അപരാജിതന്‍ 28 [Harshan] 9774

“പണ്ടെന്നെ നീരു നാഥുന്നാ വിളിച്ചു കൊണ്ടിരുന്നത് , അന്നൊക്കെ എന്നെ ഒരുപാട് ഇഷ്ടമായിരുന്നു, എന്നെ മാമൻ ഇവിടെ നിന്നും തല്ലി പുറത്താക്കിയപ്പോൾ ഒരുപാട് കരഞ്ഞു കൊണ്ട് ആ ഗേറ്റ് വരെ ഓടി വന്നിരുന്നു , എനിക്കൊക്കെ ഓർമ്മയുണ്ട് , പണ്ട് എൻ്റെ ‘അമ്മ പറഞ്ഞു തന്നിട്ടുണ്ട് , ഒരാള് മറ്റൊരാൾക്ക് വേണ്ടി കരയുന്നത് , ഇഷ്ടമുള്ളൊണ്ടാ എന്ന് , അപ്പൊ ഞാനും വിചാരിച്ചു എന്നെ ഒരുപാട് ഇഷ്ടായിരിക്കുമെന്ന് ”

ജഗന്നാഥൻ ഉള്ളിലെ നോവ് മറച്ചു പിടിച്ചു കൊണ്ട് ചിരിച്ചു.

കൂടുതൽ സംസാരിക്കാൻ നില്കാതെ അവിടെ നിന്നും അവൻ പിന്തിരിഞ്ഞു. വേഗമുള്ള ആ പോക്കില്‍ അവന്‍ കണ്ണ് തുടക്കുന്നതും നീരുവിന് കാണാമായിരുന്നു.

ആ കുടുംബത്തിലെ എല്ലാവരും അവനുമായി നല്ല സ്നേഹത്തിൽ എത്തിയിരുന്നു.

പ്രത്യേകിച്ചും മാമിമാരും കുട്ടികളും എല്ലാവരും

എല്ലാരേയും ചിരിപ്പിച്ചും സന്തോഷിപ്പിച്ചും ഒക്കെ അവൻ നേരം കളഞ്ഞു

ഇടക്കവ൯ ആദിയുടെ അടുത്തു വരും

” സമയം പോകുമ്പോ പേടിയാ ,, ഒൻപതു മണിയായാൽ പിന്നെ ഞാൻ ഇവർക്കൊക്കെ അന്യനാവില്ലെ? ഇനിയൊരിക്കലും ഈ സന്തോഷം എനിക്കുണ്ടാവില്ലല്ലോ,,,” ഇടറുന്ന ശബ്ദത്തോടെ അവൻ പറഞ്ഞു

ആദിക്ക് ആരോടും ഒന്നും പറയാനാകാത്ത അവസ്ഥയായി പോയി

ശരിക്കും സങ്കട൦ വരുന്നു.

അവൻ വേഗം ആരും കാണാതെ പുറത്തുള്ള വാഷ് ബേസിന്‍റെ അടുത്ത് പോയി പൈപ്പ് തുറന്നു

കൈയിൽ വെള്ളം എടുത്തു മുഖം കഴുകി കൊണ്ടിരുന്നു

ഓരോ കാര്യങ്ങൾ ശ്രദ്ധിച്ചു നടന്നു ഒടുവിൽ സമയം ആറുമണിയായി.

അപ്പോളാണ് ജഗന്നാഥൻ ഓർത്തത്

ഒൻപതു മണി വരെയേ തന്‍റെ സമയമുള്ളൂ

അത് കഴിഞ്ഞൊരു മണിക്കൂർ കഴിഞ്ഞാണ് നീരുവിന്‍റെ കല്യാണം

അത് കൂടാൻ തനിക്ക് ക്ഷണമില്ല.

അവൻ വേഗം പുറത്തു ആരോടോ സംസാരിച്ചു കൊണ്ട് നിൽക്കുന്ന മുത്തശ്ശന്‍റേ അടുത്ത ചെന്നു

കാര്യം പറഞ്ഞു

“മുത്തശ്ശാ ,,,, നീരുവിന്‍റെ കല്യാണത്തില്‍ ഞാനും പങ്കെടുത്തോട്ടെ ,,?,”

അദ്ദേഹം അവനെയൊന്നു നോക്കി

“ഒന്പതു കഴിഞ്ഞാല്‍ ഞാന്‍ പിന്നെ സിവെല്ലൂരി ജഗന്നാഥ റെഡ്ഡിയല്ലാതെ

യാകില്ലേ ?, അടുത്തൊന്നും നിക്കില്ല മുത്തശ്ശാ,,,ദൂരെ മാറിനിന്നോളാം,,നിങ്ങടെയൊന്നും കണ്ണിന്‍മുന്നില് പോലും വരില്ല,, എന്നാലും എന്‍റെ നീരൂന്‍റെ കല്യാണം എനിക്കൊന്ന് കാണണം “ ഒരു തേങ്ങലോടെ അവന്‍ പറഞ്ഞു.

“നീരൂനെ എനിക്കൊരുപാട് ഇഷ്ടായിരുന്നു മുത്തശ്ശാ ,ഓര്‍മ്മ വെച്ച കാലം മുതലേ ഈ നെഞ്ചില് കൊണ്ട് നടന്നതാ ,, അതോണ്ടാ “

സിവേല്ലൂരി ഗോവിന്ദ റെഡ്ഡി ശിരസ് കുലുക്കി

പന്തലിന്‍റെ ഏറ്റവും പുറകിൽ കയറു കെട്ടി ബെഞ്ചുകള്‍ ഇട്ടിട്ടുണ്ട് , അദ്ദേഹം അവനെ അത് ചൂണ്ടി കാട്ടി.

“അവിടെ ഇരിക്കണം ”

അവനതു കേട്ട് ഒരുപാട് സന്തോഷമായി

Updated: December 14, 2021 — 12:06 pm

412 Comments

  1. വിനോദ് കുമാർ ജി ❤

    ?️?️?️?️?️?️?️?️

  2. വിഷ്ണു ⚡

    ഈ ഭാഗവും ഇപ്പൊ വായിച്ച് തീർന്നു.ഇതിൽ ഒട്ടും പ്രതീക്ഷിക്കാതെ വന്ന ട്വിസ്റ്റ് ആയിരുന്നു ജഗന്നാഥൻ.സത്യം പറഞാൽ ആദ്യം നീരു വരുന്നത് മുതൽ അവളുടെ ഓരോ പെരുമാറ്റവും വെച്ച് അവൾക് എന്തോ ഒരു താല്പര്യം കുറവ് കല്യാണത്തിൽ ഉണ്ടെന്ന് എനിക്ക് തോന്നിയിരുന്നു.അതെന്താണെന്ന് മാത്രം അപ്പോ കിട്ടിയില്ല

    അതേപോലെ ആദ്യത്തെ കാളയോട്ടം.കഴിഞ്ഞ ഭാഗം അങ്ങനെ നിർത്തിയത് കൊണ്ട് ഈ ഭാഗത്ത് തുടക്കം പെട്ടെന്ന് വായിക്കണം എന്ന് തോന്നി.അതുകൊണ്ട് വേഗം തന്നെ വന്നതാണ്.ശരിക്ക് ആദി ആ കാള വണ്ടിയുടെ ഒരു വശം ഉയർത്തി പിടിച്ച് ഓടുന്നത് ഒക്കെ വെറുതെ രോമാഞ്ചം ആയിരുന്നു.

    പിന്നെ അവസാനം ജഗന്നാഥൻ അവൻ്റെ ജീവിതം പറയുന്ന സീൻ.ഒട്ടും പ്രതീക്ഷിക്കാതെ ഒരു മാറ്റം.ആദ്യം കേട്ടപ്പോൾ അവൻ അഭിനയിക്കുകയാണ് എന്നാണ് തോന്നിയത്.ശേരിക്ക് പറഞാൽ അവനിൽ കണ്ടത് പഴയ ആദിയെ തന്നെയാണ്.ആധിയുടെ അതേ റെഫറൻസ് പോലെ.ജീവിതവും, മാടിനെ പോലെ പണിയെടുത്ത് എല്ലാം വായിച്ചപ്പോ ഓർമ വന്നത് പണ്ട് ആദി പാലിയത്ത് കഷ്ടപ്പെടുന്നത് ആണ്.അതുപോലെ അവൻ്റെ അമ്മയെ കുറിച്ച് പറയുന്നത് കേട്ടപ്പോൾ തോന്നിയത് ലക്ഷ്മിയമ്മയെ ആണ്.ശെരിക്കും അത് വായിച്ചപ്പോൾ ഒരു നല്ല സങ്കടം ആയി.ഒരു ഭാഗത്ത് ആദി അനുഭവിച്ച സങ്കടം അതിൻ്റെ കൂടെ ജഗന്നാഥൻ അനുഭവിച്ചതും എല്ലാം കേട്ടപ്പോൾ ശേരികു നല്ല സങ്കടം തോന്നി.അപ്പോ അടുത്ത രണ്ടു ഭാഗത്ത് നല്ല പണി ഉണ്ട് എന്നല്ലേ മുന്നറിയിപ്പ് തന്നത്.എന്തായാലും അടുത്തതിൽ കാണാം

    സ്നേഹം
    ❤️?

  3. ❤️❤️❤️❤️

  4. Ɒ?ᙢ⚈Ƞ Ҡ???‐??

    ഇപ്പൊ 27 വരെ വായിച്ചു…
    ഇനി ഇത് നാളെ വായിക്കാം
    നിങ്ങക്കൊള്ള കമെന്റ് 1000 വേർഡ് ആയിട്ടുണ്ട് ? ഏത് പാർട്ടിൽ ഇടണമെന്ന് പറഞ്ഞാ മതി….. എല്ലാം ഒന്നിച്ചേ തരു…. ഓരോന്നിൽ ഇട്ടിട്ട് പോകാൻ പറ്റില്ല ??

    1. അപ്പൊ ആ കമെന്റ് ഇട്ടാൽ അപരാജിതൻ wall തകർന്ന് പോകില്ലേ മല്ലയാ ?

    2. ഒരു കഥ ആയിട്ടങ്ങു പ്രഖ്യപിക്കരുതോ

  5. ?സിംഹരാജൻ

    ഹർഷാപ്പി ❤️?,

    ശംഭോ മഹാദേവ….

    ❤️?❤️?

  6. ???❤️❤️❤️

  7. Awesome writing man … Oru quality OTT serice aakan olla story depth oke ond. Pakka talanted aanu than. Next part poyi vayikatte enna

  8. ജഗന്നാഥ റെഡ്‌ഡി കരയിപ്പിച്ചു കളഞ്ഞു പലതും ഓർമവന്നു…. ചരിത്ര താളുകൾ ഇനിയും തുറക്കപ്പെടട്ടെ….

  9. ശരിക്കും കഥ ഇപ്പോഴും എവിടെയും എത്താത്ത ഫീൽ..ഇനിയും കുറെയധികം പറയാൻ ഉള്ളത് പോലെ..കാരണം ഇനിയും കുറെ കാര്യങ്ങൾ ലിങ്ക് ചെയ്യാൻ ഉണ്ട്..

    കുറെ വില്ലന്മാർ ഉണ്ട്..കുറെ പേരെ രക്ഷിക്കാൻ ഉണ്ട്..

    അപ്പൊ കഥ ഇനിയും ബാക്കി ആണ് ????

  10. ❤️?

  11. Karthiveerarjunan dillan

    സൂപ്പർ പൊളിച്ചു ഈ ഭാഗവും എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടു ♥️❤❤️?????

Comments are closed.