അപരാജിതന്‍ 28 [Harshan] 9777

“നാളത്തെ കാര്യമോർക്കുമ്പോ ഉള്ളില് വല്ലാത്ത നീറ്റലാ ,,, ” അത് പറയുമ്പോൾ ഉള്ളിൽ നിറയുന്ന സകല വേദനയും കടിച്ചമർത്തുന്ന ഭാവം ആ മുഖത്തുണ്ടായിരുന്നു.

ആദി ആ തോക്കു വാങ്ങി മുകളിലേക്ക് നോക്കി കാഞ്ചി വലിച്ചു

തോക്കു പൊട്ടി

ജഗന്നാഥൻ ആദിയെ നോക്കി

“ഉണ്ട കളഞ്ഞല്ലോ ,,?”

“ആ പോട്ടെ ,,,,,” എന്നുപറഞ്ഞു കൊണ്ട് ആദി എഴുന്നേറ്റു

“എനിക്ക് നടക്കാൻ അല്പം പ്രയാസമുണ്ട് , ദേഹത്തിനു നല്ല വേദനയും ,,അതുപോലെയല്ലേ എന്നെ തല്ലിയത് ,,ബുദ്ധിമുട്ടാകില്ലെങ്കിൽ ഇവിടെ കുറച്ചു മാറി എന്‍റെ ഒരു വീടുണ്ട് ,,അവിടെ ഒന്ന് എത്തിക്കാൻ സഹായിക്കുമോ ?” ജഗന്നാഥൻ ചോദിച്ചു

ആദി ഒന്നും മിണ്ടാതെ ജഗനാഥനെയും താങ്ങി മുകളിലേക്ക് നടന്നു.

ഒരു ഓട്ടോ പിടിച്ചു

പതിനഞ്ചു മിനിറ്റ് യാത്ര ചെയ്തു ഒരു വലിയ വെണ്ണക്കൽ മാളികയുടെ മുന്നിൽ വന്നിറങ്ങി

ആദി ജഗന്നാഥനെ ഓട്ടോയിൽ നിന്നും ഇറങ്ങാൻ സഹായിച്ചു.

ആ മാളിക സിവെല്ലൂരി മാളികയെക്കാൾ വളരെ വളരെ വലുതായിരുന്നു.

“വരൂ ,,ഇവിടെ വരെ വന്നതല്ലേ ഒന്ന് കയറിയിട്ട് പോകാം ” എന്നു ജഗന്നാഥൻ പറഞ്ഞു

“നാളെ അപ്പോ ,,നീരൂന്‍റെ കല്യാണമാണല്ലേ ,,,” എന്നുപറഞ്ഞു കൊണ്ട് ചിരിച്ചു.

“അതേ , അവള്‍ ആഗ്രഹിക്കുന്ന ആളോടൊത്ത് ” ആദി മറുപടി പറഞ്ഞു.

മാളികയുടെ പുറത്തെ മതിലിൽ പേര് എഴുതിയ ഇടം സ്റ്റിക്കർ കൊണ്ട് മറച്ചു വെച്ചിരിക്കുകയായിരുന്നു.

ജഗന്നാഥൻ കൈ എത്തിച്ചു ആ സ്റ്റിക്കർ അടർത്തി മാറ്റി

അതിൽ ഗോൾഡൻ കളറിൽ “nirupama ” എന്ന് എഴുതിയിരിക്കുന്നു.

ആദി അത് കണ്ടൊന്നതിശയിച്ചു

“നീരു എന്‍റെ ജീവിതത്തിലേക്ക് വരുമ്പോ അവൾക്കു സമ്മാനമായി പണികഴിപ്പിച്ചതാ ,, ” നഷ്ടബോധത്തോടെ ജഗന്നാഥൻ പറഞ്ഞു

അപ്പോളേക്കും ഗേറ്റ് തുറന്നു

ഉള്ളിലേക്ക് ടൈൽസ് വിരിച്ച ഒരു ചെറിയ റോഡ്

ആദി ജഗന്നാഥനെ പിടിച്ചു കൊണ്ട് ഉള്ളിലേക്ക് നടന്നു

കൊട്ടാരത്തിനു സദൃശമായ മാളിക

പുറത്തു ലോണും കുളവും ഉദ്യാനവും എന്ന് വേണ്ട എല്ലാ വിധ സൗകര്യങ്ങളും

Updated: December 14, 2021 — 12:06 pm

412 Comments

  1. വിനോദ് കുമാർ ജി ❤

    ?️?️?️?️?️?️?️?️

  2. വിഷ്ണു ⚡

    ഈ ഭാഗവും ഇപ്പൊ വായിച്ച് തീർന്നു.ഇതിൽ ഒട്ടും പ്രതീക്ഷിക്കാതെ വന്ന ട്വിസ്റ്റ് ആയിരുന്നു ജഗന്നാഥൻ.സത്യം പറഞാൽ ആദ്യം നീരു വരുന്നത് മുതൽ അവളുടെ ഓരോ പെരുമാറ്റവും വെച്ച് അവൾക് എന്തോ ഒരു താല്പര്യം കുറവ് കല്യാണത്തിൽ ഉണ്ടെന്ന് എനിക്ക് തോന്നിയിരുന്നു.അതെന്താണെന്ന് മാത്രം അപ്പോ കിട്ടിയില്ല

    അതേപോലെ ആദ്യത്തെ കാളയോട്ടം.കഴിഞ്ഞ ഭാഗം അങ്ങനെ നിർത്തിയത് കൊണ്ട് ഈ ഭാഗത്ത് തുടക്കം പെട്ടെന്ന് വായിക്കണം എന്ന് തോന്നി.അതുകൊണ്ട് വേഗം തന്നെ വന്നതാണ്.ശരിക്ക് ആദി ആ കാള വണ്ടിയുടെ ഒരു വശം ഉയർത്തി പിടിച്ച് ഓടുന്നത് ഒക്കെ വെറുതെ രോമാഞ്ചം ആയിരുന്നു.

    പിന്നെ അവസാനം ജഗന്നാഥൻ അവൻ്റെ ജീവിതം പറയുന്ന സീൻ.ഒട്ടും പ്രതീക്ഷിക്കാതെ ഒരു മാറ്റം.ആദ്യം കേട്ടപ്പോൾ അവൻ അഭിനയിക്കുകയാണ് എന്നാണ് തോന്നിയത്.ശേരിക്ക് പറഞാൽ അവനിൽ കണ്ടത് പഴയ ആദിയെ തന്നെയാണ്.ആധിയുടെ അതേ റെഫറൻസ് പോലെ.ജീവിതവും, മാടിനെ പോലെ പണിയെടുത്ത് എല്ലാം വായിച്ചപ്പോ ഓർമ വന്നത് പണ്ട് ആദി പാലിയത്ത് കഷ്ടപ്പെടുന്നത് ആണ്.അതുപോലെ അവൻ്റെ അമ്മയെ കുറിച്ച് പറയുന്നത് കേട്ടപ്പോൾ തോന്നിയത് ലക്ഷ്മിയമ്മയെ ആണ്.ശെരിക്കും അത് വായിച്ചപ്പോൾ ഒരു നല്ല സങ്കടം ആയി.ഒരു ഭാഗത്ത് ആദി അനുഭവിച്ച സങ്കടം അതിൻ്റെ കൂടെ ജഗന്നാഥൻ അനുഭവിച്ചതും എല്ലാം കേട്ടപ്പോൾ ശേരികു നല്ല സങ്കടം തോന്നി.അപ്പോ അടുത്ത രണ്ടു ഭാഗത്ത് നല്ല പണി ഉണ്ട് എന്നല്ലേ മുന്നറിയിപ്പ് തന്നത്.എന്തായാലും അടുത്തതിൽ കാണാം

    സ്നേഹം
    ❤️?

  3. ❤️❤️❤️❤️

  4. Ɒ?ᙢ⚈Ƞ Ҡ???‐??

    ഇപ്പൊ 27 വരെ വായിച്ചു…
    ഇനി ഇത് നാളെ വായിക്കാം
    നിങ്ങക്കൊള്ള കമെന്റ് 1000 വേർഡ് ആയിട്ടുണ്ട് ? ഏത് പാർട്ടിൽ ഇടണമെന്ന് പറഞ്ഞാ മതി….. എല്ലാം ഒന്നിച്ചേ തരു…. ഓരോന്നിൽ ഇട്ടിട്ട് പോകാൻ പറ്റില്ല ??

    1. അപ്പൊ ആ കമെന്റ് ഇട്ടാൽ അപരാജിതൻ wall തകർന്ന് പോകില്ലേ മല്ലയാ ?

    2. ഒരു കഥ ആയിട്ടങ്ങു പ്രഖ്യപിക്കരുതോ

  5. ?സിംഹരാജൻ

    ഹർഷാപ്പി ❤️?,

    ശംഭോ മഹാദേവ….

    ❤️?❤️?

  6. ???❤️❤️❤️

  7. Awesome writing man … Oru quality OTT serice aakan olla story depth oke ond. Pakka talanted aanu than. Next part poyi vayikatte enna

  8. ജഗന്നാഥ റെഡ്‌ഡി കരയിപ്പിച്ചു കളഞ്ഞു പലതും ഓർമവന്നു…. ചരിത്ര താളുകൾ ഇനിയും തുറക്കപ്പെടട്ടെ….

  9. ശരിക്കും കഥ ഇപ്പോഴും എവിടെയും എത്താത്ത ഫീൽ..ഇനിയും കുറെയധികം പറയാൻ ഉള്ളത് പോലെ..കാരണം ഇനിയും കുറെ കാര്യങ്ങൾ ലിങ്ക് ചെയ്യാൻ ഉണ്ട്..

    കുറെ വില്ലന്മാർ ഉണ്ട്..കുറെ പേരെ രക്ഷിക്കാൻ ഉണ്ട്..

    അപ്പൊ കഥ ഇനിയും ബാക്കി ആണ് ????

  10. ❤️?

  11. Karthiveerarjunan dillan

    സൂപ്പർ പൊളിച്ചു ഈ ഭാഗവും എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടു ♥️❤❤️?????

Comments are closed.