അപരാജിതന്‍ 28 [Harshan] 9775

സമയം മൂന്നരയായി കാണും

പെട്ടെന്നാണ് കുറച്ചു വാഹനങ്ങളുടെ ശബ്ദം ഉയർന്നു വന്നത്

അതുകേട്ടു ആദിയും അവിടത്തെ കാവൽക്കാരും ജാഗരൂകരായി

ജഗന്നാഥൻ പറഞ്ഞു വിട്ടതനുസരിച്ച് അഞ്ചാറു വണ്ടികൾ നിറയെ ഗുണ്ടകൾ ആയിരുന്നു അവിടെയെത്തിയത്.

ആദിയുടെ ആ സംശയം അതുപോലെ തന്നെ സംഭവിച്ചു.

അവൻ വേഗം ഫോൺ എടുത്ത് നന്ദുമാമനെ വിളിച്ചു

ഫോണെടുത്തപ്പോൾ അവൻ ഉറക്കെ പറഞ്ഞു

“മാമാ ,, ജഗന്നാഥ്‌നറെ ടീ൦ ഇവിടെഎത്തിയിട്ടുണ്ട് , നിങ്ങൾ അവിടെ ശ്രദ്ധിക്കണം , ചിലപ്പോ നീരുവിനെ കടത്താനുള്ള ടീമും വന്നു കൂടായ്കയില്ല ,, ഇവിടത്തെ കാര്യം നോക്കാൻ ഞാനുണ്ട് , വേഗം മുത്തശ്ശനെ വിവരമറിയിക്കണം ”

അത് കേട്ടതോടെ ആനന്ദിന് ഭയമായി

“അപ്പു ,,നീയവിടെ ഒറ്റയ്ക്ക് ,,,ഞാൻ അളിയന്മാരെ കൂട്ടി അങ്ങോട്ട് വരാം ,,,”

അതുകേട്ടു അവനൊന്നു ചിരിച്ചു

“മാമാ ,,,,,ഇതെനിക്ക് പത്തു മിനിറ്റിന്‍റെ കാര്യമേയുള്ളൂ ,, നിങ്ങൾ അവിടെ നോക്കിയാൽ മതി ”

എന്നുപറഞ്ഞു കൊണ്ട് അവൻ ഫോൺ വെച്ചു.

ഗേറ്റ് പുറമെ നിന്ന് പൂട്ടിയതിനാൽ

ജഗന്നാഥൻ അയച്ച ഗുണ്ടകളിലൊരാൾ പെട്രോൾ നിറച്ച കുപ്പിയിൽ തുണി തിരുകി തീകൊടുത്ത് ഗേറ്റിനു അപ്പുറത്തേക്കിട്ടു , അത് അപ്പുറത്തേക്ക് വന്നു നിലത്തു തട്ടി പൊട്ടി എങ്ങും തീ പകർന്നു

അപ്പോളേക്കും അനിരുദ്ധന്‍റെ ആളുകൾ ശബ്ദമൊക്കെ കേട്ട് എഴുന്നേറ്റിരുന്നു.

ഇരുപത്തിനടുത്ത് ഗുണ്ടകൾ ഗേറ്റും മതിലുമൊക്കെ ചാടി കടന്നു കൊണ്ട് ഉള്ളിലേക്ക് കടന്നു.അവരെ എതിരിടാൻ ആദിയും അവിടത്തെ കാവൽക്കാരും തയ്യാറായിരുന്നു.

പിന്നെ അവിടെ നടന്നത് തീ പറക്കുന്ന സംഘട്ടനം തന്നെയായിരുന്നു.ഒരാളെയും മാളികകളുടെ അകത്തേക്ക് പോകാനനുവദിക്കാതെ പുറത്തു നിന്ന് കൊണ്ട് തടഞ്ഞു .

മാരക ആയുധങ്ങളും കൊണ്ട് ആക്രമണത്തിന് വന്നിരുന്ന അവർ പലരും ആദിയുടെ പ്രഹരമേറ്റു നിലം പരിശായി വീണു .അതിനിടയിൽ ഒന്ന് രണ്ടു പേര് ആരും കാണാതെ ഇരുട്ടിൽ മാളികയുടെ പിറകിലേക്ക് പോകാൻ നോക്കിയപ്പോൾ അവരെ കാവൽക്കാർ ഓടിച്ചിട്ട് പിടിച്ചിടിച്ചു ബോധം കെടുത്തി

തിരിഞ്ഞും മറിഞ്ഞും മുകളിലേക്ക് പൊങ്ങിയും ഗുണ്ടകൾ പല വഴി മണ്ണിലേക്ക് വീണുകൊണ്ടിരുന്നു.ഗുണ്ടകളാരും ഇപ്രകാരമുള്ള ആക്രമണം ഒട്ടും പ്രതീക്ഷിച്ചുമുണ്ടായിരുന്നില്ല.

ആദിയുടെ കൈ ചൂടിന് മുന്നിൽ മർമ്മങ്ങൾക്കു ക്ഷതമേറ്റും എല്ലുകൾ ഒടിഞ്ഞും അതിൽ പലരും നിലത്ത് കിടന്നു ഇഴഞ്ഞു, കാവൽക്കാരിൽ കുറച്ചു പേർക്ക് നല്ലപോലെ പരിക്കേൽക്കുകയും ചെയ്‌തിരുന്നു.

പത്തുമിനിട്ടു കൊണ്ട് വന്നവരെയൊക്കെ ബോധം കെട്ടും പരിക്കേറ്റും ഉള്ള അവസ്ഥയിൽ നടുക്കിലുള്ള മാളികയുടെ പോർട്ടികോയിൽ കൂട്ടിയിട്ടു.ആദി പറഞ്ഞതുപ്രകാരം പരിക്കേറ്റ നാലുപേരെ മറ്റുള്ളവർ ആശുപ്രതിയിലേക്ക് കൊണ്ട് പോയി.

Updated: December 14, 2021 — 12:06 pm

412 Comments

  1. വിനോദ് കുമാർ ജി ❤

    ?️?️?️?️?️?️?️?️

  2. വിഷ്ണു ⚡

    ഈ ഭാഗവും ഇപ്പൊ വായിച്ച് തീർന്നു.ഇതിൽ ഒട്ടും പ്രതീക്ഷിക്കാതെ വന്ന ട്വിസ്റ്റ് ആയിരുന്നു ജഗന്നാഥൻ.സത്യം പറഞാൽ ആദ്യം നീരു വരുന്നത് മുതൽ അവളുടെ ഓരോ പെരുമാറ്റവും വെച്ച് അവൾക് എന്തോ ഒരു താല്പര്യം കുറവ് കല്യാണത്തിൽ ഉണ്ടെന്ന് എനിക്ക് തോന്നിയിരുന്നു.അതെന്താണെന്ന് മാത്രം അപ്പോ കിട്ടിയില്ല

    അതേപോലെ ആദ്യത്തെ കാളയോട്ടം.കഴിഞ്ഞ ഭാഗം അങ്ങനെ നിർത്തിയത് കൊണ്ട് ഈ ഭാഗത്ത് തുടക്കം പെട്ടെന്ന് വായിക്കണം എന്ന് തോന്നി.അതുകൊണ്ട് വേഗം തന്നെ വന്നതാണ്.ശരിക്ക് ആദി ആ കാള വണ്ടിയുടെ ഒരു വശം ഉയർത്തി പിടിച്ച് ഓടുന്നത് ഒക്കെ വെറുതെ രോമാഞ്ചം ആയിരുന്നു.

    പിന്നെ അവസാനം ജഗന്നാഥൻ അവൻ്റെ ജീവിതം പറയുന്ന സീൻ.ഒട്ടും പ്രതീക്ഷിക്കാതെ ഒരു മാറ്റം.ആദ്യം കേട്ടപ്പോൾ അവൻ അഭിനയിക്കുകയാണ് എന്നാണ് തോന്നിയത്.ശേരിക്ക് പറഞാൽ അവനിൽ കണ്ടത് പഴയ ആദിയെ തന്നെയാണ്.ആധിയുടെ അതേ റെഫറൻസ് പോലെ.ജീവിതവും, മാടിനെ പോലെ പണിയെടുത്ത് എല്ലാം വായിച്ചപ്പോ ഓർമ വന്നത് പണ്ട് ആദി പാലിയത്ത് കഷ്ടപ്പെടുന്നത് ആണ്.അതുപോലെ അവൻ്റെ അമ്മയെ കുറിച്ച് പറയുന്നത് കേട്ടപ്പോൾ തോന്നിയത് ലക്ഷ്മിയമ്മയെ ആണ്.ശെരിക്കും അത് വായിച്ചപ്പോൾ ഒരു നല്ല സങ്കടം ആയി.ഒരു ഭാഗത്ത് ആദി അനുഭവിച്ച സങ്കടം അതിൻ്റെ കൂടെ ജഗന്നാഥൻ അനുഭവിച്ചതും എല്ലാം കേട്ടപ്പോൾ ശേരികു നല്ല സങ്കടം തോന്നി.അപ്പോ അടുത്ത രണ്ടു ഭാഗത്ത് നല്ല പണി ഉണ്ട് എന്നല്ലേ മുന്നറിയിപ്പ് തന്നത്.എന്തായാലും അടുത്തതിൽ കാണാം

    സ്നേഹം
    ❤️?

  3. ❤️❤️❤️❤️

  4. Ɒ?ᙢ⚈Ƞ Ҡ???‐??

    ഇപ്പൊ 27 വരെ വായിച്ചു…
    ഇനി ഇത് നാളെ വായിക്കാം
    നിങ്ങക്കൊള്ള കമെന്റ് 1000 വേർഡ് ആയിട്ടുണ്ട് ? ഏത് പാർട്ടിൽ ഇടണമെന്ന് പറഞ്ഞാ മതി….. എല്ലാം ഒന്നിച്ചേ തരു…. ഓരോന്നിൽ ഇട്ടിട്ട് പോകാൻ പറ്റില്ല ??

    1. അപ്പൊ ആ കമെന്റ് ഇട്ടാൽ അപരാജിതൻ wall തകർന്ന് പോകില്ലേ മല്ലയാ ?

    2. ഒരു കഥ ആയിട്ടങ്ങു പ്രഖ്യപിക്കരുതോ

  5. ?സിംഹരാജൻ

    ഹർഷാപ്പി ❤️?,

    ശംഭോ മഹാദേവ….

    ❤️?❤️?

  6. ???❤️❤️❤️

  7. Awesome writing man … Oru quality OTT serice aakan olla story depth oke ond. Pakka talanted aanu than. Next part poyi vayikatte enna

  8. ജഗന്നാഥ റെഡ്‌ഡി കരയിപ്പിച്ചു കളഞ്ഞു പലതും ഓർമവന്നു…. ചരിത്ര താളുകൾ ഇനിയും തുറക്കപ്പെടട്ടെ….

  9. ശരിക്കും കഥ ഇപ്പോഴും എവിടെയും എത്താത്ത ഫീൽ..ഇനിയും കുറെയധികം പറയാൻ ഉള്ളത് പോലെ..കാരണം ഇനിയും കുറെ കാര്യങ്ങൾ ലിങ്ക് ചെയ്യാൻ ഉണ്ട്..

    കുറെ വില്ലന്മാർ ഉണ്ട്..കുറെ പേരെ രക്ഷിക്കാൻ ഉണ്ട്..

    അപ്പൊ കഥ ഇനിയും ബാക്കി ആണ് ????

  10. ❤️?

  11. Karthiveerarjunan dillan

    സൂപ്പർ പൊളിച്ചു ഈ ഭാഗവും എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടു ♥️❤❤️?????

Comments are closed.