അപരാജിതന്‍ 28 [Harshan] 9774

അവൻ തല കുലുക്കി ഓരോ കാര്യങ്ങൾക്കായി ഓടി.

ആറര ആയപ്പോൾ റെഡ്ഢി മുത്തശ്ശനും ആദിയും അത്യാവശ്യത്തിനു പുറത്തേക്കിറങ്ങി.

ഹാളിൽ നിരുപമയടക്കം എല്ലാവരും ഇരിക്കുകയാണ് മാമിമാരും കൊച്ചുമക്കളും മുത്തശിയും എല്ലാവരും

അവിടെ ഫോട്ടോ എടുക്കലും മറ്റുമാണ്

ജഗന്നാഥനും അവരുടെ ഇടയിൽ കയറി ഫോട്ടോ ഒക്കെ എടുത്തു.

പക്ഷെ എല്ലാരും ഒൻപതു മണിക്ക് അവൻ പോകുന്ന കാര്യത്തിൽ വിഷമത്തിലും ആയിരുന്നു.

അവരതു അവനോടു പറയുകയും ചെയ്തു

അവൻ ജാനകി മുത്തശ്ശി ഇരിക്കുന്നയിടത്തു ചെന്നു

അവരുടെ ഒപ്പമിരുന്നു

അവർ അവനെ ചേർത്ത് പിടിച്ചു നെറ്റിയിൽ ഒരു മുത്തം കൊടുത്തു

അവൻ അവരുടെ കൈ പിടിച്ചു മെല്ലെ തലോടി കൊണ്ട് പറഞ്ഞു

“ഒരു കാര്യം പറഞ്ഞാ സാധിച്ചു തരോ ..?”

അവർ എന്താ വേണ്ടത് എന്ന് ചോദിച്ചു

“ഒൻപതു മണി കഴിഞ്ഞാൽ പിന്നെ ഞാൻ ഇവിടത്തെ ആരുമല്ലാതെയാകില്ലേ ?”

അതുകേട്ടു അവരുടെ മുഖമൊന്നു വാടി

“എന്താന്ന് വെച്ചാ ,, നിങ്ങളെയൊക്കെ പിരിഞ്ഞു പോകുന്നതോർക്കുമ്പോ ആകെ ഒരു സങ്കടം ,, മുത്തശ്ശി പറഞ്ഞാ എന്തായാലും മുത്തശ്ശൻ കേൾക്കും ,, നാളെ മുതല് ഞാൻ പണ്ട് ചെയ്ത ആ മാടിനെ നോക്കുന്ന വേല ചെയ്തോട്ടെ ,, അതാകുമ്പോ ഞാൻ ഇവിടെ തൊഴുത്തിൽ ഉണ്ടാകുമല്ലോ ,, നിങ്ങളെയൊക്കെ എന്നും കാണാല്ലോ ,, ”

അവരതു കേട്ട് സങ്കടത്തോടെ അവനെ കെട്ടി പിടിച്ചു കരഞ്ഞു

“കരയാൻ പറഞ്ഞതല്ല,,, ആകെ ഒരു സങ്കടം ,,,വാച്ചില് സമയം നോക്കി ഇരിക്ക്യാ …ഒൻപതു മണി കഴിഞ്ഞാ എന്റെ അമ്മയും ഇവിടത്തെ ആരുമല്ലാതെയാകില്ലേ ,,അതൊക്കെ ഓർക്കുമ്പോ ഉള്ളിലൊക്കെ ഒരു ഭാരം പോലെ , മുത്തശ്ശി ”

അവനതു പറഞ്ഞപ്പോൾ അവൻ്റെ മാമിമാരും വിഷമത്തോടെ അവനു ചുറ്റും കൂടി .

“കാശൊന്നും തരണ്ട,ജീവിതകാല൦ മൊത്തം അങ്ങനെ കഴിഞ്ഞോളാ൦ , എല്ലാ പണിയും എടുത്തോളാ൦ , നിങ്ങളെയൊക്കെ പിരിയാനാകാത്തകൊണ്ടാ ”

അവൻ  കൂടുതലൊന്നും പറയാനാകാതെ അവിടെ നിന്നും എഴുന്നേറ്റ് നടന്നു.

എല്ലാവരും വിതുമ്പുകയായിരുന്നു.

എട്ടേ മുക്കാൽ ആയി

എല്ലാവരും ഒരുപാട് വിഷമത്തിൽ തന്നെയായിരുന്നു.

അവൻ എല്ലാവരോടും കെട്ടിപ്പിടിച്ചും കൈ പിടിച്ചും ഒരുപാട് സന്തോഷവും സങ്കടവുമൊക്കെ പങ്കു വെച്ചു.അവന്‍റെ അമ്മയുടെ സഹോദരന്‍മാര്‍ക്കായിരുന്നു ഏറെ വിഷമം, അടുത്തറിഞ്ഞപ്പോള്‍ തങ്ങളുടെ അനന്തിരവന്‍ അത്രമേല്‍ സാധുവാണെന്ന തിരിച്ചറിവ് അവരുടെയൊക്കെ ഉള്ള് നല്ല പോലെ നോവിപ്പിച്ചുകൊണ്ടിരുന്നു.

ഒടുവിൽ ഒൻപത് ആകാൻ ഒരു മിനിറ്റുള്ളപ്പോൾ റെഡ്ഢി മുത്തശന്‍റെ മുന്നിലെത്തി

അദ്ദേഹത്തെ കാൽ തൊട്ടു വന്ദിച്ചു

ചെയ്തു പോയ എല്ലാ പിഴകൾക്കും മാപ്പ് ചോദിച്ചു

അദ്ദേഹം അവനെ കെട്ടിപിടിച്ചു

Updated: December 14, 2021 — 12:06 pm

412 Comments

  1. വിനോദ് കുമാർ ജി ❤

    ?️?️?️?️?️?️?️?️

  2. വിഷ്ണു ⚡

    ഈ ഭാഗവും ഇപ്പൊ വായിച്ച് തീർന്നു.ഇതിൽ ഒട്ടും പ്രതീക്ഷിക്കാതെ വന്ന ട്വിസ്റ്റ് ആയിരുന്നു ജഗന്നാഥൻ.സത്യം പറഞാൽ ആദ്യം നീരു വരുന്നത് മുതൽ അവളുടെ ഓരോ പെരുമാറ്റവും വെച്ച് അവൾക് എന്തോ ഒരു താല്പര്യം കുറവ് കല്യാണത്തിൽ ഉണ്ടെന്ന് എനിക്ക് തോന്നിയിരുന്നു.അതെന്താണെന്ന് മാത്രം അപ്പോ കിട്ടിയില്ല

    അതേപോലെ ആദ്യത്തെ കാളയോട്ടം.കഴിഞ്ഞ ഭാഗം അങ്ങനെ നിർത്തിയത് കൊണ്ട് ഈ ഭാഗത്ത് തുടക്കം പെട്ടെന്ന് വായിക്കണം എന്ന് തോന്നി.അതുകൊണ്ട് വേഗം തന്നെ വന്നതാണ്.ശരിക്ക് ആദി ആ കാള വണ്ടിയുടെ ഒരു വശം ഉയർത്തി പിടിച്ച് ഓടുന്നത് ഒക്കെ വെറുതെ രോമാഞ്ചം ആയിരുന്നു.

    പിന്നെ അവസാനം ജഗന്നാഥൻ അവൻ്റെ ജീവിതം പറയുന്ന സീൻ.ഒട്ടും പ്രതീക്ഷിക്കാതെ ഒരു മാറ്റം.ആദ്യം കേട്ടപ്പോൾ അവൻ അഭിനയിക്കുകയാണ് എന്നാണ് തോന്നിയത്.ശേരിക്ക് പറഞാൽ അവനിൽ കണ്ടത് പഴയ ആദിയെ തന്നെയാണ്.ആധിയുടെ അതേ റെഫറൻസ് പോലെ.ജീവിതവും, മാടിനെ പോലെ പണിയെടുത്ത് എല്ലാം വായിച്ചപ്പോ ഓർമ വന്നത് പണ്ട് ആദി പാലിയത്ത് കഷ്ടപ്പെടുന്നത് ആണ്.അതുപോലെ അവൻ്റെ അമ്മയെ കുറിച്ച് പറയുന്നത് കേട്ടപ്പോൾ തോന്നിയത് ലക്ഷ്മിയമ്മയെ ആണ്.ശെരിക്കും അത് വായിച്ചപ്പോൾ ഒരു നല്ല സങ്കടം ആയി.ഒരു ഭാഗത്ത് ആദി അനുഭവിച്ച സങ്കടം അതിൻ്റെ കൂടെ ജഗന്നാഥൻ അനുഭവിച്ചതും എല്ലാം കേട്ടപ്പോൾ ശേരികു നല്ല സങ്കടം തോന്നി.അപ്പോ അടുത്ത രണ്ടു ഭാഗത്ത് നല്ല പണി ഉണ്ട് എന്നല്ലേ മുന്നറിയിപ്പ് തന്നത്.എന്തായാലും അടുത്തതിൽ കാണാം

    സ്നേഹം
    ❤️?

  3. ❤️❤️❤️❤️

  4. Ɒ?ᙢ⚈Ƞ Ҡ???‐??

    ഇപ്പൊ 27 വരെ വായിച്ചു…
    ഇനി ഇത് നാളെ വായിക്കാം
    നിങ്ങക്കൊള്ള കമെന്റ് 1000 വേർഡ് ആയിട്ടുണ്ട് ? ഏത് പാർട്ടിൽ ഇടണമെന്ന് പറഞ്ഞാ മതി….. എല്ലാം ഒന്നിച്ചേ തരു…. ഓരോന്നിൽ ഇട്ടിട്ട് പോകാൻ പറ്റില്ല ??

    1. അപ്പൊ ആ കമെന്റ് ഇട്ടാൽ അപരാജിതൻ wall തകർന്ന് പോകില്ലേ മല്ലയാ ?

    2. ഒരു കഥ ആയിട്ടങ്ങു പ്രഖ്യപിക്കരുതോ

  5. ?സിംഹരാജൻ

    ഹർഷാപ്പി ❤️?,

    ശംഭോ മഹാദേവ….

    ❤️?❤️?

  6. ???❤️❤️❤️

  7. Awesome writing man … Oru quality OTT serice aakan olla story depth oke ond. Pakka talanted aanu than. Next part poyi vayikatte enna

  8. ജഗന്നാഥ റെഡ്‌ഡി കരയിപ്പിച്ചു കളഞ്ഞു പലതും ഓർമവന്നു…. ചരിത്ര താളുകൾ ഇനിയും തുറക്കപ്പെടട്ടെ….

  9. ശരിക്കും കഥ ഇപ്പോഴും എവിടെയും എത്താത്ത ഫീൽ..ഇനിയും കുറെയധികം പറയാൻ ഉള്ളത് പോലെ..കാരണം ഇനിയും കുറെ കാര്യങ്ങൾ ലിങ്ക് ചെയ്യാൻ ഉണ്ട്..

    കുറെ വില്ലന്മാർ ഉണ്ട്..കുറെ പേരെ രക്ഷിക്കാൻ ഉണ്ട്..

    അപ്പൊ കഥ ഇനിയും ബാക്കി ആണ് ????

  10. ❤️?

  11. Karthiveerarjunan dillan

    സൂപ്പർ പൊളിച്ചു ഈ ഭാഗവും എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടു ♥️❤❤️?????

Comments are closed.