✮കൽക്കി࿐ (ഭാഗം – 15 ) വിച്ചു [ചെകുത്താനെ സ്നേഹിച്ച മാലാഖ ] 1289

Views : 116524

 

 

ശേഷം അവൾ ആ താക്കോൽ കൂട്ടത്തിലെ ഒരു താക്കോൽ ആ മനയുടെ മുന്നിലത്തെ കതകിലെ താക്കോൽ പഴുതിലേക്കിട്ടു …. പക്ഷെ എത്ര ശ്രമിച്ചിട്ടും തുറക്കാൻ കഴിഞ്ഞില്ല ….

 

” ആ താക്കോൽ മാറ്റി ഇട്ടു നോക്ക് അവന്തികേ …. അല്ലെങ്കിൽ നീ മാറ് , ഞാൻ നോക്കാം …. ”

ദക്ഷ അതും പറഞ്ഞ് അവളെ മാറ്റി നിർത്തിയ ശേഷം ആ താക്കോൽ ഊരി മാറ്റിയിട്ട് മറ്റൊരു താക്കോൽ ഇട്ട ശേഷം കതക് മുന്നിലേക്ക് വലിച്ച് പിടിച്ചു കൊണ്ട് താക്കോൽ കറക്കി നോക്കി ….

 

ഒരു ചെറിയ ശബ്ദത്തോടെ പുട്ട് തുറന്ന് മാറി … അത് കണ്ടതും അവന്തികയുടെ മുഖത്ത് പുഞ്ചിരി വിടർന്നു ….

 

” ഞാൻ പറഞ്ഞത് ശരിയായില്ലേ , താക്കോൽ കൂട്ടം ഈ മനയുടേത് തന്നെയാണ് … ”

അതും പറഞ്ഞ് അവന്തിക പതിയെ കതക് ഉള്ളിലേക്ക് തുറന്നു ….. വർഷങ്ങളായി അടഞ്ഞ് കിടന്ന ആ കതക് ഒരു ശബ്ദത്തോടെ പതിയെ ഉള്ളിലേക്ക് തുറന്നു …..

 

അവന്തികയുടെ മുഖത്ത് ചെറിയ പരിഭ്രമം ഉണ്ടായിരുന്നു …

 

” എന്താ അവന്തികേ പേടിയുണ്ടോ …. ”

 

” ചെറുതായിട്ട് … ”

സംശയത്തോടെ ദക്ഷ ചോദിച്ചതും അവൾ മറുപടി പറഞ്ഞു …

 

” ആഹ് കൊള്ളാം ഇന്നലെ നല്ല വീമ്പ് പറച്ചിലായിരുന്നല്ലോ , ഇത്രയേ ഉള്ളൂ അല്ലേ … വാ ….. ”

ഒരു ചിരിയോടെ പറഞ്ഞു കൊണ്ട് ദക്ഷ അകത്തേയ്ക്ക് കയറാൻ തുനിഞ്ഞു …. അവൾ തന്റെ വലത് കാൽ ആ പടിവാതിലിന് അകത്തേയ്ക്ക് വച്ചതും പെട്ടെന്ന് ഷോക്ക് ഏറ്റത് പോലെ പിന്നോട്ട് വീഴാനായി ആഞ്ഞു , പുറകിൽ നിന്ന അവന്തിക അത് കണ്ട് ഉടനെ അവളെ താങ്ങി നിർത്തി …

 

 

Recent Stories

86 Comments

  1. Super ❤️🥰🙌🏻

  2. Demonking te valla vivaravum undoo

  3. ഇവിടെ ചോദിക്കുന്നത് തെറ്റ് ആണെന്ന് അറിയാം… എന്നാലും ഹർഷൻ എഴുതിയ അപരാചിതൻ എന്ന കഥയുടെ ക്ലൈമാക്സ്‌ എപ്പോഴേക്ക് ഉണ്ടാകും എന്ന് ആരെങ്കിലും പറയാമോ…. ഹർഷൻ കമന്റ്‌ സെക്ഷൻ ബ്ലോക് ചെയ്ത് വെച്ചിരിക്കുകയാണ്….

    1. Ezhuthikkondirikkukayanu bro, 300 pages aayittundenna paranhathu ,full theerthittu publish cheyyum.

    2. 2022 ൽ ഫുൾ എഴുതി പബ്ലിഷ് ചെയ്യും എന്ന് വാക്ക് പറഞ്ഞിരുന്നു… എന്നിട്ടിപ്പോൾ ആളുടെ ഒരു വിവരവും ഇല്ല….

  4. അടുത്ത ഭാഗത്തിന്റെ കാര്യം എവിടെ വരെയായി?

    1. അൽപ്പം തിരക്കിലായിപ്പോയി bro ..
      ഒരാഴ്ചയ്ക്കുള്ളിൽ സെറ്റ് ചെയ്യാം👍

  5. ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  6. എപ്പോഴത്തെയും പോലെ തന്നെ സൂപ്പർ ആയിട്ടുണ്ട് ബ്രോ!

  7. കമ്പിളിക്കണ്ടം ജോസ്

    super bro..

  8. ഉണ്ണിക്കുട്ടൻ

    ഈ തിരക്കിട്ട ജീവിതത്തിനിടയിൽ ഞങ്ങളേ പോലുള്ള വായനക്കാ൪ക്കു വേണ്ടി വിലയേറിയ സമയം ചിലവഴിച്ചു നല്ല കഥകൾ തരുന്ന മാലാഖേ നിങ്ങൾക്കെന്റെ പ്രണാമം…

    1. ഉണ്ണിക്കുട്ടാ ഒത്തിരി സന്തോഷം 💖💖💖💖 :

      സ്നേഹം മാത്രം

  9. ഈ ഭാഗവും നന്നായിട്ടുണ്ട്…. ♥️♥️♥️♥️♥️♥️

    1. ഒത്തിരി സന്തോഷം നിധീഷ് bro ❤️❤️❤️

  10. ഒരു കഥയുടെ പേര് കണ്ടു പിടിക്കാൻ എല്ലാവരും ഒന്ന് ഹെൽപ്ചെയ്യാമോ, ഈ സൈറ്റിൽ തന്നെ വായിച്ചതാണ്, നായകൻ കല്യാണം കഴിച്ചിട്ടില്ല ട്രെയിനിൽ യാത്ര ചെയുമ്പോൾ ഒരു പെൺകുട്ടിയേം പിതാവിനെയും പരിചയപെടുന്നു, ഇന്ദു എന്ന് മറ്റോ ആണ് പെൺകുട്ടിയുടെ പേര്, ias പഠിക്കാൻ ആഗ്രഹിക്കുന്ന നിവൃത്തിയില്ലാത്ത ആ പെൺകുട്ടിയെ സഹായിക്കുന്നു, ias പാസ്സ് ആവുന്നു സ്വന്തം ജില്ലയിൽ പോസ്റ്റിങ്ങ്‌ വാങ്ങി കൊടുക്കുന്നു, നായകൻ വിദേശത്തേക്ക് പോകുന്നു, തിരിച്ചു വന്നു ഒരു ഓർഫനേജ തുടങ്ങുന്നു,അതിന്റെ ചുമതല കളക്ടറിനെ ഏല്പിക്കുന്നു,താൻ ആണ്സ്പോൺസർ എന്ന്ആരും അറിയരുത്എന്ന് പറയുന്നു ആ പെൺകുട്ടിക്ക് തന്റെ ഒരു കൂട്ടുകാരനെ കല്യാണം ആലോചിച്ചു നടത്തുന്നു ,ഓർഫനജ്ചേർന്ന് പഴയ മോഡൽ ഒരു വീട് പണി കഴിപ്പിക്കുന്നു.

      1. കിട്ടി ബ്രോ, മാമക ഹൃദയത്തിൻ ആത്മരഹസ്യം(ദാസൻ).

  11. സൂപ്പർ,

      1. കഥ സൂപ്പറായിട്ടുണ്ട് ഞാൻ ഈ കഥ കാണുന്നത് ഇപ്പോഴാണ് വായിച്ചപ്പോൾ വളരെധികം ഇഷ്ടമായി പിന്നെ ഒന്നും നോക്കിയില്ല രണ്ട് ദിവസമായി മുഴുവനും അങ്ങനെ വായിച്ചു എന്താണ് പറയുക വളരെ നല്ല എഴുത്ത് ശരിക്കും ലയിച്ചിരുന്നു വായിച്ചു അത്രയും നല്ല അവതരണം സൂപ്പർ മാച്ചാനെ അടുത്ത ഭാഗത്തിൻ്റെ കാര്യം എന്തായി അടുത്ത് തന്നെയുണ്ടാവുമോ

        1. ഒത്തിരി സന്തോഷം അനിൽ bro
          💖❤️❤️❤️
          അടുത്ത ഭാഗം രണ്ട് ദിവസത്തിനകം ഉണ്ടാവും …
          സ്നേഹത്തോടെ …..

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com