അപരാജിതന്‍ 28 [Harshan] 9777

Views : 661878

ആദിയെയും കൂട്ടി ജഗന്നാഥൻ പുറത്തിറങ്ങി

“ജഗന്നാഥാ ,,ഇതിത്രയും സീരിയസ് ആയിരുന്നോ ?” ആദി അതിശയത്തോടെ അയാളോട് ചോദിച്ചു

അയാൾ ചിരിക്കുക മാത്രം ചെയ്തു

“എപ്പോളും വിജയിച്ചാൽ മാത്രം പോരല്ലോ ,,തോൽക്കുകയും വേണ്ടേ ,,,ഇതെന്‍റെ തോൽവിയാണെന്നു മനസിലാക്കിയാൽ മതി ,,,”

ചിരിച്ചു കൊണ്ട് ജഗന്നാഥൻ പറഞ്ഞു

“എല്ലാമുണ്ട് ,,എന്നാലൊന്നുമില്ല ,, അതാ ഇപ്പോ എന്‍റെ അവസ്ഥ ,,എന്നാലുമെന്നെക്കൊണ്ട് കഴിയാവുന്നതിന്‍റെ അറ്റം വരെ ഞാൻ ശ്രമിച്ചുവെന്നുള്ള ആശ്വാസമുണ്ടിപ്പോഴും , ശ്രമിച്ചിരുന്നെങ്കില്‍ നഷ്ടമാകില്ലായിരുന്നുവെന്ന് നാളെയൊരു തോന്നലില്ലാതെയിരിക്കാന്‍ വേണ്ടിയാ ഇങ്ങനൊക്കെ കാണിച്ചുകൂട്ടിയത് ,, “

ജഗന്നാഥ൯ അല്പം നേരത്തേക്ക് നിശബ്ദനായി.

എന്നിട്ട് ആദിയെ നോക്കി.

“പക്ഷേ എന്നെ ഭയപ്പെടുത്തുന്ന കാര്യമുണ്ട് ,,ഒരേയൊരു കാര്യം ,, അതിനെനിക്ക് ഒരുത്തരവും കിട്ടുന്നില്ല ,, “

ജഗന്നാഥന്‍ ശ്വാസമെടുത്തുകൊണ്ട് നെഞ്ചില്‍ തൊട്ടു.

“ഇരുപത്തിരണ്ടുകൊല്ലമായി എന്‍റെയിവിടെപതിപ്പിച്ച ഒരാളുണ്ട് ,,എന്‍റെ നീരു ,,നാളത്തെ ദിവസം അവളെന്‍റെയല്ലാതായി മാറുമ്പോള്‍ “ അപ്പോളേക്കും ജഗന്നാഥൻ വിങ്ങി പൊട്ടി തുടങ്ങിയിയിരുന്നു.

അയാള്‍ വാക്കുകള്‍ കിട്ടാതെ നെഞ്ചില്‍ ഇടം കൈകൊണ്ട് മെല്ലെയടിച്ചു കൊണ്ട് പറയാന്‍ ശ്രമിച്ചു

“അവള്‍ ,,,,അവള്‍ ,,,,അവളെന്‍റെ ,,, അവളെന്‍റെയല്ലാതാകുമ്പോ,,,,എന്‍റെ ഈ നെഞ്ചില്‍ …അവളകന്നുണ്ടാകുന്ന ശൂന്യതയില്‍ ,,, ആരെയെടുത്ത് പകരം വെക്കും “ അത് പറഞ്ഞുതീരും മുന്പ് തന്നെ ഒരു കുഞ്ഞിനെയെന്ന പോലെ ജഗന്നാഥന്‍ കരഞ്ഞു കൊണ്ടിരുന്നു.

ആദിക്ക് എങ്ങനെ അയാളെ ആശ്വസിപ്പിക്കണമെന്ന് ഒരറിവുമില്ലാതെ നിന്നുപോയി.

സ്വന്തം കരച്ചിലിനെ നിയന്ത്രിച്ചു ജഗന്നാഥ൯ ചിരിക്കാന്‍ ശ്രമിച്ചു.

ജഗന്നാഥൻ കണ്ണുകൾ തുടച്ചു കൊണ്ട് ചോദിച്ചു.

“എത്ര നാൾ ഞാനിങ്ങനെ ഒറ്റയ്ക്ക് ജീവിക്കും , എനിക്കാരെയെങ്കിലും സ്നേഹിക്കണ്ടെ ,, എന്നെയാരെങ്കിലും സ്നേഹിക്കണ്ടേ ?”

ആ ചോദ്യം ആദിയുടെ ഹൃദയത്തിൽ തന്നെ തറച്ചു.

ഒരുനാൾ താൻ സ്വയം ചോദിച്ച ചോദ്യം ”

ആദിയുടെ കണ്ണുകളും സ്വയമറിയാതെ നിറഞ്ഞു

“എന്‍റെ ‘അമ്മയിൽ നിന്നും സംഭവിച്ച പോയ തെറ്റിന് എത്ര കാലം ഞാനനുഭവിക്കണം ,, ഞാനെന്ത് തെറ്റാ ചെയ്തത് ,, ഞാനും ഒരു മനുഷ്യനല്ലേ ,,, എനിക്കുമില്ലേ ആഗ്രഹങ്ങൾ ” വിതുമ്പലോടെ ജഗന്നാഥൻ ചോദിച്ചു

Recent Stories

The Author

412 Comments

  1. വിനോദ് കുമാർ ജി ❤

    🕉️🕉️🕉️🕉️🕉️🕉️🕉️🕉️

  2. വിഷ്ണു ⚡

    ഈ ഭാഗവും ഇപ്പൊ വായിച്ച് തീർന്നു.ഇതിൽ ഒട്ടും പ്രതീക്ഷിക്കാതെ വന്ന ട്വിസ്റ്റ് ആയിരുന്നു ജഗന്നാഥൻ.സത്യം പറഞാൽ ആദ്യം നീരു വരുന്നത് മുതൽ അവളുടെ ഓരോ പെരുമാറ്റവും വെച്ച് അവൾക് എന്തോ ഒരു താല്പര്യം കുറവ് കല്യാണത്തിൽ ഉണ്ടെന്ന് എനിക്ക് തോന്നിയിരുന്നു.അതെന്താണെന്ന് മാത്രം അപ്പോ കിട്ടിയില്ല

    അതേപോലെ ആദ്യത്തെ കാളയോട്ടം.കഴിഞ്ഞ ഭാഗം അങ്ങനെ നിർത്തിയത് കൊണ്ട് ഈ ഭാഗത്ത് തുടക്കം പെട്ടെന്ന് വായിക്കണം എന്ന് തോന്നി.അതുകൊണ്ട് വേഗം തന്നെ വന്നതാണ്.ശരിക്ക് ആദി ആ കാള വണ്ടിയുടെ ഒരു വശം ഉയർത്തി പിടിച്ച് ഓടുന്നത് ഒക്കെ വെറുതെ രോമാഞ്ചം ആയിരുന്നു.

    പിന്നെ അവസാനം ജഗന്നാഥൻ അവൻ്റെ ജീവിതം പറയുന്ന സീൻ.ഒട്ടും പ്രതീക്ഷിക്കാതെ ഒരു മാറ്റം.ആദ്യം കേട്ടപ്പോൾ അവൻ അഭിനയിക്കുകയാണ് എന്നാണ് തോന്നിയത്.ശേരിക്ക് പറഞാൽ അവനിൽ കണ്ടത് പഴയ ആദിയെ തന്നെയാണ്.ആധിയുടെ അതേ റെഫറൻസ് പോലെ.ജീവിതവും, മാടിനെ പോലെ പണിയെടുത്ത് എല്ലാം വായിച്ചപ്പോ ഓർമ വന്നത് പണ്ട് ആദി പാലിയത്ത് കഷ്ടപ്പെടുന്നത് ആണ്.അതുപോലെ അവൻ്റെ അമ്മയെ കുറിച്ച് പറയുന്നത് കേട്ടപ്പോൾ തോന്നിയത് ലക്ഷ്മിയമ്മയെ ആണ്.ശെരിക്കും അത് വായിച്ചപ്പോൾ ഒരു നല്ല സങ്കടം ആയി.ഒരു ഭാഗത്ത് ആദി അനുഭവിച്ച സങ്കടം അതിൻ്റെ കൂടെ ജഗന്നാഥൻ അനുഭവിച്ചതും എല്ലാം കേട്ടപ്പോൾ ശേരികു നല്ല സങ്കടം തോന്നി.അപ്പോ അടുത്ത രണ്ടു ഭാഗത്ത് നല്ല പണി ഉണ്ട് എന്നല്ലേ മുന്നറിയിപ്പ് തന്നത്.എന്തായാലും അടുത്തതിൽ കാണാം

    സ്നേഹം
    ❤️😍

  3. ❤️❤️❤️❤️

  4. Ɒ𝝽ᙢ⚈Ƞ Ҡ𝖏𝞜𝙜‐𝘿𝞳

    ഇപ്പൊ 27 വരെ വായിച്ചു…
    ഇനി ഇത് നാളെ വായിക്കാം
    നിങ്ങക്കൊള്ള കമെന്റ് 1000 വേർഡ് ആയിട്ടുണ്ട് 😌 ഏത് പാർട്ടിൽ ഇടണമെന്ന് പറഞ്ഞാ മതി….. എല്ലാം ഒന്നിച്ചേ തരു…. ഓരോന്നിൽ ഇട്ടിട്ട് പോകാൻ പറ്റില്ല 😋😋

    1. അപ്പൊ ആ കമെന്റ് ഇട്ടാൽ അപരാജിതൻ wall തകർന്ന് പോകില്ലേ മല്ലയാ 😱

    2. ഒരു കഥ ആയിട്ടങ്ങു പ്രഖ്യപിക്കരുതോ

  5. 👑സിംഹരാജൻ

    ഹർഷാപ്പി ❤️🖤,

    ശംഭോ മഹാദേവ….

    ❤️🖤❤️🖤

  6. 👍👍👍❤️❤️❤️

  7. Awesome writing man … Oru quality OTT serice aakan olla story depth oke ond. Pakka talanted aanu than. Next part poyi vayikatte enna

  8. ജഗന്നാഥ റെഡ്‌ഡി കരയിപ്പിച്ചു കളഞ്ഞു പലതും ഓർമവന്നു…. ചരിത്ര താളുകൾ ഇനിയും തുറക്കപ്പെടട്ടെ….

  9. ശരിക്കും കഥ ഇപ്പോഴും എവിടെയും എത്താത്ത ഫീൽ..ഇനിയും കുറെയധികം പറയാൻ ഉള്ളത് പോലെ..കാരണം ഇനിയും കുറെ കാര്യങ്ങൾ ലിങ്ക് ചെയ്യാൻ ഉണ്ട്..

    കുറെ വില്ലന്മാർ ഉണ്ട്..കുറെ പേരെ രക്ഷിക്കാൻ ഉണ്ട്..

    അപ്പൊ കഥ ഇനിയും ബാക്കി ആണ് 🔥🔥🔥🔥

  10. ❤️🔥

  11. Karthiveerarjunan dillan

    സൂപ്പർ പൊളിച്ചു ഈ ഭാഗവും എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടു ♥️❤❤️💜💙💚💛🧡

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com