അപരാജിതന്‍ 28 [Harshan] 9774

“അവനെന്തു തെറ്റാ ചെയ്തത് ,, അവനെന്നെ പണ്ട് മുതലേ ഒരുപാട് ഇഷ്ടാ,,അതെനിക്കറിയാം, അവന്‍ സമ്പാദിച്ചു കൂട്ടിയതൊക്കെ നിങ്ങൾക്ക് തന്നില്ലേ ,, ഇനി നാഥൂന്‍റെ കയ്യില് ഒന്നൂല്ലാ,,  കുഞ്ഞ് നാള് മുതലേ എനിക്കിഷ്ടാ നാഥൂനേ ” അവൾ കരഞ്ഞു കൊണ്ട് പറഞ്ഞു

ജഗന്നാഥൻ അത് കേട്ട് കണ്ണൊക്കെ നിറഞ്ഞു വിതുമ്പി തുടങ്ങിയിരുന്നു.

“കുഞ്ഞ് നാളിലെ നാഥൂനെ എന്‍റെ അപ്പ ഇവിടെ നിന്ന് തല്ലി ഓടിച്ചപ്പോ ഒരുപാട് ഞാന്‍ കരഞ്ഞിരുന്നു,കൊല്ലങ്ങള്‍ക്ക് ശേഷം നാഥു ഈ നാട്ടില് വന്ന് എന്നോടു ഇഷ്ടം പറഞ്ഞപ്പോളും ഒഴിവാക്കിയത് ചൈതന്യ മാമി ഒരിക്കല്‍ ചെയ്തു പോയത് ഞാനായി ആവര്‍ത്തിക്കാതെയിരിക്കാനാ, അല്ലാതെ എനിക്കിഷ്ടമില്ലാഞ്ഞിട്ടല്ല, ഞാന്‍ പ്രതികരിക്കാത്തത് കൊണ്ട് എന്‍റെ ഇഷ്ടം കിട്ടാനാ നാഥു പലയിടത്തും വെച്ച് എന്നെ ഭയപ്പെടുത്തിക്കൊണ്ടിരുന്നത് , എന്നാലും ഈ കുടുംബത്തിന്‍റെ അഭിമാനം ഇല്ലാതെയാക്കാൻ ഞാനൊന്നും ചെയ്തില്ലല്ലോ ,,നിങ്ങള് പറഞ്ഞ ആളെ തന്നെയല്ലേ മുത്തശ്ശാ ഞാൻ വിവാഹം കഴിക്കാൻ സമ്മതിച്ചതും അതെനിക്ക് ഇഷ്ടമുണ്ടായിട്ടൊന്നുമല്ല ,എന്നാലൂം നിങ്ങളൊന്നും സങ്കടപ്പെടാതെ ഇരിക്കാനാ ,, എല്ലാരും എപ്പോഴും സന്തോഷായിരിക്കാനാ, അതില്‍ കൂടുതല്‍ എനിക്കെന്താ ചെയ്യാനാകാ ? ”

അവൾ വേഗം ജഗന്നാഥന്‍റെ മുഖത്തേക്കു നോക്കി

“നാഥൂ,,, നീ ഒരാളുടെയും കാലു പിടിക്കണ്ട,,,എനിക്ക് വേണ്ടി നീയൊരുപാട് വിഷമിച്ചു ,ഒക്കെയെനിക്കറിയാം , എനിക്കറിയാം ഞാൻ നിന്‍റെയെല്ലാമാണെന്ന് ,എനിക്കും അങ്ങനെ തന്നെയാ ,, പക്ഷെ നമ്മൾ തമ്മിലൊരിക്കലും ചേരില്ല, ചേരാന്‍ പാടില്ല ,,,നമ്മുടെ ഈ കുടുംബത്തിന്‍റെ അഭിമാനം നമ്മളായി ഇല്ലാതെയാക്കണ്ട, എനിക്കാരെയും സങ്കടപ്പെടുത്താന്‍ വയ്യ ,, എന്നെ നീ മറന്നേക്ക് ,നാഥു ”

അവൾ വിഷമത്തോടെ  മണ്ഡപപടിയിൽ ഇരുന്നു , മുഖം പൊത്തി കരഞ്ഞു കൊണ്ടിരുന്നു.

നിരുപമ പറയുന്നത് കേട്ടപ്പോള്‍ അവളുടെ ബന്ധുക്കളുടെ ഉള്ളൂ നൊന്ത് തുടങ്ങി. അവര്‍ പ്രതീക്ഷയോടെ ഗോവിന്ദറെഡ്ഡിയെ നോക്കി , പക്ഷേ അദ്ദേഹം പാറ പോലെ ഉറച്ച മനസുമായി നില്‍ക്കുകയായിരുന്നു.

“അപ്പാ “ എന്നു വിളിച്ച് കൊണ്ട് ഗോവിന്ദ റെഡ്ഡിയുടെ ആണ്മക്കള്‍ അദ്ദേഹത്തിന് സമീപത്തേക്ക് ചെന്നപ്പോള്‍ അദ്ദേഹം കൈയുയര്‍ത്തി അവരെ തടഞ്ഞു

ജഗന്നാഥന്‍ വേഗം നീരുവിന്‍റെ അടുത്തേക്ക് ചെന്നു

അവള്‍ കരയുന്നത് കണ്ട് മറ്റാരേക്കാളും വിഷമമായത് ജഗന്നാഥന് തന്നെയായിരുന്നു

“കരയല്ലേ നീരു ,,, എന്‍റെ ഇഷ്ടം അത് നിനക്കറിയാല്ലോ ,, പണ്ടെന്നെ വിളിച്ചിരുന്ന പോലെ ഇപ്പോളും എന്നെ നാഥൂന്നു വിളിച്ചല്ലോ ,,അത് മതി ,,, അത് മാത്രം മതിയെന്നെ ,,”അവനവളുടെ സമീപം ഇരുന്നു കൊണ്ട് പറഞ്ഞു.

Updated: December 14, 2021 — 12:06 pm

412 Comments

  1. വിനോദ് കുമാർ ജി ❤

    ?️?️?️?️?️?️?️?️

  2. വിഷ്ണു ⚡

    ഈ ഭാഗവും ഇപ്പൊ വായിച്ച് തീർന്നു.ഇതിൽ ഒട്ടും പ്രതീക്ഷിക്കാതെ വന്ന ട്വിസ്റ്റ് ആയിരുന്നു ജഗന്നാഥൻ.സത്യം പറഞാൽ ആദ്യം നീരു വരുന്നത് മുതൽ അവളുടെ ഓരോ പെരുമാറ്റവും വെച്ച് അവൾക് എന്തോ ഒരു താല്പര്യം കുറവ് കല്യാണത്തിൽ ഉണ്ടെന്ന് എനിക്ക് തോന്നിയിരുന്നു.അതെന്താണെന്ന് മാത്രം അപ്പോ കിട്ടിയില്ല

    അതേപോലെ ആദ്യത്തെ കാളയോട്ടം.കഴിഞ്ഞ ഭാഗം അങ്ങനെ നിർത്തിയത് കൊണ്ട് ഈ ഭാഗത്ത് തുടക്കം പെട്ടെന്ന് വായിക്കണം എന്ന് തോന്നി.അതുകൊണ്ട് വേഗം തന്നെ വന്നതാണ്.ശരിക്ക് ആദി ആ കാള വണ്ടിയുടെ ഒരു വശം ഉയർത്തി പിടിച്ച് ഓടുന്നത് ഒക്കെ വെറുതെ രോമാഞ്ചം ആയിരുന്നു.

    പിന്നെ അവസാനം ജഗന്നാഥൻ അവൻ്റെ ജീവിതം പറയുന്ന സീൻ.ഒട്ടും പ്രതീക്ഷിക്കാതെ ഒരു മാറ്റം.ആദ്യം കേട്ടപ്പോൾ അവൻ അഭിനയിക്കുകയാണ് എന്നാണ് തോന്നിയത്.ശേരിക്ക് പറഞാൽ അവനിൽ കണ്ടത് പഴയ ആദിയെ തന്നെയാണ്.ആധിയുടെ അതേ റെഫറൻസ് പോലെ.ജീവിതവും, മാടിനെ പോലെ പണിയെടുത്ത് എല്ലാം വായിച്ചപ്പോ ഓർമ വന്നത് പണ്ട് ആദി പാലിയത്ത് കഷ്ടപ്പെടുന്നത് ആണ്.അതുപോലെ അവൻ്റെ അമ്മയെ കുറിച്ച് പറയുന്നത് കേട്ടപ്പോൾ തോന്നിയത് ലക്ഷ്മിയമ്മയെ ആണ്.ശെരിക്കും അത് വായിച്ചപ്പോൾ ഒരു നല്ല സങ്കടം ആയി.ഒരു ഭാഗത്ത് ആദി അനുഭവിച്ച സങ്കടം അതിൻ്റെ കൂടെ ജഗന്നാഥൻ അനുഭവിച്ചതും എല്ലാം കേട്ടപ്പോൾ ശേരികു നല്ല സങ്കടം തോന്നി.അപ്പോ അടുത്ത രണ്ടു ഭാഗത്ത് നല്ല പണി ഉണ്ട് എന്നല്ലേ മുന്നറിയിപ്പ് തന്നത്.എന്തായാലും അടുത്തതിൽ കാണാം

    സ്നേഹം
    ❤️?

  3. ❤️❤️❤️❤️

  4. Ɒ?ᙢ⚈Ƞ Ҡ???‐??

    ഇപ്പൊ 27 വരെ വായിച്ചു…
    ഇനി ഇത് നാളെ വായിക്കാം
    നിങ്ങക്കൊള്ള കമെന്റ് 1000 വേർഡ് ആയിട്ടുണ്ട് ? ഏത് പാർട്ടിൽ ഇടണമെന്ന് പറഞ്ഞാ മതി….. എല്ലാം ഒന്നിച്ചേ തരു…. ഓരോന്നിൽ ഇട്ടിട്ട് പോകാൻ പറ്റില്ല ??

    1. അപ്പൊ ആ കമെന്റ് ഇട്ടാൽ അപരാജിതൻ wall തകർന്ന് പോകില്ലേ മല്ലയാ ?

    2. ഒരു കഥ ആയിട്ടങ്ങു പ്രഖ്യപിക്കരുതോ

  5. ?സിംഹരാജൻ

    ഹർഷാപ്പി ❤️?,

    ശംഭോ മഹാദേവ….

    ❤️?❤️?

  6. ???❤️❤️❤️

  7. Awesome writing man … Oru quality OTT serice aakan olla story depth oke ond. Pakka talanted aanu than. Next part poyi vayikatte enna

  8. ജഗന്നാഥ റെഡ്‌ഡി കരയിപ്പിച്ചു കളഞ്ഞു പലതും ഓർമവന്നു…. ചരിത്ര താളുകൾ ഇനിയും തുറക്കപ്പെടട്ടെ….

  9. ശരിക്കും കഥ ഇപ്പോഴും എവിടെയും എത്താത്ത ഫീൽ..ഇനിയും കുറെയധികം പറയാൻ ഉള്ളത് പോലെ..കാരണം ഇനിയും കുറെ കാര്യങ്ങൾ ലിങ്ക് ചെയ്യാൻ ഉണ്ട്..

    കുറെ വില്ലന്മാർ ഉണ്ട്..കുറെ പേരെ രക്ഷിക്കാൻ ഉണ്ട്..

    അപ്പൊ കഥ ഇനിയും ബാക്കി ആണ് ????

  10. ❤️?

  11. Karthiveerarjunan dillan

    സൂപ്പർ പൊളിച്ചു ഈ ഭാഗവും എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടു ♥️❤❤️?????

Comments are closed.