിലയേറിയ സമയം ചിലവഴിച്ചു നല്ല കഥകൾ തരുന്ന മാലാഖേ നിങ്ങൾക്കെന്റെ പ്രണാമം…

    1. ഉണ്ണിക്കുട്ടാ ഒത്തിരി സന്തോഷം 💖💖💖💖 :

      സ്നേഹം മാത്രം

  9. ഈ ഭാഗവും നന്നായിട്ടുണ്ട്…. ♥️♥️♥️♥️♥️♥️

    1. ഒത്തിരി സന്തോഷം നിധീഷ് bro ❤️❤️❤️

  10. ഒരു കഥയുടെ പേര് കണ്ടു പിടിക്കാൻ എല്ലാവരും ഒന്ന് ഹെൽപ്ചെയ്യാമോ, ഈ സൈറ്റിൽ തന്നെ വായിച്ചതാണ്, നായകൻ കല്യാണം കഴിച്ചിട്ടില്ല ട്രെയിനിൽ യാത്ര ചെയുമ്പോൾ ഒരു പെൺകുട്ടിയേം പിതാവിനെയും പരിചയപെടുന്നു, ഇന്ദു എന്ന് മറ്റോ ആണ് പെൺകുട്ടിയുടെ പേര്, ias പഠിക്കാൻ ആഗ്രഹിക്കുന്ന നിവൃത്തിയില്ലാത്ത ആ പെൺകുട്ടിയെ സഹായിക്കുന്നു, ias പാസ്സ് ആവുന്നു സ്വന്തം ജില്ലയിൽ പോസ്റ്റിങ്ങ്‌ വാങ്ങി കൊടുക്കുന്നു, നായകൻ വിദേശത്തേക്ക് പോകുന്നു, തിരിച്ചു വന്നു ഒരു ഓർഫനേജ തുടങ്ങുന്നു,അതിന്റെ ചുമതല കളക്ടറിനെ ഏല്പിക്കുന്നു,താൻ ആണ്സ്പോൺസർ എന്ന്ആരും അറിയരുത്എന്ന് പറയുന്നു ആ പെൺകുട്ടിക്ക് തന്റെ ഒരു കൂട്ടുകാരനെ കല്യാണം ആലോചിച്ചു നടത്തുന്നു ,ഓർഫനജ്ചേർന്ന് പഴയ മോഡൽ ഒരു വീട് പണി കഴിപ്പിക്കുന്നു.

      1. കിട്ടി ബ്രോ, മാമക ഹൃദയത്തിൻ ആത്മരഹസ്യം(ദാസൻ).

  11. സൂപ്പർ,

      1. കഥ സൂപ്പറായിട്ടുണ്ട് ഞാൻ ഈ കഥ കാണുന്നത് ഇപ്പോഴാണ് വായിച്ചപ്പോൾ വളരെധികം ഇഷ്ടമായി പിന്നെ ഒന്നും നോക്കിയില്ല രണ്ട് ദിവസമായി മുഴുവനും അങ്ങനെ വായിച്ചു എന്താണ് പറയുക വളരെ നല്ല എഴുത്ത് ശരിക്കും ലയിച്ചിരുന്നു വായിച്ചു അത്രയും നല്ല അവതരണം സൂപ്പർ മാച്ചാനെ അടുത്ത ഭാഗത്തിൻ്റെ കാര്യം എന്തായി അടുത്ത് തന്നെയുണ്ടാവുമോ

        1. ഒത്തിരി സന്തോഷം അനിൽ bro
          💖❤️❤️❤️
          അടുത്ത ഭാഗം രണ്ട് ദിവസത്തിനകം ഉണ്ടാവും …
          സ്നേഹത്തോടെ …..

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com