അപരാജിതന്‍ 28 [Harshan] 9779

Views : 661012

“ഒന്നൂടെ ആ ചുമലിൽ ഇട്ട മുണ്ട് ചുറ്റി അരയിൽ കെട്ടി മുണ്ടു മടക്കി കുത്തി മീശയും പിരിച്ചൊന്നു സ്ലോമോഷനിൽ നടക്കാമോ ,,,,,,,,”

“പോടാ ,,,,,,,,,തിരുമാലി …..” എന്നു പറഞ്ഞുകൊണ്ട് അവന്‍റെ കാതിൽ മേലെ നുള്ളി

“പ്ലീസ് മുത്തശ്ശാ ,,,,,,,” എന്ന് പ്രാജക്തയും ആവശ്യപ്പെട്ടു

അപ്പൊ കൂടെ വീട്ടുകാരും പ്രോത്സാഹിപ്പിച്ചു

അദ്ദേഹം ജാനകി ദേവിയെ നോക്കി

അവരും പുഞ്ചിരിച്ചു കൊണ്ട് മുഖം താഴ്ത്തി

“കണ്ടോ കണ്ടോ ,,,,മുത്തശ്ശിക്കും ആ വരവൊന്നു കാണാൻ താല്പര്യമുണ്ട് ,, എന്നാ വേഗമാകട്ടെ മുത്തശ്ശാ ”

ആദി അദ്ദേഹത്തെ പ്രോല്‍സാഹിപ്പിച്ചു

പ്രാജക്‌ത ഉടൻ തന്നെ കാമറ ഓൺ ചെയ്തു

അദ്ദേഹം ഒന്ന് ചിരിച്ചു കൊണ്ട് തോളിൽ കിടന്ന മുണ്ട് ശക്തിയിൽ എടുത്തു കുടഞ്ഞു അരയിൽ മുറുകെ കെട്ടി മുണ്ടും മടക്കി കുത്തി മീശയും ഒന്ന് പിരിച്ചു ഒരു പുഞ്ചിരിയോടെ നടന്നു

“ആഹാ ,,,,,,,ഇതാണ് ,,,, ഹിസ് ഹൈനസ് ,,സിവെല്ലൂരി ഗോവിന്ദ റെഡ്ഢി ,,,,,,” എന്നുപറഞ്ഞു കൊണ്ട് ആദി അദ്ദേഹത്തെ കെട്ടിപിടിച്ചു എന്നിട്ട് എല്ലാവരും അവിടെ നിന്നും തിരികെ മാളികയിലേക്ക് തിരിച്ചു.

****

പോകും വഴി അവന്‍റെ ജീപ്പില്‍ നിരൂപമയും കയറിയിരുന്നു.

“നീരു എങ്ങനെയുണ്ടായിരുന്നു എന്‍റെ പെര്‍ഫോമന്‍സ് ” ആദി അവളോട് ചോദിച്ചു

“വളരെ നന്നായിരുന്നു ,എന്നാലും ഞാന്‍ പേടിച്ച് പോയി”

“ആഹാ ,, അത് ,കലക്കി , അപ്പോ നീരുവിനും പിടിച്ചു പോയി ,,എനിക്ക് വയ്യെന്‍റെ തമ്പുരാനെ ,, അല്ല ഞാനാ ജഗന്നാഥന് വേണ്ടത് കൊടുത്തിട്ടുണ്ട് ,, ”

അത് പറഞ്ഞപ്പോൾ അവളുടെ മുഖമൊന്നു മാറി , ഭയം നിറഞ്ഞ പോലെ

“നീരു ഒന്നുകൊണ്ടും പേടിക്കണ്ട ,,,,,, ഞാനിവിടെ വന്നത് തന്നെ നീരുവിന്‍റെ കല്യാണം നടത്താനാ,,, ഉറപ്പിച്ചോ ,, ഒരു തടസവും കൂടാതെ ഈ കല്യാണം നടന്നിരിക്കും ,,,,,” അവനവളെ ആശ്വസിപ്പിച്ചു

ആദി ഗിയർ മാറ്റി സ്‌പീഡ്‌ കൂട്ടി വണ്ടി ഓടിച്ചു

“മാൻ …..”പാജി വിളിച്ചു

Recent Stories

The Author

412 Comments

  1. വിനോദ് കുമാർ ജി ❤

    🕉️🕉️🕉️🕉️🕉️🕉️🕉️🕉️

  2. വിഷ്ണു ⚡

    ഈ ഭാഗവും ഇപ്പൊ വായിച്ച് തീർന്നു.ഇതിൽ ഒട്ടും പ്രതീക്ഷിക്കാതെ വന്ന ട്വിസ്റ്റ് ആയിരുന്നു ജഗന്നാഥൻ.സത്യം പറഞാൽ ആദ്യം നീരു വരുന്നത് മുതൽ അവളുടെ ഓരോ പെരുമാറ്റവും വെച്ച് അവൾക് എന്തോ ഒരു താല്പര്യം കുറവ് കല്യാണത്തിൽ ഉണ്ടെന്ന് എനിക്ക് തോന്നിയിരുന്നു.അതെന്താണെന്ന് മാത്രം അപ്പോ കിട്ടിയില്ല

    അതേപോലെ ആദ്യത്തെ കാളയോട്ടം.കഴിഞ്ഞ ഭാഗം അങ്ങനെ നിർത്തിയത് കൊണ്ട് ഈ ഭാഗത്ത് തുടക്കം പെട്ടെന്ന് വായിക്കണം എന്ന് തോന്നി.അതുകൊണ്ട് വേഗം തന്നെ വന്നതാണ്.ശരിക്ക് ആദി ആ കാള വണ്ടിയുടെ ഒരു വശം ഉയർത്തി പിടിച്ച് ഓടുന്നത് ഒക്കെ വെറുതെ രോമാഞ്ചം ആയിരുന്നു.

    പിന്നെ അവസാനം ജഗന്നാഥൻ അവൻ്റെ ജീവിതം പറയുന്ന സീൻ.ഒട്ടും പ്രതീക്ഷിക്കാതെ ഒരു മാറ്റം.ആദ്യം കേട്ടപ്പോൾ അവൻ അഭിനയിക്കുകയാണ് എന്നാണ് തോന്നിയത്.ശേരിക്ക് പറഞാൽ അവനിൽ കണ്ടത് പഴയ ആദിയെ തന്നെയാണ്.ആധിയുടെ അതേ റെഫറൻസ് പോലെ.ജീവിതവും, മാടിനെ പോലെ പണിയെടുത്ത് എല്ലാം വായിച്ചപ്പോ ഓർമ വന്നത് പണ്ട് ആദി പാലിയത്ത് കഷ്ടപ്പെടുന്നത് ആണ്.അതുപോലെ അവൻ്റെ അമ്മയെ കുറിച്ച് പറയുന്നത് കേട്ടപ്പോൾ തോന്നിയത് ലക്ഷ്മിയമ്മയെ ആണ്.ശെരിക്കും അത് വായിച്ചപ്പോൾ ഒരു നല്ല സങ്കടം ആയി.ഒരു ഭാഗത്ത് ആദി അനുഭവിച്ച സങ്കടം അതിൻ്റെ കൂടെ ജഗന്നാഥൻ അനുഭവിച്ചതും എല്ലാം കേട്ടപ്പോൾ ശേരികു നല്ല സങ്കടം തോന്നി.അപ്പോ അടുത്ത രണ്ടു ഭാഗത്ത് നല്ല പണി ഉണ്ട് എന്നല്ലേ മുന്നറിയിപ്പ് തന്നത്.എന്തായാലും അടുത്തതിൽ കാണാം

    സ്നേഹം
    ❤️😍

  3. ❤️❤️❤️❤️

  4. Ɒ𝝽ᙢ⚈Ƞ Ҡ𝖏𝞜𝙜‐𝘿𝞳

    ഇപ്പൊ 27 വരെ വായിച്ചു…
    ഇനി ഇത് നാളെ വായിക്കാം
    നിങ്ങക്കൊള്ള കമെന്റ് 1000 വേർഡ് ആയിട്ടുണ്ട് 😌 ഏത് പാർട്ടിൽ ഇടണമെന്ന് പറഞ്ഞാ മതി….. എല്ലാം ഒന്നിച്ചേ തരു…. ഓരോന്നിൽ ഇട്ടിട്ട് പോകാൻ പറ്റില്ല 😋😋

    1. അപ്പൊ ആ കമെന്റ് ഇട്ടാൽ അപരാജിതൻ wall തകർന്ന് പോകില്ലേ മല്ലയാ 😱

    2. ഒരു കഥ ആയിട്ടങ്ങു പ്രഖ്യപിക്കരുതോ

  5. 👑സിംഹരാജൻ

    ഹർഷാപ്പി ❤️🖤,

    ശംഭോ മഹാദേവ….

    ❤️🖤❤️🖤

  6. 👍👍👍❤️❤️❤️

  7. Awesome writing man … Oru quality OTT serice aakan olla story depth oke ond. Pakka talanted aanu than. Next part poyi vayikatte enna

  8. ജഗന്നാഥ റെഡ്‌ഡി കരയിപ്പിച്ചു കളഞ്ഞു പലതും ഓർമവന്നു…. ചരിത്ര താളുകൾ ഇനിയും തുറക്കപ്പെടട്ടെ….

  9. ശരിക്കും കഥ ഇപ്പോഴും എവിടെയും എത്താത്ത ഫീൽ..ഇനിയും കുറെയധികം പറയാൻ ഉള്ളത് പോലെ..കാരണം ഇനിയും കുറെ കാര്യങ്ങൾ ലിങ്ക് ചെയ്യാൻ ഉണ്ട്..

    കുറെ വില്ലന്മാർ ഉണ്ട്..കുറെ പേരെ രക്ഷിക്കാൻ ഉണ്ട്..

    അപ്പൊ കഥ ഇനിയും ബാക്കി ആണ് 🔥🔥🔥🔥

  10. ❤️🔥

  11. Karthiveerarjunan dillan

    സൂപ്പർ പൊളിച്ചു ഈ ഭാഗവും എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടു ♥️❤❤️💜💙💚💛🧡

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com