അപരാജിതന്‍ 28 [Harshan] 9779

Views : 660910

വേമാവരത്ത് 

ജഗന്നാഥ മന്ദിരത്തിനു മുകളിൽ നിന്നും സുവർണ്ണ നിറമുള്ള നാഗം മെല്ലെ ഇഴഞ്ഞു താഴേക്ക് വന്നു. അവിടെ നിന്നും മണ്ണിലൂടെ അതിവേഗമിഴഞ്ഞു മാളികയുടെ കിഴക്കേവശത്തെത്തി. അവിടെ ഭിത്തിയിൽ പിടിപ്പിച്ചിരുന്ന പൈപ്പുകൾക്കിടയിലൂടെ ഇഴഞ്ഞു മുകളിലേക്ക് കയറി, ആദി കിടക്കുന്ന മുറിയുടെ ജനാലപടിയിലെത്തി. തുറന്നു കിടന്ന ജനാലയിലൂടെ ആ സർപ്പം ഉള്ളിലേക്ക് ഇഴഞ്ഞു കൊണ്ട് ആദി കിടക്കുന്ന കട്ടിൽ കാലിനു മുകളിലൂടെ ഇഴഞ്ഞു കൊണ്ട് കിടക്കയിൽ വന്നിരുന്നു.

ആദിയുടെ ശിരസ്സിനു സമീപം വന്ന ആ സുവർണ്ണ നാഗം പത്തി വിടർത്തിയവനെ നോക്കി.

അന്നേരം

ആദിയുടെ മുറിയിലെ അലമാര തന്നെ തുറന്നു.

അവൻ്റെ ബാഗിൽ സൂക്ഷിച്ചിരുന്ന നാഗമണി പ്രകാശിക്കാൻ തുടങ്ങി.

ആ നാഗം താഴേക്ക് ഇഴഞ്ഞു കൊണ്ട് ആ അലമാരയുടെ മുന്നിലെത്തി.

അലമാരയുടെ ഉള്ളിലേക്ക് കയറി.

അലമാരയുടെ വാതിൽ തന്നെയടഞ്ഞു.

ഉറക്കത്തിൽ ആദി ചിരിക്കുകയായിരുന്നു.

അഞ്ചുവയസ്സുള്ള കുഞ്ഞായ അപ്പു.

അവൻ അചല മുത്തശ്ശിയുടെയും ത്രിലോകരുദ്രൻ മുത്തശന്റെയും കൈ പിടിച്ചു കൊണ്ട് നടക്കുകയാണ്,

വേമവരവും ഗംഗമ്മഗൊണ്ടയും ഹനുമന്താപ്പെട്ടും ഒക്കെ അവർ നടന്നുകാണുകയായിരുന്നു.

അവിടെ അഖാഡ ഭൂമിയിൽ വന്നപ്പോൾ മുത്തശ്ശൻ അവനെ കൈയിലെടുത്തു കൊണ്ട് അവിടെയുള്ള വജ്രാ൦ഗബലി കൽവിഗ്രഹത്തിനു മുന്നിൽ കൊണ്ട് വന്നു നിർത്തി അവനെ തൊഴുവിപ്പിച്ചു.

അതിനു ശേഷം അഖാഡ യിലെ കളത്തിൽ നിന്ന് ആ മണ്ണ് അവന്റെ നെറ്റിയിലും നെഞ്ചിലും പുരട്ടി.

അവിടെ നിന്നും നടന്നുകൊണ്ട് എവിടെഎന്നറിയാത്ത ഒരിടത്തേക്ക് ചെന്നു.അവിടെ പഴയ കാല മാതൃകയിൽ പണിത ഒരു വലിയ ഇരുനില വീട് കണ്ടു.

അപ്പുവിനെയും കൂട്ടി മുത്തശ്ശനും മുത്തശ്ശിയും പടിപ്പുര കടന്നു കൊണ്ടാ വീട്ടിലേക്ക് നടന്നു.

ആ വീട്ടിന്റെ വാതിൽ ആരോ ഉള്ളിൽ നിന്നും തുറന്നു പുറത്തേക്ക് വന്നു.

ജഗന്നാഥൻ

സിവെല്ലൂരി ജഗന്നാഥ റെഡ്ഢി.

മുത്തശ്ശനും മുത്തശ്ശിയും കുഞ്ഞപ്പുവും ജഗന്നാഥനെ നോക്കിചിരിച്ചു കൊണ്ട് അവർ മൂവരും ആ വീടിന്റെ ഉള്ളിലേക്ക് കയറി.

മുത്തശ്ശന്റെ ഒക്കത്തിരുന്നു കൊണ്ട് കുഞ്ഞപ്പു പുറത്തേക്ക് നോക്കി.

പുറത്തെ തുളസി തറയ്ക്ക് സമീപം നിന്നിരുന്ന  ജഗന്നാഥ റെഡ്ഢിയുടെ രുപത്തിന് പരിവര്‍ത്തനം സംഭവിച്ചു തുടങ്ങി.

രൂപമാറ്റം സംഭവിച്ചു കൊണ്ട് ജഗന്നാഥൻഒരു സുവർണ്ണനാഗമായി മാറി.ശിരസിൽ ഉജ്ജ്വലമായ പ്രകാശം പൊഴിക്കുന്ന നാഗമണി ചൂടിയ ഒരു സുവർണ്ണ നാഗം.

ആ ഉറക്കത്തിൽ നിന്നുമുണരാതെ ആദി അവന്റെ ഉറക്കം തുടർന്നുകൊണ്ടിരുന്നു.

(തുടരും) 

 

ആദിയും വേമാവരവും തമ്മിൽ ബന്ധമുണ്ട്.
എന്ന് ഏറെ കുറെ നിങ്ങൾക്കു ഐഡിയ കിട്ടി കാണും
അടുത്ത ഭാഗത്തിൽ അത് ക്ലിയർ ആക്കുന്നതായിരിക്കും.

അടുത്ത പബ്ലിഷിങ് എഡിറ്റിങ് കഴിയുന്ന മുറക്ക്

വരുന്ന തിങ്കൾ / ചൊവ്വ

അടുത്ത രണ്ടു ചാപ്റ്ററുകൾ അല്പം ശോകമായിരിക്കും.
29 & 30. അത് വായിച്ചിട്ട് പിന്നെ പരിഭവപ്പെടാതെയിരിക്കാൻ നേരത്തെ പറഞ്ഞു എന്ന് മാത്രം.

അത് കഴിഞ്ഞാ പിന്നെ എല്ലാം നയനാർമയം.
ശംഭോ മഹാദേവ

 

Recent Stories

The Author

412 Comments

  1. വിനോദ് കുമാർ ജി ❤

    🕉️🕉️🕉️🕉️🕉️🕉️🕉️🕉️

  2. വിഷ്ണു ⚡

    ഈ ഭാഗവും ഇപ്പൊ വായിച്ച് തീർന്നു.ഇതിൽ ഒട്ടും പ്രതീക്ഷിക്കാതെ വന്ന ട്വിസ്റ്റ് ആയിരുന്നു ജഗന്നാഥൻ.സത്യം പറഞാൽ ആദ്യം നീരു വരുന്നത് മുതൽ അവളുടെ ഓരോ പെരുമാറ്റവും വെച്ച് അവൾക് എന്തോ ഒരു താല്പര്യം കുറവ് കല്യാണത്തിൽ ഉണ്ടെന്ന് എനിക്ക് തോന്നിയിരുന്നു.അതെന്താണെന്ന് മാത്രം അപ്പോ കിട്ടിയില്ല

    അതേപോലെ ആദ്യത്തെ കാളയോട്ടം.കഴിഞ്ഞ ഭാഗം അങ്ങനെ നിർത്തിയത് കൊണ്ട് ഈ ഭാഗത്ത് തുടക്കം പെട്ടെന്ന് വായിക്കണം എന്ന് തോന്നി.അതുകൊണ്ട് വേഗം തന്നെ വന്നതാണ്.ശരിക്ക് ആദി ആ കാള വണ്ടിയുടെ ഒരു വശം ഉയർത്തി പിടിച്ച് ഓടുന്നത് ഒക്കെ വെറുതെ രോമാഞ്ചം ആയിരുന്നു.

    പിന്നെ അവസാനം ജഗന്നാഥൻ അവൻ്റെ ജീവിതം പറയുന്ന സീൻ.ഒട്ടും പ്രതീക്ഷിക്കാതെ ഒരു മാറ്റം.ആദ്യം കേട്ടപ്പോൾ അവൻ അഭിനയിക്കുകയാണ് എന്നാണ് തോന്നിയത്.ശേരിക്ക് പറഞാൽ അവനിൽ കണ്ടത് പഴയ ആദിയെ തന്നെയാണ്.ആധിയുടെ അതേ റെഫറൻസ് പോലെ.ജീവിതവും, മാടിനെ പോലെ പണിയെടുത്ത് എല്ലാം വായിച്ചപ്പോ ഓർമ വന്നത് പണ്ട് ആദി പാലിയത്ത് കഷ്ടപ്പെടുന്നത് ആണ്.അതുപോലെ അവൻ്റെ അമ്മയെ കുറിച്ച് പറയുന്നത് കേട്ടപ്പോൾ തോന്നിയത് ലക്ഷ്മിയമ്മയെ ആണ്.ശെരിക്കും അത് വായിച്ചപ്പോൾ ഒരു നല്ല സങ്കടം ആയി.ഒരു ഭാഗത്ത് ആദി അനുഭവിച്ച സങ്കടം അതിൻ്റെ കൂടെ ജഗന്നാഥൻ അനുഭവിച്ചതും എല്ലാം കേട്ടപ്പോൾ ശേരികു നല്ല സങ്കടം തോന്നി.അപ്പോ അടുത്ത രണ്ടു ഭാഗത്ത് നല്ല പണി ഉണ്ട് എന്നല്ലേ മുന്നറിയിപ്പ് തന്നത്.എന്തായാലും അടുത്തതിൽ കാണാം

    സ്നേഹം
    ❤️😍

  3. ❤️❤️❤️❤️

  4. Ɒ𝝽ᙢ⚈Ƞ Ҡ𝖏𝞜𝙜‐𝘿𝞳

    ഇപ്പൊ 27 വരെ വായിച്ചു…
    ഇനി ഇത് നാളെ വായിക്കാം
    നിങ്ങക്കൊള്ള കമെന്റ് 1000 വേർഡ് ആയിട്ടുണ്ട് 😌 ഏത് പാർട്ടിൽ ഇടണമെന്ന് പറഞ്ഞാ മതി….. എല്ലാം ഒന്നിച്ചേ തരു…. ഓരോന്നിൽ ഇട്ടിട്ട് പോകാൻ പറ്റില്ല 😋😋

    1. അപ്പൊ ആ കമെന്റ് ഇട്ടാൽ അപരാജിതൻ wall തകർന്ന് പോകില്ലേ മല്ലയാ 😱

    2. ഒരു കഥ ആയിട്ടങ്ങു പ്രഖ്യപിക്കരുതോ

  5. 👑സിംഹരാജൻ

    ഹർഷാപ്പി ❤️🖤,

    ശംഭോ മഹാദേവ….

    ❤️🖤❤️🖤

  6. 👍👍👍❤️❤️❤️

  7. Awesome writing man … Oru quality OTT serice aakan olla story depth oke ond. Pakka talanted aanu than. Next part poyi vayikatte enna

  8. ജഗന്നാഥ റെഡ്‌ഡി കരയിപ്പിച്ചു കളഞ്ഞു പലതും ഓർമവന്നു…. ചരിത്ര താളുകൾ ഇനിയും തുറക്കപ്പെടട്ടെ….

  9. ശരിക്കും കഥ ഇപ്പോഴും എവിടെയും എത്താത്ത ഫീൽ..ഇനിയും കുറെയധികം പറയാൻ ഉള്ളത് പോലെ..കാരണം ഇനിയും കുറെ കാര്യങ്ങൾ ലിങ്ക് ചെയ്യാൻ ഉണ്ട്..

    കുറെ വില്ലന്മാർ ഉണ്ട്..കുറെ പേരെ രക്ഷിക്കാൻ ഉണ്ട്..

    അപ്പൊ കഥ ഇനിയും ബാക്കി ആണ് 🔥🔥🔥🔥

  10. ❤️🔥

  11. Karthiveerarjunan dillan

    സൂപ്പർ പൊളിച്ചു ഈ ഭാഗവും എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടു ♥️❤❤️💜💙💚💛🧡

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com