അപരാജിതന്‍ 28 [Harshan] 9776

Views : 662145

“എടാ ജഗന്നാഥാ ,, നിന്നെ ഇവിടെയെല്ലാവര്‍ക്കും ഒരുപാട് ഇഷ്ടമാ ,, എല്ലാര്ക്കും വിഷമവും ഉണ്ട് ,, നിന്നെ നേരത്തെ ഈ കുടു൦ബത്തിൽ ചേർക്കാതെ പോയതിൽ പിന്നെ ,,ഒക്കെ വിധിയല്ലേ ,,, ”

അവൻ നിരുപമയെ പിടിച്ചടുത്തേക്ക് നിർത്തി

“എന്നാലുമെന്‍റെ നീരൂ എന്തൊരു അടിയാ എനിക്ക് തന്നത് ,,പോട്ടെ എന്നെ തല്ലുന്ന അനിയത്തി എനിക്കില്ല അതോണ്ട് ഞാനങ്ങു ക്ഷമിച്ചു ,നീരു ,, നീ സുഖായി ജീവിക്കാനല്ലെ എല്ലാരും ആഗ്രഹിക്കുന്നത്,, നിന്റയുള്ളിലെ ഇഷ്ടം മറ്റുള്ളവരുടെ സന്തോഷത്തിനു വേണ്ടി സ്വയം ത്യജിച്ചപ്പോ നീ എന്നും പ്രാർത്ഥിക്കുന്ന ജഗന്നാഥൻ അത് കാണാതെ പോയില്ല , ആ ജഗന്നാഥനാ ഈ ജഗന്നാഥനെ നിനക്ക് തന്നത് ,,, ”

അവള്‍ മിഴിനീര് ഒപ്പി ജഗന്നാഥന്‍റെ കൈ പിടിച്ച് നിന്നു.

ആദി ജഗന്നാഥനെ നോക്കി

“എടാ ഞാൻ മറ്റുള്ളവർക്ക് വേണ്ടി ഇങ്ങനെ കരഞ്ഞിട്ടില്ല ,,,പക്ഷെ നിനക്ക് വേണ്ടി തീ തിന്നായിരുന്നടാ തെണ്ടി ” അത് കേട്ട ജഗന്നാഥൻ വിങ്ങിപ്പൊട്ടി ആദിയെ കെട്ടിപ്പിടിച്ചു.

“ഏയി ,,കരയല്ലേ ,, ഇനി ചിരിച്ചാല്‍ മതി, എനിക്കും നിന്നെ ഒരുപാട് ഇഷ്ടമാടാ “ ആദി ജഗന്നാഥനെ ആശ്വസിപ്പിച്ചു.

“മുത്തശ്ശ,,ഇനി മുത്തശ്ശൻ പറ …എനിക്ക് പറയാനുള്ളതൊക്കെ പറഞ്ഞു കഴിഞ്ഞു.” ആദി പ്രോത്സാഹിപ്പിച്ചു

അദ്ദേഹം ജഗന്നാഥന്‍റെ അടുത്തേക്ക് വന്നു

“മോനെ ,,, എനിക്ക് കുറെ തെറ്റുകൾ പറ്റിയിട്ടുണ്ട് ,, അതിലൊന്നാണ് നിന്‍റെ അമ്മയോട് ചെയ്തതും ,, ഒരച്ഛനെന്ന നിലയില്‍ അവളെ സംരക്ഷിക്കാൻ എനിക്ക് സാധിച്ചില്ല ,, അതുപോലെ നിന്നോടും ,, നിന്നെ സംരക്ഷിക്കേണ്ടതു ഞാനായിരുന്നു ,,അതും ചെയ്തില്ല , നിനക്ക് കിട്ടേണ്ട ഒരു നല്ല ജീവിതവും എനിക്ക് തരാൻ സാധിച്ചില്ല ,, ഓർക്കുമ്പോൾ ഒരുപാട് വിഷമമുണ്ട് ,, നിന്നെ ഈ കുടുംബത്തിലെ കൊച്ചു മകനായി മാത്രമല്ല സ്വീകരിക്കുന്നത് ,, നീരുവിന്‍റെ വരനായി കൂടെയാണ് ,, ഈ വയസ്സന്‍റെ ഭാഗത്തു നിന്നും വന്ന പിഴകൾ പൊറുക്കണേ മോനെ ,,,”

സങ്കടത്തോടെ അദ്ദേഹം അവനു മുന്നിൽ കൈകൾ കൂപ്പി

“അയ്യോ ,,പെരിയോരെ ,,,,; എന്ന് വിളിച്ചുകൊണ്ടു അവൻ കൈയിൽ പിടിച്ചു

“മുത്തശ്ശാ ന്നു വിളിയെടാ ,,,,,”:ആദി ജഗന്നാഥനെ ചീത്ത വിളിച്ചു

“നിന്‍റെ ഒരു സ്വത്തും ഇവിടെ വേണ്ട ,,,,,നീ തന്നെയാ ഞങ്ങൾക്ക് കിട്ടാനുള്ള ഏറ്റവും വലിയ സ്വത്ത് , അത് സ്വാമി ജഗന്നാഥനായി ഞങ്ങൾക്ക് തന്നതാ ,,ഇനി എങ്ങോട്ടും വിടില്ല നിന്നെ ,,,സിവെല്ലൂരി കുടുംബത്തിലെ മൂന്നാം തലമുറയിലെ മൂത്ത കാരണവരായി നീ ഇവിടെ വേണം ,, ഞങ്ങടെ നിരുപമയ്ക്ക് താങ്ങും തണലുമായി” ഗോവിന്ദ റെഡ്ഢി ജഗന്നാഥനെ കെട്ടിപ്പിടിച്ചു വിതുമ്പി.

എല്ലാവരും അത്യധികം സന്തോഷത്തിലായി.

ആദി വേഗം ഫോണെടുത്തു.

“മുത്തശ്ശാ എന്ന അവരെ വിളിച്ച് പറഞ്ഞെക്കട്ടെ, ഈ കല്യാണം നമ്മളായി ഒഴിയുകയാണെന്ന്,ഞാന്‍ പറയണോ അതോ മുത്തശ്ശന്‍ പറയണോ “

അദ്ദേഹം അത് കേട്ടു പുഞ്ചിരിച്ചു.

“അത് നമ്മളല്ല പറയേണ്ടത് , അത് പറയാന്‍ സിവെല്ലൂരി കുടുംബത്തിലെ അടുത്ത കാരണവര്‍ സിവെല്ലൂരി ജഗന്നാഥറെഡ്ഡി ഇവിടെയില്ലേ “

ആ വാക്കുകള്‍ കേട്ട് ജഗന്നാഥന്‍ മുത്തശ്ശനെ നോക്കി.

Recent Stories

The Author

412 Comments

  1. വിനോദ് കുമാർ ജി ❤

    🕉️🕉️🕉️🕉️🕉️🕉️🕉️🕉️

  2. വിഷ്ണു ⚡

    ഈ ഭാഗവും ഇപ്പൊ വായിച്ച് തീർന്നു.ഇതിൽ ഒട്ടും പ്രതീക്ഷിക്കാതെ വന്ന ട്വിസ്റ്റ് ആയിരുന്നു ജഗന്നാഥൻ.സത്യം പറഞാൽ ആദ്യം നീരു വരുന്നത് മുതൽ അവളുടെ ഓരോ പെരുമാറ്റവും വെച്ച് അവൾക് എന്തോ ഒരു താല്പര്യം കുറവ് കല്യാണത്തിൽ ഉണ്ടെന്ന് എനിക്ക് തോന്നിയിരുന്നു.അതെന്താണെന്ന് മാത്രം അപ്പോ കിട്ടിയില്ല

    അതേപോലെ ആദ്യത്തെ കാളയോട്ടം.കഴിഞ്ഞ ഭാഗം അങ്ങനെ നിർത്തിയത് കൊണ്ട് ഈ ഭാഗത്ത് തുടക്കം പെട്ടെന്ന് വായിക്കണം എന്ന് തോന്നി.അതുകൊണ്ട് വേഗം തന്നെ വന്നതാണ്.ശരിക്ക് ആദി ആ കാള വണ്ടിയുടെ ഒരു വശം ഉയർത്തി പിടിച്ച് ഓടുന്നത് ഒക്കെ വെറുതെ രോമാഞ്ചം ആയിരുന്നു.

    പിന്നെ അവസാനം ജഗന്നാഥൻ അവൻ്റെ ജീവിതം പറയുന്ന സീൻ.ഒട്ടും പ്രതീക്ഷിക്കാതെ ഒരു മാറ്റം.ആദ്യം കേട്ടപ്പോൾ അവൻ അഭിനയിക്കുകയാണ് എന്നാണ് തോന്നിയത്.ശേരിക്ക് പറഞാൽ അവനിൽ കണ്ടത് പഴയ ആദിയെ തന്നെയാണ്.ആധിയുടെ അതേ റെഫറൻസ് പോലെ.ജീവിതവും, മാടിനെ പോലെ പണിയെടുത്ത് എല്ലാം വായിച്ചപ്പോ ഓർമ വന്നത് പണ്ട് ആദി പാലിയത്ത് കഷ്ടപ്പെടുന്നത് ആണ്.അതുപോലെ അവൻ്റെ അമ്മയെ കുറിച്ച് പറയുന്നത് കേട്ടപ്പോൾ തോന്നിയത് ലക്ഷ്മിയമ്മയെ ആണ്.ശെരിക്കും അത് വായിച്ചപ്പോൾ ഒരു നല്ല സങ്കടം ആയി.ഒരു ഭാഗത്ത് ആദി അനുഭവിച്ച സങ്കടം അതിൻ്റെ കൂടെ ജഗന്നാഥൻ അനുഭവിച്ചതും എല്ലാം കേട്ടപ്പോൾ ശേരികു നല്ല സങ്കടം തോന്നി.അപ്പോ അടുത്ത രണ്ടു ഭാഗത്ത് നല്ല പണി ഉണ്ട് എന്നല്ലേ മുന്നറിയിപ്പ് തന്നത്.എന്തായാലും അടുത്തതിൽ കാണാം

    സ്നേഹം
    ❤️😍

  3. ❤️❤️❤️❤️

  4. Ɒ𝝽ᙢ⚈Ƞ Ҡ𝖏𝞜𝙜‐𝘿𝞳

    ഇപ്പൊ 27 വരെ വായിച്ചു…
    ഇനി ഇത് നാളെ വായിക്കാം
    നിങ്ങക്കൊള്ള കമെന്റ് 1000 വേർഡ് ആയിട്ടുണ്ട് 😌 ഏത് പാർട്ടിൽ ഇടണമെന്ന് പറഞ്ഞാ മതി….. എല്ലാം ഒന്നിച്ചേ തരു…. ഓരോന്നിൽ ഇട്ടിട്ട് പോകാൻ പറ്റില്ല 😋😋

    1. അപ്പൊ ആ കമെന്റ് ഇട്ടാൽ അപരാജിതൻ wall തകർന്ന് പോകില്ലേ മല്ലയാ 😱

    2. ഒരു കഥ ആയിട്ടങ്ങു പ്രഖ്യപിക്കരുതോ

  5. 👑സിംഹരാജൻ

    ഹർഷാപ്പി ❤️🖤,

    ശംഭോ മഹാദേവ….

    ❤️🖤❤️🖤

  6. 👍👍👍❤️❤️❤️

  7. Awesome writing man … Oru quality OTT serice aakan olla story depth oke ond. Pakka talanted aanu than. Next part poyi vayikatte enna

  8. ജഗന്നാഥ റെഡ്‌ഡി കരയിപ്പിച്ചു കളഞ്ഞു പലതും ഓർമവന്നു…. ചരിത്ര താളുകൾ ഇനിയും തുറക്കപ്പെടട്ടെ….

  9. ശരിക്കും കഥ ഇപ്പോഴും എവിടെയും എത്താത്ത ഫീൽ..ഇനിയും കുറെയധികം പറയാൻ ഉള്ളത് പോലെ..കാരണം ഇനിയും കുറെ കാര്യങ്ങൾ ലിങ്ക് ചെയ്യാൻ ഉണ്ട്..

    കുറെ വില്ലന്മാർ ഉണ്ട്..കുറെ പേരെ രക്ഷിക്കാൻ ഉണ്ട്..

    അപ്പൊ കഥ ഇനിയും ബാക്കി ആണ് 🔥🔥🔥🔥

  10. ❤️🔥

  11. Karthiveerarjunan dillan

    സൂപ്പർ പൊളിച്ചു ഈ ഭാഗവും എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടു ♥️❤❤️💜💙💚💛🧡

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com