അപരാജിതന്‍ 28 [Harshan] 9777

പെട്ടെന്നായിരുന്നു

ജഗന്നാഥൻ ആ തോക്കി൯ കുഴലിൽ മുറുകെപിടിച്ചു

തന്‍റെ നെറ്റിയിലേക്ക് മുട്ടിച്ചു.

വിറക്കുന്ന ശബ്ദത്തോടെ പറഞ്ഞു.

“കൊല്ലെടാ ,,,,കൊല്ലെടാ എന്നെ ,,, എന്നെ കൊന്നേ നീ ഇവിടെനിന്ന് പോകാവൂ ,,,,’കൊല്ല് ,,,,കൊല്ലെന്നേ ,,, ”

അയാളിൽ ഭയം ലവലേശം ഉണ്ടായിരുന്നില്ല.

ശക്തിയിൽ ശ്വാസം എടുത്തു.

അയാൾ കൈ കൊണ്ട് മുഖത്തുള്ള ചോരയും വിയർപ്പും തുടച്ചു.

ആദി അങ്ങനെയൊരു പെരുമാറ്റം പ്രതീക്ഷിച്ചിരുന്നില്ല.

ജഗന്നാഥന്‍റെ കണ്ണുകള്‍ ഇമ വെട്ടാതെ ആദിയെ നോക്കിനിന്നു.

“ഇന്ന് ആ ആഭരണങ്ങൾ അമ്പലത്തിൽ പൂജിക്കും ,,നാളെ അവളുടെ വിവാഹവും നടക്കും ,, ഇതൊന്നും സഹിക്കാൻ എനിക്കാവില്ല ,,,ഇവിടേയിപ്പോ ആരുമില്ല ,, എന്നെ വേഗം കൊല്ല് ,,, കൊല്ലെടാ  ”

ജഗന്നാഥൻ കുഴൽ വീണ്ടും നെറ്റിയിൽ മുട്ടിച്ചു

ആദി വേഗം അയാളുടെ നെറ്റിയിൽ നിന്നും തോക്കു മാറ്റി

“എന്താ കൊല്ലണ്ടേ ,,,?” അയാൾ ചോദിച്ചു

എന്നിട്ടു ശ്വാസം ദീർഘമായി എടുത്തു.

ആദി തോക്കിന്‍റെ പാത്തി നിലത്തു മുട്ടിച്ചു കുഴലിൽ പിടിച്ചു നിന്നു

“നിനക്കൊന്നും സ്നേഹത്തിന്‍റെ വിലയറിയില്ലെടാ ,,, ഒട്ടുമറിയില്ല ,, ”

അയാൾ ക്ഷീണത്തോടെ പറഞ്ഞു

ആദിയുടെ മുഖത്തു ഒരു പുച്ഛമായിരുന്നു

തനിക്ക് അറിയാത്ത താൻ മനസ്സിൽ കൊണ്ട് നടക്കാത്ത എന്ത് സ്നേഹമാണ് ഈ മാനംകെട്ടവന് പറയാനുള്ളത് എന്ന ഭാവത്തോടെ

ആദിയുടെ മുഖത്തെ പുച്ഛഭാവം നോക്കി ജഗന്നാഥ൯ ചോരയൊലിക്കുന്ന മുഖത്തോടെ പുഞ്ചിരിച്ചു.

“നിനക്കെന്തു യോഗ്യതയുണ്ട് ,,ആ പൊന്നുപോലുള്ള പെൺകുട്ടിയെ പ്രേമിക്കാൻ .. സ്നേഹിക്കുന്നു എന്ന് പറയുന്ന പെണ്ണിന്‍റെ കഴുത്തിൽ കത്തി വെച്ച് ഭയപ്പെടുത്തുന്ന നിനക്ക് എന്ത് യോഗ്യതയുണ്ട് ,,അവളെ സ്വന്തമാക്കാൻ ,, നാണം കെട്ട നായ,,,”

ജഗന്നാഥൻ ഒന്ന് ചിരിച്ചു

Updated: December 14, 2021 — 12:06 pm

412 Comments

  1. വിനോദ് കുമാർ ജി ❤

    ?️?️?️?️?️?️?️?️

  2. വിഷ്ണു ⚡

    ഈ ഭാഗവും ഇപ്പൊ വായിച്ച് തീർന്നു.ഇതിൽ ഒട്ടും പ്രതീക്ഷിക്കാതെ വന്ന ട്വിസ്റ്റ് ആയിരുന്നു ജഗന്നാഥൻ.സത്യം പറഞാൽ ആദ്യം നീരു വരുന്നത് മുതൽ അവളുടെ ഓരോ പെരുമാറ്റവും വെച്ച് അവൾക് എന്തോ ഒരു താല്പര്യം കുറവ് കല്യാണത്തിൽ ഉണ്ടെന്ന് എനിക്ക് തോന്നിയിരുന്നു.അതെന്താണെന്ന് മാത്രം അപ്പോ കിട്ടിയില്ല

    അതേപോലെ ആദ്യത്തെ കാളയോട്ടം.കഴിഞ്ഞ ഭാഗം അങ്ങനെ നിർത്തിയത് കൊണ്ട് ഈ ഭാഗത്ത് തുടക്കം പെട്ടെന്ന് വായിക്കണം എന്ന് തോന്നി.അതുകൊണ്ട് വേഗം തന്നെ വന്നതാണ്.ശരിക്ക് ആദി ആ കാള വണ്ടിയുടെ ഒരു വശം ഉയർത്തി പിടിച്ച് ഓടുന്നത് ഒക്കെ വെറുതെ രോമാഞ്ചം ആയിരുന്നു.

    പിന്നെ അവസാനം ജഗന്നാഥൻ അവൻ്റെ ജീവിതം പറയുന്ന സീൻ.ഒട്ടും പ്രതീക്ഷിക്കാതെ ഒരു മാറ്റം.ആദ്യം കേട്ടപ്പോൾ അവൻ അഭിനയിക്കുകയാണ് എന്നാണ് തോന്നിയത്.ശേരിക്ക് പറഞാൽ അവനിൽ കണ്ടത് പഴയ ആദിയെ തന്നെയാണ്.ആധിയുടെ അതേ റെഫറൻസ് പോലെ.ജീവിതവും, മാടിനെ പോലെ പണിയെടുത്ത് എല്ലാം വായിച്ചപ്പോ ഓർമ വന്നത് പണ്ട് ആദി പാലിയത്ത് കഷ്ടപ്പെടുന്നത് ആണ്.അതുപോലെ അവൻ്റെ അമ്മയെ കുറിച്ച് പറയുന്നത് കേട്ടപ്പോൾ തോന്നിയത് ലക്ഷ്മിയമ്മയെ ആണ്.ശെരിക്കും അത് വായിച്ചപ്പോൾ ഒരു നല്ല സങ്കടം ആയി.ഒരു ഭാഗത്ത് ആദി അനുഭവിച്ച സങ്കടം അതിൻ്റെ കൂടെ ജഗന്നാഥൻ അനുഭവിച്ചതും എല്ലാം കേട്ടപ്പോൾ ശേരികു നല്ല സങ്കടം തോന്നി.അപ്പോ അടുത്ത രണ്ടു ഭാഗത്ത് നല്ല പണി ഉണ്ട് എന്നല്ലേ മുന്നറിയിപ്പ് തന്നത്.എന്തായാലും അടുത്തതിൽ കാണാം

    സ്നേഹം
    ❤️?

  3. ❤️❤️❤️❤️

  4. Ɒ?ᙢ⚈Ƞ Ҡ???‐??

    ഇപ്പൊ 27 വരെ വായിച്ചു…
    ഇനി ഇത് നാളെ വായിക്കാം
    നിങ്ങക്കൊള്ള കമെന്റ് 1000 വേർഡ് ആയിട്ടുണ്ട് ? ഏത് പാർട്ടിൽ ഇടണമെന്ന് പറഞ്ഞാ മതി….. എല്ലാം ഒന്നിച്ചേ തരു…. ഓരോന്നിൽ ഇട്ടിട്ട് പോകാൻ പറ്റില്ല ??

    1. അപ്പൊ ആ കമെന്റ് ഇട്ടാൽ അപരാജിതൻ wall തകർന്ന് പോകില്ലേ മല്ലയാ ?

    2. ഒരു കഥ ആയിട്ടങ്ങു പ്രഖ്യപിക്കരുതോ

  5. ?സിംഹരാജൻ

    ഹർഷാപ്പി ❤️?,

    ശംഭോ മഹാദേവ….

    ❤️?❤️?

  6. ???❤️❤️❤️

  7. Awesome writing man … Oru quality OTT serice aakan olla story depth oke ond. Pakka talanted aanu than. Next part poyi vayikatte enna

  8. ജഗന്നാഥ റെഡ്‌ഡി കരയിപ്പിച്ചു കളഞ്ഞു പലതും ഓർമവന്നു…. ചരിത്ര താളുകൾ ഇനിയും തുറക്കപ്പെടട്ടെ….

  9. ശരിക്കും കഥ ഇപ്പോഴും എവിടെയും എത്താത്ത ഫീൽ..ഇനിയും കുറെയധികം പറയാൻ ഉള്ളത് പോലെ..കാരണം ഇനിയും കുറെ കാര്യങ്ങൾ ലിങ്ക് ചെയ്യാൻ ഉണ്ട്..

    കുറെ വില്ലന്മാർ ഉണ്ട്..കുറെ പേരെ രക്ഷിക്കാൻ ഉണ്ട്..

    അപ്പൊ കഥ ഇനിയും ബാക്കി ആണ് ????

  10. ❤️?

  11. Karthiveerarjunan dillan

    സൂപ്പർ പൊളിച്ചു ഈ ഭാഗവും എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടു ♥️❤❤️?????

Comments are closed.