അപരാജിതന്‍ 28 [Harshan] 9777

Views : 661878

“ആഗ്രഹിച്ചത് കിട്ടിയില്ല ,,എന്നാലും ഒരാഗ്രഹം മനസ്സിൽ ബാക്കിയാ,,, സിവെല്ലൂരി ഗോവിന്ദ റെഡ്ഢിയുടെ മകൾ ചൈതന്യ റെഡ്ഢിയുടെ മകന് എന്നെങ്കിലും ഒരുനാൾ സിവെല്ലൂരി കുടുംബത്തിൽ അവിടത്തെ കൊച്ചുമകനായി ജീവിക്കാ൯ കഴിയുമോ , അവരെ എനിക്ക് മുത്തശ്ശനെന്നും മുത്തശ്ശിയെന്നും ഒരു വട്ടമെങ്കിലും വിളിക്കാൻ പറ്റുമോ , മാമന്മാർ ചിറ്റ എല്ലാരുമുണ്ട് അവിടെ , അവരുടെയൊക്കെ ഇഷ്ടമനുഭവിക്കാൻ യോഗമുണ്ടാകോ ” വിഷമത്തോടെ ജഗന്നാഥൻ ചോദിച്ചു

“ജഗന്നാഥാ ,,,അത് ,,,,,”

“ഇല്ലെടോ ,,, അതൊക്കെ എന്‍റെ അത്യാഗ്രഹമായി പോകും “ എന്നുപറഞ്ഞു ഡോർ അടച്ചു.

ഡ്രൈവര്‍ കാര്‍ സ്റ്റാര്‍ട്ട് ചെയ്തു.

ജഗന്നാഥ൯ ആദിയോട് ചിരിച്ചു കൊണ്ട് പറഞ്ഞു.

“നാളെ പകൽ മുഴുവൻ കുടിച്ചു ബോധമില്ലാതെ കിടക്കും , പക്ഷെ ബോധം വന്നാൽ നീരു നഷ്ടമായി എന്ന് തിരിച്ചറിഞ്ഞാൽ ,,ഞാൻ ,,,ഞാനൊരുപക്ഷെ ഇല്ലാതെയാകും ”

നിറയുന്ന കണ്ണുകളോടെ ഇടറുന്ന ശബ്ദത്തോടെ ജഗന്നാഥൻ പറഞ്ഞു.

“ജഗന്നാഥാ ,,,,,” ആദി ഒരു നടുക്കത്തോടെ അവനെ വിളിച്ചു.

ജഗന്നാഥൻ മുഖത്തൊരു മന്ദഹാസം വരുത്തി.

“എന്നാലും സിവെല്ലൂരി കുടുംബത്തിലെ ഒരാളുടെയും മനസ്സിൽ വിഷമമൊന്നുമുണ്ടാകില്ല , എന്‍റെ നീരുവിനു പോലും ,,അതുപിന്നെ അങ്ങനെയല്ലേ ഉണ്ടാകൂ ,,തെരുവ് നായ ചത്താൽ ആർക്കെന്താ ഛേദം ”

ഇനി കാണാൻ സാധിക്കുമോ എന്നറിയില്ല,, എന്നാലൂം എനിക്ക് വേണ്ടിയൊരുപകാരം ചെയ്യണം , ഒരപേക്ഷയായി കരുതിയാല്‍ മതി “

ആദി എന്തെന്നറിയാനുള്ള ആകാംഷയോടെ ജഗന്നാഥനേ നോക്കി.

“കല്യാണമൊക്കെ കഴിഞ്ഞു നീരു പൂര്‍ണമായും അനിരുദ്ധനു സ്വന്തമായി   ഒന്നോ രണ്ടോ ആഴ്ച കഴിഞ്ഞിട്ട് , സമയം കിട്ടുവാണെങ്കിൽ ഒന്ന് ഫോണിലൂടെയാണെങ്കിലും എന്‍റെ നീരൂനോട് പറയണം ,, അവളുടെ നാഥൂന് അവളെയൊരുപാട് പ്രാണനായിരുന്നു എന്ന് ,,അതേ വേണ്ടൂ,,

ജഗന്നാഥൻ വിതുമ്പികൊണ്ടു തിരികെ നടന്നു.

ഡ്രൈവര്‍ കാറെടുത്തു.

ആദി കാറിൽ ഇരുന്നുകൊണ്ട് പിന്നിലേക്ക് നോക്കി

തന്‍റെ പ്രിയപ്പെട്ടവള്‍ക്ക് സമ്മാനിക്കാ൯ നിര്‍മ്മിച്ച സൌധത്തില്‍ ,,,, ആരുമില്ലാതെ തീര്‍ത്തുമൊറ്റപ്പെട്ട് തനിയെ നടന്നു പോകുന്ന ജഗന്നാഥന്‍റെ രൂപം അവന്‍റെ മനസിനെ ഒരുപാട് ഒരുപാട് നൊമ്പരപെടുത്തിയിരുന്നു .

അവന്‍റെ കണ്ണുകൾ നിറഞ്ഞൊഴുകി.

അപ്പോളും ജഗന്നാഥന്‍റെ വാക്കുകള്‍ “നിങ്ങളിവിടെ വന്നിലായിരുന്നുവെങ്കില്‍ നീരു എന്‍റെ കൂടെയുണ്ടായേനെ,,, എന്‍റെയെല്ലാ സ്വപ്നങ്ങളും ഇല്ലാതെയാക്കിയത് നിങ്ങളൊരാളുടെ വരവ് കൊണ്ട് മാത്രമാ,,,” അവന്‍റെ ഓര്‍മ്മയിലേക്ക് വന്നു.

അവനെയത് ഏറെ വിഷമിപ്പിക്കുന്നതിനുമൊപ്പം ഉള്ളില്‍ മുളപൊട്ടിയ സന്ദേഹമായിരുന്നു

“ആദിശങ്കരന്‍ വേമാവരത്ത് എത്തിയത് സ്വാമി ജഗന്നാഥന്‍റെ ഇച്ഛ പ്രകാരമാണ്

പക്ഷെ അത് ആർക്ക് വേണ്ടി ????

എല്ലാവരുമുള്ള നിരൂപമയ്ക്ക് വേണ്ടിയോ അതോ ആരുമില്ലാത്ത ജഗന്നാഥന് വേണ്ടിയോ ??

<<<<<O>>>>>

Recent Stories

The Author

412 Comments

  1. വിനോദ് കുമാർ ജി ❤

    🕉️🕉️🕉️🕉️🕉️🕉️🕉️🕉️

  2. വിഷ്ണു ⚡

    ഈ ഭാഗവും ഇപ്പൊ വായിച്ച് തീർന്നു.ഇതിൽ ഒട്ടും പ്രതീക്ഷിക്കാതെ വന്ന ട്വിസ്റ്റ് ആയിരുന്നു ജഗന്നാഥൻ.സത്യം പറഞാൽ ആദ്യം നീരു വരുന്നത് മുതൽ അവളുടെ ഓരോ പെരുമാറ്റവും വെച്ച് അവൾക് എന്തോ ഒരു താല്പര്യം കുറവ് കല്യാണത്തിൽ ഉണ്ടെന്ന് എനിക്ക് തോന്നിയിരുന്നു.അതെന്താണെന്ന് മാത്രം അപ്പോ കിട്ടിയില്ല

    അതേപോലെ ആദ്യത്തെ കാളയോട്ടം.കഴിഞ്ഞ ഭാഗം അങ്ങനെ നിർത്തിയത് കൊണ്ട് ഈ ഭാഗത്ത് തുടക്കം പെട്ടെന്ന് വായിക്കണം എന്ന് തോന്നി.അതുകൊണ്ട് വേഗം തന്നെ വന്നതാണ്.ശരിക്ക് ആദി ആ കാള വണ്ടിയുടെ ഒരു വശം ഉയർത്തി പിടിച്ച് ഓടുന്നത് ഒക്കെ വെറുതെ രോമാഞ്ചം ആയിരുന്നു.

    പിന്നെ അവസാനം ജഗന്നാഥൻ അവൻ്റെ ജീവിതം പറയുന്ന സീൻ.ഒട്ടും പ്രതീക്ഷിക്കാതെ ഒരു മാറ്റം.ആദ്യം കേട്ടപ്പോൾ അവൻ അഭിനയിക്കുകയാണ് എന്നാണ് തോന്നിയത്.ശേരിക്ക് പറഞാൽ അവനിൽ കണ്ടത് പഴയ ആദിയെ തന്നെയാണ്.ആധിയുടെ അതേ റെഫറൻസ് പോലെ.ജീവിതവും, മാടിനെ പോലെ പണിയെടുത്ത് എല്ലാം വായിച്ചപ്പോ ഓർമ വന്നത് പണ്ട് ആദി പാലിയത്ത് കഷ്ടപ്പെടുന്നത് ആണ്.അതുപോലെ അവൻ്റെ അമ്മയെ കുറിച്ച് പറയുന്നത് കേട്ടപ്പോൾ തോന്നിയത് ലക്ഷ്മിയമ്മയെ ആണ്.ശെരിക്കും അത് വായിച്ചപ്പോൾ ഒരു നല്ല സങ്കടം ആയി.ഒരു ഭാഗത്ത് ആദി അനുഭവിച്ച സങ്കടം അതിൻ്റെ കൂടെ ജഗന്നാഥൻ അനുഭവിച്ചതും എല്ലാം കേട്ടപ്പോൾ ശേരികു നല്ല സങ്കടം തോന്നി.അപ്പോ അടുത്ത രണ്ടു ഭാഗത്ത് നല്ല പണി ഉണ്ട് എന്നല്ലേ മുന്നറിയിപ്പ് തന്നത്.എന്തായാലും അടുത്തതിൽ കാണാം

    സ്നേഹം
    ❤️😍

  3. ❤️❤️❤️❤️

  4. Ɒ𝝽ᙢ⚈Ƞ Ҡ𝖏𝞜𝙜‐𝘿𝞳

    ഇപ്പൊ 27 വരെ വായിച്ചു…
    ഇനി ഇത് നാളെ വായിക്കാം
    നിങ്ങക്കൊള്ള കമെന്റ് 1000 വേർഡ് ആയിട്ടുണ്ട് 😌 ഏത് പാർട്ടിൽ ഇടണമെന്ന് പറഞ്ഞാ മതി….. എല്ലാം ഒന്നിച്ചേ തരു…. ഓരോന്നിൽ ഇട്ടിട്ട് പോകാൻ പറ്റില്ല 😋😋

    1. അപ്പൊ ആ കമെന്റ് ഇട്ടാൽ അപരാജിതൻ wall തകർന്ന് പോകില്ലേ മല്ലയാ 😱

    2. ഒരു കഥ ആയിട്ടങ്ങു പ്രഖ്യപിക്കരുതോ

  5. 👑സിംഹരാജൻ

    ഹർഷാപ്പി ❤️🖤,

    ശംഭോ മഹാദേവ….

    ❤️🖤❤️🖤

  6. 👍👍👍❤️❤️❤️

  7. Awesome writing man … Oru quality OTT serice aakan olla story depth oke ond. Pakka talanted aanu than. Next part poyi vayikatte enna

  8. ജഗന്നാഥ റെഡ്‌ഡി കരയിപ്പിച്ചു കളഞ്ഞു പലതും ഓർമവന്നു…. ചരിത്ര താളുകൾ ഇനിയും തുറക്കപ്പെടട്ടെ….

  9. ശരിക്കും കഥ ഇപ്പോഴും എവിടെയും എത്താത്ത ഫീൽ..ഇനിയും കുറെയധികം പറയാൻ ഉള്ളത് പോലെ..കാരണം ഇനിയും കുറെ കാര്യങ്ങൾ ലിങ്ക് ചെയ്യാൻ ഉണ്ട്..

    കുറെ വില്ലന്മാർ ഉണ്ട്..കുറെ പേരെ രക്ഷിക്കാൻ ഉണ്ട്..

    അപ്പൊ കഥ ഇനിയും ബാക്കി ആണ് 🔥🔥🔥🔥

  10. ❤️🔥

  11. Karthiveerarjunan dillan

    സൂപ്പർ പൊളിച്ചു ഈ ഭാഗവും എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടു ♥️❤❤️💜💙💚💛🧡

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com