✮കൽക്കി࿐ (ഭാഗം – 15 ) വിച്ചു [ചെകുത്താനെ സ്നേഹിച്ച മാലാഖ ] 1308

Views : 118103

 

 

” ഏതോ വരുത്തനാ അയ്യാ … മുഖമൊക്കെ മറച്ച് …. അവനെപ്പറ്റി അന്വേഷിക്കുന്നുണ്ട് ഉടനെ തന്നെ കയ്യിൽ കിട്ടും …. ”

ജഗദേവ് ഉടനെ മറുപടി പറഞ്ഞു ….

 

” മ് ശരി ….. നിങ്ങളിരിക്ക് ഒരാൾ കൂടി വരാനുണ്ട് അതിന് ശേഷം കാര്യങ്ങൾ വ്യക്തമാക്കാം ….. ”

രാജസേനൻ ഉടനെ മറുപടി പറഞ്ഞു …

 

” അത് അയ്യാ ഞങ്ങൾ അങ്ങയുടെ മുന്നിൽ ഇരിക്കുക എന്ന് പറഞ്ഞാൽ …. ”

ജഗന്നാഥ് പതിയെ പറഞ്ഞു ….

 

” ഇരിക്കണമെന്ന് പറഞ്ഞാൽ ഇരിക്കണം …. എനിക്ക് കുറച്ച് കാര്യങ്ങൾ ചെയ്യാനുണ്ട് അതിന് നിങ്ങളുടെ സഹായം എനിക്ക് വേണം , അപ്പൊ നമ്മൾ രാജാവും അടിയാളനുമല്ല പങ്കാളികൾ …. അല്ലെങ്കിൽ തന്നെ ആരാ രാജാവ് ….. കുടുംബത്തിൽ മൂത്തവനല്ലേ രാജസ്ഥാനം , ഇളയതായി ജനിച്ച് പോയാൽ നായക്ക് സമം …

 

എന്റെ മുത്തശ്ശന്റെ മൂന്നാമത്തെ മകളുടെ മകനല്ലേ ഞാൻ , ഒരു തരത്തിൽ അധികപ്പറ്റ് ….
എന്റെ മൂത്ത അമ്മാവനല്ല ഇപ്പോഴത്തെ രാജപ്പട്ടം ഇന്ദ്രരാജൻ തമ്പുരാന് …. പ്ഫാ …. അയാൾ ചത്താൽ അയാളുടെ മകൻ അടുത്ത തമ്പുരാൻ . പിന്നെ ഒരു ഇളയ അമ്മാവൻ ഉണ്ടായിരുന്നത് നല്ല കാലത്തേ ആരുടേയോ കൈ കൊണ്ട് ചത്തു …. പിന്നെ ഉള്ളത് പാവം എന്റെ അമ്മ …. എന്റെ അച്ഛൻ മരിച്ചപ്പോൾ വേറെ ഗതിയില്ലാതെയാ ഞാനും അമ്മയും തിരികെ കൊട്ടാരത്തിൽ വന്നത് , പട്ടിണി കിടന്ന് ചാവാതിരിക്കാൻ …. കൊട്ടാരത്തിൽ എത്തിയ എന്റെ അമ്മ പിന്നെ അവിടെ വാല്യക്കാരത്തിക്ക് സമം …. ആ നശിച്ച അമ്മായിയുടെ ആട്ടും തുപ്പും കേട്ട് നരകിച്ച് ജീവിക്കുന്ന ജന്മം ….

 

എനിക്കെന്തുണ്ട് … എല്ലാ വീതവും കൊടുത്ത് കുടുംബത്തിൽ നിന്ന് കെട്ടിച്ച് വിട്ട ഒരുത്തിയുടെ മകനല്ലേ ഞാൻ , അതിലെന്തെങ്കിലും മിച്ചമുണ്ടോ എന്ന് ചോദിച്ചാൽ ഓട്ടക്കാലണ അതാ മറുപടി ….

 

 

Recent Stories

86 Comments

  1. Super ❤️🥰🙌🏻

  2. Demonking te valla vivaravum undoo

  3. ഇവിടെ ചോദിക്കുന്നത് തെറ്റ് ആണെന്ന് അറിയാം… എന്നാലും ഹർഷൻ എഴുതിയ അപരാചിതൻ എന്ന കഥയുടെ ക്ലൈമാക്സ്‌ എപ്പോഴേക്ക് ഉണ്ടാകും എന്ന് ആരെങ്കിലും പറയാമോ…. ഹർഷൻ കമന്റ്‌ സെക്ഷൻ ബ്ലോക് ചെയ്ത് വെച്ചിരിക്കുകയാണ്….

    1. Ezhuthikkondirikkukayanu bro, 300 pages aayittundenna paranhathu ,full theerthittu publish cheyyum.

    2. 2022 ൽ ഫുൾ എഴുതി പബ്ലിഷ് ചെയ്യും എന്ന് വാക്ക് പറഞ്ഞിരുന്നു… എന്നിട്ടിപ്പോൾ ആളുടെ ഒരു വിവരവും ഇല്ല….

  4. അടുത്ത ഭാഗത്തിന്റെ കാര്യം എവിടെ വരെയായി?

    1. അൽപ്പം തിരക്കിലായിപ്പോയി bro ..
      ഒരാഴ്ചയ്ക്കുള്ളിൽ സെറ്റ് ചെയ്യാം👍

  5. ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  6. എപ്പോഴത്തെയും പോലെ തന്നെ സൂപ്പർ ആയിട്ടുണ്ട് ബ്രോ!

  7. കമ്പിളിക്കണ്ടം ജോസ്

    super bro..

  8. ഉണ്ണിക്കുട്ടൻ

    ഈ തിരക്കിട്ട ജീവിതത്തിനിടയിൽ ഞങ്ങളേ പോലുള്ള വായനക്കാ൪ക്കു വേണ്ടി വിലയേറിയ സമയം ചിലവഴിച്ചു നല്ല കഥകൾ തരുന്ന മാലാഖേ നിങ്ങൾക്കെന്റെ പ്രണാമം…

    1. ഉണ്ണിക്കുട്ടാ ഒത്തിരി സന്തോഷം 💖💖💖💖 :

      സ്നേഹം മാത്രം

  9. ഈ ഭാഗവും നന്നായിട്ടുണ്ട്…. ♥️♥️♥️♥️♥️♥️

    1. ഒത്തിരി സന്തോഷം നിധീഷ് bro ❤️❤️❤️

  10. ഒരു കഥയുടെ പേര് കണ്ടു പിടിക്കാൻ എല്ലാവരും ഒന്ന് ഹെൽപ്ചെയ്യാമോ, ഈ സൈറ്റിൽ തന്നെ വായിച്ചതാണ്, നായകൻ കല്യാണം കഴിച്ചിട്ടില്ല ട്രെയിനിൽ യാത്ര ചെയുമ്പോൾ ഒരു പെൺകുട്ടിയേം പിതാവിനെയും പരിചയപെടുന്നു, ഇന്ദു എന്ന് മറ്റോ ആണ് പെൺകുട്ടിയുടെ പേര്, ias പഠിക്കാൻ ആഗ്രഹിക്കുന്ന നിവൃത്തിയില്ലാത്ത ആ പെൺകുട്ടിയെ സഹായിക്കുന്നു, ias പാസ്സ് ആവുന്നു സ്വന്തം ജില്ലയിൽ പോസ്റ്റിങ്ങ്‌ വാങ്ങി കൊടുക്കുന്നു, നായകൻ വിദേശത്തേക്ക് പോകുന്നു, തിരിച്ചു വന്നു ഒരു ഓർഫനേജ തുടങ്ങുന്നു,അതിന്റെ ചുമതല കളക്ടറിനെ ഏല്പിക്കുന്നു,താൻ ആണ്സ്പോൺസർ എന്ന്ആരും അറിയരുത്എന്ന് പറയുന്നു ആ പെൺകുട്ടിക്ക് തന്റെ ഒരു കൂട്ടുകാരനെ കല്യാണം ആലോചിച്ചു നടത്തുന്നു ,ഓർഫനജ്ചേർന്ന് പഴയ മോഡൽ ഒരു വീട് പണി കഴിപ്പിക്കുന്നു.

      1. കിട്ടി ബ്രോ, മാമക ഹൃദയത്തിൻ ആത്മരഹസ്യം(ദാസൻ).

  11. സൂപ്പർ,

      1. കഥ സൂപ്പറായിട്ടുണ്ട് ഞാൻ ഈ കഥ കാണുന്നത് ഇപ്പോഴാണ് വായിച്ചപ്പോൾ വളരെധികം ഇഷ്ടമായി പിന്നെ ഒന്നും നോക്കിയില്ല രണ്ട് ദിവസമായി മുഴുവനും അങ്ങനെ വായിച്ചു എന്താണ് പറയുക വളരെ നല്ല എഴുത്ത് ശരിക്കും ലയിച്ചിരുന്നു വായിച്ചു അത്രയും നല്ല അവതരണം സൂപ്പർ മാച്ചാനെ അടുത്ത ഭാഗത്തിൻ്റെ കാര്യം എന്തായി അടുത്ത് തന്നെയുണ്ടാവുമോ

        1. ഒത്തിരി സന്തോഷം അനിൽ bro
          💖❤️❤️❤️
          അടുത്ത ഭാഗം രണ്ട് ദിവസത്തിനകം ഉണ്ടാവും …
          സ്നേഹത്തോടെ …..

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com