✮കൽക്കി࿐ (ഭാഗം – 15 ) വിച്ചു [ചെകുത്താനെ സ്നേഹിച്ച മാലാഖ ] 1308

Views : 118210

 

 

അങ്ങനെ രണ്ട് ദിവസത്തെ മത്സരം കഴിഞ്ഞു ശേഖരൻ തമ്പി വിജയിയായിത്തന്നെ നിന്നു …. മത്സരത്തിൽ ജയിച്ച് നിന്ന ചില കുടുംബക്കാർക്ക് എങ്ങനെയും ജയിച്ചേ പറ്റൂ എന്ന വാശി വർദ്ധിച്ചു , അതിനി ചതിയിലൂടെയാണെങ്കിൽ അങ്ങനെ …. ആ രാത്രി അവർ പലതും പദ്ധതിയിട്ടു …

 

പതിമൂന്നാം ദിവസം , മത്സരത്തിന്റെ അവസാന ദിവസം … കഴിഞ്ഞ എല്ലാ മത്സരങ്ങളിലും വിജയിയായി ചേകവർ മനയിലെ ശേഖരൻ തമ്പി മുന്നേറി …. അങ്ങനെ അവസാന ഘട്ടം , എതിരാളി ഇനി ഒരാൾ മാത്രം …. രണ്ടിലൊരാൾക്ക് അന്തിമ വിജയം സുനിശ്ചിതം ….

 

അവർ തമ്മിലുള്ള അന്തിമ മത്സരം അത് ഗുസ്തി മത്സരമായിരുന്നു , മൽപ്പിടുത്ത മത്സരം . ഒരു ആയുധവുമില്ലാതെ നിരായുധരായി തങ്ങളുടെ ശക്തി കൊണ്ട് മാത്രം വിജയം നേടുന്ന മത്സരം .

 

അങ്ങനെ മത്സരം തുടങ്ങി , കാണികൾ എല്ലാവരും അക്ഷമയോടെ നോക്കി നിന്നു …. തന്റെ എതിരാളിയെ ശേഖരൻ തമ്പി നേരിട്ടു കൊണ്ടേയിരുന്നു അതുപോലെ തിരിച്ചും . അങ്ങനെ ഒടുവിൽ ശേഖരൻ തമ്പി ജയം നേടുമെന്ന സന്ദർഭം വന്നതും ആ നിമിഷം അവിടെ ചതി നടന്നു ….. എതിരാളി മിന്നൽ വേഗത്തിൽ മത്സരത്തിന്റെ ചട്ടങ്ങൾ മറികടന്ന് ശേഖരൻ തമ്പിയുടെ ശരീരത്തിൽ മർമ്മ വിദ്യ പ്രയോഗിച്ചു …. അതോടെ ശേഖരൻ തമ്പി ആശക്തനായി , ബലം ക്ഷയിച്ചു . ആ സമയം എതിരാളി നിഷ്പ്രയാസം ശേഖരൻ തമ്പിയെ കീഴ്പ്പെടുത്തിക്കൊണ്ട് മത്സരത്തിൽ ജയിച്ചു …..

 

ഒരു ഭാഗത്ത് ആർപ്പ് വിളിയും മറുഭാഗത്ത് മത്സരത്തിന്റെ ചട്ടങ്ങൾ തെറ്റിച്ച് ചതിയിലൂടെ ജയം നേടിയെന്ന ആരോപണവും ഉയർന്നു …

 

മുഴുവൻ ബഹളവും വാക്ക് തർക്കങ്ങളും ….
ഒടുവിൽ വേറെ വഴിയില്ലാതെ വിജയം നേടിയ കുടുംബത്തിലെ കാരണവർ തന്നെ ഒരു ഉപായം ഉന്നയിച്ചു …

 

 

Recent Stories

86 Comments

  1. Super ❤️🥰🙌🏻

  2. Demonking te valla vivaravum undoo

  3. ഇവിടെ ചോദിക്കുന്നത് തെറ്റ് ആണെന്ന് അറിയാം… എന്നാലും ഹർഷൻ എഴുതിയ അപരാചിതൻ എന്ന കഥയുടെ ക്ലൈമാക്സ്‌ എപ്പോഴേക്ക് ഉണ്ടാകും എന്ന് ആരെങ്കിലും പറയാമോ…. ഹർഷൻ കമന്റ്‌ സെക്ഷൻ ബ്ലോക് ചെയ്ത് വെച്ചിരിക്കുകയാണ്….

    1. Ezhuthikkondirikkukayanu bro, 300 pages aayittundenna paranhathu ,full theerthittu publish cheyyum.

    2. 2022 ൽ ഫുൾ എഴുതി പബ്ലിഷ് ചെയ്യും എന്ന് വാക്ക് പറഞ്ഞിരുന്നു… എന്നിട്ടിപ്പോൾ ആളുടെ ഒരു വിവരവും ഇല്ല….

  4. അടുത്ത ഭാഗത്തിന്റെ കാര്യം എവിടെ വരെയായി?

    1. അൽപ്പം തിരക്കിലായിപ്പോയി bro ..
      ഒരാഴ്ചയ്ക്കുള്ളിൽ സെറ്റ് ചെയ്യാം👍

  5. ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  6. എപ്പോഴത്തെയും പോലെ തന്നെ സൂപ്പർ ആയിട്ടുണ്ട് ബ്രോ!

  7. കമ്പിളിക്കണ്ടം ജോസ്

    super bro..

  8. ഉണ്ണിക്കുട്ടൻ

    ഈ തിരക്കിട്ട ജീവിതത്തിനിടയിൽ ഞങ്ങളേ പോലുള്ള വായനക്കാ൪ക്കു വേണ്ടി വിലയേറിയ സമയം ചിലവഴിച്ചു നല്ല കഥകൾ തരുന്ന മാലാഖേ നിങ്ങൾക്കെന്റെ പ്രണാമം…

    1. ഉണ്ണിക്കുട്ടാ ഒത്തിരി സന്തോഷം 💖💖💖💖 :

      സ്നേഹം മാത്രം

  9. ഈ ഭാഗവും നന്നായിട്ടുണ്ട്…. ♥️♥️♥️♥️♥️♥️

    1. ഒത്തിരി സന്തോഷം നിധീഷ് bro ❤️❤️❤️

  10. ഒരു കഥയുടെ പേര് കണ്ടു പിടിക്കാൻ എല്ലാവരും ഒന്ന് ഹെൽപ്ചെയ്യാമോ, ഈ സൈറ്റിൽ തന്നെ വായിച്ചതാണ്, നായകൻ കല്യാണം കഴിച്ചിട്ടില്ല ട്രെയിനിൽ യാത്ര ചെയുമ്പോൾ ഒരു പെൺകുട്ടിയേം പിതാവിനെയും പരിചയപെടുന്നു, ഇന്ദു എന്ന് മറ്റോ ആണ് പെൺകുട്ടിയുടെ പേര്, ias പഠിക്കാൻ ആഗ്രഹിക്കുന്ന നിവൃത്തിയില്ലാത്ത ആ പെൺകുട്ടിയെ സഹായിക്കുന്നു, ias പാസ്സ് ആവുന്നു സ്വന്തം ജില്ലയിൽ പോസ്റ്റിങ്ങ്‌ വാങ്ങി കൊടുക്കുന്നു, നായകൻ വിദേശത്തേക്ക് പോകുന്നു, തിരിച്ചു വന്നു ഒരു ഓർഫനേജ തുടങ്ങുന്നു,അതിന്റെ ചുമതല കളക്ടറിനെ ഏല്പിക്കുന്നു,താൻ ആണ്സ്പോൺസർ എന്ന്ആരും അറിയരുത്എന്ന് പറയുന്നു ആ പെൺകുട്ടിക്ക് തന്റെ ഒരു കൂട്ടുകാരനെ കല്യാണം ആലോചിച്ചു നടത്തുന്നു ,ഓർഫനജ്ചേർന്ന് പഴയ മോഡൽ ഒരു വീട് പണി കഴിപ്പിക്കുന്നു.

      1. കിട്ടി ബ്രോ, മാമക ഹൃദയത്തിൻ ആത്മരഹസ്യം(ദാസൻ).

  11. സൂപ്പർ,

      1. കഥ സൂപ്പറായിട്ടുണ്ട് ഞാൻ ഈ കഥ കാണുന്നത് ഇപ്പോഴാണ് വായിച്ചപ്പോൾ വളരെധികം ഇഷ്ടമായി പിന്നെ ഒന്നും നോക്കിയില്ല രണ്ട് ദിവസമായി മുഴുവനും അങ്ങനെ വായിച്ചു എന്താണ് പറയുക വളരെ നല്ല എഴുത്ത് ശരിക്കും ലയിച്ചിരുന്നു വായിച്ചു അത്രയും നല്ല അവതരണം സൂപ്പർ മാച്ചാനെ അടുത്ത ഭാഗത്തിൻ്റെ കാര്യം എന്തായി അടുത്ത് തന്നെയുണ്ടാവുമോ

        1. ഒത്തിരി സന്തോഷം അനിൽ bro
          💖❤️❤️❤️
          അടുത്ത ഭാഗം രണ്ട് ദിവസത്തിനകം ഉണ്ടാവും …
          സ്നേഹത്തോടെ …..

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com