അപരാജിതന്‍ 28 [Harshan] 9777

Views : 661878

ആൺമക്കൾ അദ്ദേഹത്തെ വിലക്കാൻ ശ്രമിച്ചുവെങ്കിലും അതിനു സാധിച്ചില്ല

ജഗന്നാഥന് ഒരുപാട് സന്തോഷമായി.

റെഡ്ഢിയുടെ പിന്നിൽ നിൽക്കുന്ന ആദിക്കും സന്തോഷമായി

“എല്ലാവരും വരൂ ” എന്നുപറഞ്ഞു കൊണ്ട് റെഡ്ഢി തിരികെ നടന്നു

ഒന്നും പറയാനാകാതെ മറ്റുള്ളവരും അദ്ദേഹത്തിന് പിന്നിൽ നടന്നു.

അദ്ദേഹം അല്പം നടന്നിട്ടു തിരിഞ്ഞു

“ജഗന്നാഥാ ,,,,,”

അവൻ മുഖമുയർത്തി നോക്കി

“ഇന്ന് മുതൽ നീരു നിന്‍റെയാണ് …..പക്ഷെ അവൾക്കിനി ഈ കുടുംബമായോ ഇവിടത്തെ ആരുമായോ ഒരു ബന്ധവും ഉണ്ടാകില്ല ,, ഈ മുറ്റത്തേക്ക് ഇനി അവളെ കയറ്റില്ല ,, ഞങ്ങൾ അവളെ പൂർണ്ണമായും ഉപേക്ഷിക്കുകയാണ് ,,ഞങ്ങളുടെ മനസ്സില്‍ പോലും അവള്‍ക്ക് സ്ഥാനമുണ്ടാകില്ല ”

എല്ലാവരും അതുകേട്ടു ഞെട്ടി

“മുത്തശ്ശാ ,,,,,” എന്ന് വിളിച്ചു കൊണ്ട് നിരുപമ കരഞ്ഞു കൊണ്ട് ഓടിവന്നു

പക്ഷെ അദ്ദേഹം തിരിഞ്ഞു നടന്നു.

മറ്റൊന്നും ഉരിയാടാതെ ബന്ധുക്കളും

നിരുപമ കോപത്തോടെ ജഗന്നാഥനെ നോക്കി

“എന്ത് തെറ്റാ ഞാൻ നിങ്ങളോട് ചെയ്തത് , എന്റെ കുടുംബത്തെ എനിക്കില്ലാതെയാക്കിയില്ലേ ”

“നീരു ,,,,എനിക്കറിയില്ലായിരുന്നു ഇങ്ങനെയൊക്കെ ”

“കൊണ്ട് പോ ,,എങ്ങോട്ടേക്കാന്ന് വെച്ചാ കൊണ്ട് പോ ,,നിനക്കെന്റെ ശരീരമല്ലേ വേണ്ടത് , കൊണ്ട് പോ , എന്റെ കുടു൦ബമെന്റെ കൂടെയില്ലാതെ ഞാൻ ജീവിക്കില്ല , മരിച്ചു പോയ എന്റെ അച്ഛനും അമ്മയും സത്യം ”

അവൾ പൊട്ടി കരഞ്ഞു കൊണ്ട് നിലത്തിരുന്നു.

അത് കണ്ടപ്പോൾ ജഗന്നാഥന് ആകെ വിഷമമായി.

******

എല്ലാവരും മണ്ഡപത്തിലായിരുന്നു , ഒരു മരണവീടിന് തുല്യമായി

വരന്‍റെ വീട്ടുകാർ എന്താണ് സംഭവിക്കുന്നത് എന്നറിയാതെ അവിടെ നിന്നു.

“പെരിയോരെ …..”

എന്നൊരു വിളികേട്ടു

Recent Stories

The Author

412 Comments

  1. വിനോദ് കുമാർ ജി ❤

    🕉️🕉️🕉️🕉️🕉️🕉️🕉️🕉️

  2. വിഷ്ണു ⚡

    ഈ ഭാഗവും ഇപ്പൊ വായിച്ച് തീർന്നു.ഇതിൽ ഒട്ടും പ്രതീക്ഷിക്കാതെ വന്ന ട്വിസ്റ്റ് ആയിരുന്നു ജഗന്നാഥൻ.സത്യം പറഞാൽ ആദ്യം നീരു വരുന്നത് മുതൽ അവളുടെ ഓരോ പെരുമാറ്റവും വെച്ച് അവൾക് എന്തോ ഒരു താല്പര്യം കുറവ് കല്യാണത്തിൽ ഉണ്ടെന്ന് എനിക്ക് തോന്നിയിരുന്നു.അതെന്താണെന്ന് മാത്രം അപ്പോ കിട്ടിയില്ല

    അതേപോലെ ആദ്യത്തെ കാളയോട്ടം.കഴിഞ്ഞ ഭാഗം അങ്ങനെ നിർത്തിയത് കൊണ്ട് ഈ ഭാഗത്ത് തുടക്കം പെട്ടെന്ന് വായിക്കണം എന്ന് തോന്നി.അതുകൊണ്ട് വേഗം തന്നെ വന്നതാണ്.ശരിക്ക് ആദി ആ കാള വണ്ടിയുടെ ഒരു വശം ഉയർത്തി പിടിച്ച് ഓടുന്നത് ഒക്കെ വെറുതെ രോമാഞ്ചം ആയിരുന്നു.

    പിന്നെ അവസാനം ജഗന്നാഥൻ അവൻ്റെ ജീവിതം പറയുന്ന സീൻ.ഒട്ടും പ്രതീക്ഷിക്കാതെ ഒരു മാറ്റം.ആദ്യം കേട്ടപ്പോൾ അവൻ അഭിനയിക്കുകയാണ് എന്നാണ് തോന്നിയത്.ശേരിക്ക് പറഞാൽ അവനിൽ കണ്ടത് പഴയ ആദിയെ തന്നെയാണ്.ആധിയുടെ അതേ റെഫറൻസ് പോലെ.ജീവിതവും, മാടിനെ പോലെ പണിയെടുത്ത് എല്ലാം വായിച്ചപ്പോ ഓർമ വന്നത് പണ്ട് ആദി പാലിയത്ത് കഷ്ടപ്പെടുന്നത് ആണ്.അതുപോലെ അവൻ്റെ അമ്മയെ കുറിച്ച് പറയുന്നത് കേട്ടപ്പോൾ തോന്നിയത് ലക്ഷ്മിയമ്മയെ ആണ്.ശെരിക്കും അത് വായിച്ചപ്പോൾ ഒരു നല്ല സങ്കടം ആയി.ഒരു ഭാഗത്ത് ആദി അനുഭവിച്ച സങ്കടം അതിൻ്റെ കൂടെ ജഗന്നാഥൻ അനുഭവിച്ചതും എല്ലാം കേട്ടപ്പോൾ ശേരികു നല്ല സങ്കടം തോന്നി.അപ്പോ അടുത്ത രണ്ടു ഭാഗത്ത് നല്ല പണി ഉണ്ട് എന്നല്ലേ മുന്നറിയിപ്പ് തന്നത്.എന്തായാലും അടുത്തതിൽ കാണാം

    സ്നേഹം
    ❤️😍

  3. ❤️❤️❤️❤️

  4. Ɒ𝝽ᙢ⚈Ƞ Ҡ𝖏𝞜𝙜‐𝘿𝞳

    ഇപ്പൊ 27 വരെ വായിച്ചു…
    ഇനി ഇത് നാളെ വായിക്കാം
    നിങ്ങക്കൊള്ള കമെന്റ് 1000 വേർഡ് ആയിട്ടുണ്ട് 😌 ഏത് പാർട്ടിൽ ഇടണമെന്ന് പറഞ്ഞാ മതി….. എല്ലാം ഒന്നിച്ചേ തരു…. ഓരോന്നിൽ ഇട്ടിട്ട് പോകാൻ പറ്റില്ല 😋😋

    1. അപ്പൊ ആ കമെന്റ് ഇട്ടാൽ അപരാജിതൻ wall തകർന്ന് പോകില്ലേ മല്ലയാ 😱

    2. ഒരു കഥ ആയിട്ടങ്ങു പ്രഖ്യപിക്കരുതോ

  5. 👑സിംഹരാജൻ

    ഹർഷാപ്പി ❤️🖤,

    ശംഭോ മഹാദേവ….

    ❤️🖤❤️🖤

  6. 👍👍👍❤️❤️❤️

  7. Awesome writing man … Oru quality OTT serice aakan olla story depth oke ond. Pakka talanted aanu than. Next part poyi vayikatte enna

  8. ജഗന്നാഥ റെഡ്‌ഡി കരയിപ്പിച്ചു കളഞ്ഞു പലതും ഓർമവന്നു…. ചരിത്ര താളുകൾ ഇനിയും തുറക്കപ്പെടട്ടെ….

  9. ശരിക്കും കഥ ഇപ്പോഴും എവിടെയും എത്താത്ത ഫീൽ..ഇനിയും കുറെയധികം പറയാൻ ഉള്ളത് പോലെ..കാരണം ഇനിയും കുറെ കാര്യങ്ങൾ ലിങ്ക് ചെയ്യാൻ ഉണ്ട്..

    കുറെ വില്ലന്മാർ ഉണ്ട്..കുറെ പേരെ രക്ഷിക്കാൻ ഉണ്ട്..

    അപ്പൊ കഥ ഇനിയും ബാക്കി ആണ് 🔥🔥🔥🔥

  10. ❤️🔥

  11. Karthiveerarjunan dillan

    സൂപ്പർ പൊളിച്ചു ഈ ഭാഗവും എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടു ♥️❤❤️💜💙💚💛🧡

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com