അപരാജിതന്‍ 28 [Harshan] 9776

Views : 662145

“അതിൽ നീ പറയാതെ വിട്ടുപോയ ഒരാളുണ്ട് ,, ഇപ്പറഞ്ഞ ആരുമില്ലെങ്കിലും നിനക്കൊരു സുഹൃത്തുണ്ട്,, ”

ജഗന്നാഥൻ ആദിയുടെ മുഖത്തേക്ക് നോക്കി

“ഇല്ല “എന്ന ഭാവത്തിൽ തലയാട്ടി.

“ഇന്നലെ വരെ ഇല്ലായിരിക്കാം ,,പക്ഷെ ഇന്ന് മുതൽ ഈ നിമിഷം മുതലുണ്ട് ,, അത് ഞാനാ ,,,,,,ശങ്കര൯ ,,ആദിശങ്കരൻ,,, നിങ്ങൾ ഒന്നിക്കുമോ എന്നൊന്നും എനിക്കറിയില്ല ,,പക്ഷെ ,, എന്നാൽ ആകുന്ന പോലെ ഞാൻ ശ്രമിക്കും ,, ഞാൻ നീരുവിനോട് ഈ കാര്യം അവതരിപ്പിക്കും ,, ഞാൻ പറയുന്ന പോലെ നീ അനുസരിക്കണം ,, സാധിക്കുമോ ?”

ജഗന്നാഥൻ യാതൊരു പ്രതീക്ഷയും ഇല്ലാതെ നിന്നു.

“നിനക്ക് നീരുവിനെ കിട്ടാൻ വേണ്ടിയല്ല ,,നീരുവിനു നിന്നെ കിട്ടാതെ പോകാതിരിക്കാൻ വേണ്ടിയാ,,,,,,,ഞാൻ എന്ത് ചെയ്താലും ജയ൦ എനിക്കാകണമെന്ന വാശി എനിക്കുണ്ട്,, നോക്കട്ടെ ,,എന്‍റെ ഭാഗത്തു നിന്നും ഒരു അവസാനശ്രമം നിനക്കെന്നെ സുഹൃത്തായി കാണാ൯ സാധിക്കുമെങ്കിൽ കൈ തരാം ,,,ഇല്ലെങ്കിൽ ഇവിടെ വച്ച് പിരിയാം ,,,,,,,,,,,”

ജഗന്നാഥൻ മെല്ലെ മെല്ലെ കൈകൾ ഉയർത്തി ആദി നീട്ടിയ കൈയിൽ പിടിച്ചു.

ആദി ജഗന്നാഥനെ കെട്ടിപിടിച്ചു

ഒരു സൗഹൃദത്തിന്‍റെ ആരംഭം

<<<<O>>>>

ന്നും ഞാനിവിടെ വന്നു സങ്കടം പറയുമായിരുന്നു ” വിഷമത്തോടെ നീരു പറഞ്ഞു

“എനിക്കറിയാം ,,ഞങ്ങളിപ്പോ അത് സംസാരിക്കുകയായിരുന്നു ”

“ആരോട് ?” അവൾ ആകാംഷയോടെ ചോദിച്ചു

“ദേ ,,ഉള്ളിലിരിക്കുന്ന വാധ്യാരോട് ,,,” അവൻ ചിരിച്ചു കൊണ്ട് മറുപടി പറഞ്ഞു

“എന്തിനാ അവിടെ അങ്ങനെ ഒരു സീൻ ക്രിയേറ്റ് ചെയ്തത് ?” നിരൂപമ ചോദിച്ചു

“അത് ഞാ൯ മുത്തശ്ശന്‍റേ അനുവാദത്തോടെ ചെയ്തതാ ,,നീരു ഒരിക്കലും മനസ് തുറക്കില്ലല്ലോ ,, ജഗന്നാഥനെ ഇഷ്ടമായിരിക്കും എന്നത് ഞങ്ങളുടെ ഒരു അനുമാനം മാത്രമായിരുന്നു,, മുത്തശ്ശൻ നീരു ഇവനെ കെട്ടാൻ പറഞ്ഞാലും കെട്ടും ,,,പക്ഷെ ആ മനസ് ഞങ്ങൾ എല്ലാരും അറിയണ്ടേ ,, മറ്റുള്ളവരുടെ മുന്നിൽ വെച്ചു ഇവനെ ഇഷ്ടമെന്ന് പറയുമ്പോ ഇവനും സന്തോഷമാകില്ലേ ,, അതുകൊണ്ടു ചെയ്തതാ ,,,,”

ആദി ജഗന്നാഥനെ ഒന്ന് നോക്കി

“നീ ചെറുപ്പത്തിൽ അനുഭവിച്ച വേദന എനിക്കറിയാം ,, അതിലും വലിയ നോവല്ലേ ,,,ഇവളെ നഷ്ടപെടുമ്പോൾ നീ അനുഭവിക്കുക , എല്ലാം ശരിയായല്ലോ ,,നാളെ വൈകീട്ട് കല്യാണം ,,അങ്ങനെ അല്ലെ തീരുമാനിച്ചിരിക്കുന്നത് ,,”

ഇരുവരും തലയാട്ടി

Recent Stories

The Author

412 Comments

  1. വിനോദ് കുമാർ ജി ❤

    🕉️🕉️🕉️🕉️🕉️🕉️🕉️🕉️

  2. വിഷ്ണു ⚡

    ഈ ഭാഗവും ഇപ്പൊ വായിച്ച് തീർന്നു.ഇതിൽ ഒട്ടും പ്രതീക്ഷിക്കാതെ വന്ന ട്വിസ്റ്റ് ആയിരുന്നു ജഗന്നാഥൻ.സത്യം പറഞാൽ ആദ്യം നീരു വരുന്നത് മുതൽ അവളുടെ ഓരോ പെരുമാറ്റവും വെച്ച് അവൾക് എന്തോ ഒരു താല്പര്യം കുറവ് കല്യാണത്തിൽ ഉണ്ടെന്ന് എനിക്ക് തോന്നിയിരുന്നു.അതെന്താണെന്ന് മാത്രം അപ്പോ കിട്ടിയില്ല

    അതേപോലെ ആദ്യത്തെ കാളയോട്ടം.കഴിഞ്ഞ ഭാഗം അങ്ങനെ നിർത്തിയത് കൊണ്ട് ഈ ഭാഗത്ത് തുടക്കം പെട്ടെന്ന് വായിക്കണം എന്ന് തോന്നി.അതുകൊണ്ട് വേഗം തന്നെ വന്നതാണ്.ശരിക്ക് ആദി ആ കാള വണ്ടിയുടെ ഒരു വശം ഉയർത്തി പിടിച്ച് ഓടുന്നത് ഒക്കെ വെറുതെ രോമാഞ്ചം ആയിരുന്നു.

    പിന്നെ അവസാനം ജഗന്നാഥൻ അവൻ്റെ ജീവിതം പറയുന്ന സീൻ.ഒട്ടും പ്രതീക്ഷിക്കാതെ ഒരു മാറ്റം.ആദ്യം കേട്ടപ്പോൾ അവൻ അഭിനയിക്കുകയാണ് എന്നാണ് തോന്നിയത്.ശേരിക്ക് പറഞാൽ അവനിൽ കണ്ടത് പഴയ ആദിയെ തന്നെയാണ്.ആധിയുടെ അതേ റെഫറൻസ് പോലെ.ജീവിതവും, മാടിനെ പോലെ പണിയെടുത്ത് എല്ലാം വായിച്ചപ്പോ ഓർമ വന്നത് പണ്ട് ആദി പാലിയത്ത് കഷ്ടപ്പെടുന്നത് ആണ്.അതുപോലെ അവൻ്റെ അമ്മയെ കുറിച്ച് പറയുന്നത് കേട്ടപ്പോൾ തോന്നിയത് ലക്ഷ്മിയമ്മയെ ആണ്.ശെരിക്കും അത് വായിച്ചപ്പോൾ ഒരു നല്ല സങ്കടം ആയി.ഒരു ഭാഗത്ത് ആദി അനുഭവിച്ച സങ്കടം അതിൻ്റെ കൂടെ ജഗന്നാഥൻ അനുഭവിച്ചതും എല്ലാം കേട്ടപ്പോൾ ശേരികു നല്ല സങ്കടം തോന്നി.അപ്പോ അടുത്ത രണ്ടു ഭാഗത്ത് നല്ല പണി ഉണ്ട് എന്നല്ലേ മുന്നറിയിപ്പ് തന്നത്.എന്തായാലും അടുത്തതിൽ കാണാം

    സ്നേഹം
    ❤️😍

  3. ❤️❤️❤️❤️

  4. Ɒ𝝽ᙢ⚈Ƞ Ҡ𝖏𝞜𝙜‐𝘿𝞳

    ഇപ്പൊ 27 വരെ വായിച്ചു…
    ഇനി ഇത് നാളെ വായിക്കാം
    നിങ്ങക്കൊള്ള കമെന്റ് 1000 വേർഡ് ആയിട്ടുണ്ട് 😌 ഏത് പാർട്ടിൽ ഇടണമെന്ന് പറഞ്ഞാ മതി….. എല്ലാം ഒന്നിച്ചേ തരു…. ഓരോന്നിൽ ഇട്ടിട്ട് പോകാൻ പറ്റില്ല 😋😋

    1. അപ്പൊ ആ കമെന്റ് ഇട്ടാൽ അപരാജിതൻ wall തകർന്ന് പോകില്ലേ മല്ലയാ 😱

    2. ഒരു കഥ ആയിട്ടങ്ങു പ്രഖ്യപിക്കരുതോ

  5. 👑സിംഹരാജൻ

    ഹർഷാപ്പി ❤️🖤,

    ശംഭോ മഹാദേവ….

    ❤️🖤❤️🖤

  6. 👍👍👍❤️❤️❤️

  7. Awesome writing man … Oru quality OTT serice aakan olla story depth oke ond. Pakka talanted aanu than. Next part poyi vayikatte enna

  8. ജഗന്നാഥ റെഡ്‌ഡി കരയിപ്പിച്ചു കളഞ്ഞു പലതും ഓർമവന്നു…. ചരിത്ര താളുകൾ ഇനിയും തുറക്കപ്പെടട്ടെ….

  9. ശരിക്കും കഥ ഇപ്പോഴും എവിടെയും എത്താത്ത ഫീൽ..ഇനിയും കുറെയധികം പറയാൻ ഉള്ളത് പോലെ..കാരണം ഇനിയും കുറെ കാര്യങ്ങൾ ലിങ്ക് ചെയ്യാൻ ഉണ്ട്..

    കുറെ വില്ലന്മാർ ഉണ്ട്..കുറെ പേരെ രക്ഷിക്കാൻ ഉണ്ട്..

    അപ്പൊ കഥ ഇനിയും ബാക്കി ആണ് 🔥🔥🔥🔥

  10. ❤️🔥

  11. Karthiveerarjunan dillan

    സൂപ്പർ പൊളിച്ചു ഈ ഭാഗവും എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടു ♥️❤❤️💜💙💚💛🧡

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com