“എടി പാജി , ,,ഞാനെന്താ വല്ല മൃഗവുമാണോ ? എന്നെ മാനെ മയിലെ എന്നൊക്കെ വിളിക്കാൻ ,,അപ്പുവേട്ടാന്നു വിളിക്കെടി ,,”
“പിന്നെ ,അത് തന്റെ മറ്റവളോട് പോയി പറ ,,” അവൾ കെറുവിച്ചു
“ഇങ്ങനെയാണോടി പാജി ,,നീ ജർമനിയിലും ,,,,, ”
“യെസ് ,,,,,,,ഐ വിൽ നോട്ട് ചേഞ്ച് മാൻ ,,,,”
“നീ മാറില്ല ,, പണ്ട് അപ്പുവേട്ടാ അപ്പുവേട്ടാ എന്നും പറഞ്ഞു എന്റെ പുറകെ വാലായി നടന്ന പെണ്ണാ ,,ഇപ്പോ കണ്ടില്ലേ ഒരു ബഹുമാനവുമില്ല, എന്റെ നന്ദുമാമന്റെ മോളായി പോയി ,,ഇല്ലാരുന്നേ ,,”
“ഓ ,,ഇല്ലാരുന്നേ താനെന്തു ചെയ്തെനെ ,,,,,,?’
“എന്ത് ചെയ്യാൻ ,,,, വല്ല കാഞ്ഞിരകുരുവും കലക്കി തന്നേനെ ,,,”
“അതെന്താ ,,, കാഞ്ചീരകരു ”
“അതിനു നല്ല മധുരമാ,,, വെരി ടേസ്റ്റി ,,,പോകുന്നതിനു മുൻപ് നിനക്ക് കലക്കി തരാട്ടോ ,,അല്ലെ നീരു അവൻ നീരുവിനോടും അഭിപ്രായം തേടി
നീരു ടൗവ്വൽ കൊണ്ട് വായ പൊത്തി ചിരിച്ചു കൊണ്ടിരുന്നു.
“പത്തിരുപത്തി നാല് വയസായി ,ഇതിനെയൊക്കെ കെട്ടുന്നവന്റെ കാര്യ൦ ,,,,,,”
അത് കേട്ടു പാജി അരിശം കയറി ആദിയുടെ പള്ളക്ക് ഒരു കുത്തു കൊടുത്തു.
“കാട്ടു വെരുകിന്റെ ജന്മം തന്നെ ” എന്നവൻ എല്ലാവരും കേൾക്കെത്തന്നെ പറഞ്ഞു കൊണ്ട് ആദി ജീപ്പ് ഓടിക്കലിൽ ശ്രദ്ധിച്ചു കൊണ്ടിരുന്നു .
<<<<<O>>>>>
വേമാവരത്തിനർത്തിയോട് ചേർന്നുള്ള ജഗന്നാഥന്റെ ഡിസ്റ്റിലറി.
കിഴക്കൻ വടക്കു കിഴക്കൻ സംസ്ഥാനങ്ങളിൽ വളരെയധികം ഡിമാന്റുള്ള ജാഗ്വർ റം നിർമ്മിക്കുന്നത് ജഗന്നാഥന്റെ ഡിസ്റ്റിലറികളിലാണ്.
പ്രതിവർഷം എട്ടു ലക്ഷം കേസ് റം ഉൽപ്പാദിപ്പിക്കാനുള്ള കപ്പാസിറ്റിയുണ്ട് ആ ഡിസ്റ്റിലറിക്ക്.
ജഗന്നാഥന് സ്വന്തമായി ഷുഗർ മില്ലുകളും കരിമ്പിൻ തോട്ടങ്ങളും ഉള്ളതുകൊണ്ട് റോ മെറ്റീരിയൽ വളരെ കുറഞ്ഞ നിരക്കിൽ ലഭിക്കുന്നത് കാരണ൦ കോടികളുടെ ലാഭമാണ് ജാഗ്വർ റ൦ വഴി നേടുന്നത്.
?️?️?️?️?️?️?️?️
ഈ ഭാഗവും ഇപ്പൊ വായിച്ച് തീർന്നു.ഇതിൽ ഒട്ടും പ്രതീക്ഷിക്കാതെ വന്ന ട്വിസ്റ്റ് ആയിരുന്നു ജഗന്നാഥൻ.സത്യം പറഞാൽ ആദ്യം നീരു വരുന്നത് മുതൽ അവളുടെ ഓരോ പെരുമാറ്റവും വെച്ച് അവൾക് എന്തോ ഒരു താല്പര്യം കുറവ് കല്യാണത്തിൽ ഉണ്ടെന്ന് എനിക്ക് തോന്നിയിരുന്നു.അതെന്താണെന്ന് മാത്രം അപ്പോ കിട്ടിയില്ല
അതേപോലെ ആദ്യത്തെ കാളയോട്ടം.കഴിഞ്ഞ ഭാഗം അങ്ങനെ നിർത്തിയത് കൊണ്ട് ഈ ഭാഗത്ത് തുടക്കം പെട്ടെന്ന് വായിക്കണം എന്ന് തോന്നി.അതുകൊണ്ട് വേഗം തന്നെ വന്നതാണ്.ശരിക്ക് ആദി ആ കാള വണ്ടിയുടെ ഒരു വശം ഉയർത്തി പിടിച്ച് ഓടുന്നത് ഒക്കെ വെറുതെ രോമാഞ്ചം ആയിരുന്നു.
പിന്നെ അവസാനം ജഗന്നാഥൻ അവൻ്റെ ജീവിതം പറയുന്ന സീൻ.ഒട്ടും പ്രതീക്ഷിക്കാതെ ഒരു മാറ്റം.ആദ്യം കേട്ടപ്പോൾ അവൻ അഭിനയിക്കുകയാണ് എന്നാണ് തോന്നിയത്.ശേരിക്ക് പറഞാൽ അവനിൽ കണ്ടത് പഴയ ആദിയെ തന്നെയാണ്.ആധിയുടെ അതേ റെഫറൻസ് പോലെ.ജീവിതവും, മാടിനെ പോലെ പണിയെടുത്ത് എല്ലാം വായിച്ചപ്പോ ഓർമ വന്നത് പണ്ട് ആദി പാലിയത്ത് കഷ്ടപ്പെടുന്നത് ആണ്.അതുപോലെ അവൻ്റെ അമ്മയെ കുറിച്ച് പറയുന്നത് കേട്ടപ്പോൾ തോന്നിയത് ലക്ഷ്മിയമ്മയെ ആണ്.ശെരിക്കും അത് വായിച്ചപ്പോൾ ഒരു നല്ല സങ്കടം ആയി.ഒരു ഭാഗത്ത് ആദി അനുഭവിച്ച സങ്കടം അതിൻ്റെ കൂടെ ജഗന്നാഥൻ അനുഭവിച്ചതും എല്ലാം കേട്ടപ്പോൾ ശേരികു നല്ല സങ്കടം തോന്നി.അപ്പോ അടുത്ത രണ്ടു ഭാഗത്ത് നല്ല പണി ഉണ്ട് എന്നല്ലേ മുന്നറിയിപ്പ് തന്നത്.എന്തായാലും അടുത്തതിൽ കാണാം
സ്നേഹം
❤️?
❤️❤️❤️❤️
ഇപ്പൊ 27 വരെ വായിച്ചു…
ഇനി ഇത് നാളെ വായിക്കാം
നിങ്ങക്കൊള്ള കമെന്റ് 1000 വേർഡ് ആയിട്ടുണ്ട് ? ഏത് പാർട്ടിൽ ഇടണമെന്ന് പറഞ്ഞാ മതി….. എല്ലാം ഒന്നിച്ചേ തരു…. ഓരോന്നിൽ ഇട്ടിട്ട് പോകാൻ പറ്റില്ല ??
അപ്പൊ ആ കമെന്റ് ഇട്ടാൽ അപരാജിതൻ wall തകർന്ന് പോകില്ലേ മല്ലയാ ?
ഒരു കഥ ആയിട്ടങ്ങു പ്രഖ്യപിക്കരുതോ
ഹർഷാപ്പി ❤️?,
ശംഭോ മഹാദേവ….
❤️?❤️?
???❤️❤️❤️
Awesome writing man … Oru quality OTT serice aakan olla story depth oke ond. Pakka talanted aanu than. Next part poyi vayikatte enna
ജഗന്നാഥ റെഡ്ഡി കരയിപ്പിച്ചു കളഞ്ഞു പലതും ഓർമവന്നു…. ചരിത്ര താളുകൾ ഇനിയും തുറക്കപ്പെടട്ടെ….
ശരിക്കും കഥ ഇപ്പോഴും എവിടെയും എത്താത്ത ഫീൽ..ഇനിയും കുറെയധികം പറയാൻ ഉള്ളത് പോലെ..കാരണം ഇനിയും കുറെ കാര്യങ്ങൾ ലിങ്ക് ചെയ്യാൻ ഉണ്ട്..
കുറെ വില്ലന്മാർ ഉണ്ട്..കുറെ പേരെ രക്ഷിക്കാൻ ഉണ്ട്..
അപ്പൊ കഥ ഇനിയും ബാക്കി ആണ് ????
❤️?
സൂപ്പർ പൊളിച്ചു ഈ ഭാഗവും എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടു ♥️❤❤️?????