അപരാജിതന്‍ 28 [Harshan] 9776

Views : 662145

“അല്ല ,,മുത്തശ്ശ ,,എന്‍റെ പെർഫോമൻസ് എങ്ങനെയുണ്ടായിരുന്നു , ആ ക്ളൈമാക്സിലെ ആ ആത്മഹത്യ ഭീഷണി ”

“അതാണ് മോനെ ഏറ്റവും രസമായത് ” ജാനകി ദേവി മുത്തശ്ശി മറുപടി പറഞ്ഞു

“താങ്ക്യു താങ്ക്യു,,മുത്തശ്ശി ,, വേറെയൊരു നിവൃത്തിയും ഇല്ലാതെ ചെയ്തു പോയതാ , അതുപോലെ അല്ലേ നിങ്ങളുടെ ഈ കാന്തന്‍ കാണിച്ചു വെച്ചത്, സ്ക്രിപ്റ്റില്‍ ഇല്ലാതെ ഇങ്ങേര് ആവേശം കയറി ഓരോന്ന് കാട്ടി കൂട്ടി , അതാ ഞാനും ഈ പണി ചെയ്തത് ”

അദ്ദേഹം എല്ലാരു൦ തന്നെ പരിഹാസ൦ കലര്‍ത്തി നോക്കുന്നത് കണ്ടപ്പോള്‍ തെല്ലു നാണത്തോടെ മുഖം താഴ്ത്തി അല്പം മുഖമുയര്‍ത്തി ആദിയെ നോക്കി.

“കള്ളറെഡ്ഡി ,,അങ്ങേരുടെ നോട്ടം കണ്ടില്ലേ “ആദി ചിരിച്ചു കൊണ്ട് പറഞ്ഞു

അത് കൂടെ കേട്ടതോടെ കുടുംബവും ബന്ധുക്കളും നാട്ടുകാരും ചിരി തുടങ്ങി.

പ്രദീക് എല്ലാം അദ്ദേഹത്തിന്റെ ആ നില്‍പ്പു൦ നോട്ടവും കൃത്യസമയത്ത് തന്നെ ക്യാമറയില്‍ ഒപ്പിയെടുത്തു.

അങ്ങനെ ചിരികളും കളിയുമായി ആഘോഷപൂർവ്വം അവർ വിഭവസമൃദ്ധമായ സദ്യ കഴിച്ചു.

എല്ലാവരും ഒപ്പമിരുന്നു കുറെ നേരം സംസാരിച്ചു

ജഗന്നാഥനെയും നിരുപമയെയും വേമാവരത്തിന്‍റെ രാത്രിഭംഗി ആസ്വദിക്കുവാന്‍ വീട്ടുകാര്‍ തന്നെ പറഞ്ഞുവിട്ടു

ആദി കിടക്കുവാനായി മുറിയിലേക്ക് ചെന്നു

അത്ര മേല്‍ ആനന്ദ൦ മനസ് കൊണ്ട് അവന്‍ അനുഭവിച്ചിരുന്നു. മുന്പ് മണിയേട്ടന്റെയും യമുനേടത്തിയുടെയും ജീവിതത്തില്‍ ഇപ്പോള്‍ നിരൂപമയുടെയും ജഗന്നാഥന്റെയും ജീവിതത്തില്‍ . അവന്‍ ഒരു പുഞ്ചിരിയോടെ ആത്മനിര്‍വൃതിയോടെ കണ്ണുകള്‍ അടച്ചു

തനിക്ക് യാതൊരു കെട്ടുപാടുകളും ഇല്ലാത്ത വേമാവരം എന്ന ദേശത്തേക്കു ക്ഷണിച്ചു വരുത്തിയ ജഗന്നാഥനാരായണനെ അവൻ മനസ്സിൽ സ്മരിച്ചു. അവന്‍ മനസ് കൊണ്ട് ജഗന്നാഥനാരായണന് നന്ദിയര്‍പ്പിച്ചു..

അപ്പോഴും അവന്‍റെയുള്ളിലെ നിരവധി ചോദ്യങ്ങൾ ഉയർന്നുകൊണ്ടേയിരുന്നു.

“എന്തുകൊണ്ട് താന്‍ ഇവിടെ വന്നു? വേമാവരവും താനും തമ്മിലുള്ള ബന്ധം ? ഈ ജഗന്നാഥനുമായി എന്ത് ബന്ധം ”

ഉത്തരം കിട്ടുമെന്ന പ്രതീക്ഷയോടെ ആദി കണ്ണുകളടച്ചു കിടന്നു.

<<<<O>>>>

Recent Stories

The Author

412 Comments

  1. വിനോദ് കുമാർ ജി ❤

    🕉️🕉️🕉️🕉️🕉️🕉️🕉️🕉️

  2. വിഷ്ണു ⚡

    ഈ ഭാഗവും ഇപ്പൊ വായിച്ച് തീർന്നു.ഇതിൽ ഒട്ടും പ്രതീക്ഷിക്കാതെ വന്ന ട്വിസ്റ്റ് ആയിരുന്നു ജഗന്നാഥൻ.സത്യം പറഞാൽ ആദ്യം നീരു വരുന്നത് മുതൽ അവളുടെ ഓരോ പെരുമാറ്റവും വെച്ച് അവൾക് എന്തോ ഒരു താല്പര്യം കുറവ് കല്യാണത്തിൽ ഉണ്ടെന്ന് എനിക്ക് തോന്നിയിരുന്നു.അതെന്താണെന്ന് മാത്രം അപ്പോ കിട്ടിയില്ല

    അതേപോലെ ആദ്യത്തെ കാളയോട്ടം.കഴിഞ്ഞ ഭാഗം അങ്ങനെ നിർത്തിയത് കൊണ്ട് ഈ ഭാഗത്ത് തുടക്കം പെട്ടെന്ന് വായിക്കണം എന്ന് തോന്നി.അതുകൊണ്ട് വേഗം തന്നെ വന്നതാണ്.ശരിക്ക് ആദി ആ കാള വണ്ടിയുടെ ഒരു വശം ഉയർത്തി പിടിച്ച് ഓടുന്നത് ഒക്കെ വെറുതെ രോമാഞ്ചം ആയിരുന്നു.

    പിന്നെ അവസാനം ജഗന്നാഥൻ അവൻ്റെ ജീവിതം പറയുന്ന സീൻ.ഒട്ടും പ്രതീക്ഷിക്കാതെ ഒരു മാറ്റം.ആദ്യം കേട്ടപ്പോൾ അവൻ അഭിനയിക്കുകയാണ് എന്നാണ് തോന്നിയത്.ശേരിക്ക് പറഞാൽ അവനിൽ കണ്ടത് പഴയ ആദിയെ തന്നെയാണ്.ആധിയുടെ അതേ റെഫറൻസ് പോലെ.ജീവിതവും, മാടിനെ പോലെ പണിയെടുത്ത് എല്ലാം വായിച്ചപ്പോ ഓർമ വന്നത് പണ്ട് ആദി പാലിയത്ത് കഷ്ടപ്പെടുന്നത് ആണ്.അതുപോലെ അവൻ്റെ അമ്മയെ കുറിച്ച് പറയുന്നത് കേട്ടപ്പോൾ തോന്നിയത് ലക്ഷ്മിയമ്മയെ ആണ്.ശെരിക്കും അത് വായിച്ചപ്പോൾ ഒരു നല്ല സങ്കടം ആയി.ഒരു ഭാഗത്ത് ആദി അനുഭവിച്ച സങ്കടം അതിൻ്റെ കൂടെ ജഗന്നാഥൻ അനുഭവിച്ചതും എല്ലാം കേട്ടപ്പോൾ ശേരികു നല്ല സങ്കടം തോന്നി.അപ്പോ അടുത്ത രണ്ടു ഭാഗത്ത് നല്ല പണി ഉണ്ട് എന്നല്ലേ മുന്നറിയിപ്പ് തന്നത്.എന്തായാലും അടുത്തതിൽ കാണാം

    സ്നേഹം
    ❤️😍

  3. ❤️❤️❤️❤️

  4. Ɒ𝝽ᙢ⚈Ƞ Ҡ𝖏𝞜𝙜‐𝘿𝞳

    ഇപ്പൊ 27 വരെ വായിച്ചു…
    ഇനി ഇത് നാളെ വായിക്കാം
    നിങ്ങക്കൊള്ള കമെന്റ് 1000 വേർഡ് ആയിട്ടുണ്ട് 😌 ഏത് പാർട്ടിൽ ഇടണമെന്ന് പറഞ്ഞാ മതി….. എല്ലാം ഒന്നിച്ചേ തരു…. ഓരോന്നിൽ ഇട്ടിട്ട് പോകാൻ പറ്റില്ല 😋😋

    1. അപ്പൊ ആ കമെന്റ് ഇട്ടാൽ അപരാജിതൻ wall തകർന്ന് പോകില്ലേ മല്ലയാ 😱

    2. ഒരു കഥ ആയിട്ടങ്ങു പ്രഖ്യപിക്കരുതോ

  5. 👑സിംഹരാജൻ

    ഹർഷാപ്പി ❤️🖤,

    ശംഭോ മഹാദേവ….

    ❤️🖤❤️🖤

  6. 👍👍👍❤️❤️❤️

  7. Awesome writing man … Oru quality OTT serice aakan olla story depth oke ond. Pakka talanted aanu than. Next part poyi vayikatte enna

  8. ജഗന്നാഥ റെഡ്‌ഡി കരയിപ്പിച്ചു കളഞ്ഞു പലതും ഓർമവന്നു…. ചരിത്ര താളുകൾ ഇനിയും തുറക്കപ്പെടട്ടെ….

  9. ശരിക്കും കഥ ഇപ്പോഴും എവിടെയും എത്താത്ത ഫീൽ..ഇനിയും കുറെയധികം പറയാൻ ഉള്ളത് പോലെ..കാരണം ഇനിയും കുറെ കാര്യങ്ങൾ ലിങ്ക് ചെയ്യാൻ ഉണ്ട്..

    കുറെ വില്ലന്മാർ ഉണ്ട്..കുറെ പേരെ രക്ഷിക്കാൻ ഉണ്ട്..

    അപ്പൊ കഥ ഇനിയും ബാക്കി ആണ് 🔥🔥🔥🔥

  10. ❤️🔥

  11. Karthiveerarjunan dillan

    സൂപ്പർ പൊളിച്ചു ഈ ഭാഗവും എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടു ♥️❤❤️💜💙💚💛🧡

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com