അപരാജിതന്‍ 28 [Harshan] 9777

ആദിക്ക് ആ മണ്ണിൽ കാലു കുത്തിയപ്പോൾ ചിരപരിചിതമായ ഒരു സ്ഥലം പോലെ മനസ്സിൽ അനുഭവപ്പെട്ടു.

അവൻ ചുറ്റും നോക്കി ജീവിതത്തിൽ ആദ്യമായാണ് ഈ സ്ഥലത്തു വരുന്നതെങ്കിലും മുൻപെങ്ങോ ഈ സ്ഥലത്ത് വന്ന പോലെയൊരു തോന്നൽ.

“ജഗന്നാഥാ ,,,,,,എന്‍റെ വീട്ടിൽ നിന്നുമെടുത്ത സ്വർണ്ണം തിരികെ താ ” ഗോവിന്ദ റെഡ്ഢി മുത്തശ്ശൻ ഉറക്കെ അയാളോട് ചോദിച്ചു

അതുകേട്ടു ജഗന്നാഥൻ ഉറക്കെ ചിരിച്ചു

“പെരിയോരെ ,,, ഞാനത് തരില്ല ,, മര്യാദയ്ക്ക് ഞാൻ നിങ്ങളുടെ വീടിന്‍റെ ഗേറ്റ്നു മുന്നിൽ വന്നു നിന്ന് അവളെയെനിക്ക് വിവാഹം ചെയ്തു തരാൻ പറഞ്ഞതല്ലേ ,,അന്ന് നിങ്ങളെന്നെ ആട്ടിയിറക്കി ,,, എന്തായാലും നിങ്ങൾ തിരികെ പൊക്കോ ,, അവളുടെ കല്യാണം മുടങ്ങട്ടെ ,,”

ഗോവിന്ദ റെഡ്ഢി ക്രോധം കൊണ്ട് ജ്വലിച്ചു

അദ്ദേഹം തന്‍റെ കയ്യിലെ തോക്ക് ജഗന്നാഥനു നേരെ ചൂണ്ടി

ചൂണ്ടിയതും തോക്കിനു മുന്നിൽ നിരനിരയായി അവിടെ പരിശീലനം ചെയുന്ന ഫയൽവാൻമാർ നിരന്നു

“പെരിയോരെ ,,എന്നെ കൊല്ലാൻ ആദ്യ൦ നിങ്ങൾ ഇവരെയൊക്കെ കൊല്ലണം ,,, ഞാൻ പറഞ്ഞില്ലേ , അവൾ എനിക്കുള്ളതാ ,, അവളുടെ കല്യാണം മുടക്കാൻ വേണ്ടി തന്നെയാ ഞാൻ സ്വർണ്ണം അവിടെ നിന്നും എടുപ്പിച്ചതും ,, എന്തായാലും ഈ കല്യാണം മുടങ്ങി വരന്‍റെ വീട്ടുകാരെ പറഞ്ഞയച്ചിട്ടു ഞാനിത് തരും ,,”

“കൊണ്ട് പോകാൻ ,,ഞങ്ങൾക്കറിയാടാ ..” ജഗന്നാഥൻ കേൾക്കാനായി ആദി ഉറക്കെ പറഞ്ഞു

“നീ ,,,നീയിതിൽ ഇടപെടരുത് ,, കൊന്നു കളയും ഞാൻ ,,,,,”

“അതിനുള്ള മറുപടി ഞാൻ ഇന്നലെ നിന്നോട് പറഞ്ഞതല്ലേ ,,ജഗന്നാഥാ ,,,,,”

“പോടാ ,,,, അവനൊരു വീരൻ ” എന്ന് പറഞ്ഞുകൊണ്ട് ജഗന്നാഥൻ ഒന്ന് തുപ്പി

പതിനഞ്ചിനടുത്ത് ഫയൽവാന്മാർ ഉണ്ട്

എന്തിനും തയ്യറായി നിൽക്കുന്നവർ

“ജഗന്നാഥാ ,,,,,,ഞാൻ പത്ത് വരെ എണ്ണും ,,, അതിനുള്ളിൽ നീ ആ സ്വർണ്ണം റെഡ്ഢി മുത്തശ്ശന്‍റേ കയ്യിലേൽപിച്ചു മാപ്പു പറയണം ,,” ആദി ജഗന്നാഥന് അവസാന മുന്നറിയിപ്പ് നൽകി

“ഇല്ലെങ്കിൽ ,,,,,,,,” ജഗന്നാഥൻ ചിരിച്ചു കൊണ്ട് ചോദിച്ചു

“അമ്പലത്തിൽ സമയത്തിന് ഞങ്ങൾക്ക് സ്വർണ്ണം സമർപ്പിക്കണം ,,,,,നീ അത് ചെയ്തില്ലെങ്കിൽ ഞാനീ കളത്തിലേക്ക് ഇറങ്ങും ,,,,,,പിന്നെ കളിയല്ല കഥ മാറും ”

“അപ്പൂ ,,,,,” എന്ന് വിളിച്ചു കൊണ്ട് ഭയത്തോടെ നന്ദുമാമൻ അവന്‍റെ ചുമലിൽ പിടിച്ചു വിലക്കി

അവനാ കൈ മാറ്റി

“ഒന്ന് … ” അവൻ എണ്ണാൻ തുടങ്ങി.

ആരും അത് ചെവി കൊണ്ടില്ല

“രണ്ട് …മൂന്ന് ….നാല് ,,,,അഞ്ച് ,,,,ആറ്‌ ,,,,ഏഴ് ,,,,,എട്ട് ,,,,,ഒൻപത് ,,,,,”

വരെ അവനെണ്ണി

ആദി വേഗം ഷർട്ടും ഇന്നർ ബനിയനും അഴിച്ചു മാറ്റി

അഖാഡ കളത്തിലേക്ക് കുനിഞ്ഞു കൈ തൊട്ടു വന്ദിച്ചു

കളത്തിലെ മണ്ണ് എടുത്തു നെറ്റിയിൽ പൂശി , കഴുത്തിലും ചുമലിലും നെഞ്ചിലും പുരട്ടി,

അഖാഡ മണ്ണ് പരിശുദ്ധമാണ്.

“പത്ത് ” എന്നവൻ ഉറക്കെ വിളിച്ചുപറഞ്ഞു

ആർക്കും ഒരു കൂസലുമില്ല

അഖാഡ ഗുരു മരഗദയും കയ്യിലെടുത്തു ജഗന്നാഥന്‍റെ സമീപത്തു നിന്നും കളത്തിലേക്ക് ഇറങ്ങി.

Updated: December 14, 2021 — 12:06 pm

412 Comments

  1. വിനോദ് കുമാർ ജി ❤

    ?️?️?️?️?️?️?️?️

  2. വിഷ്ണു ⚡

    ഈ ഭാഗവും ഇപ്പൊ വായിച്ച് തീർന്നു.ഇതിൽ ഒട്ടും പ്രതീക്ഷിക്കാതെ വന്ന ട്വിസ്റ്റ് ആയിരുന്നു ജഗന്നാഥൻ.സത്യം പറഞാൽ ആദ്യം നീരു വരുന്നത് മുതൽ അവളുടെ ഓരോ പെരുമാറ്റവും വെച്ച് അവൾക് എന്തോ ഒരു താല്പര്യം കുറവ് കല്യാണത്തിൽ ഉണ്ടെന്ന് എനിക്ക് തോന്നിയിരുന്നു.അതെന്താണെന്ന് മാത്രം അപ്പോ കിട്ടിയില്ല

    അതേപോലെ ആദ്യത്തെ കാളയോട്ടം.കഴിഞ്ഞ ഭാഗം അങ്ങനെ നിർത്തിയത് കൊണ്ട് ഈ ഭാഗത്ത് തുടക്കം പെട്ടെന്ന് വായിക്കണം എന്ന് തോന്നി.അതുകൊണ്ട് വേഗം തന്നെ വന്നതാണ്.ശരിക്ക് ആദി ആ കാള വണ്ടിയുടെ ഒരു വശം ഉയർത്തി പിടിച്ച് ഓടുന്നത് ഒക്കെ വെറുതെ രോമാഞ്ചം ആയിരുന്നു.

    പിന്നെ അവസാനം ജഗന്നാഥൻ അവൻ്റെ ജീവിതം പറയുന്ന സീൻ.ഒട്ടും പ്രതീക്ഷിക്കാതെ ഒരു മാറ്റം.ആദ്യം കേട്ടപ്പോൾ അവൻ അഭിനയിക്കുകയാണ് എന്നാണ് തോന്നിയത്.ശേരിക്ക് പറഞാൽ അവനിൽ കണ്ടത് പഴയ ആദിയെ തന്നെയാണ്.ആധിയുടെ അതേ റെഫറൻസ് പോലെ.ജീവിതവും, മാടിനെ പോലെ പണിയെടുത്ത് എല്ലാം വായിച്ചപ്പോ ഓർമ വന്നത് പണ്ട് ആദി പാലിയത്ത് കഷ്ടപ്പെടുന്നത് ആണ്.അതുപോലെ അവൻ്റെ അമ്മയെ കുറിച്ച് പറയുന്നത് കേട്ടപ്പോൾ തോന്നിയത് ലക്ഷ്മിയമ്മയെ ആണ്.ശെരിക്കും അത് വായിച്ചപ്പോൾ ഒരു നല്ല സങ്കടം ആയി.ഒരു ഭാഗത്ത് ആദി അനുഭവിച്ച സങ്കടം അതിൻ്റെ കൂടെ ജഗന്നാഥൻ അനുഭവിച്ചതും എല്ലാം കേട്ടപ്പോൾ ശേരികു നല്ല സങ്കടം തോന്നി.അപ്പോ അടുത്ത രണ്ടു ഭാഗത്ത് നല്ല പണി ഉണ്ട് എന്നല്ലേ മുന്നറിയിപ്പ് തന്നത്.എന്തായാലും അടുത്തതിൽ കാണാം

    സ്നേഹം
    ❤️?

  3. ❤️❤️❤️❤️

  4. Ɒ?ᙢ⚈Ƞ Ҡ???‐??

    ഇപ്പൊ 27 വരെ വായിച്ചു…
    ഇനി ഇത് നാളെ വായിക്കാം
    നിങ്ങക്കൊള്ള കമെന്റ് 1000 വേർഡ് ആയിട്ടുണ്ട് ? ഏത് പാർട്ടിൽ ഇടണമെന്ന് പറഞ്ഞാ മതി….. എല്ലാം ഒന്നിച്ചേ തരു…. ഓരോന്നിൽ ഇട്ടിട്ട് പോകാൻ പറ്റില്ല ??

    1. അപ്പൊ ആ കമെന്റ് ഇട്ടാൽ അപരാജിതൻ wall തകർന്ന് പോകില്ലേ മല്ലയാ ?

    2. ഒരു കഥ ആയിട്ടങ്ങു പ്രഖ്യപിക്കരുതോ

  5. ?സിംഹരാജൻ

    ഹർഷാപ്പി ❤️?,

    ശംഭോ മഹാദേവ….

    ❤️?❤️?

  6. ???❤️❤️❤️

  7. Awesome writing man … Oru quality OTT serice aakan olla story depth oke ond. Pakka talanted aanu than. Next part poyi vayikatte enna

  8. ജഗന്നാഥ റെഡ്‌ഡി കരയിപ്പിച്ചു കളഞ്ഞു പലതും ഓർമവന്നു…. ചരിത്ര താളുകൾ ഇനിയും തുറക്കപ്പെടട്ടെ….

  9. ശരിക്കും കഥ ഇപ്പോഴും എവിടെയും എത്താത്ത ഫീൽ..ഇനിയും കുറെയധികം പറയാൻ ഉള്ളത് പോലെ..കാരണം ഇനിയും കുറെ കാര്യങ്ങൾ ലിങ്ക് ചെയ്യാൻ ഉണ്ട്..

    കുറെ വില്ലന്മാർ ഉണ്ട്..കുറെ പേരെ രക്ഷിക്കാൻ ഉണ്ട്..

    അപ്പൊ കഥ ഇനിയും ബാക്കി ആണ് ????

  10. ❤️?

  11. Karthiveerarjunan dillan

    സൂപ്പർ പൊളിച്ചു ഈ ഭാഗവും എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടു ♥️❤❤️?????

Comments are closed.