ദക്ഷ ഒരു ചിരിയോടെ ചോദിച്ചതും അവളും ഒന്ന് പുഞ്ചിരിച്ച ശേഷം ആ ലൈറ്റ് ഉള്ളിലേയ്ക്ക് അടിച്ച് നോക്കി …. അപ്പോഴാണ് അവൾ കണ്ടത് അത് നല്ല താഴ്ച ഉള്ളത് പോലെ , താഴേയ്ക്ക് ഇറങ്ങാൻ തടി കൊണ്ടുള്ള പടിക്കെട്ടൊക്കെ ഉണ്ട് …
” ചേച്ചീ വാ നോക്കാം ”
അവന്തിക അതും പറഞ്ഞ് സ്റ്റെപ്പുകൾ ഇറങ്ങാൻ തുടങ്ങി പുറകെ ദക്ഷയും … ആ ലൈറ്റ് വെളിച്ചത്തിൽ അവർക്ക് എല്ലാം വ്യക്തമായി കാണാൻ സാധിക്കുന്നുണ്ടായിരുന്നു …
ഉള്ളിൽ മുഴുവൻ പൊടിയും മാറാലയും പിടിച്ച് മാത്രമല്ല പേടി തോന്നിപ്പിക്കുന്ന അന്തരീക്ഷവും …
സ്റ്റെപ്പുകൾ ഇറങ്ങി തീർന്നതും അവർ ആ ലൈറ്റ് മുന്നിലേയ്ക്ക് അടിച്ച് നോക്കി ….. ചുവരിലായി സ്ഥാപിച്ചിരിക്കുന്ന ഒട്ടനവധി ആയുധങ്ങൾ , വാൾ , കഠാര , ഉറുമി , പരിച അങ്ങനെ വിവിധ തരത്തിൽ നിരവധി അതെല്ലാം പൊടി പിടിച്ചിരിക്കുകയാണ് …. അവന്തിക വേഗം ആ വെളിച്ചം മറ്റൊരു വശത്തേയ്ക്ക് അടിച്ച് നോക്കി … അവിടെയായി ഒരു കുതിരയുടെ രൂപം , വലിപ്പമുള്ള ആരൂപം കണ്ടതും അവർ രണ്ട് പേരും ഒരുപോലെ ഞെട്ടിയ ശേഷം ഒന്ന് പിന്നിലോട്ടാഞ്ഞു ….
” … ഹോ പ്രതിമ ആയിരുന്നോ … മനുഷ്യനെ പേടിപ്പിക്കാനായിട്ട് … ”
അവന്തിക ഒരു പുഞ്ചിരിയോടെ പറഞ്ഞതും ദക്ഷ അവളുടെ കയ്യിൽ നിന്ന് ലൈറ്റ് വാങ്ങിയ ശേഷം ആ പ്രതിമയിലേക്ക് അടിച്ചു നോക്കി ….
” ദി റിയൽ യുണികോൺ – ഒറ്റക്കൊമ്പുള്ള വെള്ളക്കുതിര …. ”
ദക്ഷ പറഞ്ഞ ശേഷം ആ ലൈറ്റ് താഴേക്ക് അടിച്ചു നോക്കി … അവിടെയായി നിലത്ത് നിലവിളക്കുകൾ ഒപ്പം അവിടെയുള്ള പടിക്കെട്ടിന് പുറത്ത് ചില പെട്ടികളും ഇരുപ്പുണ്ട് …
അത് കണ്ടതും അവന്തിക മുന്നോട്ട് നടന്നു പുറകെ ദക്ഷയും ….
Super ❤️🥰🙌🏻
Demonking te valla vivaravum undoo
No idea bro
ഇവിടെ ചോദിക്കുന്നത് തെറ്റ് ആണെന്ന് അറിയാം… എന്നാലും ഹർഷൻ എഴുതിയ അപരാചിതൻ എന്ന കഥയുടെ ക്ലൈമാക്സ് എപ്പോഴേക്ക് ഉണ്ടാകും എന്ന് ആരെങ്കിലും പറയാമോ…. ഹർഷൻ കമന്റ് സെക്ഷൻ ബ്ലോക് ചെയ്ത് വെച്ചിരിക്കുകയാണ്….
Ezhuthikkondirikkukayanu bro, 300 pages aayittundenna paranhathu ,full theerthittu publish cheyyum.
2022 ൽ ഫുൾ എഴുതി പബ്ലിഷ് ചെയ്യും എന്ന് വാക്ക് പറഞ്ഞിരുന്നു… എന്നിട്ടിപ്പോൾ ആളുടെ ഒരു വിവരവും ഇല്ല….
അടുത്ത ഭാഗത്തിന്റെ കാര്യം എവിടെ വരെയായി?
അൽപ്പം തിരക്കിലായിപ്പോയി bro ..
ഒരാഴ്ചയ്ക്കുള്ളിൽ സെറ്റ് ചെയ്യാം👍
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
❤️❤️❤️
എപ്പോഴത്തെയും പോലെ തന്നെ സൂപ്പർ ആയിട്ടുണ്ട് ബ്രോ!
ഒത്തിരി സന്തോഷം Alin bro ♥️♥️♥️
super bro..
Thanks bro ♥️♥️♥️
ഈ തിരക്കിട്ട ജീവിതത്തിനിടയിൽ ഞങ്ങളേ പോലുള്ള വായനക്കാ൪ക്കു വേണ്ടി വിലയേറിയ സമയം ചിലവഴിച്ചു നല്ല കഥകൾ തരുന്ന മാലാഖേ നിങ്ങൾക്കെന്റെ പ്രണാമം…
ഉണ്ണിക്കുട്ടാ ഒത്തിരി സന്തോഷം 💖💖💖💖 :
സ്നേഹം മാത്രം
ഈ ഭാഗവും നന്നായിട്ടുണ്ട്…. ♥️♥️♥️♥️♥️♥️
ഒത്തിരി സന്തോഷം നിധീഷ് bro ❤️❤️❤️
ഒരു കഥയുടെ പേര് കണ്ടു പിടിക്കാൻ എല്ലാവരും ഒന്ന് ഹെൽപ്ചെയ്യാമോ, ഈ സൈറ്റിൽ തന്നെ വായിച്ചതാണ്, നായകൻ കല്യാണം കഴിച്ചിട്ടില്ല ട്രെയിനിൽ യാത്ര ചെയുമ്പോൾ ഒരു പെൺകുട്ടിയേം പിതാവിനെയും പരിചയപെടുന്നു, ഇന്ദു എന്ന് മറ്റോ ആണ് പെൺകുട്ടിയുടെ പേര്, ias പഠിക്കാൻ ആഗ്രഹിക്കുന്ന നിവൃത്തിയില്ലാത്ത ആ പെൺകുട്ടിയെ സഹായിക്കുന്നു, ias പാസ്സ് ആവുന്നു സ്വന്തം ജില്ലയിൽ പോസ്റ്റിങ്ങ് വാങ്ങി കൊടുക്കുന്നു, നായകൻ വിദേശത്തേക്ക് പോകുന്നു, തിരിച്ചു വന്നു ഒരു ഓർഫനേജ തുടങ്ങുന്നു,അതിന്റെ ചുമതല കളക്ടറിനെ ഏല്പിക്കുന്നു,താൻ ആണ്സ്പോൺസർ എന്ന്ആരും അറിയരുത്എന്ന് പറയുന്നു ആ പെൺകുട്ടിക്ക് തന്റെ ഒരു കൂട്ടുകാരനെ കല്യാണം ആലോചിച്ചു നടത്തുന്നു ,ഓർഫനജ്ചേർന്ന് പഴയ മോഡൽ ഒരു വീട് പണി കഴിപ്പിക്കുന്നു.
അറിയില്ല bro
കിട്ടി ബ്രോ, മാമക ഹൃദയത്തിൻ ആത്മരഹസ്യം(ദാസൻ).
സൂപ്പർ,
Thanks bro ♥️♥️♥️
കഥ സൂപ്പറായിട്ടുണ്ട് ഞാൻ ഈ കഥ കാണുന്നത് ഇപ്പോഴാണ് വായിച്ചപ്പോൾ വളരെധികം ഇഷ്ടമായി പിന്നെ ഒന്നും നോക്കിയില്ല രണ്ട് ദിവസമായി മുഴുവനും അങ്ങനെ വായിച്ചു എന്താണ് പറയുക വളരെ നല്ല എഴുത്ത് ശരിക്കും ലയിച്ചിരുന്നു വായിച്ചു അത്രയും നല്ല അവതരണം സൂപ്പർ മാച്ചാനെ അടുത്ത ഭാഗത്തിൻ്റെ കാര്യം എന്തായി അടുത്ത് തന്നെയുണ്ടാവുമോ
ഒത്തിരി സന്തോഷം അനിൽ bro
💖❤️❤️❤️
അടുത്ത ഭാഗം രണ്ട് ദിവസത്തിനകം ഉണ്ടാവും …
സ്നേഹത്തോടെ …..