✮കൽക്കി࿐ (ഭാഗം – 15 ) വിച്ചു [ചെകുത്താനെ സ്നേഹിച്ച മാലാഖ ] 1308

Views : 118209

 

 

” ഏയ് ഒന്നുമില്ല …. എന്തൊക്കെയോ ചിന്തിച്ച് കാട് കയറി …. അല്ല നീ എന്തിനാ ഇങ്ങോട്ട് വന്നത് … ? ”

ദക്ഷ അവളോട് ചോദിച്ചു ….

 

” ശ്ശോ ഞാനത് മറന്നു ….. ഇതാ കുഴപ്പം കഥ പറഞ്ഞു തുടങ്ങിയാൽ പിന്നെ പാടാ… വാ നമുക്കാ പുസ്തകം തിരയാം …. ”

അവന്തിക അതും പറഞ്ഞ് വേഗം എണീറ്റു ….

 

” അതിന് ഇത്രയും വലിയ തറവാട്ടിൽ ആ പുസ്തകം എവിടെ എന്ന് വച്ച് തിരയാനാ … അങ്ങനെ തിരയാൻ നിന്നാൽ ഈ ദിവസം പോരാതെ വരും … ”

ദക്ഷ ഉടനെ പറഞ്ഞു …

 

” അതിന് ഒരു വഴിയുണ്ട് ചേച്ചി … ആ പുസ്തകം ഒരിടത്തേ സൂക്ഷിക്കൂ , നിലവറയ്ക്കുള്ളിൽ അതുറപ്പാ …. താഴത്തെ നിലയിൽ എവിടെയെങ്കിലും നിലവറയിലേക്കുള്ള വഴി കാണും അത് കണ്ടുപിടിക്കാനാ പാട് , അത് കണ്ട് പിടിച്ച് കഴിഞ്ഞാൽ ബാക്കി എളുപ്പമായിരിക്കും ….. ”

 

” അതെവിടെയെന്ന് എങ്ങനെ കണ്ട് പിടിക്കും …. ? ”
ദക്ഷ ഉടനെ ചോദിച്ചു ….

 

” അതിപ്പൊ ….. ആഹ് … മുത്തശ്ശൻ ഇടയ്ക്ക് പറഞ്ഞിരുന്നു വലിയ തറവാടിനുള്ളിലെ നിലവറയൊക്കെ ആ വീടിന്റെ വടക്ക് ഭാഗത്തായിരിക്കുമെന്ന് , നമ്മുടെ തറവാട്ടിലും അങ്ങനെയാ … ”

അവന്തിക മറുപടി പറഞ്ഞു …

 

” നമ്മുടെ തറവാട്ടിലും നിലവറയുണ്ടോ …? ഞാനിതുവരെ കണ്ടിട്ടില്ലല്ലോ … അവന്തിക അതിനുള്ളിൽ പോയിട്ടുണ്ടോ ? ”

ദക്ഷ സംശയത്തോടെ ചോദിച്ചു …

 

” അങ്ങനെ എല്ലാവർക്കും പോകാൻ പറ്റില്ല ചേച്ചീ … തറവാട്ടിലെ കാരണവസ്ഥാനക്കാരന് മാത്രമേ നിലവറയിലേക്ക് പോകാൻ പറ്റൂ …. വാ ചേച്ചി നമുക്ക് ഈ ഭാഗത്ത് നോക്കാം …. ”

 

 

Recent Stories

86 Comments

  1. Super ❤️🥰🙌🏻

  2. Demonking te valla vivaravum undoo

  3. ഇവിടെ ചോദിക്കുന്നത് തെറ്റ് ആണെന്ന് അറിയാം… എന്നാലും ഹർഷൻ എഴുതിയ അപരാചിതൻ എന്ന കഥയുടെ ക്ലൈമാക്സ്‌ എപ്പോഴേക്ക് ഉണ്ടാകും എന്ന് ആരെങ്കിലും പറയാമോ…. ഹർഷൻ കമന്റ്‌ സെക്ഷൻ ബ്ലോക് ചെയ്ത് വെച്ചിരിക്കുകയാണ്….

    1. Ezhuthikkondirikkukayanu bro, 300 pages aayittundenna paranhathu ,full theerthittu publish cheyyum.

    2. 2022 ൽ ഫുൾ എഴുതി പബ്ലിഷ് ചെയ്യും എന്ന് വാക്ക് പറഞ്ഞിരുന്നു… എന്നിട്ടിപ്പോൾ ആളുടെ ഒരു വിവരവും ഇല്ല….

  4. അടുത്ത ഭാഗത്തിന്റെ കാര്യം എവിടെ വരെയായി?

    1. അൽപ്പം തിരക്കിലായിപ്പോയി bro ..
      ഒരാഴ്ചയ്ക്കുള്ളിൽ സെറ്റ് ചെയ്യാം👍

  5. ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  6. എപ്പോഴത്തെയും പോലെ തന്നെ സൂപ്പർ ആയിട്ടുണ്ട് ബ്രോ!

  7. കമ്പിളിക്കണ്ടം ജോസ്

    super bro..

  8. ഉണ്ണിക്കുട്ടൻ

    ഈ തിരക്കിട്ട ജീവിതത്തിനിടയിൽ ഞങ്ങളേ പോലുള്ള വായനക്കാ൪ക്കു വേണ്ടി വിലയേറിയ സമയം ചിലവഴിച്ചു നല്ല കഥകൾ തരുന്ന മാലാഖേ നിങ്ങൾക്കെന്റെ പ്രണാമം…

    1. ഉണ്ണിക്കുട്ടാ ഒത്തിരി സന്തോഷം 💖💖💖💖 :

      സ്നേഹം മാത്രം

  9. ഈ ഭാഗവും നന്നായിട്ടുണ്ട്…. ♥️♥️♥️♥️♥️♥️

    1. ഒത്തിരി സന്തോഷം നിധീഷ് bro ❤️❤️❤️

  10. ഒരു കഥയുടെ പേര് കണ്ടു പിടിക്കാൻ എല്ലാവരും ഒന്ന് ഹെൽപ്ചെയ്യാമോ, ഈ സൈറ്റിൽ തന്നെ വായിച്ചതാണ്, നായകൻ കല്യാണം കഴിച്ചിട്ടില്ല ട്രെയിനിൽ യാത്ര ചെയുമ്പോൾ ഒരു പെൺകുട്ടിയേം പിതാവിനെയും പരിചയപെടുന്നു, ഇന്ദു എന്ന് മറ്റോ ആണ് പെൺകുട്ടിയുടെ പേര്, ias പഠിക്കാൻ ആഗ്രഹിക്കുന്ന നിവൃത്തിയില്ലാത്ത ആ പെൺകുട്ടിയെ സഹായിക്കുന്നു, ias പാസ്സ് ആവുന്നു സ്വന്തം ജില്ലയിൽ പോസ്റ്റിങ്ങ്‌ വാങ്ങി കൊടുക്കുന്നു, നായകൻ വിദേശത്തേക്ക് പോകുന്നു, തിരിച്ചു വന്നു ഒരു ഓർഫനേജ തുടങ്ങുന്നു,അതിന്റെ ചുമതല കളക്ടറിനെ ഏല്പിക്കുന്നു,താൻ ആണ്സ്പോൺസർ എന്ന്ആരും അറിയരുത്എന്ന് പറയുന്നു ആ പെൺകുട്ടിക്ക് തന്റെ ഒരു കൂട്ടുകാരനെ കല്യാണം ആലോചിച്ചു നടത്തുന്നു ,ഓർഫനജ്ചേർന്ന് പഴയ മോഡൽ ഒരു വീട് പണി കഴിപ്പിക്കുന്നു.

      1. കിട്ടി ബ്രോ, മാമക ഹൃദയത്തിൻ ആത്മരഹസ്യം(ദാസൻ).

  11. സൂപ്പർ,

      1. കഥ സൂപ്പറായിട്ടുണ്ട് ഞാൻ ഈ കഥ കാണുന്നത് ഇപ്പോഴാണ് വായിച്ചപ്പോൾ വളരെധികം ഇഷ്ടമായി പിന്നെ ഒന്നും നോക്കിയില്ല രണ്ട് ദിവസമായി മുഴുവനും അങ്ങനെ വായിച്ചു എന്താണ് പറയുക വളരെ നല്ല എഴുത്ത് ശരിക്കും ലയിച്ചിരുന്നു വായിച്ചു അത്രയും നല്ല അവതരണം സൂപ്പർ മാച്ചാനെ അടുത്ത ഭാഗത്തിൻ്റെ കാര്യം എന്തായി അടുത്ത് തന്നെയുണ്ടാവുമോ

        1. ഒത്തിരി സന്തോഷം അനിൽ bro
          💖❤️❤️❤️
          അടുത്ത ഭാഗം രണ്ട് ദിവസത്തിനകം ഉണ്ടാവും …
          സ്നേഹത്തോടെ …..

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com