അപരാജിതന്‍ 28 [Harshan] 9778

Views : 661878

“എന്താ മാൻ നോട്ടമത്ര ശരിയല്ലല്ലോ ?”

അവ൯ ഇടത്തേക്ക് നോക്കി

ദാവണിയൊക്കെ ഉടുത്ത് പാജിയും നല്ല മിടുക്കിയായി വന്നിരിക്കുന്നു.

പ്രദീക് ഓരോ ചടങ്ങുകളും കാമറയിൽ പകർത്തുകയായിരുന്നു.

“എന്‍റെ പാജി ,, ഇത് സുന്ദരികളുടെ നാടല്ലേ ,,നോക്കിക്കേ ,,എന്ത് ഭംഗിയാ ഇവിടത്തെ ഓരോ പെൺകുട്ടികളെയും ,കാണാൻ ,,,,അതും പരമ്പരാഗത വേഷങ്ങൾ കൂടെ ആകുമ്പോ ,, “ആദി അഭിപ്രായം അറിയിച്ചു.

“ഓഹോ ,,എങ്കിൽ ഞാൻ മുത്തശ്ശനോട് പറഞ്ഞു പോകും മുൻപേ തന്‍റെ കല്യാണം കൂടെ നടത്തി തന്നാലോ ”

ഒരു ചിരിയോടെ അവൾ ചോദിച്ചു

“ദേ ,,,പൊക്കോണം ,,, ” എന്നുപറഞ്ഞു കൊണ്ട് അവളുടെ കാതിൽ ഒരു ചെറിയ നുള്ള് അവൻ വെച്ച് കൊടുത്തു.

അപ്പോളേക്കും അവിടത്തെ മനോഹര വേഷങ്ങൾ ധരിച്ച യുവാക്കൾ അവിടെ വലിയ പന്തലിൽ നിരന്നു.

ഒരു കോണിൽ വാദ്യക്കാരും വന്നു നിന്നു.

ഒരു വലിയ കുട്ടയിൽ നിറയെ വർണ്ണക്കടലാസുകൾ പൊതിഞ്ഞ ദാണ്ടിയ കോലുകൾ കൊണ്ടുവന്നു

എല്ലാവർക്കും വിതരണം ചെയ്തു

മേളക്കാർ വാദ്യങ്ങളിൽ താളം ഇട്ടു തുടങ്ങി

ദാണ്ടിയ നൃത്തത്തിനു വേണ്ടിയുള്ള ഗർഭ താളം ഇട്ടു കൊണ്ട് അവർ കൊഴുപ്പിച്ചു.

നൃത്തക്കാർ ജോഡികളായി. താളത്തിനൊത്തു കാലുകൊണ്ട് താളം ചവിട്ടി

ദണ്ടിയ കോലുകൾ മുട്ടിച്ചു൦ തിരിഞ്ഞു൦ താളത്തിനു അനുസൃതമായി നൃത്തം ചെയ്തു കൊണ്ടിരുന്നു.

വിവാഹത്തിനു മുൻപുള്ള ചടങ്ങുകൾക്ക് നിറവും മേളവും പകരുവാൻ അതിമനോഹരമായ നൃത്തം .

താളം മുറുകുന്നതിനനുസരിച്ച് നൃത്തവും മുറുകി.

അപ്പോളേക്കും

ചെക്കന്റേയും പെണ്ണിന്റെയും ബന്ധുക്കളും അവരുടെ ഇടയിലേക്ക് കയറി

അവരും തങ്ങളാൽ ആകുന്ന പോലെ നൃത്തം ചവിട്ടി.

കുടുംബത്തിലെ കുട്ടികൾ വേഗം ചെന്ന് റെഡ്ഢി മുത്തശ്ശനെയും ജാനകി മുത്തശ്ശിയെയും കൊണ്ട് വന്നു നൃത്തം ചെയ്യുന്നവരുടെ നടുക്കിൽ നിർത്തി.

അതോടെ താളം നിലച്ചു , എന്താ സംഭവിക്കാൻ പോകുന്നത് എന്ന് എല്ലാരും ആകാംഷയോടെ നോക്കി.

ആദി വാദ്യക്കാരുടെ അടുത്ത് ചെന്ന് താളം തുടങ്ങാൻ പറഞ്ഞു

അവർ മെല്ലെ ഗർഭ താള൦ മുഴക്കി

ധിന്നധിന്നാ ,,,,,ധിർധിന്നാ ധീ ,,നാ ,,,,,,”

എന്ന നടയിൽ താളം മുഴങ്ങി

Recent Stories

The Author

412 Comments

  1. വിനോദ് കുമാർ ജി ❤

    🕉️🕉️🕉️🕉️🕉️🕉️🕉️🕉️

  2. വിഷ്ണു ⚡

    ഈ ഭാഗവും ഇപ്പൊ വായിച്ച് തീർന്നു.ഇതിൽ ഒട്ടും പ്രതീക്ഷിക്കാതെ വന്ന ട്വിസ്റ്റ് ആയിരുന്നു ജഗന്നാഥൻ.സത്യം പറഞാൽ ആദ്യം നീരു വരുന്നത് മുതൽ അവളുടെ ഓരോ പെരുമാറ്റവും വെച്ച് അവൾക് എന്തോ ഒരു താല്പര്യം കുറവ് കല്യാണത്തിൽ ഉണ്ടെന്ന് എനിക്ക് തോന്നിയിരുന്നു.അതെന്താണെന്ന് മാത്രം അപ്പോ കിട്ടിയില്ല

    അതേപോലെ ആദ്യത്തെ കാളയോട്ടം.കഴിഞ്ഞ ഭാഗം അങ്ങനെ നിർത്തിയത് കൊണ്ട് ഈ ഭാഗത്ത് തുടക്കം പെട്ടെന്ന് വായിക്കണം എന്ന് തോന്നി.അതുകൊണ്ട് വേഗം തന്നെ വന്നതാണ്.ശരിക്ക് ആദി ആ കാള വണ്ടിയുടെ ഒരു വശം ഉയർത്തി പിടിച്ച് ഓടുന്നത് ഒക്കെ വെറുതെ രോമാഞ്ചം ആയിരുന്നു.

    പിന്നെ അവസാനം ജഗന്നാഥൻ അവൻ്റെ ജീവിതം പറയുന്ന സീൻ.ഒട്ടും പ്രതീക്ഷിക്കാതെ ഒരു മാറ്റം.ആദ്യം കേട്ടപ്പോൾ അവൻ അഭിനയിക്കുകയാണ് എന്നാണ് തോന്നിയത്.ശേരിക്ക് പറഞാൽ അവനിൽ കണ്ടത് പഴയ ആദിയെ തന്നെയാണ്.ആധിയുടെ അതേ റെഫറൻസ് പോലെ.ജീവിതവും, മാടിനെ പോലെ പണിയെടുത്ത് എല്ലാം വായിച്ചപ്പോ ഓർമ വന്നത് പണ്ട് ആദി പാലിയത്ത് കഷ്ടപ്പെടുന്നത് ആണ്.അതുപോലെ അവൻ്റെ അമ്മയെ കുറിച്ച് പറയുന്നത് കേട്ടപ്പോൾ തോന്നിയത് ലക്ഷ്മിയമ്മയെ ആണ്.ശെരിക്കും അത് വായിച്ചപ്പോൾ ഒരു നല്ല സങ്കടം ആയി.ഒരു ഭാഗത്ത് ആദി അനുഭവിച്ച സങ്കടം അതിൻ്റെ കൂടെ ജഗന്നാഥൻ അനുഭവിച്ചതും എല്ലാം കേട്ടപ്പോൾ ശേരികു നല്ല സങ്കടം തോന്നി.അപ്പോ അടുത്ത രണ്ടു ഭാഗത്ത് നല്ല പണി ഉണ്ട് എന്നല്ലേ മുന്നറിയിപ്പ് തന്നത്.എന്തായാലും അടുത്തതിൽ കാണാം

    സ്നേഹം
    ❤️😍

  3. ❤️❤️❤️❤️

  4. Ɒ𝝽ᙢ⚈Ƞ Ҡ𝖏𝞜𝙜‐𝘿𝞳

    ഇപ്പൊ 27 വരെ വായിച്ചു…
    ഇനി ഇത് നാളെ വായിക്കാം
    നിങ്ങക്കൊള്ള കമെന്റ് 1000 വേർഡ് ആയിട്ടുണ്ട് 😌 ഏത് പാർട്ടിൽ ഇടണമെന്ന് പറഞ്ഞാ മതി….. എല്ലാം ഒന്നിച്ചേ തരു…. ഓരോന്നിൽ ഇട്ടിട്ട് പോകാൻ പറ്റില്ല 😋😋

    1. അപ്പൊ ആ കമെന്റ് ഇട്ടാൽ അപരാജിതൻ wall തകർന്ന് പോകില്ലേ മല്ലയാ 😱

    2. ഒരു കഥ ആയിട്ടങ്ങു പ്രഖ്യപിക്കരുതോ

  5. 👑സിംഹരാജൻ

    ഹർഷാപ്പി ❤️🖤,

    ശംഭോ മഹാദേവ….

    ❤️🖤❤️🖤

  6. 👍👍👍❤️❤️❤️

  7. Awesome writing man … Oru quality OTT serice aakan olla story depth oke ond. Pakka talanted aanu than. Next part poyi vayikatte enna

  8. ജഗന്നാഥ റെഡ്‌ഡി കരയിപ്പിച്ചു കളഞ്ഞു പലതും ഓർമവന്നു…. ചരിത്ര താളുകൾ ഇനിയും തുറക്കപ്പെടട്ടെ….

  9. ശരിക്കും കഥ ഇപ്പോഴും എവിടെയും എത്താത്ത ഫീൽ..ഇനിയും കുറെയധികം പറയാൻ ഉള്ളത് പോലെ..കാരണം ഇനിയും കുറെ കാര്യങ്ങൾ ലിങ്ക് ചെയ്യാൻ ഉണ്ട്..

    കുറെ വില്ലന്മാർ ഉണ്ട്..കുറെ പേരെ രക്ഷിക്കാൻ ഉണ്ട്..

    അപ്പൊ കഥ ഇനിയും ബാക്കി ആണ് 🔥🔥🔥🔥

  10. ❤️🔥

  11. Karthiveerarjunan dillan

    സൂപ്പർ പൊളിച്ചു ഈ ഭാഗവും എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടു ♥️❤❤️💜💙💚💛🧡

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com